കന്നുകാലികളുടെ രക്തത്തിൽ കടന്നുകൂടുന്ന ഒരിനം വിരയാണ് തൈലേറിയ. രോഗബാധയുള്ള പശുക്കളെ പട്ടുണ്ണി കടിക്കുമ്പോൾ രോഗാണുക്കളായ തൈലേറിയ പട്ടുണ്ണിയുടെ ശരീരത്തിൽ എത്തുകയും അവിടെ അവ ദീർഘകാലം കഴിയുകയും ചെയ്യുന്നു. രോഗവാഹകരായ പട്ടുണ്ണികള്‍ കടിക്കുമ്പോള്‍ അവയുടെ ഉമിനീരിലൂടെ പശുക്കളിലേക്ക് തൈലേറിയ അണുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നുകാലികളുടെ രക്തത്തിൽ കടന്നുകൂടുന്ന ഒരിനം വിരയാണ് തൈലേറിയ. രോഗബാധയുള്ള പശുക്കളെ പട്ടുണ്ണി കടിക്കുമ്പോൾ രോഗാണുക്കളായ തൈലേറിയ പട്ടുണ്ണിയുടെ ശരീരത്തിൽ എത്തുകയും അവിടെ അവ ദീർഘകാലം കഴിയുകയും ചെയ്യുന്നു. രോഗവാഹകരായ പട്ടുണ്ണികള്‍ കടിക്കുമ്പോള്‍ അവയുടെ ഉമിനീരിലൂടെ പശുക്കളിലേക്ക് തൈലേറിയ അണുക്കൾ കയറുന്നു. രക്തത്തിൽ കയറുന്ന അണുക്കൾ ചുവന്ന രക്താണുക്കളെ ആക്രമിക്കുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു.

ശക്തമായ പനി (105 -106 ഡിഗ്രി ഫാരൻഹീറ്റ്), മൂക്കൊലിപ്പ്, ലസികാഗ്രന്ഥി വീക്കം, കണ്ണിനു താഴെയുള്ള ശ്ലേഷ്മസ്തരത്തിന്റെ സാധാരണയുള്ള ചുവപ്പുമയത്തിനു മാറ്റം, തീറ്റമടുപ്പ്, ക്ഷീണം, തളർച്ച  എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണുക്കളുടെ ആധിക്യവും രോഗലക്ഷണവും അനുസരിച്ച് തൈലേറിയ രോഗത്തിനെതിരെയുള്ള മരുന്നു കുത്തിവയ്ക്കണം. ചിലപ്പോള്‍ തൈലേറിയ അണുക്കൾ രക്തത്തിൽനിന്ന് മറ്റ് അവയവങ്ങളിലേക്കു നീങ്ങി രോഗാണുവാഹകരായി കഴിയുന്ന അവസ്ഥയുണ്ട്.

ADVERTISEMENT

പ്രസവം, ഒരു സ്ഥലത്തുനിന്നു മറ്റു സ്ഥലത്തേക്കു കൊണ്ടു പോകുമ്പോഴുള്ള ആഘാതം, മറ്റു രോഗങ്ങൾ, കാലാവസ്ഥാവ്യതിയാനം എന്നിവ കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന സമയത്താണ് തൈലേറിയാസാന്നിധ്യം രോഗം ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിൽ തൈലേറിയയ്ക്ക് എതിരെയുള്ള മരുന്നു കുത്തിവയ്ക്കണം.  

തൈലേറിയ രോഗാണുവിന്റെ ആനുലെറ്റ എന്ന ഇനത്തിന് എതിരെ പ്രതിരോധശേഷി നൽകുന്ന Rekshavac T എന്ന വാക്സീൻ ലഭ്യമാണ്. എന്നാല്‍ കേരളത്തിൽ തൈലേറിയ രോഗാണുവിന്റെ ഓറിയൻറാലിസ് എന്ന വകഭേദമാണ്  കൂടുതലായി കാണുന്നത്.  അതിനാൽ കേരളത്തിൽ ഈ വാക്സീൻ അത്ര പ്രയോജനപ്രദമല്ല.    

ADVERTISEMENT

പശുവിന്റെ രക്തത്തില്‍ തൈലേറിയ അണുക്കളുടെ സാന്നിധ്യം  കണ്ടതുകൊണ്ടു മാത്രം  തൈലേറിയ രോഗത്തിനെതിരെ  മരുന്ന് കുത്തിവയ്ക്കേണ്ടതില്ല. രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്, ശ്വേതരക്താണുക്കളുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ  വെറ്ററിനറി ഡോക്ടറുടെ വിവേകപൂർണമായ കാഴ്ചപ്പാടിൽ ചികിത്സ നൽകുക. ഒപ്പം ഹീമോഗ്ലോബിൻ നില ഉയർത്താന്‍ ഇരുമ്പു സത്ത് അടങ്ങിയ ടോണിക്ക്   നൽകുക. നല്ല ഭക്ഷണവും നൽകണം. ബാഹ്യപരാദമായ പട്ടുണ്ണിയെ അകറ്റാനായി Cypermethin അടങ്ങിയ മരുന്ന് ദേഹത്തു തളിക്കുക. Pouron എന്ന മരുന്ന് ദേഹത്ത് തല മുതൽ വാൽവരെ വരയ്ക്കുക. IVERMECTIN/DORAMECTIN കുത്തിവയ്പിലൂടെ  ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുക. ഫാമിനു ചുറ്റുമുള്ള ചപ്പുചവറുകൾ, മാലിന്യം എന്നിവ നീക്കം ചെയ്ത് തീയിടുക. പശുക്കളുടെയും  തൊഴുത്തിലെയും ശുചിത്വം എന്നിവ ഉറപ്പാക്കുക.

English summary: Theileria - cause, signs, prevention and treatment