നഗരത്തിൽ നല്ല കച്ചവടം നടക്കുന്ന ബുധനാഴ്ചകളിൽ പച്ചക്കറിക്കട അടച്ചിട്ട് സഹോദരങ്ങളായ ജോസും ജോയിയും എവിടെപ്പോകുന്നു’, കടവന്ത്ര ന്യൂ മാർക്കറ്റിലെ കച്ചവടക്കാർ പരസ്പരം ചോദിച്ചിരുന്നു പണ്ടൊക്കെ. ഇന്നു പക്ഷേ കടവന്ത്രയിലെ കച്ചവടക്കാർക്കും ജെ.ജെ. വെജിറ്റബിൾസിലെ പതിവുകാർക്കും ബുധനാഴ്ച അവധിയുടെ കാരണമറിയാം.

നഗരത്തിൽ നല്ല കച്ചവടം നടക്കുന്ന ബുധനാഴ്ചകളിൽ പച്ചക്കറിക്കട അടച്ചിട്ട് സഹോദരങ്ങളായ ജോസും ജോയിയും എവിടെപ്പോകുന്നു’, കടവന്ത്ര ന്യൂ മാർക്കറ്റിലെ കച്ചവടക്കാർ പരസ്പരം ചോദിച്ചിരുന്നു പണ്ടൊക്കെ. ഇന്നു പക്ഷേ കടവന്ത്രയിലെ കച്ചവടക്കാർക്കും ജെ.ജെ. വെജിറ്റബിൾസിലെ പതിവുകാർക്കും ബുധനാഴ്ച അവധിയുടെ കാരണമറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിൽ നല്ല കച്ചവടം നടക്കുന്ന ബുധനാഴ്ചകളിൽ പച്ചക്കറിക്കട അടച്ചിട്ട് സഹോദരങ്ങളായ ജോസും ജോയിയും എവിടെപ്പോകുന്നു’, കടവന്ത്ര ന്യൂ മാർക്കറ്റിലെ കച്ചവടക്കാർ പരസ്പരം ചോദിച്ചിരുന്നു പണ്ടൊക്കെ. ഇന്നു പക്ഷേ കടവന്ത്രയിലെ കച്ചവടക്കാർക്കും ജെ.ജെ. വെജിറ്റബിൾസിലെ പതിവുകാർക്കും ബുധനാഴ്ച അവധിയുടെ കാരണമറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിൽ നല്ല കച്ചവടം നടക്കുന്ന ബുധനാഴ്ചകളിൽ പച്ചക്കറിക്കട അടച്ചിട്ട് സഹോദരങ്ങളായ ജോസും ജോയിയും എവിടെപ്പോകുന്നു’, കടവന്ത്ര ന്യൂ മാർക്കറ്റിലെ കച്ചവടക്കാർ പരസ്പരം ചോദിച്ചിരുന്നു പണ്ടൊക്കെ. ഇന്നു പക്ഷേ കടവന്ത്രയിലെ കച്ചവടക്കാർക്കും ജെ.ജെ. വെജിറ്റബിൾസിലെ പതിവുകാർക്കും ബുധനാഴ്ച അവധിയുടെ കാരണമറിയാം. അന്നേ ദിവസം നാട്ടിലെ കൃഷിയിടത്തിലുണ്ടാവും എറണാകുളം ജില്ലയിൽ രാമമംഗലം കിഴുമുറി വടക്കേക്കരയിൽ വീട്ടിലെ സഹോദരങ്ങൾ.

 

ADVERTISEMENT

സ്വന്തം കടയിൽ വിൽക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെ യും നല്ലൊരു പങ്ക് സ്വന്തം കൃഷിയിടത്തിൽ വിളയിക്കാനുള്ള ബുധനാഴ്ച കൃഷി തുടങ്ങിയിട്ട് വർഷങ്ങളായെന്നു ജോസും ജോയിയും. പയറും പാവലും ചുരയ്ക്കയും പച്ചമുളകും സാലഡ് വെള്ളരിയും കറിവേപ്പും മുതൽ പപ്പായയും റംബുട്ടാനും മാംഗോസ്റ്റിനും വരെ വിളയിക്കുന്നത് ബുധനാഴ്ചത്തെ അധ്വാനത്തിലൂടെ. കൃഷിയോടുള്ള താൽപര്യം പണ്ടേയുണ്ട് ജോസിനും ജോ യിക്കും. പക്ഷേ സ്വന്തം കൃഷിഭൂമി പരിമിതം. വിളയിക്കുന്ന ഉൽപന്നങ്ങൾക്കാകട്ടെ, അർഹിക്കുന്ന വില കിട്ടിയിരുന്നുമില്ല. അങ്ങനെയാണ് കൃഷിയും കച്ചവടവും ഒരുമിച്ചു കൊണ്ടുപോകാൻ തീരുമാനിക്കുന്നത്. എറണാകുളം കടവന്ത്രയിൽ തുടങ്ങിയ പച്ചക്കറിക്കടയ്ക്കൊപ്പം കൃഷിയും ഉഷാറാക്കി ഇരുവരും. കടയിൽനിന്നു ലഭിക്കുന്ന ലാഭംകൊണ്ട് നാട്ടിൽ പലയിടത്തായി പത്തും ഇരുപതും സെന്റു വീതം പാടവും പറമ്പും വാങ്ങി. അവിടെയെല്ലാം പച്ചക്കറി ക്കൃഷി തുടങ്ങി. സമൃദ്ധമായി വിളഞ്ഞ പച്ചക്കറികൾ സ്വന്തം കടയിലൂടെതന്നെ വിൽക്കാൻ കഴിഞ്ഞതോടെ കൃഷിയും കച്ചവടവും ലാഭത്തിലെത്തി. 

 

ഇന്ന് ജോസിന്റെയും ജോയിയുടെയും കടയില്‍ നഗരവാസികൾ എത്തുന്നത് നല്ല നാടൻ പച്ചക്കറികൾ തേടിയാണ്. നാടനാണോ എന്ന് സംശയമുള്ളവർ നാട്ടിലെ കൃഷിയിടത്തിൽ നേരിട്ടെത്തിയിട്ടുമുണ്ടെന്ന് ജോയി. വീട്ടുമുറ്റത്തു പടർന്നുകിടക്കുന്ന സാലഡ് വെള്ളരിയും പാടത്തെ പയർകൃഷിയുമെല്ലാം കണ്ട് മനസ്സു നിറഞ്ഞു മടങ്ങി അവരെല്ലാം. സ്വന്തം കൃഷിയിടത്തിൽനിന്നു ലഭിക്കാത്ത കാർഷികോൽപന്നങ്ങൾ സ്വാശ്രയ വിപണിയിൽനിന്നും നാട്ടുകാരിൽനിന്നും സംഭരിക്കുകയാണ് പതിവെന്ന് ജോസ്. നാട്ടിലെ കർഷകർ ഉൽപാദിപ്പിക്കുന്നവ ഏതായാലും വരവു പച്ചക്കറികളെക്കാൾ സുരക്ഷിതമായിരിക്കുമെന്ന് ഇരുവരും പറയുന്നു. തമിഴ്നാടന്‍ പച്ചക്കറികളാണ് വിപണി ഭരിക്കുന്നതെങ്കിലും നാടൻ ഉണ്ടെന്നു കണ്ടാൽ ആളുകള്‍ അവ തന്നെ വാങ്ങുമെന്നു ജോയി. 

 

ADVERTISEMENT

വിളയും വിപണിയും

 

സീസൺ നോക്കാതെ വിളയിക്കുന്ന സാലഡ് വെള്ളരിയാണ് ജോസിന്റെയും ജോയിയുടെയും ഇഷ്ടവിള. അമ്പതു സെന്റ് സ്ഥലത്തു സ്നോവൈറ്റ് ഹൈബ്രിഡ് വെള്ളരിയാണ് കൃഷി. മികച്ച വിളവും ആസ്വാദ്യകരമായ രുചിയുമുള്ള ഇനം. 250 ഗ്രാം അടുത്ത് തൂക്കമെത്തുമ്പോൾ വിളവെടുപ്പ്. വിത്തിട്ട് നാല്‍പത്തഞ്ചാം ദിവസം മുതൽ വിളവെടുക്കാം. മൂന്നുമാസം നീണ്ടു നിൽക്കും വിളവെടുപ്പ്. ഉൽപാദനം കുറഞ്ഞു തുടങ്ങുമ്പോൾതന്നെ അടുത്ത ബാച്ചിന് വിത്തിടും. വർഷം മുഴുവൻ ഈ രീതിയിൽ സാലഡ് വെള്ളരി വിളയിക്കുന്നു ഈ സഹോദരങ്ങൾ. വെയിലേറുള്ള പറമ്പിൽ മാത്രമല്ല മാംഗോസ്റ്റിൻ മരങ്ങൾക്കിടയിലും സ്നോവൈറ്റ് സമൃദ്ധ മായി വിളയുന്നു. ഇന്ന് കടയിൽ ഏറ്റവും ഡിമാൻഡുള്ള ഇനവും സാലഡ് വെള്ളരി തന്നെയെന്നു ജോസ്. കിലോ 46 രൂപയ്ക്കാണ് വിൽപന. കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് രണ്ടുലക്ഷം രൂപ സ്വന്തം വെള്ളരിയിൽനിന്നു കിട്ടിയെന്നും ജോയി.

 

ADVERTISEMENT

മുമ്പ് നാട്ടിൽ സുലഭവും ഇപ്പോൾ വിരളവുമായ ചുവന്ന നാടൻ പയർ പാടത്തും പറമ്പിലും കൃഷിയിറക്കിയിരിക്കുന്നു. മുമ്പൊക്കെ ഇഞ്ചിക്കൃഷിക്ക് ഇടയിൽ കോലുകുത്തി കയറ്റിയിരുന്ന ഒന്നാന്തരം രുചിയുള്ള ഇഞ്ചിപ്പയർ തന്നെ. പാടത്തു ബണ്ടുകോരി അതിൽ നെറ്റുകൊണ്ട് ആറടി ഉയരത്തിൽ വേലി നിർമിച്ച് അതിൽ പടർത്തിയാണ് പയർകൃഷി. സ്ഥലപരിമിതി മറികടക്കാനായി ചുറ്റു വേലി നിർമിച്ച് അതിലാണ് പറമ്പിലെ പയർകൃഷി.

 

ചാണകവും എല്ലുപൊടിയും ചാരവും മണ്ണിൽ കൂട്ടിയിളക്കി യാണ് അടിവളം തയാറാക്കുന്നത്. വളങ്ങൾ, വിശേഷിച്ച് ചാണകം, പൊടിച്ചു ചേർക്കാതെ അതേപടിയിട്ടാൽ അതിലേക്കു പടരു ന്ന വേരുകൾ നശിച്ചുപോകുമെന്ന് ജോസ്. വളർച്ച ഘട്ടത്തിൽ കടലപ്പിണ്ണാക്ക് കലക്കിയൊഴിക്കുന്നതാണ് മറ്റൊരു പോഷകം. 85 ശതമാനവും ജൈവവളം. മേമ്പൊടിയായി മാത്രം രാസവളം, അതാണു നയം.

 

പച്ചക്കറിയിനങ്ങൾക്കൊപ്പം മാംഗോസ്റ്റിൻ, റംബുട്ടാൻ പഴങ്ങ ളും സമൃദ്ധമായി വിളയിക്കുന്നു ഇവർ. നൂറിലേറെയുണ്ട് റംബുട്ടാൻ മരങ്ങള്‍. അത്രതന്നെ മാംഗോസ്റ്റിനും. എട്ടു വർഷം കൊണ്ടാണ് മാംഗോസ്റ്റിൻ വിളവിലേക്ക് എത്തുകയെങ്കിലും പരിപാലനത്തിലെ മികവുകൊണ്ട് ഏഴാം വർഷംതന്നെ മരങ്ങൾ മിക്കവ യും ഫലം നല്‍കിത്തുടങ്ങി. റംബുട്ടാന്‍ ചെടികളാവട്ടെ ഇക്കാലം കൊണ്ട് മികച്ച ഉൽപാദനസ്ഥിരത നേടിയിരിക്കുന്നു. നാട്ടിലെമ്പാടും റംബുട്ടാൻ കൃഷിയുണ്ടെങ്കിലും പഴത്തിന്റെ വില കിലോ ശരാശരി 200 രൂപയിൽ നിൽക്കുന്നു എന്നത് കൃഷിക്കാരെ സംബന്ധിച്ചു നേട്ടം തന്നെയെന്ന് ഇരുവരും പറയുന്നു.

 

വിപണിയിൽ ഡിമാൻഡുള്ള മറ്റൊരു പഴം റെഡ് ലേഡി പപ്പായ യാണ്. വെള്ളപ്പൊക്കവും രോഗ, കീടബാധയുമെല്ലാം ചേർന്ന് പപ്പായ ലഭ്യത കുറഞ്ഞതും വിപണിയിൽ ആവശ്യകത വർധിപ്പിച്ചു. മുപ്പതു സെന്റിൽ 100 തൈകൾ നട്ട് പ്ലാവുകൃഷിയിലേക്കും കടക്കുക യാണ് ഇപ്പോൾ ജെ.ജെ. ബ്രദേഴ്സ്. വിപണിയിൽ ചക്കയ്ക്കും ആ വശ്യക്കാരേറുന്നു എന്നതുതന്നെ കാരണം. 

 

ഒരു ദിവസം കട മുടങ്ങിയാൽ കച്ചവടം കുറയുമെന്നതു നേര്. എന്നാൽ അതിനും മേലെയാണ് കൃഷിയിലൂടെ ലഭിക്കുന്ന സന്തോഷമെന്നു ജോസും ജോയിയും പറയുന്നു. സുരക്ഷിതമാ യി വിളയിച്ചെടുക്കുന്ന പച്ചക്കറികൾ, നല്ല നാടൻ തന്നെ തിരഞ്ഞെത്തുന്ന ഉപഭോക്താക്കൾക്കു നൽകുന്നതിന്റെ സന്തോഷവും ചെറുതല്ലല്ലോ. 

 

ഫോൺ: 9447818112, 0484 2204362