മുൻപെങ്ങുമില്ലാത്ത വിധത്തിൽ വേനൽച്ചൂട് കേരളത്തിലെ ക്ഷീരമേഖലയെ അപ്പാടെ തകർക്കുകയാണ്. സംസ്ഥാനത്ത് കൊടുംചൂടിൽ 497 പശുക്കൾ ചത്തതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. കനത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരുകയാണ്. തീറ്റയെടുക്കൽ കുറഞ്ഞു. അതോടെ പാലുൽപാദനം കുത്തനെ

മുൻപെങ്ങുമില്ലാത്ത വിധത്തിൽ വേനൽച്ചൂട് കേരളത്തിലെ ക്ഷീരമേഖലയെ അപ്പാടെ തകർക്കുകയാണ്. സംസ്ഥാനത്ത് കൊടുംചൂടിൽ 497 പശുക്കൾ ചത്തതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. കനത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരുകയാണ്. തീറ്റയെടുക്കൽ കുറഞ്ഞു. അതോടെ പാലുൽപാദനം കുത്തനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപെങ്ങുമില്ലാത്ത വിധത്തിൽ വേനൽച്ചൂട് കേരളത്തിലെ ക്ഷീരമേഖലയെ അപ്പാടെ തകർക്കുകയാണ്. സംസ്ഥാനത്ത് കൊടുംചൂടിൽ 497 പശുക്കൾ ചത്തതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. കനത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരുകയാണ്. തീറ്റയെടുക്കൽ കുറഞ്ഞു. അതോടെ പാലുൽപാദനം കുത്തനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപെങ്ങുമില്ലാത്ത വിധത്തിൽ വേനൽച്ചൂട് കേരളത്തിലെ ക്ഷീരമേഖലയെ അപ്പാടെ തകർക്കുകയാണ്. സംസ്ഥാനത്ത് കൊടുംചൂടിൽ 497 പശുക്കൾ ചത്തതായി മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. കനത്ത ചൂടിൽ കിതച്ചും അണച്ചും പശുക്കൾ തളരുകയാണ്. തീറ്റയെടുക്കൽ കുറഞ്ഞു. അതോടെ പാലുൽപാദനം കുത്തനെ താഴേക്ക് ഇടിഞ്ഞു. ചുരുക്കത്തിൽ ക്ഷീരകർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. മികച്ച രീതിയിൽ പശുക്കളെ പരിപാലിക്കുന്ന വലിയ ഫാമുകൾ പോലും പാലുൽപാദനക്കുറവ് നേരിടുകയാണ്. പിടിച്ചുനിൽക്കണമെങ്കിലും പാലിന് വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നും ചില കർഷകർ പറയുന്നു. ഉൽപാദനക്കുറവിൽ മാത്രമല്ല പശുക്കളുടെ ഗർഭമലസലും സംസ്ഥാനത്ത് ഇപ്പോൾ വ്യപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വളർച്ചയെത്താത്ത ഭ്രൂണങ്ങൾ തൊഴുത്തിൽ കാണപ്പെടുന്നത് ഓരോ കർഷകന്റെയും പ്രതീക്ഷകളെയും വരുമാനത്തെയും ഇല്ലാതാക്കുകയാണ്.

ഇക്കൊല്ലത്തെ വേനൽച്ചൂട് കേരളത്തിലെ ക്ഷീരകർഷകരെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ഡെയറി ഫാമിങ് വിദഗ്ധനായ ഡോ. ഏബ്രഹാം മാത്യു. പശുക്കൾ തീറ്റയെടുക്കാൻ മടിക്കുന്നതിനൊപ്പം പാലുൽപാദനത്തിലും കുറവു വന്നു. മാത്രമല്ല, പല കർഷകർക്കും പശുക്കളുടെ ഗർഭമലസലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫാമിങ് മേഖലയിൽ മുൻപുണ്ടായിരുന്നതിനേക്കാൾ കരുതൽ ഇനി വേണമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ശാസ്ത്രീയ പരിചരണരീതികൾ സ്വീകരിച്ച് പശുക്കളെ നല്ല രീതിയിൽ പരിപാലിക്കുന്ന ഫാമുകളിൽപ്പോലും വിശപ്പില്ലായ്മ, വിശപ്പു കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ട്. പുല്ല്, സൈലേജ് പോലുള്ള പരുഷാഹാരം കഴിക്കുന്നതിൽ 30 ശതമാനത്തോളം കുറവുണ്ട്. അതേസമയം ചില പശുക്കൾ സാന്ദ്രിത തീറ്റ കൂടുതൽ കഴിക്കുന്നുമുണ്ടാകും. എന്നാൽ, പുല്ലിന്റെ അളവ് കുറച്ച് കൂടുതൽ സാന്ദ്രിത തീറ്റ കഴിക്കുന്ന പശുക്കളുടെ പാലുൽപാദനം കുറയുമെന്നു മാത്രമല്ല പാലിൽ കൊഴുപ്പിന്റെ അളവും കുറയും. അതുകൊണ്ടുതന്നെ പശുക്കൾ പുല്ലു തിന്നാൻ മടിക്കുന്ന സാഹചര്യത്തിൽ സാന്ദ്രിത തീറ്റ കൂടുതൽ നൽകാൻ ശ്രമിക്കരുത്. ഇവ രണ്ടും നിശ്ചിത അനുപാതത്തിൽ ടിഎംആർ രീതിയിൽ മിക്സ് ചെയ്തു കൊടുക്കുന്നതാണ് നല്ലത്. ഇത് പാലിന്റെ ഘടനയിൽ മാറ്റം വരാതിരിക്കാൻ സഹായിക്കും. പാലിൽ കൊഴുപ്പ് കുറഞ്ഞാൽ ലഭിക്കുന്ന വിലയും കുറയും എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴത്തെ ഉൽപാദനക്കുറവിനൊപ്പം പാൽവിലയിലും കുറവു വന്നാൽ കർഷകരുടെ സ്ഥിതി കൂടുതൽ വഷളാകും.

നല്ല രീതിയിൽ പശുക്കളെ പരിപാലിക്കുന്ന ഒരു ഫാമിൽ വേനൽ തുടങ്ങുന്നതിനു മുൻപ് കറവയിലുള്ള പശുക്കളുടെ വെറ്റ് ആവറേജ് 19.1 ലീറ്റർ ആയിരുന്നത് ഇപ്പോൾ 15 ലീറ്റർ ആയി കുറഞ്ഞു. മറ്റൊരു ഫാമിലെ വെറ്റ് ആവറേജ് 15 ലീറ്ററിൽനിന്ന് 13 ലീറ്ററായും കുറഞ്ഞു. ശാസ്ത്രീയമായി പരിപാലിക്കുന്ന ഫാമുകളിൽ പോലും ഒരു പശുവിന് ശരാശരി രണ്ടു ലീറ്റർ പാലിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മറ്റു ഫാമുകളിലെ സ്ഥിതി ഇതിലും ഭീകരമായിരിക്കും. 

കുടിവെള്ളം മുഖ്യം

ചൂട് കൂടിയ ഈ സാഹചര്യത്തിൽ പശുക്കൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 20 ലീറ്റർ ഉൽപാദനമുള്ള പശുക്കൾ ഒരു ദിവസം 100 ലീറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ് കണക്ക്. പാലുൽപാദനം കൂടുന്നതനുസരിച്ച് വെള്ളത്തിന്റെ അളവ് ഉയരുകയും ചെയ്യും. പച്ചപ്പുല്ല് നൽകുന്നുണ്ടെങ്കിലും കുടിവെള്ളം സദാസമയവും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഓട്ടമാറ്റിക് ഡ്രിങ്കിങ് സംവിധാനം ഒരുക്കുന്നത് ഗുണം ചെയ്യും. അതേസമയം, പുല്ലും വെള്ളവും തമ്മിൽ താരതമ്യം ചെയ്ത് കൊടുക്കാൻ ശ്രമിക്കരുത്. 

ADVERTISEMENT

കുഴഞ്ഞുവീണാൽ വേണം ഉടൻ ചികിത്സ

ചൂട് താങ്ങാനാകാതെ കുഴഞ്ഞുവീഴുന്ന പശുക്കളുടെ എണ്ണത്തിലും വർധനയുണ്ട്. പല പശുക്കളും കുഴഞ്ഞുവീണ് ചത്തിട്ടുമുണ്ട്. കുഴഞ്ഞു വീണാൽ അതിവേഗംതന്നെ വിദഗ്ധചികിത്സ ഉറപ്പാക്കണം. പലപ്പോഴും ചൂടു മൂലം നിർജലീകരണം സംഭവിച്ചാണ് പശുക്കൾ വീഴുക. ചികിത്സ നൽകാൻ വൈകിയാൽ പശുവിനെ നഷ്ടപ്പെടാം.

52ഉം 167ഉം ദിവസമായ ഭ്രൂണങ്ങൾ

ഗർഭമലസൽ

ഗർഭത്തിന്റെ പല ഘട്ടങ്ങളിലുള്ള പശുക്കളിലും ഗർഭമലസൽ ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആദ്യ മാസങ്ങളിൽ ഗർഭമലസൽ സംഭവിച്ചാൽ നിലവിലുള്ള പാൽ തുടർന്നും ലഭിക്കും. മാത്രമല്ല പശുവിനെ അടുത്ത മദിക്കായി ഒരുക്കാം. എന്നാൽ, വറ്റുകറവയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഗർഭമലസൽ സംഭവിച്ചാൽ നിലവിലുള്ള പാൽ തുടർന്നും ലഭിക്കുമെങ്കിലും അളവ് കുറവാണെങ്കിൽ കറവ വറ്റിച്ച് അടുത്ത മദിക്കായി കാത്തിരിക്കുന്നതാണ് നല്ലത്. ഒരു കർഷകനെ സംബന്ധിച്ചിടത്തോളം ചെലവ് കൂട്ടുന്ന സാഹചര്യമാണിത്. അകിടിലെ പാലുൽപാദിപ്പിക്കുന്ന കോശങ്ങൾ നന്നായി വളർന്നിട്ടില്ല എന്നതുകൊണ്ടുതന്നെ ഗർഭമലസൽ സംഭവിക്കുന്ന പശുക്കളിൽ പാലുൽപാദനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാൽ, ഗർഭകാലത്തിന്റെ അവസാനഘട്ടത്തിൽ, അകിട് നന്നായി വികസിച്ചശേഷം പ്രസവം നടന്നാൽ (പ്രീമച്വർ ബർത്ത്) പാൽ ലഭിക്കുകയും തുടർന്ന് സാധാരണ രീതിയിൽ കറവ നടത്താനും കഴിയും.

ADVERTISEMENT

വേനൽക്കാലത്ത് വിലകൂടി ബീജം ആധാനം ചെയ്യണ്ട

ചൂടുകാലത്ത് ചെനപിടിക്കുന്ന തോത് പശുക്കളിൽ കുറവാണ്. സാധാരണഗതിയിൽ കിടാരികളിൽ 60 ശതമാനവും പശുക്കളിൽ 45 ശതമാനവുമാണ് ഗർഭധാരണ നിരക്ക്. വേനൽക്കാലത്ത് ചെന പിടിക്കുന്നതിൽ പശുക്കളിൽ കുറവ് വരാറുണ്ട്. അതായത് ഗർഭധാരണ നിരക്ക് 20–30 ശതമാനമാകാം. അതേസമയം, കിടാരികളിൽ ഇതിന് വലിയ മാറ്റമില്ല. അതുകൊണ്ടുതന്നെ കിടാരികളിൽ നല്ല ബീജം ആധാനം ചെയ്യുന്നത് നല്ലതാണ്. അതേസമയം, പശുക്കളിൽ വേനൽക്കാലത്ത് ഗർഭധാരണനിരക്ക് കുറവായതുകൊണ്ടുതന്നെ വലിയ വിലയുള്ള ബീജമാത്രകൾ ആധാനം ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നത് നന്നായിരിക്കും. 

പ്രസവശേഷം വേണം ശ്രദ്ധ

ഒരു പശു പ്രസവിച്ചശേഷം അതിന്റെ ആരോഗ്യവും തീറ്റയെടുക്കലും പൂർണമായി വീണ്ടെടുക്കാൻ 45–50 ദിവസം വേണം. എന്നാൽ, വേനൽക്കാലത്ത് പശുക്കളുടെ ഈ ക്ഷീണം മാറുന്നില്ല. പശുക്കൾ സാധാരണ നിലയിലേക്ക് എത്താൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുന്നു. നല്ല രീതിയിൽ സാന്ദ്രിത തീറ്റ നൽകി മികച്ച പരിചരണം നൽകിയില്ലെങ്കിൽ പാലുൽപാദനം കുറയും. ഇത് ആകെ കറവക്കാലത്തെ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കും.

വേനൽക്കാലത്ത് ജനിക്കുന്ന കിടാക്കൾക്ക് തൂക്കം കുറവാണെന്നതാണ് മറ്റൊരു കാര്യം. എന്നാൽ, കൃത്യമായ പരിചരണത്തിലൂടെ ഇത് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. 

താപനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന തൊഴുത്ത്

കുളിപ്പിക്കാം

മൂന്നു നേരം തൊലി നനയും വിധത്തിൽ നനച്ചു കൊടുക്കാം. തേച്ചുരച്ചു കുളിപ്പിക്കണ്ട, കൂടുതൽ വെള്ളത്തിൽ നിൽക്കുന്നത് കുളമ്പുകൾക്ക് പ്രശ്നമുണ്ടാക്കും. വശങ്ങളിൽ ഫാനുകൾ വച്ച് തൊഴുത്തിനുള്ളിലെ വായൂസഞ്ചാരം സുഗമമാക്കണം. നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കണം. അരഭിത്തികളുടെ ഉയരം കുറയ്ക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഏബ്രഹാം മാത്യു, അനിമൽ നൂട്രിഷൻ ആൻഡ് ഡെയറി ഫാമിങ് വിദഗ്ധൻ