നീര നൽകിയ നിരാശകൾക്കിടയിലും പ്രതീക്ഷ വയ്ക്കാവുന്ന രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു നാളികേരമേഖലയിൽ. നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ മൂന്നാം തലമുറയിലേക്കു നമ്മുടെ സംരംഭകരും ചുവടുവയ്ക്കുന്നു എന്നതാണ് ആദ്യത്തേത്. സംരംഭകന്റെ മുന്നിലെ പതിവു പ്രതിസന്ധികളെ മറികടക്കാൻ പുതു തലമുറ സംരംഭകർ

നീര നൽകിയ നിരാശകൾക്കിടയിലും പ്രതീക്ഷ വയ്ക്കാവുന്ന രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു നാളികേരമേഖലയിൽ. നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ മൂന്നാം തലമുറയിലേക്കു നമ്മുടെ സംരംഭകരും ചുവടുവയ്ക്കുന്നു എന്നതാണ് ആദ്യത്തേത്. സംരംഭകന്റെ മുന്നിലെ പതിവു പ്രതിസന്ധികളെ മറികടക്കാൻ പുതു തലമുറ സംരംഭകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീര നൽകിയ നിരാശകൾക്കിടയിലും പ്രതീക്ഷ വയ്ക്കാവുന്ന രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു നാളികേരമേഖലയിൽ. നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ മൂന്നാം തലമുറയിലേക്കു നമ്മുടെ സംരംഭകരും ചുവടുവയ്ക്കുന്നു എന്നതാണ് ആദ്യത്തേത്. സംരംഭകന്റെ മുന്നിലെ പതിവു പ്രതിസന്ധികളെ മറികടക്കാൻ പുതു തലമുറ സംരംഭകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീര നൽകിയ നിരാശകൾക്കിടയിലും പ്രതീക്ഷ വയ്ക്കാവുന്ന രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു നാളികേരമേഖലയിൽ. നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ മൂന്നാം തലമുറയിലേക്കു നമ്മുടെ സംരംഭകരും ചുവടുവയ്ക്കുന്നു എന്നതാണ് ആദ്യത്തേത്. സംരംഭകന്റെ മുന്നിലെ പതിവു പ്രതിസന്ധികളെ മറികടക്കാൻ പുതു തലമുറ സംരംഭകർ ബിസിനസ്ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളാണ് രണ്ടാമത്തെ കാര്യം. മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ ആദ്യ തലമുറയിലെ പ്രധാനികൾ കൊപ്രയും വെളിച്ചെണ്ണയും തന്നെ. രണ്ടാം തലമുറയിൽ നീരയും തൂൾത്തേങ്ങയും വിർജിൻ ഒായിലും ആക്ടിവേറ്റഡ് കാർബണും ചകിരിച്ചോറുമെല്ലാം ഉൾപ്പെടും. മൂന്നാം തലമുറയിലെ അംഗങ്ങളുടെ പട്ടിക കൂടുതൽ വിപുലമാണ്. മുൻ തലമുറ ഉൽപന്നങ്ങളെ വീണ്ടും മൂല്യവർധന വരുത്തിയാണ് മൂന്നാം തലമുറയിലേക്കുള്ള പ്രവേശനം. നമ്മുടെ സംരംഭകരുടെ കാര്യത്തിൽ, നീരയിൽനിന്നും വിർജിൻ കോക്കനട്ട് ഒായിലിൽനിന്നുമുള്ള ഉൽപന്നങ്ങളാണ് ഈ ഗണത്തിൽ പെടുന്നവയിൽ നല്ല പങ്കും. നീര ജാഗറി, നീര ഹണി, നീര ഷുഗർ, തേങ്ങാപ്പാൽപ്പൊടി, ഇളനീർപ്പൊടി, വിർജിൻ ഒായിലിൽനിന്നുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിങ്ങനെ. 

 

ADVERTISEMENT

നാളികേരം നാളെ 

 

തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ആരോഗ്യമേന്മകൾക്ക് ആഗോള തലത്തിലുള്ള സ്വീകാര്യതയാണ് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം മൂല്യവർധനാസംരംഭകർക്കു പുത്തനുണർവു നൽകുന്നത്. വെളിച്ചെണ്ണയെ ഇകഴ്ത്തുന്ന പഠനങ്ങളുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻപോലുള്ള ലോബികൾ അടുത്തകാലത്തും രംഗത്തുവന്നിരുന്നു. നാളികേരോൽപന്നങ്ങളുടെ മേന്മയെ സംബന്ധിച്ചുള്ള ക്ലിനിക്കൽ പഠനങ്ങൾ പക്ഷേ ശക്തമായിത്തന്നെ അതിനെ പ്രതിരോധിച്ചു. മാത്രമല്ല, സമീപകാലത്ത് ആഗോളതലത്തിൽ ശക്തിയാർജിച്ച ‘വെൽനസ്’ വിപണിയും ഏറെ ഗുണം ചെയ്തു നാളികേരത്തിന്. ഫിലിപ്പീൻസും തായ്‌ലൻഡും ഇന്തൊനീഷ്യയും ശ്രീലങ്കയുമെല്ലാമാണ് അതിന്റെ മുഖ്യ ഗുണഭോക്താക്കളെന്നു മാത്രം. തമിഴ്നാടും കർണാടകയുമെല്ലാം ഒട്ടൊക്കെ എത്തിപ്പിടിക്കുന്ന ഈ രാജ്യാന്തരവിപണിയിലേക്കു പക്ഷേ എത്തിനോക്കാൻ മാത്രമേ നമുക്കിനിയും കഴിഞ്ഞിട്ടുള്ളൂ. ഭക്ഷണം ഒൗഷധമാകണമെന്നും അതു സുഖജീവനത്തിന് (വെൽനസ്) ഉതകണമെന്നുമുള്ള ചിന്ത നമ്മുടെ സമൂഹത്തിൽ വേണ്ടത്ര വേരൂന്നിയിട്ടില്ല ഇനിയും. പോഷകസമൃദ്ധമായ നീര ആഭ്യന്തരവിപണിയിൽ ജനപ്രീതി നേടാതെ പോയതിന് ഒരു കാരണം അതുതന്നെ. വിർജിൻ വെളിച്ചെണ്ണ സംരംഭകർ വിദേശവിപണിയിൽ കൂടുതൽ ശ്രദ്ധവയ്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

 

ADVERTISEMENT

ബുള്ളറ്റ് പ്രൂഫ് കോഫി വരെ

 

മൂല്യവർധിത നാളികേരോൽപന്നങ്ങളുടെ മൂന്നാം തലമുറയെക്കുറിച്ചു നാംസംസാരിക്കുമ്പോൾ നാലും അഞ്ചും തലമുറകളിലേക്കു കടന്നിരിക്കുന്നു മറ്റു രാജ്യങ്ങൾ. ബുള്ളറ്റ് പ്രൂഫ് കോഫി എന്ന ഉൽപന്നം ഒരുദാഹരണം. ആരോഗ്യകരമായ രീതിയിൽ ദൈനംദിന ജീവിതത്തെ ഊർജസ്വലമാക്കുന്ന പാനീയം എന്ന നിലയ്ക്കാണതിന്റെ പെരുമ. അമിതവണ്ണം കുറയ്ക്കാൻ സഹായകമായ കീറ്റോ ഡയറ്റ് ഭക്ഷണക്രമത്തിൽ ബുള്ളറ്റ് പ്രൂഫ് കോഫി ഉൾപ്പെടുത്തുന്നു പലരും. ശരീരത്തിനാവശ്യമായ ഊർജം ലഭിക്കുന്നതിന് കാർബോഹൈഡ്രേറ്റിനെക്കാൾ കൊഴുപ്പിനെ ആശ്രയിക്കുന്ന ഡയറ്റ് രീതിയെന്നു സാമാന്യമായി കീറ്റോയെക്കുറിച്ചു പറയാം. കൊഴുപ്പുകൂടിയ ഭക്ഷണം കഴിച്ച് കൊഴുപ്പിനെ എരിച്ചുകളയുന്ന കീറ്റോഡയറ്റിന് സമീപ വർഷങ്ങളിൽ അനുയായികൾ വർധിച്ചിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് കോഫിയെയും കീറ്റോ ഡയറ്റിനെയും സംബന്ധിച്ചുള്ള ഭിന്നാഭിപ്രായങ്ങൾ തൽക്കാലം വിടാം. ബുള്ളറ്റ് പ്രൂഫ് കോഫിയുടെ മുഖ്യ ചേരുവയായ Brain Octane Oil, വെളിച്ചെണ്ണയിൽനിന്നു വേർതിരിച്ചെടുത്ത മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡു (MCT–C8)കൊണ്ടു തയാറാക്കുന്നു എന്നതാണ് നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന സംഗതി. 

 

ADVERTISEMENT

ബുള്ളറ്റ് പ്രൂഫ് കോഫിയുടെ ഊർജദായകശേഷിക്കു പിന്നിൽ ഒളിച്ചിരിക്കുന്ന സുപ്രധാന ഘടകം വേർതിരിച്ചെടുത്തിരിക്കുന്നതു വെളിച്ചെണ്ണയിൽനിന്നാണെന്നു വരുമ്പോൾ നാളികേര മൂല്യവർധനയുടെ തലമുറകൾ മറ്റിടങ്ങളിലെത്ര മുന്നേറിയിരിക്കുന്നു എന്നു നാം തിരിച്ചറിയണം. വെളിച്ചെണ്ണതന്നെ ഭക്ഷ്യ എണ്ണകളിൽ മികച്ചത് എന്നു വിദേശിതന്നെ പറയേണ്ടി വരുന്നത് കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ എന്തു പറയാൻ. 

 

ധൈര്യത്തോടെ സംരംഭം 

 

കേരളത്തിലൊരു സംരംഭം തുടങ്ങാൻ കടലാസു കടമ്പകൾ ഏറെ കടക്കണം എന്ന ആക്ഷേപം ശരിതന്നെ. അതേ സമയം, ഭക്ഷ്യസംസ്കരണമേഖലയിലേക്കു വരുന്ന നമ്മുടെ പുതുതല മുറ ഈ പ്രതിസന്ധിയെ നേരിടുന്നത്, ഫാക്ടറിയോ കടലാസോ പോയിട്ട് ഒാഫിസുപോലുമില്ലാതെ സംരം ഭകരാവാം എന്നു തെളിയിച്ചുകൊണ്ടാണ്. സൈബർലോകത്തു മാത്രം നിലനിൽക്കുന്ന വെർച്വൽ 

ഒാഫിസുകളാണ് പലർക്കും. സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളെ വികേന്ദ്രീകരിച്ച് ഉൽപന്നത്തിന്റെ വിപണിയിലും ബ്രാൻഡിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിസിനസ് ശൈലിയുടെ നേട്ടം ചെറുകിട സംരംഭകരും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

 

 വെളിച്ചെണ്ണയെ പഴിക്കേണ്ട

 

കൊളസ്ട്രോൾ രൂപീകരിക്കുന്നതിൽ പൂരിത കൊഴുപ്പിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പലരും മുമ്പ് നാളികേരത്തിനെതിരെ തിരിഞ്ഞത്. എന്നാൽ പുതിയ ഗവേഷകരുടെ കണ്ടെത്തൽ വ്യത്യസ്തമാണ്. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുണ്ടെന്നതു ശരി, എന്നാൽ എല്ലാ കൊഴുപ്പമ്ലങ്ങളും കൊളസ്ട്രോൾ രൂപീകരണത്തിനുള്ള ട്രൈഗ്ലിസറൈഡുകളുടെ നിർമാണോപാധിയായി മാറുന്നില്ലെന്ന് അവർ പറയുന്നു. ദീർഘശൃംഖലാ കൊഴുപ്പമ്ലങ്ങളാണ് കൊളസ്ട്രോളായി മാറുന്നത്. വെളിച്ചെണ്ണയിലത് 30 ശതമാനത്തിൽ താഴെ മാത്രം. വെളിച്ചെണ്ണയിൽ സമൃദ്ധമായുള്ള മധ്യശൃംഖലാ കൊഴുപ്പമ്ലങ്ങളാവട്ടെ, ദഹനസമയത്തു നേരിട്ടു കരളിലെ ത്തി പിത്തരസത്തിന്റെ സഹായം കൂടാതെ കീറ്റോണുകളായി മാറ്റപ്പെടുന്നു. ഗ്ലൂക്കോസിനു പകരമുള്ള ഇന്ധനമായി കരൾ ഈ കീറ്റോണുകളെ പ്രയോജനപ്പെടുത്തുന്നു. കീറ്റോ ഡയറ്റിൽ ഉൾപ്പെടെ വെളിച്ചെണ്ണ പ്രാധാന്യം നേടുന്നതിന്റെ കാരണം ഇതാണെന്നും വിദഗ്ധർ.