കൂട്ടിലടച്ചു വളർത്തുന്ന അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളിൽ കണ്ടുവരുന്ന പ്രധാന ദുശീലങ്ങളാണ് പരസ്പരം കൊത്തുന്നതും മുട്ട കൊത്തിക്കുടിക്കുന്നതും. ഈ ദുശീലങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നിയന്ത്രിക്കുക എത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കർഷകരും ഈ പ്രശ്നംമൂലം പ്രതിസന്ധിയിലാകാറുണ്ട്. തമ്മിൽത്തമ്മിൽ പിൻഭാഗം കൊത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിലടച്ചു വളർത്തുന്ന അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളിൽ കണ്ടുവരുന്ന പ്രധാന ദുശീലങ്ങളാണ് പരസ്പരം കൊത്തുന്നതും മുട്ട കൊത്തിക്കുടിക്കുന്നതും. ഈ ദുശീലങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നിയന്ത്രിക്കുക എത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കർഷകരും ഈ പ്രശ്നംമൂലം പ്രതിസന്ധിയിലാകാറുണ്ട്. തമ്മിൽത്തമ്മിൽ പിൻഭാഗം കൊത്തി കുടൽ വരെ പുറത്തുവന്നു ചത്തുപോവുകയും ചെറിയ മുറിവാണെങ്കിൽ അതിൽ ഈച്ച മുട്ടയിട്ട് പുഴുക്കൾ രൂപപ്പെടുകയുമൊക്കെ ചെയ്യുന്നതാണ് കർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടത്തിലേക്കെത്തുന്നത്. ചുണ്ടു കരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാമെങ്കിലും ചുണ്ടുകൾ വളരുന്നതനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഡീബീക്കിങ് ആവശ്യമാണ്. കർഷകരെ സംബന്ധിച്ചിടത്തോളം അത് പ്രായോഗികമായിരിക്കുകയുമില്ല. 

ഈ സാഹചര്യത്തിലാണ് കോഴികൾക്ക് മൂക്കുത്തി ധരിപ്പിക്കുന്നത്. മൂന്നു മാസം പ്രായത്തിലാണ് കോഴികളുടെ മൂക്കിൽ പിൻലെസ് പീപ്പേഴ്സ് (Pinless Peepers) എന്ന ഈ ലഘു വസ്തു ധരിപ്പിക്കുന്നത്. പൂമ്പാറ്റയുടെ ആകൃതിയിലുള്ള പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ക്ലിപ്പിലെ രണ്ടു പിന്നുകൾ കോഴിയുടെ മൂക്കിലേക്ക് കടത്തിവച്ചാണ് ഉറപ്പിക്കുക. നേരെ മുൻഭാഗത്തെ കാഴ്ച തടയുകയാണ് ഈ ക്ലിപ്പ് ചെയ്യുക. അതുകൊണ്ടുതന്നെ മുന്നിലുള്ള കോഴിയെയോ മറ്റു വസ്തുക്കളോ കാണാൻ കഴിയില്ല. അതോടെ പരസ്പരമുള്ള കൊത്തുകൂടലും മുട്ട കൊത്തിക്കുടിക്കലും ഇല്ലാതാകും. ക്ലിപ് ധരിപ്പിച്ചുവെന്നുകരുതി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ബുദ്ധിമുട്ടും ഉണ്ടാവില്ല.

ADVERTISEMENT

വിശദ വിവരങ്ങൾക്ക്: കൃഷി വിജ്ഞാന കേന്ദ്രം, പത്തനംതിട്ട. ഫോൺ: 0469 2662094, 2661821

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ADVERTISEMENT

English summary: Anti-Pick Solutions for Chickens