ശീലിച്ച കൃഷി നഷ്ടമായപ്പോഴാണ് നെൽക്കർഷകനായ പാലക്കാടു സ്വദേശി കെ. മുരളീധരൻ സീറോ ബജറ്റ് നാച്വറൽ ഫാമിങ് അഥവാ ചെലവില്ലാക്കൃഷിയിലേക്കു തിരിയുന്നത്. സീറോ ബജറ്റിന്റെ ആചാര്യനായ സുഭാഷ് പലേക്കറുടെ പാത പിന്തുടർന്ന മുരളീധരൻ ഇന്ന് കൃഷിയിൽനിന്നു ജൈവ ഭക്ഷ്യസംസ്കരണത്തില്‍ എത്തിനിൽക്കുന്നു. ജൈവവിഭവങ്ങളുടെ

ശീലിച്ച കൃഷി നഷ്ടമായപ്പോഴാണ് നെൽക്കർഷകനായ പാലക്കാടു സ്വദേശി കെ. മുരളീധരൻ സീറോ ബജറ്റ് നാച്വറൽ ഫാമിങ് അഥവാ ചെലവില്ലാക്കൃഷിയിലേക്കു തിരിയുന്നത്. സീറോ ബജറ്റിന്റെ ആചാര്യനായ സുഭാഷ് പലേക്കറുടെ പാത പിന്തുടർന്ന മുരളീധരൻ ഇന്ന് കൃഷിയിൽനിന്നു ജൈവ ഭക്ഷ്യസംസ്കരണത്തില്‍ എത്തിനിൽക്കുന്നു. ജൈവവിഭവങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശീലിച്ച കൃഷി നഷ്ടമായപ്പോഴാണ് നെൽക്കർഷകനായ പാലക്കാടു സ്വദേശി കെ. മുരളീധരൻ സീറോ ബജറ്റ് നാച്വറൽ ഫാമിങ് അഥവാ ചെലവില്ലാക്കൃഷിയിലേക്കു തിരിയുന്നത്. സീറോ ബജറ്റിന്റെ ആചാര്യനായ സുഭാഷ് പലേക്കറുടെ പാത പിന്തുടർന്ന മുരളീധരൻ ഇന്ന് കൃഷിയിൽനിന്നു ജൈവ ഭക്ഷ്യസംസ്കരണത്തില്‍ എത്തിനിൽക്കുന്നു. ജൈവവിഭവങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശീലിച്ച കൃഷി നഷ്ടമായപ്പോഴാണ് നെൽക്കർഷകനായ പാലക്കാടു സ്വദേശി കെ. മുരളീധരൻ സീറോ ബജറ്റ് നാച്വറൽ ഫാമിങ് അഥവാ ചെലവില്ലാക്കൃഷിയിലേക്കു തിരിയുന്നത്. സീറോ ബജറ്റിന്റെ ആചാര്യനായ സുഭാഷ് പലേക്കറുടെ പാത പിന്തുടർന്ന മുരളീധരൻ ഇന്ന് കൃഷിയിൽനിന്നു ജൈവ ഭക്ഷ്യസംസ്കരണത്തില്‍ എത്തിനിൽക്കുന്നു.

 

ADVERTISEMENT

ജൈവവിഭവങ്ങളുടെ ആരോഗ്യമേന്മകൾ തിരിച്ചറിയുന്ന സമൂഹവും അനുദിനം വളരുന്ന ജൈവ വിപണിയുമാണ് ഈ രംഗത്തു  ധൈര്യം നല്‍കുന്നതെന്നു മുരളീധരനും ഒപ്പമുള്ള ഗിരീഷ്കുമാറും പറയുന്നു. ജൈവസാക്ഷ്യപത്രമല്ല, സീറോബജറ്റ് കൃഷി ജീവിതാദർശമായി സ്വീകരിച്ചിരിക്കുന്നജൈവകർഷകരാണ് വിഭവങ്ങളുടെ വിശ്വാസ്യതയ്ക്ക് ആധാരമെന്നും മുരളീധരൻ.   

 

മധുക്കരയിലെ കർഷകർക്കൊപ്പം മുരളീധരനും (ഇടത്തു നിന്ന് ആദ്യം) ഗിരീഷ് കുമാറും (വലത്തു നിന്ന് രണ്ടാമത്)

പാലക്കാട്ടെ സീറോ ബജറ്റ് കർഷകരുടെ നെല്ല് കിലോ 30–35 രൂപ വിലയിട്ട് സംഭരിച്ച് അരി, അരിപ്പൊടി, അവൽ, അരിമുറുക്ക് തുടങ്ങിയ ഉൽപന്നങ്ങൾ പാരമ്പര്യരീതിയിൽ തയാറാക്കി ജൈവവിഭവങ്ങൾ എന്ന മേന്മയോടെ ഭക്ഷ്യമേളകളിലും ഒാർഗാനിക് സ്റ്റോറുകളിലും എത്തിച്ചുകൊണ്ടായിരുന്നു പുനർജനിയുടെ തുടക്കം.

 

ADVERTISEMENT

ആരോഗ്യമേന്മകളുള്ള പാരമ്പര്യ ജൈവ ഭക്ഷ്യവിഭവങ്ങൾക്ക് ജൈവ വിപണിയിൽ ഡിമാൻഡ് കൂടുന്നുണ്ടെന്നു കണ്ടതോടെ തമിഴ്നാട്ടിലെ ഗോത്രവർഗ മേഖലയിൽ ജൈവരീതിയിൽ കൃഷി ചെയ്തെടുക്കുന്ന റാഗി, കമ്പ്, ചോളം, വരക്, പനിവരക്, ചാമ, തിന, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളിലേക്കു കൂടി കടന്നു. മില്ലറ്റ് കുക്കീസ് മുതൽ മില്ലറ്റ് ന്യൂഡിൽസ് വരെ നീളുന്നു ഇന്ന് പുനർജനിയുടെ ചെറുധാന്യവിഭവങ്ങളിലെ വൈവിധ്യം. വിഭവങ്ങൾ തയാറാക്കുമ്പോഴും ജൈവമാർഗത്തിൽ വിട്ടുവീഴ്ചയില്ല. ഈറോഡിലെ ജൈവകരിമ്പുകർഷകരിൽനിന്നു വാങ്ങുന്ന ശർക്കരയും പൊള്ളാച്ചിയിലെ ജൈവകർഷകർ തയാറാക്കുന്ന ചക്കിലാട്ടിയ വെളിച്ചെണ്ണയും ഉൾപ്പെടെ എല്ലാറ്റിലും ജൈവ സ്പർശം.

 

ജൈവഭക്ഷ്യവിഭവങ്ങളെത്തിക്കുന്ന ഒാർഗാനിക് സ്റ്റോറുകൾ ജൈവപച്ചക്കറികൂടി ആവശ്യപ്പെട്ടപ്പോഴാണ് അതുവരെ വിപണിയിൽ മുൻതൂക്കം ലഭിക്കാതെ അരികുപറ്റി നിന്ന ജൈവക്കൃഷിയെ ലാഭക്കൃഷിയാക്കാൻ അവസരം വന്നതെന്നു മുരളീധരൻ. പാലക്കാട്ടെ സീറോബജറ്റ് കർഷകരിൽനിന്ന് ആവശ്യമായത്ര പച്ചക്കറി മുടങ്ങാതെ ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ട് അതിർത്തിക്കപ്പുറം കോയമ്പത്തൂരിനടുത്ത് മധുക്കരയിലെ ജൈവകർഷകരുമായി ബന്ധപ്പെട്ടു. 

 

ADVERTISEMENT

മധുക്കരയിലെ സീറോബജറ്റുകാർ

 

മധുക്കരയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഒാർഗാനിക് ഫാർമേഴ്സ് ക്ലബിന്റെ കീഴിൽ ഈ പ്രദേശത്തെ ഒട്ടേറെ ജൈവകർഷകരുണ്ട്. പുനർജനിക്ക് ആവശ്യമായ ജൈവപച്ചക്കറികൾ കൃഷിയിടങ്ങളിൽനിന്നു നേരിട്ടുസംഭരിച്ചു കൈമാറുന്നത് ഈ ക്ലബാണ്. കൃഷിയാവശ്യങ്ങളിൽ സഹായിച്ചും കൃത്യമായ ഇടവേളകളിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകിയുമാണ് ക്ലബിന്റെ പ്രവർത്തനമെന്ന് നേതൃസ്ഥാനത്തുള്ള സുരേഷ് ഭാരതി. കൃഷിയും വിപണിയും കൈകോർത്തതോടെ ഉൽപന്നങ്ങൾക്കു വിപണിവിലയെക്കാൾ മുന്തിയ വില ലഭിക്കുന്നു എന്ന് മധുക്കരയിലെ സീറോബജറ്റ് കർഷകരായ നന്ദിനിയും സെന്തിലും പറയുന്നു. വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ ഏൽക്കുന്നില്ല എന്നതും നേട്ടം. 

 

എംഎ സോഷ്യോളജി ബിരുദധാരിയായ നന്ദിനി പതിനൊന്നു വർഷം മുമ്പാണ് ജൈവകൃഷിയിലെത്തുന്നത്. തുടക്കത്തിൽ ഉൽപാദനക്കുറവും സാധാരണ വിപണിയിലുള്ള വിൽപനയും കൃഷി നഷ്ടത്തിലാക്കിയെങ്കിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമെന്നു നന്ദിനി. ‘കർഷകന്റെ പൂർണമായ ശ്രദ്ധയും സമർപ്പണവും കൃഷിയിടത്തിൽ ആവശ്യമുള്ള ഒന്നാണ് 

ജൈവകൃഷി. വിലയും വിപണിയുമന്വേഷിച്ച് അലയേണ്ടതില്ല എന്നതിനാൽ കൃഷിയിൽ മുഴുകാനും ഉൽപാദനം  വർധിപ്പിക്കാനും കഴിയുന്നു’, നന്ദിനിയുടെ ഭർത്താവ് കാളീശ്വരന്റെ വാക്കുകളിലും സന്തോഷം.

 

മധുക്കരയിലെ ജൈവകർഷകരിൽ നല്ല പങ്കും തമിഴ്നാട് കൃഷിവകുപ്പു നൽകുന്ന ജൈവസാക്ഷ്യപത്രമുള്ളവരാണ്. കർഷകന് ഒറ്റയ്ക്കോ കൂട്ടമായോ ജൈവസാക്ഷ്യപത്രം നേടാൻ കൃഷിവകുപ്പ് അവസരം ഒരുക്കുന്നു. സർട്ടിഫിക്കേഷൻ  നടപടികൾക്കും വർഷംതോറും പുതുക്കുന്നതിനും ചെലവു താരതമ്യേന കുറവായതിനാൽ കർഷകർക്കും താൽപര്യം. ‘ഇരുകൂട്ടർക്കും ലാഭകരമായൊരു ബന്ധം സ്ഥാപിച്ചുകൊണ്ട്, കൃഷിക്കാരനെ കൃഷി ചെയ്യാൻ വിടുക, വിപണനവും മൂല്യവർധനയും മറ്റൊരു സംരംഭമായി വളരുക. കൃഷി  ലാഭകരമാവുന്നതും കാർഷികസംരംഭങ്ങൾ വളരുന്നതും ഈ സാഹചര്യത്തിലാണ്’. മധുക്കരയിലെ തമിഴ്കർഷകരുമായി ചേർന്ന് പുനർജനിനടത്തുന്നത് അങ്ങനെയൊരു ശ്രമമെന്നു മുരളീധരൻ.

 

ഫോൺ: 9447315636