വ്യക്തികള്‍ക്ക് 50–60 സബ്സിഡി. കർഷകസംഘങ്ങൾക്ക് 80%. ഇപ്പോള്‍ അപേക്ഷിക്കാം കാർഷികോപകരണങ്ങൾ വാങ്ങുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രിക്കൾചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയമാണിപ്പോൾ. ഭീമാകാരന്മാരായ കംബയിൻഡ് ഹാർവെസ്റ്റർ മുതൽ മാമ്പഴം പറിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യക്തികള്‍ക്ക് 50–60 സബ്സിഡി.  കർഷകസംഘങ്ങൾക്ക്  80%. ഇപ്പോള്‍ അപേക്ഷിക്കാം

കാർഷികോപകരണങ്ങൾ വാങ്ങുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രിക്കൾചറൽ മെക്കനൈസേഷൻ  (സ്മാം) പദ്ധതിയിൽ അപേക്ഷ സ്വീകരിക്കുന്ന സമയമാണിപ്പോൾ. ഭീമാകാരന്മാരായ കംബയിൻഡ് ഹാർവെസ്റ്റർ മുതൽ മാമ്പഴം പറിക്കാനുള്ള തോട്ടിവരെ ഈ പദ്ധതിപ്രകാരം സബ്സിഡിയോടെ വാങ്ങാം. തരമനുസരിച്ച് 50–60 ശതമാനം സബ്സിഡി ലഭിക്കും. അതിലേറെ സബ്സിഡി ലഭിക്കാനും മാർഗമുണ്ട്. ഒരു സംഘം കൃഷിക്കാർ ചാരിറ്റബിൾ സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്താൽ മതി– 80 ശതമാനം സബ്സിഡിയുടെ വിവിധ കാർഷികോപകരണങ്ങൾ വാങ്ങി പങ്കിട്ടുപയോഗിക്കാം. മാത്രമല്ല, കസ്റ്റം സർവീസ് സെന്ററുകളെന്ന നിലയിൽ അവ വാടകയ്ക്കു നൽകി അധികവരുമാനം കണ്ടെത്തുകയുമാവാം. 

ADVERTISEMENT

കുറഞ്ഞത് 8 കർഷകരടങ്ങിയ ഒരു സംഘത്തിന് ഒരു വർഷം 10 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇപ്രകാരം വാങ്ങാനാവുക. ഇതിനായി 80 ശതമാനം സബ്സിഡി കിഴിച്ച് 2 ലക്ഷം രൂപയേ ആകെ മുടക്കേ ണ്ടതുള്ളൂ. നിലവിലുള്ള അഗ്രോ സർവീസ് സെന്ററുകൾക്കും പാടശേഖര സമിതികൾക്കുമൊക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താനാകും. ഓരോ ബ്ലോക്കിലും ഈ വർഷം 10  കസ്റ്റം ഹയറിങ് സെന്ററുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക യന്ത്രബാങ്കുകളായി ഇവ അറിയപ്പെടും. കാർഷിക യന്ത്രങ്ങളുടെ ലഭ്യത കുറഞ്ഞ പഞ്ചായത്തുകൾക്ക് മുൻഗണന. അതായത്, വാടകയ്ക്കു നൽകാനായി മാത്രം ഓരോ ബ്ലോക്കിലും ഈ വർഷം ഒരു കോടി രൂപയുടെ കാർഷികോപകരണങ്ങൾ അധികമായി ലഭ്യമാകും. 

ഒരു മെഷീനിന്റെ എല്ലാ മോഡലുകൾക്കും സ്മാമിലൂടെ സബ്സിഡി കിട്ടണമെന്നില്ല. അതുകൊണ്ട് യന്ത്രം തിരഞ്ഞെടുക്കുന്നതിനു മുന്‍പ്  ഇക്കാര്യം അന്വേഷിച്ച് ഉറപ്പുവരുത്തണം. കറവയന്ത്രംപോലെ പലതിനും നിലവിലുള്ള സ്മാം പദ്ധതിയിൽ സബ്സിഡി ലഭ്യമല്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ കൃഷിക്കാർ ആവശ്യപ്പെടുന്ന പക്ഷം വരുംവർഷങ്ങളിൽ അവയ്ക്കും സബ്സിഡി നേടാവുന്നതേയുള്ളൂ. 

ADVERTISEMENT

കാർഷികാവശ്യങ്ങൾക്കുള്ള ഡ്രോൺ ഉൾപ്പെടുത്തിയതാണ് ഈ വർഷത്തെ സ്മാം പദ്ധതിയുടെ മറ്റൊരു സവിശേഷത.  തുടക്കമെന്ന നിലയിൽ ഓരോ ബ്ലോക്കിലെയും ഒരു കർഷകഗ്രൂപ്പിനു മാത്രം ഡ്രോൺ സബ്സിഡി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.  

സ്മാം പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ http://agrimachinery.nic.in/ index എന്ന വെ ബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. അക്ഷയകേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ടാവും.  2022–’23  സാമ്പത്തികവർഷത്തിലെ അപേക്ഷകൾ ഇപ്പോള്‍ നൽകാം. വിവരങ്ങൾക്ക് ജില്ലകളിലെ  കൃഷി അസി സ്റ്റന്റ്  എക്സിക്യൂട്ടീവ്  എൻജിനീയറുടെ ഓഫിസുമായോ ആലപ്പുഴ, കോഴിക്കോട്  ജില്ലകളിലെ കൃഷി  എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസുമായോ  കാർഷികവികസന– കർഷകക്ഷേമ വകുപ്പ്  ഡയറക്ടറേറ്റിലെ  0471–2306748, 9497003097, 8943485023, 9895440373, 9567992358 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.

ADVERTISEMENT

English summary: Sub-Mission on Agricultural Mechanization