ഇംഗ്ലിഷുകാരെക്കാൾ മുമ്പ് മലയാളമണ്ണിൽ കച്ചവടത്തിനെത്തിയവരാണ് ഡച്ചുകാർ. അടുത്തകാലത്ത് ഹോളണ്ടിലെ രാജാവും രാജ്ഞിയുമൊക്കെ കേരളത്തിലെത്തിയതും ബിസിനസ് സാധ്യതകൾ കണ്ടെത്താൻ തന്നെ. എന്നാൽ കേരളത്തിലെ കൃഷിക്കാർക്ക് ബിസിനസ് കണ്ടെത്താനായി ഹോളണ്ടിൽ പോയവരെക്കുറിച്ചു കേട്ടിട്ടുണ്ടോ? ആകാശ് മാത്യു, സുധീഷ് നാരായണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലിഷുകാരെക്കാൾ മുമ്പ്  മലയാളമണ്ണിൽ കച്ചവടത്തിനെത്തിയവരാണ് ഡച്ചുകാർ. അടുത്തകാലത്ത് ഹോളണ്ടിലെ രാജാവും രാജ്ഞിയുമൊക്കെ കേരളത്തിലെത്തിയതും ബിസിനസ് സാധ്യതകൾ കണ്ടെത്താൻ തന്നെ. എന്നാൽ കേരളത്തിലെ കൃഷിക്കാർക്ക് ബിസിനസ് കണ്ടെത്താനായി ഹോളണ്ടിൽ പോയവരെക്കുറിച്ചു കേട്ടിട്ടുണ്ടോ?   

ആകാശ് മാത്യു, സുധീഷ്  നാരായണൻ എന്നീ യുവ സംരംഭകരാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കേരളത്തിലെ ചെറുകിട, ജൈവ കൃഷിക്കാർക്ക് യൂറോപ്യൻ വിപണിയിൽനിന്ന് അധികവരുമാനം നേടിക്കൊടുക്കാൻ ശ്രമിക്കുന്നത്.   ‘റൈറ്റ് ഒരിജിൻസ്’ എന്ന  പേരിൽ ഇവർ സ്ഥാപിച്ച നോൺപ്രോഫിറ്റ് കമ്പനി (ലാഭമെടുക്കാത്ത സ്ഥാപനം) ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ പിന്തുണയോടെ കാർഷികോൽപന്നങ്ങളുടെ മൂല്യശൃംഖല കൂടുതൽ സുതാര്യമാക്കുകയാണ്. ചെറുകിട കൃഷിക്കാർക്ക് ആദായകരമായ വില നേടാൻ ശ്രമിക്കുന്ന ഫെയർട്രേഡ‍് സംവിധാനത്തിന്റെ അടുത്ത പടിയായി ഈ സംവിധാനത്തെ വിശേഷിപ്പിക്കാം. കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് മറ്റൊരു പാർട്ണറായ ആന്റോ വർഗീസാണ്.

സ്വിറ്റ്സർലൻഡിൽ റൈറ്റ് ഒരിജിൻസ് ചോക്കലേറ്റ് നിർമിക്കുന്ന ഫാക്‌ടറി. ആന്റോ വർഗീസും സുധീഷ് നാരായണനും ഇൻസെറ്റിൽ.
ADVERTISEMENT

ഓരോ ഉൽപന്നത്തിന്റെയും കൃഷിയിടം മുതൽ ചില്ലറവിൽപനശാല വരെ നീളുന്ന മൂല്യശൃംഖലയുടെ സമ്പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്ന സോഫ്റ്റ് വെയർ റൈറ്റ് ഒരിജിൻസ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കൊക്കോ വാങ്ങിയ സ്ഥലം, തീയതി, കർഷകകൂട്ടായ്മ, ഉൽപാദനരീതി, കൃഷിക്കാർക്കു കൈമാറിയ വില, കയറ്റുമതി ചെയ്ത വില തുടങ്ങിയ വിവരങ്ങൾ ഓരോ ചോക്കലേറ്റ് പായ്ക്കറ്റിലും ബാർകോഡുപയോഗിച്ച് രേഖപ്പെടുത്തിയിരിക്കും. ചെറുകിട കൊക്കോ കർഷകർക്ക് ന്യായവില നൽകുന്ന ബ്രാ‍ൻഡുകൾ തിരിച്ചറിഞ്ഞുവാങ്ങാൻ ഇത് യൂറോപ്പിലെ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇത്തരം ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില നൽകാൻ അവർ തയാറാണ്. ഐഒഎഫ്പിസിഎൽ കയറ്റുമതി ചെയ്യുന്ന കൊക്കോ യൂറോപ്പിലെ ഒരു ചോക്കലേറ്റ് ഫാക്ടറിയിലാണ് സംസ്കരിച്ച് ചോക്കലേറ്റാക്കുന്നത്. ഈ ചോക്കലേറ്റിന്റെ ഓൺലൈൻ വിപണനം റൈറ്റ് ഒരിജിൻ തന്നെ നിർവഹിക്കും. പ്രമുഖ ഫെയർട്രേഡ് സൂപ്പർമാർക്കറ്റിലും  ഇവ ലഭ്യമാക്കിയിട്ടുണ്ട്.  ഇതുവഴി കിട്ടുന്നലാഭത്തിന്റെ 80 ശതമാനവും റൈറ്റ് ഒരിജിൻസ് തിരികെ കൃഷിക്കാർക്ക് നൽകുകയാണ്.  ഇൻഡോസർട്ട്  എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു സെബാസ്റ്റ്യന്റെയും ഐഒഎഫ്പിസിഎൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷൈനിയുടെയും  മകനാണ് ആകാശ്.