ജയന്റ് ഗൗരാമിചരിതം അഞ്ചാം ഖണ്ഡം ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല

ജയന്റ് ഗൗരാമിചരിതം അഞ്ചാം ഖണ്ഡം ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയന്റ് ഗൗരാമിചരിതം അഞ്ചാം ഖണ്ഡം ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയന്റ് ഗൗരാമിചരിതം അഞ്ചാം ഖണ്ഡം

ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല മുട്ടയിട്ടുകഴിഞ്ഞാൽ അവർ പെൺമത്സ്യങ്ങളെ ആക്രമിക്കാനും കൊന്നുകളയാനും ശ്രമിക്കും. എന്നാൽ, ജയന്റ് ഗൗരാമികൾ അങ്ങനെയല്ല. ജലോപരിതലത്തിന് താഴെയായി പുല്ലും കരിയിലയും നൂലുകളുമെല്ലാം ഉപയോഗിച്ച് വലിയൊരു കൂട് നിർമിച്ചാണ് മുട്ടയിടുന്നത്. ആൺമത്സ്യങ്ങളാണ് കൂട് നിർമിക്കുക. നിർമാണം പൂർത്തിയായാൽ പെൺമത്സ്യത്തെ കൂടിനരികിൽ എത്തിച്ച് ഇണചേരുന്നു. പെൺമത്സ്യം മുട്ടകൾ നിക്ഷിപിച്ചാലുടൻ ആൺമത്സ്യം ബീജവർഷം നടത്തും. കൂടിനുള്ളിലേക്കാണ് ഈ മുട്ടകൾ പ്രവേശിക്കുക. ആദ്യ പ്രജനനമാണെങ്കിൽ മുട്ടകൾ പുറത്തേക്ക് പോകാനാണ് സാധ്യത കൂടുതൽ. 

കൂടിന് വെളിയിലായ മുട്ടകൾ. പച്ച വലയത്തിനുള്ളിലുള്ളത് ബീജസങ്കലനം നടന്ന മുട്ടകളാണ്.
ADVERTISEMENT

മുട്ടകൾ രണ്ടു നിറത്തിൽ

സാധാരണ വൈകുന്നേരങ്ങളിൽ അതായത് 4നും ആറിനും ഇടയിലാണ് പ്രജനനം നടക്കുക. കുളത്തിൽ ശ്രദ്ധിച്ചാൽ കൂടിനു പുറത്തുപോയ മുട്ടകൾ കാണാൻ കഴിയും. ബീജസങ്കലനം നടന്ന മുട്ടകൾ സുതാര്യമായ മഞ്ഞനിറത്തിലും ബീജസങ്കലനം നടക്കാത്ത മുട്ടകൾ കടും മഞ്ഞ നിറത്തിലുമായിരിക്കും കാണപ്പെടുക. സുതാര്യമായ മഞ്ഞ നിറത്തിലുള്ള മുട്ടകൾ ശേഖരിച്ച് അക്വേറിയത്തിലോ മറ്റോ നിക്ഷേപിച്ച് വളർത്തിയെടുക്കാവുന്നതേയുള്ളൂ.

കൂട് നിർമിക്കാൻ സാഹചര്യമൊരുക്കണം

ഓരോ ജലാശയത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. അതനുസരിച്ചുവേണം അവയ്ക്കു കൂടൊരുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിനൽകാൻ. മൺകുളങ്ങളിൽ പുല്ലുകളും മറ്റും ഇറങ്ങിക്കിടക്കുന്നെങ്കിൽ നമുക്ക് പ്രത്യേകിച്ചൊന്നും ഒരുക്കി നൽകേണ്ട ആവശ്യമില്ല. വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്നതുപോലെ മുക്കാലി നിര്‍മിച്ച് കുളത്തിനു നടുവില്‍ ഇറക്കി വയ്ക്കാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

ADVERTISEMENT

എന്നാൽ, പാറക്കുളം (പാറമട), സിമന്റ് കുളങ്ങൾ, പടുതാക്കുളങ്ങൾ എന്നിവയിൽ അവയ്ക്ക് കൂട് ഉറപ്പിക്കാൻ അവസരമില്ല എന്നതിനാൽ അതിനുള്ള മാർഗം നമ്മൾ നൽകണം. ചിലത് പറയാം.

  • പടുതക്കുളങ്ങളില്‍

പ്ലാസ്റ്റിക് കുളമായതിനാല്‍ വളരെ കരുതലോടെ മാത്രമേ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയു. അതുകൊണ്ടുതന്നെ കോംഗോസിഗ്നല്‍ പോലുള്ള ചെറു പുല്ലുവര്‍ഗങ്ങള്‍ കുളത്തിനു ചുറ്റും നട്ടുവളര്‍ത്തി കുളത്തിലേക്ക് പടര്‍ത്തിയിറക്കണം. ഗൗരാമികൾക്ക് കൂട് ഉറപ്പിക്കാൻ ഇത് ധാരാളം. വെള്ളത്തിനു പ്ലാസ്റ്റിക് ഭാഗം വെയിലേറ്റു നശിക്കില്ല എന്ന ഗുണവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലഭിക്കും. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യവും ലഭിക്കും. മുക്കാലി വേണമെങ്കിലും ഉപയോഗിക്കാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

  • കോണ്‍ക്രീറ്റ് ടാങ്കില്‍

മുക്കാലിയോ അല്ലെങ്കില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പിവിസി ഫ്രെയിം നിര്‍മിച്ച് ഭിത്തിയില്‍ ഉറപ്പിച്ചോ നൽകാം. ഒപ്പം കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

  • പാറമടകളിൽ
ഭിത്തിയിൽ ഉറപ്പിച്ചു നൽകിയിരിക്കുന്ന ഫ്രെയിമിനുള്ളിൽ കൂട് നിർമിച്ചിരിക്കുന്നു

ആഴം കുടിയ പാറമടകളാണെങ്കില്‍ മുക്കാലി പ്രാവര്‍ത്തികമാവില്ല. അതുകൊണ്ടുതന്നെ വശങ്ങളില്‍ ചെറു തുരുത്തുകള്‍ പോലെ പുല്ലു വളര്‍ത്തുകയോ ഫ്രെയിം നിര്‍മിച്ച് വശങ്ങളില്‍ ഉറപ്പിക്കുകയോ ചെയ്യാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

ADVERTISEMENT

കുളത്തില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍മത്സ്യമുണ്ടെങ്കില്‍ ഉറപ്പിച്ചു നൽകുന്ന ഫ്രെയിമുകള്‍ക്കും മുക്കാലികള്‍ക്കും തമ്മില്‍ കുറഞ്ഞത് പത്ത് അടിയെങ്കിലും അകലമുണ്ടായിരിക്കണം.

മുക്കാലിയിൽ കൂട് നിർമിച്ചിരിക്കുന്നു

അടുത്ത ലക്കം (2–12–2019)

മാതാപിതാക്കളും കുഞ്ഞുങ്ങളും