എന്റെ കിണർ ഒരിക്കലും വറ്റാത്തതും വീട്ടാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും ഏതു സമയത്തും വെള്ളം ലഭിച്ചുകൊണ്ടിരുന്നതുമാണ്. എന്നാൽ എന്റെ കിണറിനോട് അടുത്ത് മറ്റൊരു പ്ലോട്ടിൽ അതിന്റെ ഉടമസ്ഥർ കിണർ കുഴിച്ചതോടെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നു തുടങ്ങി. ഇപ്പോൾ തൊട്ടി മുങ്ങുന്നതിനുള്ള വെള്ളംപോലുമില്ല. എന്റെ കിണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ കിണർ ഒരിക്കലും വറ്റാത്തതും വീട്ടാവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും ഏതു സമയത്തും വെള്ളം ലഭിച്ചുകൊണ്ടിരുന്നതുമാണ്. എന്നാൽ എന്റെ കിണറിനോട് അടുത്ത് മറ്റൊരു പ്ലോട്ടിൽ അതിന്റെ ഉടമസ്ഥർ കിണർ കുഴിച്ചതോടെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നു തുടങ്ങി. ഇപ്പോൾ തൊട്ടി മുങ്ങുന്നതിനുള്ള വെള്ളംപോലുമില്ല. എന്റെ കിണർ പൂർവസ്ഥിതിയിലാക്കാൻ നിയമ നടപടിക്കു സാധ്യതയുണ്ടോ?

സി. കൃഷ്ണപ്രസാദ് ഇന്ദു നിവാസ്, മഞ്ചേശ്വരം

ADVERTISEMENT

കൃഷ്ണപ്രസാദിന്റെ പരാതി ഒറ്റപ്പെട്ടതല്ല. വരൾച്ച രൂക്ഷമാകുമ്പോൾ പലയിടത്തും ഇങ്ങനെയുണ്ടാകുന്നു. സാമാന്യ നിയമ തത്ത്വങ്ങളനുസരിച്ച് ഏതു വസ്തു ഉടമയ്ക്കും അതാതു ഭൂമിയുടെ അടിയിലുള ജലം സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനും അവകാശമുണ്ട്. അതിരിൽനിന്നു മാറ്റി തന്റെ വസ്തുവിൽ എവിടെയും കിണർ കുഴിച്ച് വെള്ളം ഉപയോഗിക്കുന്നതിനും വസ്തു ഉടമയ്ക്കു സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ കിണർ പൂർവസ്ഥിതിയിലാക്കാൻ നിയമനടപടിക്ക് സാധ്യത വളരെക്കുറവാണ്. പ്രായോഗികമായ പരിഹാരം നിങ്ങളുടെ കിണറിന്റെ ആഴം കൂട്ടുകയാണ്.

സംസ്ഥാനത്ത് ഭൂജലം സംരക്ഷിക്കുന്നതിനും അതിന്റെ ചൂഷണം, ഉപയോഗം എന്നിവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം 2002ൽ പാസാക്കിയിട്ടുണ്ട്. 2002ലെ 19-ാം ആക്ട്. 2002ലെ കേരള ഭൂജലം- നിയ ന്ത്രണവും ക്രമീകരണവും ആക്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂജലം സംസ്ഥാനത്തിന്റെ നിർണായക വിഭവമാണെന്ന് ആ നിയമത്തിൽ പറയുന്നു. എന്നാൽ ഭുജലശേഷി പരിഗണി ച്ച് ഏതെങ്കിലും പ്രദേശങ്ങൾക്ക് ഈ നിയമമോ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളോ സർക്കാർ ഗസറ്റ് വിജ്ഞാപനം വഴി ബാധകമാക്കാം. ഈ നിയമം അനുസരിച്ച് സംസ്ഥാന ഭൂജല അതോറിറ്റി(Ground Water Authority)യുടെ ചെയർമാൻ സർക്കാരിന്റെ ജലവിഭവ വകുപ്പു സെക്രട്ടറിയാണ്. കൂടുതൽ വിവരങ്ങൾക്ക് Ground Water Authorityയുമായി ബന്ധപ്പെടുക.