തൊഴുത്തിന്റെ വൃത്തിയും കറവക്കാരന്റെ ശുചിത്വവും പരമ പ്രധാനം. തൊഴുത്ത് എപ്പോഴും നനവ് കൂടാതെ സൂക്ഷിക്കുക. കറവയ്ക്കു മുന്‍പും ശേഷവും പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർത്ത ലായനി ഉപയോഗിച്ചു കഴുകുക. കറവയ്ക്കു ശേഷം തീറ്റ നൽകി ചുരുങ്ങിയത് മുക്കാൽ മണിക്കൂർ നേരത്തേക്ക് കിടക്കാൻ അനുവദിക്കാതിരിക്കുക. പാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴുത്തിന്റെ  വൃത്തിയും കറവക്കാരന്റെ ശുചിത്വവും പരമ പ്രധാനം. തൊഴുത്ത് എപ്പോഴും നനവ് കൂടാതെ സൂക്ഷിക്കുക. കറവയ്ക്കു മുന്‍പും ശേഷവും  പൊട്ടാസ്യം പെർമാംഗനേറ്റിന്റെ നേർത്ത ലായനി ഉപയോഗിച്ചു കഴുകുക.  കറവയ്ക്കു ശേഷം തീറ്റ നൽകി ചുരുങ്ങിയത് മുക്കാൽ മണിക്കൂർ നേരത്തേക്ക് കിടക്കാൻ അനുവദിക്കാതിരിക്കുക. പാലിന്റെ പരിശോധന കൂടക്കൂടെ നടത്തണം.  മൃഗാശുപത്രി,  ക്ഷീരസംഘം എന്നിവിടങ്ങളിലും വിപണിയിലും പാൽ പരിശോധിക്കുന്ന ലായനി ലഭ്യമാണ്.  

കാലിഫോർണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് ലായനി 2 മില്ലി അത്രയുംതന്നെ പാലിലേക്ക് ചേർത്ത് ഇളക്കുക. മിശ്രിതം ദ്രവരൂപത്തിൽതന്നെ നിലനിന്നാൽ അകിടുവീക്കം ഇല്ലെന്നു തീര്‍ച്ചയാക്കാം.  മിശ്രിതത്തിന് വഴുവഴുപ്പുള്ളതായും  തുടർച്ചയായി ഇളക്കുമ്പോൾ അത് അപ്രത്യക്ഷമാകുന്നതായും കണ്ടാല്‍  ചെറിയ സാധ്യത. വഴുവഴുപ്പ് തുടർന്നാൽ അകിടുവീക്കം ഉറപ്പ്.  പ്രത്യക്ഷത്തിൽ പാലിനു നിറവ്യത്യാസം കാണിക്കാതെ  പാൽ പരിശോധനയിൽ മാത്രം കുഴപ്പം കാണിക്കുന്ന ഇത്തരം അകിടുവീക്കം സബ് ക്ലിനിക്കൽ അകിടുവീക്കം എന്നാണ് അറിയപ്പെടുന്നത്.

ADVERTISEMENT

അകിടിൽ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാൻ രക്തത്തിലെ ശ്വേതാണുക്കൾ അകിടിലേക്ക് പ്രവേശിക്കുകയും ശ്വേതാണുക്കളുടെ പോരാട്ടം കാരണം അകിടിനു മാറ്റം വരാതെ സാധാരണ നിലയിൽ തുടരുകയും എന്നാൽ രോഗപ്രതിരോധ കോശങ്ങളുടെ എണ്ണം കൂടുകയും ചെയ്യും.  ഈ അവസ്ഥ പാൽ പരിശോധന വഴി മുൻകൂട്ടി കണ്ടുപിടിക്കാനാകും.  ശ്വേതാണുക്കളുമായുള്ള പോരാട്ടത്തിൽ രോഗാണുക്കൾ ജയിച്ചാൽ പാലിനു നിറംമാറ്റവും അകിടിനു വീക്കവും കാണാം. 

അകിടുവീക്കം  പരിഹരിക്കാൻ സബ് ക്ലിനിക്കൽ  അകിടുവീക്ക സാധ്യത നേരത്തെ അറിഞ്ഞു മരുന്ന് നൽകണം. ഇതിനായി ഏറ്റവും ഫലപ്രദമായ മരുന്നാണ് ട്രൈസോഡിയം സിട്രേറ്റ്. ഇത് ദിവസേന 10 ഗ്രാം എ ന്ന തോതിൽ പശുക്കൾക്ക് 10 ദിവസം നൽകുന്നത് ഏറെ പ്രയോജനപ്രദമാണ്.  2017 മുതൽ ആനന്ദിലെ ദേശീയ ക്ഷീര വികസന ബോർഡിന്റെ അനിമൽ ഹെൽത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിൽ പശുക്കളിലെ സബ് ക്ലിനിക്കൽ അകിടുവീക്കം 55 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. ഇന്ത്യയിൽ 1500 ക്ഷീരസംഘങ്ങളിൽ അകിടുവീക്ക നിയന്ത്രണ പരിപാടി നടന്നു വരുന്നുണ്ടെന്ന് ( കേരളത്തിലെ100 ക്ഷീരസംഘങ്ങളിൽ) പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന ഡോ. ഹരികു മാർ അറിയിക്കുന്നു. ഇതോടൊപ്പം കറ്റാർവാഴ, മഞ്ഞൾ എന്നിവ ചേർത്ത മരുന്നുകൾ അകിട്ടിൽ പുരട്ടുന്നുമുണ്ട്. സംഘം, ഫാം തലങ്ങളില്‍ പാലിന്റെ  പരിശോധന  നടത്താം. ഇതിനുള്ള Trisodium Citrate വിപണിയിൽ ലഭ്യമാണ്.  ഇതടങ്ങിയ മാമിയപ്പ്, മാമ്മിഡിയം, പ്രീമാസ്റ്റ് പൗഡർ എന്നിവയും വിപണിയിൽ ലഭ്യമാണ്. തിരുവനന്തപുരം പാലോട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ  കീഴിൽ പ്രവർത്തിക്കുന്ന വെറ്ററിനറി ബയോളജിക്കൽസ് സ്ഥാപനം പരിശോധനാലായനി നിർമിച്ച് മൃഗാശുപത്രി മുഖേന നൽകുന്നു.

ADVERTISEMENT

അകിടുവീക്കം വന്ന പശുക്കളിൽ കറവ വറ്റിക്കുമ്പോൾ അകിടിനുള്ളിൽ ആന്റിബയോട്ടിക് മരുന്ന് കയറ്റുന്ന വറ്റുകാല ചികിത്സ അടുത്ത കറവയിൽ അകിടുവീക്ക സാധ്യത കുറയ്ക്കുന്നു. കറവയ്ക്കുശേഷം അണുനാശിനിയായ പോവിഡോൺ അയോഡിന്റെ നേർത്ത ലായനിയിൽ മുലക്കാമ്പ് മുക്കുന്ന ടീറ്റ് ടിപ്പ് രീതിയും ഫാമില്‍ ചെയ്യാം. 

English summary: Mastitis in Cows: Causes, Symptoms, Prevention and Treatment