ക്ഷീരകർഷകർക്കും ക്ഷീരസഹകരണസംഘങ്ങൾക്കും മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘത്തിൽനിന്നു പഠിക്കാൻ പലതുണ്ട്, അതിൽ ആദ്യത്തേത് ചാണക വിൽപനയാണ്. പാലിനൊപ്പമോ അതിനെക്കാളോ ചാണകത്തിന് വിപണിയുണ്ട് എന്നു കർഷകരെ

ക്ഷീരകർഷകർക്കും ക്ഷീരസഹകരണസംഘങ്ങൾക്കും മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘത്തിൽനിന്നു പഠിക്കാൻ പലതുണ്ട്, അതിൽ ആദ്യത്തേത് ചാണക വിൽപനയാണ്. പാലിനൊപ്പമോ അതിനെക്കാളോ ചാണകത്തിന് വിപണിയുണ്ട് എന്നു കർഷകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീരകർഷകർക്കും ക്ഷീരസഹകരണസംഘങ്ങൾക്കും മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘത്തിൽനിന്നു പഠിക്കാൻ പലതുണ്ട്, അതിൽ ആദ്യത്തേത് ചാണക വിൽപനയാണ്. പാലിനൊപ്പമോ അതിനെക്കാളോ ചാണകത്തിന് വിപണിയുണ്ട് എന്നു കർഷകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീരകർഷകർക്കും ക്ഷീരസഹകരണസംഘങ്ങൾക്കും മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേൽക്കടയ്ക്കാവൂർ ക്ഷീരവ്യവസായ സഹകരണസംഘത്തിൽനിന്നു പഠിക്കാൻ പലതുണ്ട്, അതിൽ ആദ്യത്തേത് ചാണക വിൽപനയാണ്. പാലിനൊപ്പമോ അതിനെക്കാളോ ചാണകത്തിന് വിപണിയുണ്ട് എന്നു കർഷകരെ ബോധ്യപ്പെടുത്തിയതിൽ സംഘത്തിനു വലിയ പങ്കുണ്ട്. എന്നാൽ ചാണകം വിറ്റു പണമുണ്ടാക്കാം എന്ന ലാഭയുക്തി മാത്രമല്ല അതിലുള്ളത്, ചാണകം വിറ്റൊഴിവാക്കി പരിമിതമായ സ്ഥലത്തും പരാതികളില്ലാതെ പശുവളർത്തൽ തുടരാം എന്ന സാമൂഹികമാറ്റം കൂടിയാണ്.

‘പശുവളർത്തലിൽനിന്ന് പലരും പിൻവാങ്ങാൻ കാരണം സ്ഥലപരിമിതി തന്നെയാണ്. ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം പരാതികൾക്ക് ഇടയാക്കിയതോടെ പലരും മറ്റു പണികളിലേക്കു തിരിഞ്ഞു. എന്നാല്‍ ക്ഷീരസംഘം ചാണകവും ഗോമൂത്രവും സംഭരിച്ചുതുടങ്ങിയതോടെ ഒട്ടേറെപ്പേര്‍ തിരിച്ചെത്തി. ഇന്ന് ആകെയുള്ള 5 സെന്റിൽ 5 പശുക്കളെ വളർത്തുന്നവർവരെ സംഘത്തിലുണ്ട്. ചുരുക്കത്തിൽ, കർഷകരുടെ വരുമാനം കൂടി, കർഷകരുടെ എണ്ണവും കൂടി. അതു തന്നെയാണ് ഏറ്റവും വലിയ നേട്ടമായി ഞങ്ങൾ കാണുന്നതും’, സംഘം പ്രസിഡന്റ് ആർ. സുരേഷിന്റെ വാക്കുകൾ.

ADVERTISEMENT

ഒട്ടേറെ സ്വകാര്യ സംരംഭകർ ഇന്ന് ഈ പ്രദേശത്തെ ക്ഷീരകർഷകരില്‍നിന്നു ചാണകം വാങ്ങുന്നു.  ‘ഒന്നും തരേണ്ട, എല്ലാ ആഴ്ചയുമെത്തി ചാണകം ഒഴിവാക്കിത്തന്നാൽ മതി’യെന്നു പറഞ്ഞിരുന്ന കർഷകർ പലരുമിപ്പോൾ, ‘ഉടനെത്തിയില്ലെങ്കിൽ മറ്റാർക്കെങ്കിലും കൊടുക്കും’ എന്നു പറയുന്ന നിലയിലാണ്. നിശ്ചിതവിപണിയും ഡിമാൻഡും അല്ലാതിരുന്ന ഒരുൽപന്നത്തിനു വന്ന മാറ്റം. ചാണകക്കുഴി ഒഴിവാക്കി പകരം, ചാണകം ദിവസവും കോരിയിടാൻ കർഷകർക്കു വീപ്പ നൽകുന്ന പദ്ധതി സംഘം തുടങ്ങിക്കഴിഞ്ഞു. ചാണകക്കുഴിക്കുള്ള സ്ഥലവും മാലിന്യമൊഴുകാനുള്ള സാധ്യതയും ഒഴിവാകും. വണ്ടിയിലെത്തി ചാണകം ശേഖരിക്കൽ എളുപ്പമാകുകയും ചെയ്യും. 

സംഘം പ്രസിഡന്റ് പഞ്ചമം സുരേഷും സെക്രട്ടറി ഇൻ ചാർജ് എം.മനേഷും കിടാരി പാർക്കിൽ. ഇൻസെറ്റിൽ ഡോ. കമലാസനൻപിള്ള (മുകളിൽ), കെ.ജി.ദിനചന്ദ്രൻ (താഴെ)

‘അടുക്കളത്തോട്ടവും പുരയിടക്കൃഷിയും പ്രചാരം നേടിയതോടെ ചാണകത്തിൽനിന്നും ഗോമൂത്രത്തിൽന്നുമുള്ള മൂല്യവർധിത വളക്കൂട്ടുകൾക്ക് വിപണി വർധിച്ചിട്ടുണ്ട്. മിൽക്കോ   ബ്രാൻഡിൽ പാലിനും പാലുൽപന്നങ്ങൾക്കുമൊപ്പം ഒട്ടേറെ വളക്കൂട്ടുകളും സംഘം വിപണിയിലെത്തിക്കുന്നു. ഈയിടെ  വിപണിയിലെത്തിച്ച ഗവ്യാമൃതംപോലുള്ള ഉൽപന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്’, സംഘത്തിന്റെ സാങ്കേതിക ഉപദേശകനും ജൈവവളക്കൂട്ടുകൾ വികസിപ്പിച്ചെടുത്ത ശാസ്ത്രഞ്ജനുമായ ഡോ. കമലാസനൻപിള്ള പറയുന്നു. കേരളത്തിലെവിടെയും ഇത്തരം സംരംഭങ്ങൾക്ക് വിപണിയും ഡിമാൻഡുമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

ADVERTISEMENT

സംഘത്തിന്റെ പാലുൽപന്നങ്ങളും വിപണിയിൽ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. പതിനാറിലധികം ഫ്ലേവറിലുണ്ട് മിൽകോ ഐസ്ക്രീം. പാലുൽപന്നങ്ങളുടെ ഗുണമേന്മയിൽ മികച്ച ശ്രദ്ധയുള്ള ഉപഭോക്തൃ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് ഈ രംഗത്തെ വിദഗ്ധനും മിൽകോയുടെ കൺസൽറ്റന്റുമായ കെ.ജി. ദിനചന്ദ്രൻ. ഡെയറി ഡിപ്പാർട്ടുമെന്റിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ദിനചന്ദ്രന് മൂല്യവർധിത പാലുൽപന്നങ്ങളുടെ ഗുണമേന്മ നിർണയത്തിൽ മികച്ച അവഗാഹമുണ്ട്. ‘ഐസ്ക്രീമിൽ ചേർക്കുന്ന ബട്ടർ ഫാറ്റിന് കിലോ 600 രൂപ വിലയുണ്ട്. ആ സ്ഥാനത്ത് വെജിറ്റബിൾ ഫാറ്റിന് കിലോ 80 രൂപയേ വിലയുള്ളൂ. പല സംരംഭകരും അ വഴിക്കു തിരിയുമ്പോൾ മിൽകോ ഗുണമേന്മയിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. വിപണി നേടുന്നതിന്റെ കാരണവും ഇതു തന്നെ’യെന്ന് അദ്ദേഹം പറയുന്നു. 

കിടാരി പാർപ്പിടം

ADVERTISEMENT

പശുവളർത്തൽ പ്രോത്സാഹിപ്പിക്കാനും ഉൽപാദനഗുണമേറിയ ഉരുക്കളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതികൾ പലതുണ്ട് സംസ്ഥാനത്ത്. അയൽസംസ്ഥാനത്തുനിന്ന് പശുക്കളെ വാങ്ങണമെന്ന നിബന്ധനയോടെയുള്ള പദ്ധതികൾ, പശുക്കുട്ടികളെ വളർത്തിയെടുക്കാൻ സബ്സിഡിയോടെ തീറ്റ നൽകൽ അങ്ങനെ പലതും. ഇതൊക്കെയാണെങ്കിലും ഇപ്പോഴും നമ്മുടെ പശുക്കളുടെ ഉൽപാദനശേഷി ശരാശരി നിലവാരത്തില്‍. ആകെ പിറക്കുന്ന കിടാവുകളിൽ 50 ശതമാനം മാത്രമാണ് പശുക്കുട്ടികൾ. അവയിൽത്തന്നെ, ഒരു പങ്ക് അറവുശാലയിലേക്കു പോകുന്നു. വളർത്തിയെടുക്കാനുള്ള ഭീമമായ ചെലവാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. 

ഗുണമേന്മയുള്ള പശുക്കുട്ടികളെ നമ്മുടെ കാലാവസ്ഥയോട് ഇണക്കി വളർത്തി ചെനപിടിപ്പിച്ചോ, പ്രസവിച്ച ഉടനെയോ കർഷകർക്കു കൈമാറുന്ന കിടാരി പാർക്ക്(heifer park) എന്ന ആശയം മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിക്കുന്നത് ഈ സാഹചര്യത്തിലാണ്. സർക്കാർ പിന്തുണയോടെ 2 വർഷം മുൻപ് സംഘം പദ്ധതി നടപ്പാക്കി. മൂന്നേക്കറിലാണ് സംഘത്തിന്റെ കിടാരി പാർക്ക്. ഒട്ടേറെ കിടാരികളെ വളർത്തി ന്യായവിലയ്ക്ക് കർഷകർക്കു കൈമാറിക്കഴിഞ്ഞു.

‘കോവിഡ് വ്യാപനം കാരണം പദ്ധതിക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായില്ല. എന്നാൽ കിടാരി പാർക്ക് മികച്ച ആശയം തന്നെ. ഒരു പശുക്കുട്ടിയെ വളർത്തിയെടുക്കാൻ കർഷകന് ശരാശരി 80,000 ചെലവു വരും. കിടാരി പാർക്കുകൾ ഈ ചുമതല ഏറ്റെടുക്കുന്നതോടെ ഉൽപാദനശേഷിയും കാലാവസ്ഥയോട് ഇണക്കവുമുള്ള മുന്തിയ ഇനം ഉരുക്കൾ നാട്ടിൽത്തന്നെ ലഭ്യമാകും. കിടാരി പാർക്ക് കൂടുതൽ പ്രദേശങ്ങളിൽ ആരംഭിക്കണമെന്നും സംഘം പ്രസിഡന്റ് സുരേഷ് പറയുന്നു. തുടക്കത്തിലുള്ള സാമ്പത്തിക സഹായത്തിനു പിന്നാലെ പശുക്കുട്ടികളുടെ തീറ്റച്ചെലവിനു സബ്സിഡി കൂടി സർക്കാർ കിടാരി പാർക്കുകൾക്കു ലഭ്യമാക്കണമെന്നും സുരേഷ്.

ഫോൺ: 9387212005 (ഡോ. കമലാസനൻ പിള്ള), 9447249316 (പഞ്ചമം സുരേഷ്)

English summary: Value added dairy products by Milco