തള്ളിക്കളയാവുന്ന വിളയല്ല കൊക്കോ എന്നു പണ്ടേ ബോധ്യമുണ്ടെന്ന് ജോ മാത്യു. അരനൂറ്റാണ്ടു മുൻപ് പിതാവ് തുടങ്ങിവച്ചതാണ് കൊക്കോക്കൃഷി. അന്നു മുതൽ ഇന്നുവരെ കൊക്കോക്കൃഷിക്കു നൽകുന്ന പരിഗണനയിൽ തെല്ലും കുറവു വരുത്തിയിട്ടില്ല. എന്നു മാത്രമല്ല, പിൽക്കാലത്തു കൃഷിവിസ്തൃതി ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തള്ളിക്കളയാവുന്ന വിളയല്ല കൊക്കോ എന്നു പണ്ടേ ബോധ്യമുണ്ടെന്ന് ജോ മാത്യു. അരനൂറ്റാണ്ടു മുൻപ് പിതാവ് തുടങ്ങിവച്ചതാണ് കൊക്കോക്കൃഷി. അന്നു മുതൽ ഇന്നുവരെ കൊക്കോക്കൃഷിക്കു നൽകുന്ന പരിഗണനയിൽ തെല്ലും കുറവു വരുത്തിയിട്ടില്ല. എന്നു മാത്രമല്ല, പിൽക്കാലത്തു കൃഷിവിസ്തൃതി ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിൽ മംഗലം ഡാം വെളിയത്തിൽ ജോ മാത്യുവിന് മംഗലം ഡാമിലും എലവഞ്ചേരിയിലുമായി ഏകദേശം1800 കൊക്കോമരങ്ങളുണ്ട്. മംഗലം ഡാമിൽ നിലവിലുള്ള മരങ്ങൾ 28 വർഷം പ്രായമുള്ളതെങ്കിൽ 2 മുതൽ 12 വരെ വർഷം പ്രായമുള്ളവയാണ് എലവഞ്ചേരിയിലേത്. 

‘തെങ്ങിനും കമുകിനും ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്ന രീതിയാണ് പൊതുവേയുള്ളത്. ഏറെ വർഷങ്ങൾക്കു മുൻപ് കൊക്കോക്കൃഷി ചെയ്ത മംഗലം ഡാമിലെ തോട്ടത്തിൽ ഇതേ രീതിയാണു പാലിച്ചത്. എന്നാൽ, എലവഞ്ചേരിയിലെ കൃഷിയിടത്തിൽ തെങ്ങ് ഒഴിവാക്കി കമുകും കൊക്കോയും മാത്രമാക്കി. തെങ്ങിന് ഇടവിളയാക്കുമ്പോൾ ഏക്കറിന് 200 കൊക്കോ നടാം. കമുകും കൊക്കോയും മാത്രമാകുമ്പോൾ കൊക്കോയുടെ എണ്ണം ഇരട്ടിയോളമാക്കാം. 10x10 അടി, 11x11 അടി, 12x12 അടി എന്നിങ്ങനെ 3 രീതിയിലാണ് കമുകിന് ഇടവിളയായി കൊക്കോക്കൃഷി. ഈ രീതിയിൽ ഏക്കറിന് 360 മുതൽ 440 വരെ കൊക്കോ നട്ടിരിക്കുന്നു. 5 വർഷത്തോടെ മികച്ച ഉൽപാദനത്തിലെത്തുന്ന ഒരു കൊക്കോയിൽനിന്ന് ആണ്ടിൽ രണ്ട്–രണ്ടര കിലോ ഉണക്കക്കുരു കിട്ടുന്ന പക്ഷം കമുകും കൊക്കോയും ചേർന്ന് എക്കറിന് ആണ്ടിൽ കുറഞ്ഞതു മൂന്നര ലക്ഷം രൂപ ഉറപ്പാക്കാമെന്നു ജോ പറയുന്നു.

ADVERTISEMENT

പാലക്കാടൻ കൃഷിക്കാർ പൊതുവേ കൊക്കോയോട് ആഭിമുഖ്യമില്ലാത്തവരെന്ന് ജോ മാത്യു. കൂടിയ ചൂടുള്ള പാലക്കാടൻ കാലാവസ്ഥ കൊക്കോയുടെ ഉൽപാദനത്തെ ബാധിക്കുമെന്നു കരുതി പിൻതിരിയുന്നവരുമുണ്ട്. എന്നാൽ, എലവഞ്ചേരിയിൽ ഇതുവരെയുള്ള കൊക്കോയുടെ പ്രകടനം തൃപ്തികരമാണ്. കൊക്കോക്കൃഷിയുടെ ആദ്യവർഷങ്ങളിൽ വാഴ ഇടവിളയാക്കാം. കൊക്കോത്തൈകൾക്കു കൂടുതൽ ചൂടേൽക്കാതിരിക്കാൻ ഇതു സഹായിക്കും. എലവഞ്ചേരിയിൽ കൊക്കൊക്കൃഷി തുടങ്ങിയ കാലത്ത് ഒരുവട്ടം കാട്ടുപന്നിക്കൂട്ടമെത്തി വാഴക്കൃഷി അപ്പാടെ നശിപ്പിച്ചത് കൊക്കോത്തൈകൾക്കും ക്ഷീണമുണ്ടാക്കി. അമിതമായ ചൂട് തൈവളർച്ചയെ അൽപം പിന്നോട്ടടിപ്പിച്ചു. പ്രാരംഭഘട്ടത്തിൽ ഉൽപാദനം കുറയാനും അതിടയാക്കി. എന്നാൽ, പിന്നീടത് മെച്ചപ്പട്ടു. ശരിയായ അളവിൽ നനയും പരിപാലനവും നൽകിയാൽ പാലക്കാടും കൊക്കോ നന്നാ യി വിളയുമെന്നു ജോയുടെ അനുഭവം.

ഒരു വർഷം 50 രൂപയിൽ താഴെയാണ് ഒരു കൊക്കോമരത്തിന് ജോ കണക്കാക്കുന്ന പരിപാലന ച്ചെലവ്. പ്രൂണിങ്ങിനും 2 തവണ വളപ്രയോഗത്തിനും വിളവെടുപ്പിനും കൂടിയാണിത്. കൃഷിയാവശ്യത്തിനു വൈദ്യുതി സൗജന്യമായതിനാൽ നനയ്ക്കാൻ ചെലവില്ല. പ്രൂണിങ്ങും വളപ്രയോഗവും കാര്യക്ഷമമായി നടക്കുന്ന ഈ തോട്ടത്തിൽ നനയ്ക്കാന്‍ സ്പ്രിങ്ക്ളർ ഉണ്ട്. അടുത്ത ഘട്ടത്തിൽ നനയ്ക്കൊപ്പം വളവും കൂടി നൽകുന്ന ഫെർട്ടിഗേഷൻ സൗകര്യം ക്രമീകരിക്കുകയാണു ലക്ഷ്യം. അതുവഴി വളപ്രയോഗത്തിനുള്ള കൂലിച്ചെലവും കുറയ്ക്കാം. മികച്ച പരിപാലനമെങ്കിൽ രോഗ,കീടബാധകൾ മാറിനിൽക്കും. കീടനാശിനികളും ഒഴിവാക്കാം. വിളവെടുപ്പിനു പ്രയാസമുണ്ടാക്കുംവിധം കൊക്കോയിൽ പുളിയുറുമ്പുശല്യം വർധിച്ചപ്പോൾ പ്രയോഗിച്ച കീടനാശിനി  ഉൽപാദനത്തെതന്നെ ബാധിച്ച അനുഭവമുണ്ടെന്ന് ഈ കർഷകൻ പറയുന്നു. ഫോർസിപോമിയ വിഭാഗത്തിൽപെട്ട ചെറിയ ഈച്ചകളാണ് (മിഡ്ജുകൾ) കൊക്കോയിൽ പരാഗണത്തിനു സഹായിക്കുന്നത്. ഇവ ഒരു ചെടിയിലെ പൂവിൽനിന്നു മറ്റൊരു ചെടിയിലെ പൂവിലേക്കു സഞ്ചരിച്ച് കായ്പിടിത്തത്തിനു വഴിയൊരുക്കുന്നു. കീടനാശിനിപ്രയോഗം ഇവയെ നശിപ്പിച്ചതു കാരണം ഉൽപാദനം കുറയുകയായിരുന്നു.

ADVERTISEMENT

ജോ മാത്രമല്ല, ഭാര്യ ബിൻസിയും വിദ്യാർഥിയായ മകൻ എവിനും കൊക്കോക്കൃഷിയിൽ ആവേശമുള്ളവരാണ്. ബിൻസി സ്വന്തം തോട്ടത്തിലെ കൊക്കോക്കുരുകൊണ്ട് ചോക്ലേറ്റ് ഉണ്ടാക്കുന്നു. എലവഞ്ചേരിയിൽ മാവുകൃഷിയുമുള്ള ജോ മാത്യു, ഫാം ടൂറിസമുൾപ്പെടെ കൃഷിയുടെ പുതുവഴികളും ലക്ഷ്യമിടുന്നുണ്ട്. 

ഫോൺ: 9446150377