തീർത്തും വിഷരഹിതം എന്നതാണ് ഹൈഡ്രജൻ പെറോക്സൈഡിനെ സ്വീകാര്യമാക്കുന്നത്. ജലതന്മാത്രയിൽ 2 ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവുമാണുള്ളതെന്ന് എല്ലാവരും പഠിച്ചിട്ടുണ്ട്. ഒരു ഓക്സിജൻ ആറ്റം കൂടുതലായി ചേരുമ്പോൾ ഹൈഡ്രജൻ പെറോക്സൈഡായി. അതാകട്ടെ, വളരെ വേഗം വിഘടിച്ച് ജലവും ഓക്സിജനുമായി മാറും. ഇത് പ്രയോഗിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീർത്തും വിഷരഹിതം എന്നതാണ് ഹൈഡ്രജൻ പെറോക്സൈഡിനെ സ്വീകാര്യമാക്കുന്നത്. ജലതന്മാത്രയിൽ 2 ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവുമാണുള്ളതെന്ന് എല്ലാവരും പഠിച്ചിട്ടുണ്ട്. ഒരു  ഓക്സിജൻ ആറ്റം കൂടുതലായി ചേരുമ്പോൾ ഹൈഡ്രജൻ പെറോക്സൈഡായി. അതാകട്ടെ, വളരെ വേഗം വിഘടിച്ച് ജലവും ഓക്സിജനുമായി മാറും. ഇത് പ്രയോഗിക്കുന്ന മണ്ണിൽ വർധിക്കുന്നത്  പ്രാണവായുവിന്റെയും ജലത്തിന്റെയും സാന്നിധ്യം മാത്രമാണെന്നു സാരം. ലവലേശം അവക്ഷിപ്തസാന്നിധ്യമില്ലാതെ കൃഷി നടത്താൻ സഹായകമായ ഈ സാനിറ്റൈസർ എല്ലാ വിളകളിലും ഫലപ്രദമായി പ്രയോഗിക്കാനാകുമത്രെ. കൃത്യമായ തോത് നിർണയിക്കണമെന്നു മാത്രം. പച്ചക്കറിക്കൃഷിയിലും ഈ സാധ്യത വിജയകരമായി പരീക്ഷിച്ചെന്നു ഏലക്ക൪ഷകനായ കൃഷ്ണൻകുട്ടി പറയുന്നു. 

ശക്തമായ ഓക്സീകരണപ്രവർത്തനത്തിലൂടെ ഹൈഡ്രജൻപെറോക്സൈഡ് എല്ലാവിധ രോഗാണുക്കളെയും നശിപ്പിക്കും. മുറിവ് വൃത്തിയാക്കാൻ ഇതുപയോഗിക്കുന്നതിനു കാരണവും  മറ്റൊന്നല്ല. ഇലകളിലും മണ്ണിലുമൊക്കെയുള്ള രോഗകാരികൾ പൂർണമായി നശിക്കുന്നത് വിളയുടെ വളർച്ചയും ആരോഗ്യവും മെച്ചപ്പെടുന്നു. സ്വാഭാവികമായും ഉൽപാദനവും മെച്ചപ്പെടുന്നു– കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി. ഉടുമ്പഞ്ചോലയിലെ ഏലം കർഷകനായ ജയ്സൺ കണിയാംപറമ്പിലാണ്  ഹൈഡ്രജൻ പെറോക്സൈ ഡ്  പ്രയോഗം തനിക്കു പരിചയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.  വിഷപ്രയോഗം കുറഞ്ഞ ഏലം ഉൽപാദനത്തിന് ഏറ്റവും മികച്ച മാർഗമാണിത്. ഹൈഡ്രജൻ പെറോക്സൈഡിനു പുറമെ സോപ്പ് ഓയിൽ, സോഡിയം ബൈ കാർബണേറ്റ് എന്നിവയും ജയ്സൺ ഏലത്തിലെ കീട, രോഗ നിയന്ത്രണത്തിന്  ഉപയോഗിക്കാറുണ്ട്. കുടിച്ചാൽപോലും ദോഷകരമല്ലാത്ത സംയുക്തമാണ് ഹൈഡ്രജൻ പെറോക്സൈഡെന്നു ജയ്സൺ ചൂണ്ടിക്കാട്ടി.  

ADVERTISEMENT

അണുനാശിനിയെന്നതിനൊപ്പം ബ്ലീച്ചിങ് ഏജന്റായും ഹൈഡ്രജൻ പെറോക്സൈഡ് പ്രവർത്തിക്കുന്നതിനാൽ  ഇവ പ്രയോഗിക്കുന്ന കൃഷിയിടങ്ങളിൽ കീടങ്ങളുടെ മുട്ട നശിച്ചുപോകും. ദീർഘകാലാടിസ്ഥാനത്തിൽ കീടശല്യം കുറയാനും ഇതിടയാക്കും– രസതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ ജയ്സൺ പറഞ്ഞു. കൃഷിയിടത്തിലെ അണുനശീകരണത്തിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാധ്യതകളെ ക്കുറിച്ച്  ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനുളള ആലോചനയിലാണ് ഇദ്ദേഹം. 

English summary: hydrogen peroxide for cardamom plant