രണ്ടായിരം രൂപ മാത്രം മൂലധനമാക്കി നല്ലൊരു ബിസിനസ് സംരംഭം തുടങ്ങിയാലോ? സംശയിക്കേണ്ട, സാധിക്കുമെന്നു പറയുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പുളിക്കലൊടിയിലുള്ള നാഗേശ്വരനും ഭാര്യ ധനലക്ഷ്മിയും. പഴം, പച്ചക്കറികളിൽ നിന്നു പപ്പടം നിർമിക്കുന്നതാണു സംരംഭം. ‘‘പപ്പടം ആവിയിൽ വേവിക്കാനുള്ള ചെമ്പിനും

രണ്ടായിരം രൂപ മാത്രം മൂലധനമാക്കി നല്ലൊരു ബിസിനസ് സംരംഭം തുടങ്ങിയാലോ? സംശയിക്കേണ്ട, സാധിക്കുമെന്നു പറയുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പുളിക്കലൊടിയിലുള്ള നാഗേശ്വരനും ഭാര്യ ധനലക്ഷ്മിയും. പഴം, പച്ചക്കറികളിൽ നിന്നു പപ്പടം നിർമിക്കുന്നതാണു സംരംഭം. ‘‘പപ്പടം ആവിയിൽ വേവിക്കാനുള്ള ചെമ്പിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരം രൂപ മാത്രം മൂലധനമാക്കി നല്ലൊരു ബിസിനസ് സംരംഭം തുടങ്ങിയാലോ? സംശയിക്കേണ്ട, സാധിക്കുമെന്നു പറയുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പുളിക്കലൊടിയിലുള്ള നാഗേശ്വരനും ഭാര്യ ധനലക്ഷ്മിയും. പഴം, പച്ചക്കറികളിൽ നിന്നു പപ്പടം നിർമിക്കുന്നതാണു സംരംഭം. ‘‘പപ്പടം ആവിയിൽ വേവിക്കാനുള്ള ചെമ്പിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടായിരം രൂപ മാത്രം മൂലധനമാക്കി നല്ലൊരു ബിസിനസ് സംരംഭം തുടങ്ങിയാലോ? സംശയിക്കേണ്ട, സാധിക്കുമെന്നു പറയുന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പുളിക്കലൊടിയിലുള്ള നാഗേശ്വരനും ഭാര്യ ധനലക്ഷ്മിയും. പഴം, പച്ചക്കറികളിൽ നിന്നു പപ്പടം നിർമിക്കുന്നതാണു സംരംഭം.

 

ADVERTISEMENT

‘‘പപ്പടം ആവിയിൽ വേവിക്കാനുള്ള ചെമ്പിനും അനുബന്ധസംവിധാനങ്ങൾ ക്കും വേണ്ടിവരുന്ന ചെലവാണ് രണ്ടായിരം രൂപ. സാധാരണ കർഷകകുടുംബങ്ങളെ സംബന്ധിച്ചിടത്തോളം പപ്പടത്തിന്റെ ചേരുവകളെല്ലാം കൃഷിയിടത്തിൽത്തന്നെ ലഭിക്കും. പല വർണങ്ങളിലും രുചികളിലും നിർമിക്കാവുന്ന ഈ പച്ചക്കറി പപ്പടങ്ങൾ ഒരേ സമയം പപ്പടവും പലഹാരവുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം. ചുറ്റുവട്ടത്തെ വീടുകളിലും കടകളിലും കാർഷികമേളകളിലുമെല്ലാം വിപണി കണ്ടെത്താം’’, 51 ഇനം പച്ചക്കറി പപ്പടങ്ങൾ മുന്നിൽ നിരത്തി നാഗേശ്വരനും ധനലക്ഷ്മിയും പറയുന്നു. 

 

നിലമ്പൂരിൽ ദീർഘകാലം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്ന നാഗേശ്വരൻ അതുപേക്ഷിച്ചാണു കൃഷിയിലേക്കു തിരിയുന്നത്. വീട്ടുവളപ്പിലെ കൃഷിയിലായിരുന്നു തുടക്കം. പിന്നാലെ, കൃഷിഭവനുകളുമായി ചേർന്ന് കർഷകർക്കു മണ്ണിരക്കമ്പോസ്റ്റും മഴമറയും നിർമിച്ചു നൽകുന്ന പദ്ധതി തുടങ്ങി. കൃഷിവകുപ്പ് നടത്തിയ വൈഗമേളകളാണ് പച്ചക്കറി മൂല്യവർധനയുടെ സാധ്യതകൾ മനസ്സിലാക്കിത്തന്നതെന്നു നാഗേശ്വരൻ. 

 

ADVERTISEMENT

തമിഴ് ബ്രാഹ്മണ കുടുംബത്തിൽപ്പെട്ട നാഗേശ്വരൻ–ധനലക്ഷ്മി ദമ്പതിമാരെ സംബന്ധിച്ചിടത്തോളം പഴം– പച്ചക്കറി പപ്പടങ്ങളും അച്ചാറുകളും കൊണ്ടാട്ടങ്ങളും വേപ്പിലക്കട്ടിയുമെല്ലാം ചിരപരിചിതമായ പാരമ്പര്യ രുചിക്കൂട്ടുകളാണ്. ആസ്വാദ്യകരമായ ഈ പൈതൃക വിഭവങ്ങൾ വൈഗയിൽ പരിചയപ്പെടുത്താൻ നിർബന്ധിച്ചത് പരിചിതരായ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ.

 

പച്ചക്കറി പപ്പടങ്ങൾക്കു വൈഗയിൽ ലഭിച്ചത് വമ്പിച്ച സ്വീകാര്യതയും അന്വേഷണങ്ങളും. അതോടെ, ഒട്ടേറെപ്പേർക്ക് ഉപകരിക്കുന്ന സംരംഭമായി അതിനെ മാറ്റാമെന്നു മനസ്സിലുറച്ചു. ചുറ്റുവട്ടത്തുനിന്നുതന്നെ കണ്ടെത്താവുന്ന പച്ചക്കറികളും പഴങ്ങളും ഇലവർഗങ്ങളുമുപയോഗിച്ച് അമ്പത്തൊന്നിനം പപ്പടങ്ങളും ചക്കയുൽപന്നങ്ങളും മറ്റു പാരമ്പര്യവിഭവങ്ങളും നിർമിക്കുന്നതിൽ ലാഭേച്ഛയില്ലാതെ പരിശീലനം നൽകുന്നു ഇന്ന് ഈ ദമ്പതികൾ. 

കൃഷിയന്ത്രങ്ങള്‍ക്കരികെ നാഗേശ്വരന്‍

 

ADVERTISEMENT

അടുക്കളത്തോട്ടവും അത്യാവശ്യം കൃഷിയുമുള്ളവർക്ക് അനായാസം നിർമിക്കാ വുന്ന വിഭവങ്ങളാണ് ഇവയോരോന്നുമെന്ന് ധനലക്ഷ്മി. പച്ചക്കറിയിനങ്ങൾ ആവിയിൽ വേവിച്ച ശേഷം അരച്ച് അരിപ്പൊടി ചേർത്ത് പരത്തി ആവിയിൽ പുഴുങ്ങി വെയിലത്തുണക്കിയാണ് പപ്പടം തയാറാക്കുന്നത്. പച്ചച്ചക്കയും ചക്കപ്പഴവുംകൊണ്ടുള്ള പപ്പടങ്ങളുമുണ്ട്. കാരറ്റും ബീറ്റ്റൂട്ടും തക്കാളിയും പുതിനയും മല്ലിയും മുളകുമെല്ലാം ഉപയോഗിച്ചുള്ള പപ്പടയിനങ്ങൾ ഒാരോന്നിനും വേറിട്ട നിറങ്ങൾ, വ്യത്യസ്ത രുചികൾ. നിർമിക്കാൻ യന്ത്രോപകരണങ്ങളോ ഉണക്കിയെടുക്കാൻ ഡ്രയറോ ആവശ്യമില്ല. അഞ്ച് പപ്പടങ്ങളുടെ ഒരു പായ്ക്കറ്റിന് പത്തു രൂപ വില. 

 

ഒടിച്ചുകുത്തി നാരകത്തിന്റെ ഇലയും കറിവേപ്പിലയും പൊടിച്ചെടുത്ത ശേഷം അതിനൊപ്പം മുളകും മറ്റും ചേർത്ത് ഉരലിലിട്ട് ഇടിച്ചെടുത്ത് ഉരുളയാക്കുന്ന വേപ്പിലക്കട്ടിക്കും വിപണിയിൽ ഡിമാൻഡുണ്ട്. ദോശയ്ക്കൊപ്പം ചട്നിക്കു പകരമായും സംഭാ ത്തിൽ കലക്കിയും ചോറിനു കറിയായുമെല്ലാം കഴിക്കാവുന്ന വേപ്പിലക്കട്ടി വായ്ക്കു രുചി നൽകുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുമെന്നു ധനലക്ഷ്മി. 

 

കൃഷിഭവനുകളും സംഘടനകളുമെല്ലാം നടത്തുന്ന ക്ലാസ്സുകളിലൂടെ ഈ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നാഗേശ്വരൻ–ധനല ക്ഷ്മി ദമ്പതിമാർ. ഫോൺ: 7907529234 

 

നേട്ടം കൊയ്യാം നെൽകൃഷിയിൽ

 

യന്ത്ര സംവിധാനങ്ങളൊന്നുമില്ലാതെ പച്ചക്കറിമൂല്യവർധന പഠിപ്പിക്കുന്ന നാഗേശ്വരൻ നെൽകൃഷിയിലെ യന്ത്രവൽക്കരണത്തിന്റെ മികച്ച സാധ്യതയും കാണിച്ചുതരുന്നു. രണ്ടേക്കർ വരുന്ന സ്വന്തം നെൽകൃഷിയുടെ നിലമൊരുക്കൽ തൊട്ട് കൊയ്ത്തും മെതിയും അരികൊണ്ടുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർ മാണവും വരെ ഈ ദമ്പതികൾ അനായാസം നടത്തുന്നത് അവരുടെ പക്കലുള്ള യന്ത്രോപകരണങ്ങളുടെ സഹായത്തോടെ. ഒരു ലക്ഷം രൂപയടുത്ത് ചെലവിടാമെങ്കിൽ ഒരു ചെറുകിട കർഷകന് ആരെയും ആശ്രയിക്കാതെ നെൽകൃഷി ചെയ്യാമെന്നും മികച്ച ലാഭം നേടാമെന്നും നാഗേശ്വരൻ തെളിയിക്കുന്നു. 

 

വിത്തിടാനുള്ള ഡ്രം സീഡർ, നടീലെങ്കിൽ അതിനുള്ള ട്രാൻസ്പ്ലാന്റർ, കളയെടുക്കാൻ കോണോ വീഡർ, കൊയ്യാന്‍ ബ്രഷ് കട്ടർ, മെതിയന്ത്രം, നെല്ലു കുത്താനുള്ള യന്ത്രം, അരിപൊ ടിക്കാനുള്ള യന്ത്രം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്. അഞ്ചേക്കർ വരെ നെൽകൃഷിയുള്ള ചെറുകിട കൃഷിക്കാരന് പ്രയോജനപ്പെടുന്ന ശേഷിയിലുള്ളവയാണ് യന്ത്രങ്ങളത്രയും. പലതും ഗുജറാ ത്തിലും മഹാരാഷ്ട്രയിലുമൊക്കെ സഞ്ചരിച്ചു വാങ്ങിയതാണ്. കൊയ്യാനുള്ള ബ്രഷ്കട്ടർ നമുക്കു പരിചിതമായ കാടുവെട്ടി തന്നെ. കൊയ്യാനുപയോഗിക്കുന്ന ബ്ലെയ്ഡ് വ്യത്യസ്തമാണെന്നു മാത്രം. ചെറിയൊരു പരിശീലനമുണ്ടെങ്കിൽ കാടുവെട്ടികൊ ണ്ട് അനായാസം കൊയ്യാമെന്നു നാഗേശ്വരൻ. നെല്ലുകുത്താനും പൊടിക്കാനുമുള്ള യന്ത്രമുണ്ടെങ്കിൽ അരിയത്രയും മൂല്യവർധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിച്ച് അധികവരുമാനം നേടുകയും ചെയ്യാം. 

 

കർഷക കുടുംബങ്ങൾ ഈ വഴിക്കുള്ള യന്ത്രവൽക്കരണത്തി ലേക്കു തിരിഞ്ഞാൽ നെൽകൃഷി എളുപ്പമാവുകയും ആദായം വർധിക്കുകയും ചെയ്യുമെന്നു നാഗേശ്വരൻ. യന്ത്രങ്ങളെല്ലാം പരിചയപ്പെടുത്താനും അവയിൽ പരിശീലനം നൽകാനും നാഗേശ്വരൻ തയാര്‍.