പുതിയ സംരംഭകരെ സർക്കാർ മാടി വിളിക്കുമ്പോഴും മൃഗസംരക്ഷണ മേഖലയിൽ ‘തൊഴുത്തു’ മുതൽ സാങ്കേതികത്വങ്ങളുടെ മൂക്കുകയർ. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും കാലങ്ങളായുള്ള നിബന്ധനകൾ മാറ്റാത്തതും പുതിയ സംരംഭകർക്ക് തിരിച്ചടിയാകുന്നു. പല കാലഘട്ടങ്ങളിലായി മന്ത്രിമാരും ജനപ്രതിനിധികളും കയ്യടി നേടാൻ നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സംരംഭകരെ സർക്കാർ മാടി വിളിക്കുമ്പോഴും മൃഗസംരക്ഷണ മേഖലയിൽ ‘തൊഴുത്തു’ മുതൽ സാങ്കേതികത്വങ്ങളുടെ മൂക്കുകയർ. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും കാലങ്ങളായുള്ള നിബന്ധനകൾ മാറ്റാത്തതും പുതിയ സംരംഭകർക്ക് തിരിച്ചടിയാകുന്നു. പല കാലഘട്ടങ്ങളിലായി മന്ത്രിമാരും ജനപ്രതിനിധികളും കയ്യടി നേടാൻ നടത്തുന്ന പ്രഖ്യാപനങ്ങൾ പലതും ഉത്തരവുകളായി ഇറങ്ങാത്തതും പ്രശ്നമാണ്. 

മൃഗസംരക്ഷണ മേഖലയിൽ ഫാമുകളുടെ കെട്ടിട നിർമാണ നിയമം ഭേദഗതി ചെയ്തെങ്കിലും അതനുസരിച്ച് പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ–2012) നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതാണ് നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധി. 2020 ൽ പുതുക്കിയ കെട്ടിട നിർമാണ ചട്ടം അനുസരിച്ച് 20 കന്നുകാലികൾ, 50 ആടുകൾ, 1000 കോഴികൾ എന്നിവ വളർത്തുന്നവർക്ക് പഞ്ചായത്തിൽ നിന്നുള്ള കെട്ടിടനിർമാണ അനുമതി ആവശ്യമില്ല. അതേസമയം, 5 പശുക്കൾ, 5 പന്നികൾ, 20 ആടുകൾ, 25 മുയലുകൾ, 100 കോഴികൾ എന്നിവയിലധികം മൃഗങ്ങളെ വളർത്തണമെങ്കിൽ തദ്ദേശസ്ഥാപനത്തിന്റെ ഫാം ലൈസൻസ് നിർബന്ധമാണു താനും. ലൈസൻസ് ലഭിക്കണമെങ്കിൽ കെട്ടിടത്തിന് നമ്പർ നിർബന്ധമാണെന്നിരിക്കെ 5 പശുക്കളുള്ളവരും കെട്ടിട നിർമാണാനുമതി എടുക്കേണ്ടി വരും. ഫലത്തിൽ കെട്ടിടനിർമാണ നിയമത്തിൽ ഭേദഗതി ചെയ്തെങ്കിലും അതിന്റെ നേട്ടം സംരംഭകർക്കു ലഭിക്കുന്നില്ല.

ADVERTISEMENT

ഓരോ ഇനം മൃഗങ്ങളെ വളർത്തുന്നതിന് നീക്കിവയ്ക്കേണ്ട സ്ഥലം സംബന്ധിച്ച് ലൈസൻസ് ചട്ടം പറയുന്നതും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ളവർ ശാസ്ത്രീയമായ പഠനം നടത്തി കണ്ടെത്തിയതും സംബന്ധിച്ച് വലിയ അന്തരം ഉണ്ട്. 15 കോഴികളെ വളർത്താൻ 30 ചതുരശ്ര അടി മതിയെന്നാണു ശാസ്ത്രീയപഠനമെങ്കിലും ലൈസൻസ് നിയമപ്രകാരം ഒരു സെന്റ് എങ്കിലും വേണം. എല്ലാ തരം മൃഗങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം ഉണ്ട്. 

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിലാണ് 2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ മൃഗസംരക്ഷണമേഖലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലിനീകരണനിയന്ത്ര ബോർഡിന്റെ വിവിധ ചട്ടങ്ങിൽ പച്ച, ഓറഞ്ച് നിറമുള്ള വ്യവസായങ്ങളുടെ പരിധിയിലും ഫാമുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും പരാതി നൽകിയാൽ തദ്ദേശസ്വയം ഭരണം, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾക്ക് കേസെടുത്ത് അടച്ചുപൂട്ടാൻ കഴിയാവുന്ന ഒട്ടേറെ വകുപ്പുകളും ഉണ്ട്.

ADVERTISEMENT

കോവിഡ് മൂലം വിദേശത്തെ ജോലി നഷ്ടമായി നാട്ടിലെത്തി പശുക്കളെയും കോഴികളെയും വളർത്തി വരുമാനം നേടാൻ ശ്രമിക്കുന്ന പലരും നിബന്ധനകളിൽ മാറ്റം വരുത്താത്തതുമൂലം പ്രതിസന്ധിയിലാണ്. വ്യവസായ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ മൃഗസംരക്ഷണ മേഖലയിൽക്കൂട്ടി വ്യാപിപ്പിക്കണെന്നാണ് ആവശ്യം.

English summary: Farm licensing rules and regulations