? പത്തു ലീറ്റർ കറവയുള്ള പശുവിനെ വാങ്ങിക്കൊണ്ടുവന്ന് 2 ദിവസത്തിനകം അതിനു ദുർഗന്ധത്തോടു കൂടിയ വയറിളക്കം. കറവ പകുതിയായി. എന്താണ് പ്രശ്നം. എങ്ങനെ പരിഹരിക്കാം. -വി.കെ. ഗോപാലകൃഷ്ണൻ നായർ, വെള്ളൂർ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്ത് കൊണ്ടുവരുമ്പോൾ പെട്ടെന്നു തീറ്റയിലുണ്ടായ വ്യത്യാസമാകാം വയറിളക്കത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? പത്തു ലീറ്റർ കറവയുള്ള പശുവിനെ വാങ്ങിക്കൊണ്ടുവന്ന് 2  ദിവസത്തിനകം അതിനു ദുർഗന്ധത്തോടു കൂടിയ വയറിളക്കം. കറവ പകുതിയായി. എന്താണ് പ്രശ്നം. എങ്ങനെ പരിഹരിക്കാം. -വി.കെ. ഗോപാലകൃഷ്ണൻ നായർ, വെള്ളൂർ

ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്ത് കൊണ്ടുവരുമ്പോൾ പെട്ടെന്നു തീറ്റയിലുണ്ടായ വ്യത്യാസമാകാം വയറിളക്കത്തിനു കാരണം.  മുന്‍പു നൽകിയിരുന്ന അതേ തീറ്റതന്നെ തുടര്‍ന്നും കൊടുത്തുകൊണ്ട് പുതിയ സ്ഥലത്തു ലഭ്യമായ തീറ്റ കുറേശ്ശെ കുറേശ്ശെ നൽകി പുതിയ തീറ്റയോടു പൊരുത്തപ്പെടുത്തുകയാണ്  വേണ്ടത്. പൂപ്പൽ ബാധിച്ച തീറ്റ തിന്നുന്നതും ദഹനക്കുറവ്, വിരബാധ,  അണുബാധ എന്നിവയും വയറിളക്കത്തിനു കാരണമാകാം. 

ADVERTISEMENT

വയറിളക്കം മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ഇത് പാലുല്‍പാദനത്തെ ബാധിക്കുകയും ചെയ്യും.  വയറിളക്കം കാരണമുള്ള   തീറ്റമടുപ്പും കറവ കുറയാനിടയാക്കും.  ഈച്ച, പാറ്റ, എലി എന്നിവയുടെ ശല്യം ഒഴിവാക്കും വിധം  തീറ്റവസ്തുക്കള്‍ സൂക്ഷിച്ചുവയ്ക്കണം. വേന ൽക്കാലത്ത് പരുഷാഹാരക്കുറവ് നികത്താനായി കൂടിയ അളവിൽ കാലിത്തീറ്റ, പൈനാപ്പിൾ ഇല, കപ്പത്ത ണ്ട്, വീട്ടിൽ ബാക്കിവരുന്ന പഴകിയ ഭക്ഷ്യധാന്യങ്ങൾ എന്നിവ നൽകുന്നതും വയറിളക്കത്തിനു കാരണമാകാറുണ്ട്. വൈക്കോൽ, മൂത്ത പുല്ല്  എന്നിവ തീറ്റയിൽ ഉൾപ്പെടുത്തുന്നതു നന്ന്. 

ചാണകം പരിശോധിച്ച് വിരസാന്നിധ്യമുണ്ടെന്നു കണ്ടാല്‍ ഉചിതമായ മരുന്ന് നൽകണം. അണുബാധ കാരണമുള്ള  വയറിളക്കത്തിന് സൾഫാ ഇനം ആന്റിബയോട്ടിക് മരുന്ന് വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം നൽകണം. ശരാശരി 450 കിലോ ശരീരത്തൂക്കമുള്ള പശുവിന്  Sulpha Bolus 2 ഗുളിക രണ്ടു നേരം  മതിയാകും.  ദഹനം സുഗമമാക്കുന്നതിന് യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക് മരുന്നുകൾ (Feed up/Biofed) തീറ്റയിൽ നൽകാം. കേരളത്തിലെ തീറ്റക്രമത്തിൽ ആമാശയത്തിലെ അമ്ലത അധികരിച്ചിരിക്കുന്നതിനാൽ പശുക്കള്‍ക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അപ്പക്കാരം തീറ്റയിലൂടെ നൽകുന്നതു കൊള്ളാം. വയറിളക്കം കാരണമുള്ള അമി നിർജലീകരണം തടയാൻ ഡിഎന്‍എസ്(DNS) ലായനി സിരകളിൽ കുത്തിവയ്ക്കുക.  

ADVERTISEMENT

നാട്ടറിവ് 

വയറിളക്കത്തിന് തമിഴ്നാട് വെറ്ററിനറി സർവകലാശാലയും ബാംഗ്ലൂർ ട്രാൻസ് ഡിസിപ്ലിനറി സർവകലാശാലയും നിർദേശിക്കുന്ന നാടൻ ചികിത്സ: ഓരോ ടീസ്പൂൺ ജീരകം, ഉലുവ, കസ്കസ്,  കുരുമുളക് എന്നിവയും അര ടീസ്പൂൺ കായം, മഞ്ഞൾ എന്നിവയും നന്നായി പുകഞ്ഞ് കരിപോലെ ആകാത്ത വിധം വറുത്ത് ആറിയതിനുശേഷം പൊടിച്ചെടുക്കുക. ഓരോ ചുള വെളുത്തുള്ളിയും  ചുവന്നുള്ളിയും  ഒരു പിടി കറിവേപ്പിലയും  ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതും പൊടിച്ചെടുത്ത മരുന്നും 100 ഗ്രാം ശർക്കരയും ചേർത്ത് ദിവസേന 3 തവണ വീതം നൽകിയാൽ വയറിളക്കം ശമിക്കും. 

ADVERTISEMENT

English summary: Diarrhoea in adult cattle