കേരളീയർക്ക്‌ ഏറെ പ്രിയപ്പെട്ട ഫലവർഗ്ഗ വിളയാണ് മാവ്‌. മഞ്ഞു കാലം മുതൽ വർഷകാലത്തിന്റെ തുടക്കം വരെ മാമ്പൂക്കൾ വിരിയും. കണ്ണി മാങ്ങ പരുവം മുതൽ പല തരം കീടങ്ങളുടെ ആക്രമണവും കണ്ടുവരുന്നു. വീട്ടുവളപ്പിൽ ഒരു മാവെങ്കിലും നട്ടുവളർത്താൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടാവില്ല. എന്നാൽ കാത്തുസൂക്ഷിച്ച്‌ വളർത്തിയാലും

കേരളീയർക്ക്‌ ഏറെ പ്രിയപ്പെട്ട ഫലവർഗ്ഗ വിളയാണ് മാവ്‌. മഞ്ഞു കാലം മുതൽ വർഷകാലത്തിന്റെ തുടക്കം വരെ മാമ്പൂക്കൾ വിരിയും. കണ്ണി മാങ്ങ പരുവം മുതൽ പല തരം കീടങ്ങളുടെ ആക്രമണവും കണ്ടുവരുന്നു. വീട്ടുവളപ്പിൽ ഒരു മാവെങ്കിലും നട്ടുവളർത്താൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടാവില്ല. എന്നാൽ കാത്തുസൂക്ഷിച്ച്‌ വളർത്തിയാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയർക്ക്‌ ഏറെ പ്രിയപ്പെട്ട ഫലവർഗ്ഗ വിളയാണ് മാവ്‌. മഞ്ഞു കാലം മുതൽ വർഷകാലത്തിന്റെ തുടക്കം വരെ മാമ്പൂക്കൾ വിരിയും. കണ്ണി മാങ്ങ പരുവം മുതൽ പല തരം കീടങ്ങളുടെ ആക്രമണവും കണ്ടുവരുന്നു. വീട്ടുവളപ്പിൽ ഒരു മാവെങ്കിലും നട്ടുവളർത്താൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടാവില്ല. എന്നാൽ കാത്തുസൂക്ഷിച്ച്‌ വളർത്തിയാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയർക്ക്‌ ഏറെ പ്രിയപ്പെട്ട ഫലവർഗ്ഗ വിളയാണ് മാവ്‌. മഞ്ഞു കാലം മുതൽ വർഷകാലത്തിന്റെ തുടക്കം വരെ മാമ്പൂക്കൾ വിരിയും. കണ്ണി മാങ്ങ പരുവം മുതൽ പല തരം കീടങ്ങളുടെ ആക്രമണവും കണ്ടുവരുന്നു. വീട്ടുവളപ്പിൽ ഒരു മാവെങ്കിലും നട്ടുവളർത്താൻ ആഗ്രഹിക്കാത്ത  മലയാളികളുണ്ടാവില്ല. എന്നാൽ കാത്തുസൂക്ഷിച്ച്‌ വളർത്തിയാലും കായീച്ചയുടെ ആക്രമണം കാരണം  മാങ്ങ കഴിക്കാൻ പറ്റാത്ത അവസ്ഥയാണു പലപ്പോഴും. 

മാവിന്റെ പ്രധാന ശത്രുകീടമാണ് കായീച്ച അല്ലെങ്കിൽ പഴ ഈച്ച. പേരു സൂചിപ്പിക്കുന്ന പോലെ ഈച്ച വിഭാഗത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം ബാക്‌ട്രോസീറ ഡോർസ്സാലിസ്‌ എന്നാണ്. ടെഫ്രിറ്റിഡേ എന്ന കുടുംബത്തിലെ ബാക്‌ട്രോസീറ എന്ന ജനുസ്സിൽ പെട്ടവയാണ് ഇവ. മാവിനെ കൂടാതെ പേര, സപ്പോട്ട തുടങ്ങിയ പഴവർഗ്ഗ വിളകളിലും ഇവയുടെ ആക്രമണം കണ്ടു വരുന്നു. ഈച്ചയുടെ പുഴുക്കളാണ് പ്രധാനമായും നഷ്ടം വരുത്തുന്നത്‌. മിക്കവാറുമുള്ള എല്ലാ മാമ്പഴ ഇനങ്ങളെയും പഴ ഈച്ചകൾ ആക്രമിക്കാറുണ്ടെങ്കിലും,  നാരു കുറഞ്ഞതും പുളി അധികമില്ലാത്തതുമായ ഇനങ്ങളെയാണു ഇവ കൂടുതലായി ആക്രമിക്കുന്നത്‌.

ADVERTISEMENT

സാധാരണ ഈച്ചയേക്കാൾ അൽപം വലുപ്പം കൂടിയ ഇവ, കറുപ്പ്‌ കലർന്ന തവിട്ടു നിറമുള്ള ശരീരത്തോടു കൂടി കാണപ്പെടുന്നു. ഈച്ചയായി കഴിഞ്ഞാൽ ഇവ പൂക്കളിൽനിന്നും മറ്റും തേൻ കുടിച്ച്‌ ജീവിക്കുന്നു. വർഷം മുഴുവൻ കാണപ്പെടുന്ന ഇവ വേനൽകാലത്ത്‌ വളരെ പെട്ടെന്ന് മുട്ടയിട്ട്‌ പെരുകും. പൂർണ വളർച്ചയെത്തിയ തവിട്ട്‌ നിറത്തിലുള്ള പെണ്ണീച്ചകൾ വിളഞ്ഞു തുടങ്ങുന്ന മാങ്ങകളുടെ തൊലിക്കടിയിലായി മുട്ടയിടുന്നു. ഉദരാഗ്ര ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സൂചി പോലെയുള്ള അവയവം കൊണ്ട്‌ മാങ്ങയുടെ മൃദുലമായ തൊലി തുളച്ചാണു മുട്ടയിടുന്നത്‌. മുട്ട അകത്തേക്കു തളളിയ ശേഷം അവയവം പിൻവലിക്കുന്നു. തൽഫലമായി തൊലിപ്പുറത്ത്‌ ഒരു ചെറിയ സൂചിക്കുത്ത്‌ മാത്രം അവശേഷിക്കുന്നു. ഒരു സ്ഥലത്ത്‌ ശരാശരി അഞ്ചിനും പത്തിനും ഇടയ്ക്ക്‌ മുട്ടയിടുന്ന കായീച്ച രണ്ട്‌ മൂന്നു ദിവസത്തിനുള്ളിൽ 150 മുതൽ 200 മുട്ടകൾ വരെയിടുന്നു. വലുപ്പമനുസരിച്ച്‌ ഒരു മാങ്ങയിൽ തന്നെ 1000 മുതൽ 1500 മുട്ടകൾ വരെ ഇങ്ങനെ തറച്ചുയ്ക്കാൻ പെണ്ണീച്ചകൾക്ക്‌ കഴിയും. 

കായീച്ച

കണ്ണിമാങ്ങ പ്രായത്തിൽത്തന്നെ കായീച്ച ആക്രമണം തുടങ്ങുമെങ്കിലും പാകമാകുന്ന മാമ്പഴങ്ങളിൽ മുട്ടയിടാനാണ് ഇവയ്ക്ക്‌ താൽപര്യം. കാരണം മധുരം വെച്ചുതുടങ്ങുന്ന മാമ്പഴത്തിലാണ് ഗ്ലൂക്കോസിന്റെ അളവ്‌ കൂടുതൽ. മാങ്ങ പഴുക്കുന്ന ഏപ്രിൽ–മേയ്‌ മാസങ്ങളിൽ ഇവയെ കൂടുതലായി കാണാൻ സാധിക്കും. രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന വെള്ള  നിറത്തിലുള്ള ചെറിയ പുഴുക്കൾ മാങ്ങയുടെ മാംസളമായ കാമ്പ്‌ ഭക്ഷിച്ച്‌ രണ്ട്‌ മുതൽ നാല് ആഴ്ചകൾ കൊണ്ട്‌ പ്രായപൂർത്തിയാകുന്നു. ഇങ്ങനെ പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ, പൊഴിഞ്ഞു വീഴുന്ന മാമ്പഴങ്ങളിൽ നിന്നു വെളിയിൽ വന്ന് മണ്ണിൽ ഒരാഴ്ചയോളം സമാധിയായിരിക്കുന്നു. 

25 മുതൽ 30 ദിവസം കൊണ്ട്‌ കായീച്ച ഒരു ജീവിതചക്രം പൂർത്തിയാക്കും. എന്നാൽ അന്തരീക്ഷ ഊഷ്മാവ്‌ കൂടുതലാണെങ്കിൽ 16-18 ദിവസം മതിയാകും. പൂർണ്ണ വളർച്ചയെത്തിയ കായീച്ച  ഏകദേശം 3 മാസം വരെ ജീവിച്ചിരിക്കും. കായീച്ച ആക്രമണം ഉണ്ടായ  മാങ്ങയുടെ പുറത്ത്‌ തവിട്ടുപുള്ളികൾ പ്രത്യക്ഷപെടുന്നു. പിന്നീട്‌ ഇവ പൊട്ടി നീരൊലിക്കുന്നു. ഇതാണ് കായീച്ചയുടെ ആക്രമണത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെയുള്ള മാങ്ങകളിൽ അകം നിറയെ പുഴുക്കൾ കാണപ്പെടുകയും ചെയ്യുന്നു. ഇത്തരം മാങ്ങകൾ ഭക്ഷ്യ യോഗ്യമല്ലാതെ ഉപയോഗ ശൂന്യമായി തീരുന്നു. മാങ്ങ വിളയുന്ന സമയത്ത്‌ ഈച്ചകളും പുഴുക്കളും മാങ്ങയ്ക്ക്‌ കേട്‌ വരുത്തുന്നു. കായീച്ച തൊലിപ്പുറത്ത്‌ മുട്ടയിടുന്നത്‌ വഴി ഉണ്ടാകുന്ന മുറിവിൽ കൂടി കയറുന്ന സൂക്ഷ്മാണുക്കൾ മാങ്ങ അഴുകാൻ കാരണമാകും. തൊലിയിൽ തവിട്ട്‌ നിറത്തിലുള്ള പാടുകൾ വന്ന് ക്രമേണ ഇവ അഴുകി താഴെ വീഴും.

കായീച്ച നിയന്ത്രണം

ADVERTISEMENT

മാവ്‌ പൂവിടുന്ന സമയം മുതൽ തന്നെ കായീച്ച നിയന്ത്രണത്തിൽ ശ്രദ്ധ ചെലുത്തണം. തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടത്‌ കായീച്ച നിയന്ത്രണത്തിനു വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. കായീച്ച ആക്രമണമേറ്റതും അഴുകി താഴെ വീണതുമായ കായ്കൾ കുഴിയെടുത്ത്‌ മൂടുകയോ, നശിപ്പിക്കുകയോ ചെയ്യുക. മണ്ണ് കിളച്ചൊരുക്കുന്നതു വഴി കായീച്ചയുടെ സമാധി ദശ നശിപ്പിക്കാൻ സാധിക്കും. വേനൽക്കാലത്ത്‌ മണ്ണിലുള്ള സമാധിദശകൾ കുറയുമെങ്കിലും നനവുള്ള മണ്ണു കിളച്ച്‌ ഇവയെ പുറത്ത്‌ കൊണ്ടുവരുന്നത്‌ ഈച്ചകളുടെ വംശ വർധന തടയുന്നു.

ബ്യുവേറിയ ബാസിയാന, പിസിലോമൈസസ്‌ ലൈലാസിനസ്‌ എന്നീ ജൈവോപാധികളിൽ ഏതെങ്കിലും 100 ഗ്രാം ഒരു മാവിനു എന്ന തോതിൽ മാവിന്റെ തടത്തിനു പുറത്ത്‌ ചോലയ്ക്ക്‌ താഴെ നനവുള്ള മണ്ണിൽ ചേർത്ത്‌ കൊടുക്കുക. ഈ മിത്രകുമിളുകൾ പഴ ഈച്ചകളേയും അവയുടെ സമാധി ദശകളെയും ആക്രമിക്കുന്നു.

വിളഞ്ഞ മാങ്ങകൾ യഥാസമയം തന്നെ പറിക്കുക. മാങ്ങ പറിച്ചെടുത്ത ശേഷം 15 മിനിട്ട്‌ സമയം ഇളം ചൂടുള്ള (48 ഡിഗ്രി സെൽഷ്യസ്‌ ) 1 ശതമാനം ഉപ്പു ലായനിയിൽ (10 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ)  മുക്കിവച്ച ശേഷം പഴുക്കാനായി സൂക്ഷിക്കുക.

പഴക്കെണി, തുളസിക്കെണി എന്നിവയും കർഷകർ ഉപയോഗിച്ചു വരുന്നു. 30 ഗ്രാം തുളസിയില ( ഏകദേശം ഒരു കൈപ്പിടി) എടുത്ത്‌ വെള്ളം ചേർത്ത്‌ കൈ കൊണ്ട്‌ തിരുമ്മി 100 മിലി ലീറ്റർ ആക്കി ചിരട്ടയിലോ മുകൾ ഭാഗം മുറിച്ചു മാറ്റിയ പ്ലാസ്റ്റിക്‌ കുപ്പികളിലോ എടുത്ത്‌ ഉറി പോലെ കെട്ടി തൂക്കുക. ഇതിലേക്ക്‌ 5 ഗ്രാം പഞ്ചസാരയും 1 മില്ലി മാലത്തയോണും ചേർക്കുക. 

ADVERTISEMENT

കായീച്ച നിയന്ത്രണത്തിനു എറ്റവും ഫലപ്രദമായ ഒന്നാണ് ഫിറമോൺ കെണി. മാവ്‌ പൂക്കാൻ തുടങ്ങുന്ന സമയം മുതൽ തന്നെ ഫിറമോൺ കെണി തൂക്കി തുടങ്ങണം. മീതൈൽ യൂജിനോൾ കെണികൾ 25 സെന്റിന് ഒന്ന് എന്ന കണക്കിൽ ഉപയോഗിക്കുക. 5-6  മാസം കഴിയുമ്പോൾ ഇതിന്റെ കാലാവധി തീരും. മീതൈൽ യൂജിനോൾ എന്ന ഫിറമോണും, കീടനാശിനിയും അടങ്ങിയിരിക്കുന്ന ഈ കെണി ആൺ ഈച്ചകളെയാണ് ആകർഷിക്കുന്നത്‌. തന്മൂലം കായീച്ച പെരുകുന്നത്‌ തടയുന്നു. ഫിറമോൺ കെണിയോടൊപ്പം തുളസി കെണി കൂടി തൂക്കുന്നത് പെണ്ണീച്ചകളെ നശിപ്പിക്കാൻ സഹായിക്കും. പ്രകൃതി സൗഹാർദ്ദപരമായ ഒരു കായീച്ച നിയന്ത്രണ മാർഗ്ഗമായ ഫിറമോൺ കെണി കായീച്ചയെ തുരത്താൻ വളരെ അധികം ഫലപ്രദമാണ്.

വിലാസം: ഓണാട്ടുകര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം

English summary: Mango fruit fly control methods