ആഫ്രിക്കൻ പായലായിരുന്നു ആദ്യ കാലത്തു പ്രശ്നം. പായലിനെ തിന്നുന്ന വണ്ടിനെ ഇറക്കിയുള്ള ജൈവ കീടനിയന്ത്രണം അതിന്റെ വ്യാപനത്തെ ഒട്ടൊക്കെ തടഞ്ഞു. പായൽ നീങ്ങിയിടത്തു പക്ഷേ കുളവാഴ നിറഞ്ഞു. തീരപ്രദേശങ്ങളിൽ പൊതുവെയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു മുന്നേറുകയാണ് ഇന്ന് ഈ കളസസ്യം.

ആഫ്രിക്കൻ പായലായിരുന്നു ആദ്യ കാലത്തു പ്രശ്നം. പായലിനെ തിന്നുന്ന വണ്ടിനെ ഇറക്കിയുള്ള ജൈവ കീടനിയന്ത്രണം അതിന്റെ വ്യാപനത്തെ ഒട്ടൊക്കെ തടഞ്ഞു. പായൽ നീങ്ങിയിടത്തു പക്ഷേ കുളവാഴ നിറഞ്ഞു. തീരപ്രദേശങ്ങളിൽ പൊതുവെയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു മുന്നേറുകയാണ് ഇന്ന് ഈ കളസസ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഫ്രിക്കൻ പായലായിരുന്നു ആദ്യ കാലത്തു പ്രശ്നം. പായലിനെ തിന്നുന്ന വണ്ടിനെ ഇറക്കിയുള്ള ജൈവ കീടനിയന്ത്രണം അതിന്റെ വ്യാപനത്തെ ഒട്ടൊക്കെ തടഞ്ഞു. പായൽ നീങ്ങിയിടത്തു പക്ഷേ കുളവാഴ നിറഞ്ഞു. തീരപ്രദേശങ്ങളിൽ പൊതുവെയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു മുന്നേറുകയാണ് ഇന്ന് ഈ കളസസ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഫ്രിക്കൻ പായലായിരുന്നു ആദ്യ കാലത്തു പ്രശ്നം. പായലിനെ തിന്നുന്ന വണ്ടിനെ ഇറക്കിയുള്ള ജൈവ കീടനിയന്ത്രണം അതിന്റെ വ്യാപനത്തെ ഒട്ടൊക്കെ തടഞ്ഞു. പായൽ നീങ്ങിയിടത്തു പക്ഷേ കുളവാഴ നിറഞ്ഞു. തീരപ്രദേശങ്ങളിൽ പൊതുവെയും കുട്ടനാട്ടിൽ വിശേഷിച്ചും കൃഷിയെയും കൃഷിക്കാരെയും തോൽപിച്ചു മുന്നേറുകയാണ് ഇന്ന് ഈ കളസസ്യം. ‘‘കുളവാഴ നിർമാർജനത്തിനു കുട്ടനാടു പാക്കേജിൽ നീക്കിവച്ചത് മുപ്പതു കോടി രൂപ. എന്തു പ്രയോജനമുണ്ടായി? കൃഷിക്കും ജലഗതാഗതത്തിനും ടൂറിസത്തിനും മൽസ്യബന്ധനത്തിനുമെല്ലാം ദോഷമുണ്ടാക്കുന്ന കുളവാഴയെ തുരത്താൻ ലോകമെങ്ങും ശ്രമം നടന്നു; ശാസ്ത്രം തോറ്റു, കുളവാഴ ജയിച്ചു. നിർമാർജനമല്ല, നിയന്ത്രണവും ഒപ്പം കുളവാഴയുടെ മൂല്യവര്‍ധനയുമാണു പോംവഴി. അതാണു മറ്റു രാജ്യങ്ങൾ ചെയ്യുന്നത്. അതു നമുക്കും സാധ്യമാണ്, അതിനു സാങ്കേതികവിദ്യകളുമുണ്ട്.’’ കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ മുന്നിൽ നിരത്തി ആലപ്പുഴ എസ്ഡി കോളജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. ജി. നാഗേന്ദ്ര പ്രഭു പറയുന്നു.

 

ബ്രിക്കറ്റ്
ADVERTISEMENT

വസ്ത്രനിർമാണരംഗത്ത് ജീൻസിന്റെ സ്േറ്റാൺ വാഷ് പ്രക്രിയയ്ക്കു മുതൽ ജ്യൂസ് വ്യവസായ മേഖലയിൽ പഴച്ചാറിലെ നാരിനെ ദ്രവിപ്പിക്കാൻവരെ ഉപയോഗിക്കുന്ന സെല്ലുലേസ് എൻസൈം, കുളവാഴയിൽ വളരുന്ന ബാക്ടീരിയകളിലൂടെ ഉൽപാദിപ്പിക്കാം എന്നതാണ് ഈ രംഗത്ത് ഡോ.നാഗേന്ദ്രപ്രഭുവിന്റെ ആദ്യ കണ്ടെത്തൽ. ലാബ് സ്കെയിലിൽനിന്നു ലാർജ് സ്കെയിലിലേക്ക് അതിനെ വളർത്തണമെങ്കിൽ വ്യവസായ മേഖലയിൽനിന്നു വലിയ പിന്തുണ ആവശ്യമെന്നു വന്നതോടെ കുളവാഴകൊണ്ടുള്ള ചെറുകിട സംരംഭങ്ങളിലായി ശ്രദ്ധ. 

 

വിപണിയിൽ വൻ ഡിമാൻഡുള്ള ബ്രിക്കറ്റ് മുതൽ കൂൺതടങ്ങളും ജൈവവളവും ഡിസ്പോസിബിൾ പ്ലെയ്റ്റും നിർമാണപ്രവർത്തനങ്ങൾക്കുള്ള ബോർഡുകളും ശിൽപനിർമാണത്തിനുള്ള പൾപ്പും ചിത്രരചനയ്ക്കുള്ള ക്യാൻവാസും വരെയുണ്ട് ഡോ.നാഗേന്ദ്രപ്രഭു വികസിപ്പിച്ച കുളവാഴ ഉൽപന്നങ്ങളുടെ നിരയിൽ. എല്ലാം പരീക്ഷിച്ചു മികച്ചതെന്നു തെളിഞ്ഞവ, സ്റ്റാർട്ടപ്പും കുടുംബശ്രീ സംരംഭങ്ങളുമായി മാറാൻ തയാറെടുക്കുന്നവ. 

കുളവാഴ പ്ലെയ്റ്റുകൾ

സാഹചര്യങ്ങൾ, സാധ്യതകൾ 

ADVERTISEMENT

ഇത്തരം സംരംഭങ്ങളിൽ ആദ്യത്തേതാണ് കൂൺ ബെഡ്ഡുകളുടെ നിർമാണം. കുടുംബശ്രീ വനിതകളെ പരിശീലിപ്പിച്ച്, പരീക്ഷിച്ചു വിജയം നേടിയ സംരംഭം. വേരു നീക്കിയ കുളവാഴയുടെ തണ്ടും ഇലകളും അരിഞ്ഞു പുഴുങ്ങി തണലത്ത് ഉണ ക്കിയെടുത്ത് െവെക്കോലിനു പകരമായി കൂൺ ബെഡ്ഡ് നിർമാണത്തിനുപയോ ഗിക്കാം. മികച്ച ഉൽപാദനം ലഭിക്കുമെന്നു മാത്രമല്ല, വൈക്കോൽ വാങ്ങാനുള്ള പണം ലാഭമെന്നും ഡോ. നാഗേന്ദ്ര പ്രഭു. നെൽ കൃഷിയിൽ പ്രയോഗിക്കുന്ന കീടനാശിനി കളുടെ സാന്നിധ്യം വൈക്കോലിൽ ഉണ്ടാവാനിടയുണ്ട് എന്നിരിക്കെ അക്കാര്യത്തിലും കുളവാഴത്തടങ്ങൾ സുരക്ഷിതം. കൂൺ വിളവെടുപ്പിനുശേഷം ബാക്കിയാവുന്ന തടങ്ങളാവട്ടെ, ഒന്നാന്തരം ജൈവവളം. ചാണകത്തിനൊപ്പം, ഉണക്കിപ്പൊടിച്ച കുള വാഴ ചേർത്തു ചാണക വറളി നിർമിക്കു ന്നതും സംരംഭമാക്കാം. 

ചിത്രരചനയ്ക്ക് കുളവാഴ കാന്‍വാസ്

കുളവാഴ ഉൽപന്നങ്ങളിൽ ഏറ്റവും വ്യവസായമൂല്യമുള്ള ഒന്നാണ് ഫർണസുകളിലും ഡ്രയറുകളിലുമെല്ലാം ഇന്ധനമാക്കുന്ന ബ്രിക്കറ്റ്. ഭക്ഷ്യോൽപന്ന നിർമാണയൂണിറ്റുകളിലും മറ്റും നിലവിൽ പ്രയോജനപ്പെടുത്തുന്നത് അറക്കപ്പൊടിയും കാപ്പിത്തൊണ്ടുമെല്ലാം ഹൈഡ്രോളിക് പ്രസിലൂടെ കടത്തിവിട്ടു തയാറാക്കുന്ന ബ്രിക്കറ്റാണ്. ഇവയിൽ മണ്ണ് ഉൾപ്പെടെയുള്ള മായം കലർത്തുന്നതു വഴി ഫർണസ് കേടാവുന്ന സാഹചര്യവും അപൂർവമല്ല. അരിഞ്ഞുണക്കി നൂറു ശതമാനം ഉണക്കിയെടുത്ത കുളവാഴയെ ബ്രിക്കറ്റാക്കുമ്പോൾ മികച്ച ഇന്ധനമെന്ന് ഡോ. നാഗേ ന്ദ്ര പ്രഭു. തിരുവനന്തപുരം ബാർട്ടൻ ഹിൽ എന്‍ജിനീയറിങ് കോളജിൽനിന്ന് എം ടെക് നേടിയ ആർദ്ര, ഗ്രീഷ്മ, അഭിജിത് എന്നീ യുവസംരംഭകർ ചേർന്നു തുടങ്ങി യ ‘ഇക്കോലൂപ് 360’ എന്ന സ്റ്റാർട്ടപ്, ബ്രിക്കറ്റ് ഉൾപ്പെടെയുള്ള കുളവാഴ ഉൽപ ന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

കുളവാഴപ്പൾപ്പുകൊണ്ടുള്ള ഉൽപന്നങ്ങളാണ് അടുത്തത്. അവയിലേറ്റവും പ്രധാനം നിർമാണ പ്രവർത്തനങ്ങൾക്കു പ്രയോജനപ്പെടുന്ന ബോർഡുകൾ. സീലിങ്, ഫോൾസ് റൂഫിങ്, ഒാഫിസ് ക്യുബിക്കിളു കളുടെ നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം, ഫൈബർ, പ്ലൈവുഡ്, ആസ്ബസ്േറ്റാസ് എന്നിവയ്ക്കു ബദലായി ഇതുപയോഗിക്കാം. ഭക്ഷണ പ്ലെയ്റ്റു കൾ, പച്ചക്കറിത്തൈകൾ മുളപ്പിക്കാവുന്ന, മണ്ണിലലിഞ്ഞു ചേരുന്ന പ്രോട്രെകൾ, ഏതു ചിത്രകലാസങ്കേതത്തിനും ഇണങ്ങിയ ക്യാൻവാസ് എന്നിങ്ങനെ പൾപ്പു കൊണ്ടുള്ള ഉൽപന്നങ്ങൾ വേറെയുമുണ്ട്. മറ്റ് അസംസ്കൃതവസ്തുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിലതിന്റെ കാര്യത്തിൽ കുളവാഴ ലാഭകരമെങ്കിൽ എല്ലാറ്റിനും അങ്ങനെയാവണമെന്നില്ല. അവിടെയാണ് ഇത്തരം സംരംഭങ്ങൾക്കു സർക്കാർ പിന്തുണയുടെ ആവശ്യമെന്ന് ഡോ. നാഗേന്ദ്ര പ്രഭു ഒാർമിപ്പിക്കുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനം. ഒന്ന് മേൽപ്പറഞ്ഞ വയെല്ലാം പ്രകൃതിസൗഹൃദ ഉൽപന്നങ്ങളാണെന്ന മേന്മ. രണ്ട്, കുളവാഴശല്യം നിയന്ത്രിക്കാൻ മറ്റു മാർഗങ്ങളില്ലെന്ന തിരിച്ചറിവ്. കൃഷിക്കുമുമ്പായി കുളവാഴ വാരി മാറ്റാൻ ഹെക്ടറിന് 5000 രൂപ വരെ കുട്ട നാട്ടിലെ കർഷകര്‍ ചെലവിടുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് യഥാസമയം തുറന്നു കൊടുക്കാത്തതുമൂലം ഒാരുവെള്ളം കയ റി കുളവാഴ നശിക്കുന്ന സാഹചര്യം ഇ പ്പോൾ ഇല്ലാതായിരിക്കുന്നു. പാടങ്ങളിലും കനാലുകളിലും തിങ്ങി വളരുന്ന കുളവാഴ അഴുകി ജലത്തിലെ ഒാക്സിജന്റെ അളവു കുറഞ്ഞ് ജലജീവികൾ നശിക്കുന്നു, കൊതുകുകൾ പെരുകുന്നു. കുളവാഴക്കാട്ടിലേക്ക് അറവുമാലിന്യം വലിച്ചെറിഞ്ഞുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം വേറെ. ‘‘കുളവാഴ നീക്കാൻ സർക്കാർ വകുപ്പു കൾ ചെലവിടുന്ന തുകയുടെ ചെറിയൊ രംശം കുളവാഴ സംരംഭങ്ങൾക്കായി ചെല വിട്ടു കൂടെ’’, ഡോ. നാഗേന്ദ്രപ്രഭു ചോദിക്കുന്നു. 

കുളവാഴയുടെ കൂടെ

ADVERTISEMENT

ഇന്ത്യയിലും വിദേശത്തുമായി തുടരുന്ന പഠനങ്ങളും ഗവേഷണങ്ങളുമായി ഡോ. ജി. നാഗേന്ദ്ര പ്രഭു കുളവാഴയുടെ പിന്നാലെ കൂടിയിട്ട് ഇരുപതു വർഷം. കുളവാഴ മേൽക്കുമേൽ വാരിയിട്ട് ഒരു മീറ്റർ കനത്തിലും നൂറു മീറ്റർ വരെ നീളത്തിലും ബെഡ്ഡുണ്ടാക്കി വെള്ളത്തിനു നടുവിൽ കൃഷിചെയ്യുന്ന ബംഗ്ലാദേശ് രീതി കുട്ടനാട്ടിലും സാധ്യമാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടിൽ ചൂരൽക്കസേര നിർമിക്കുന്നതുപോലെ, വിയറ്റ്നാമിലും തായ്്ലൻഡിലുമെല്ലാം കുളവാഴയുടെ നീളവും ബലവുമുള്ള തണ്ടുകളുപയോഗിച്ചു ഫർണിച്ചറുകൾ നിർമിക്കുന്നുണ്ട്. ആമസോൺ തീരത്തുനിന്നു ലോകമെങ്ങുമെത്തിയ ഈ അധിനിവേശ സസ്യത്തെ നിയന്ത്രിക്കാനും ഉപയോഗിക്കാനും ലോകമെങ്ങും പദ്ധതികൾ തയാറാക്കുന്നു. കോടികൾ ചെലവിട്ട് തോടിൽനിന്നു വാരി റോഡരികിലിടുന്നതാണ് നമ്മുടെ പദ്ധതി. അതവിടെക്കിടന്ന് ചീഞ്ഞഴുകി കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങൾക്കു വഴിവയ്ക്കും, അത്രതന്നെ.

നാപ്കിനും കുളവാഴ

പുതുതലമുറയിലെ പ്രതിഭകളെത്തേടിയുള്ള മനോരമ–ഐബിഎസ് യുവ മാസ്റ്റർമൈൻഡ്  സീസൺ 9 മൽസരത്തിൽ ഇക്കുറി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് കുളവാഴ നാരുകളിൽനിന്നു സാനിറ്ററി നാപ്കിൻ ഉണ്ടാക്കുന്ന വിദ്യ. കുളവാഴ പുഴുങ്ങിയുണങ്ങി നേർത്ത പാളികളാക്കി മുറിച്ച് നാപ്കിൻ നിർമിക്കാമെന്നു കണ്ടെത്തിയത് മലപ്പുറം കോട്ടൂർ എകെഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളായ പി.വി.ഹെന്ന സുമിയും ശ്രീജേഷ് എസ്.വാരിയറും.

 

ഫോൺ: (ഡോ. നാഗേന്ദ്രപ്രഭു)‌ 949501790.