ആമുഖങ്ങൾ ആവശ്യമില്ല കുടുംബശ്രീക്ക്. അത്രത്തോളമുണ്ട് അത് കേരളത്തിലെ വനിതകൾക്കിടയിൽ സൃഷ്ടിച്ച സ്വാധീനവും അവർക്കു നൽകിയ നേട്ടവും. ‘വീടു വിട്ടു പുറത്തിറങ്ങാത്ത ഞങ്ങളെ വിളിച്ചിറക്കി സംരംഭകരാക്കിയതു’ കുടുംബശ്രീയാണെന്ന് പറപ്പൂക്കരയിലെ മിനിയും വനജയും ബിന്ദുവും ഷിജിയും അഭിമാനത്തോടെ പറയുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമുഖങ്ങൾ ആവശ്യമില്ല കുടുംബശ്രീക്ക്. അത്രത്തോളമുണ്ട് അത് കേരളത്തിലെ വനിതകൾക്കിടയിൽ സൃഷ്ടിച്ച സ്വാധീനവും അവർക്കു നൽകിയ നേട്ടവും. ‘വീടു വിട്ടു പുറത്തിറങ്ങാത്ത ഞങ്ങളെ വിളിച്ചിറക്കി സംരംഭകരാക്കിയതു’ കുടുംബശ്രീയാണെന്ന് പറപ്പൂക്കരയിലെ മിനിയും വനജയും ബിന്ദുവും ഷിജിയും അഭിമാനത്തോടെ പറയുന്നതും അതുകൊണ്ടുതന്നെ. സംഘക്കൃഷിയുൾപ്പെടെയുള്ള കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ കൈവന്ന ആത്മവിശ്വാസത്തിലാണ് ഏഴു വർഷം മുമ്പ് മുത്രത്തിക്കര കവലയിൽ ചൈതന്യ കുടുംബശ്രീ സംഘം കറിപ്പൊടി യൂണിറ്റു തുടങ്ങുന്നത്. നാലര ലക്ഷം രൂപ വായ്പയെടുത്തു തുടങ്ങിയ സംരംഭത്തിലൂടെ ഇക്കാലംകൊണ്ട് കുറഞ്ഞത് 25 ലക്ഷം രൂപ വില വരുന്ന ഭൂസ്വത്തു സമ്പാദിച്ചിരിക്കുന്നു ഈ നാലു വനിതകൾ.

ADVERTISEMENT

വാടകയ്ക്കെടുത്ത മുറിയിൽ കറിപ്പൊടിനിർമാണവും പൊടിമില്ലും തുടങ്ങുമ്പോൾ പൊളിയരുതെന്ന വാശിയായിരുന്നു മുഖ്യമൂലധനം. ഗുണമേന്മയുള്ള മല്ലിയും മഞ്ഞളും മുളകുമെല്ലാം നോക്കി വാങ്ങി വൃത്തിയാക്കി പൊടിച്ചു വിൽപനയ്ക്കുവച്ചപ്പോൾ തുണയായത് ഒരു വിധമായവും കലരാത്ത കറിപ്പൊടി എന്ന മേന്മ. അരി കുതിർത്തു പൊടിച്ചു പായ്ക്കു ചെയ്തപ്പോഴും അവ ലോസുപൊടിയാക്കിയപ്പോഴുമെല്ലാം സ്വ ന്തം അടുക്കളയിൽ പാലിക്കുന്ന അതേ ക രുതൽ. ആളുകൾ അതു തിരിച്ചറിഞ്ഞ തോടെ മസാല മിക്സ്, സാമ്പാർപൊടി, ചതമുളക് എന്നിങ്ങനെ ഉൽപന്നങ്ങളുടെ എണ്ണം കൂടി. 

ADVERTISEMENT

യൂണിറ്റ് തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ വായ്പ അടച്ചു തീർത്ത് ആറു സെന്റു സ്ഥലം വാങ്ങി പച്ചക്കറിക്കൃഷി തുടങ്ങി. അടുത്ത ലാഭം കൂട്ടി വച്ച് കവലയിലൊരു കടമുറി സ്വന്തമാക്കി. വീണ്ടും വാങ്ങി നാലേകാൽ സെന്റ് സ്ഥലം കൂടി. തൃശൂർ ചെമ്പൂക്കാവിലുള്ള കെയ്കോയുടെ അ ഗ്രോ ഹൈപ്പർ ബസാറിൽ തങ്ങളുടെ ഉൽപന്നങ്ങൾ വിൽപനയ്ക്കു വയ്ക്കാൻ അവസരം ലഭിച്ചത് ഗുണമേന്മയ്ക്കു ലഭിച്ച അംഗീകാരമായും കാണുന്നു ഈ കുടുംബശ്രീ സംഘം. 

ADVERTISEMENT

കറിപ്പൊടി യൂണിറ്റ് 

ചൈതന്യ ഫുഡ് പ്രോഡക്ട്സ് പറപ്പൂക്കര, തൃശൂർ 

ഫോൺ: 9846539708