ഇന്നലെവരെ തുടർച്ചയായി നാലു ദിവസം കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച 'ചൂണ്ടയിൽ കുരുങ്ങുന്ന കേരളം' എന്ന പരമ്പരയ്ക്ക് വായനക്കാരുടെ ഇടയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോരുത്തരും അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടുരുത് എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കാരണം. നാലു

ഇന്നലെവരെ തുടർച്ചയായി നാലു ദിവസം കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച 'ചൂണ്ടയിൽ കുരുങ്ങുന്ന കേരളം' എന്ന പരമ്പരയ്ക്ക് വായനക്കാരുടെ ഇടയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോരുത്തരും അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടുരുത് എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കാരണം. നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെവരെ തുടർച്ചയായി നാലു ദിവസം കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച 'ചൂണ്ടയിൽ കുരുങ്ങുന്ന കേരളം' എന്ന പരമ്പരയ്ക്ക് വായനക്കാരുടെ ഇടയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോരുത്തരും അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടുരുത് എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കാരണം. നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഇന്നലെവരെ തുടർച്ചയായി നാലു ദിവസം കർഷകശ്രീയിൽ പ്രസിദ്ധീകരിച്ച 'ചൂണ്ടയിൽ കുരുങ്ങുന്ന കേരളം' എന്ന പരമ്പരയ്ക്ക് വായനക്കാരുടെ ഇടയിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോരുത്തരും അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടുരുത് എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കാരണം. നാലു ഭാഗങ്ങളിലുമായി നിരവധി പ്രതികരണങ്ങൾ സോഷ്യൽ മിഡിയ വഴി ലഭിച്ചു. അവയിൽ ചിലത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

ADVERTISEMENT

പണി എടുത്തു ജീവിക്കൂ. എനിക്ക് എല്ലാ കർഷരോടും ഒരു അപേക്ഷ. യുട്യൂബിൽ കാണുന്നത് ഒന്നും യാഥാർഥ്യമല്ല. അതുകൊണ്ട് bioflok ഉൾപ്പെടെ എല്ലാം നോക്കി പൈസ ചെലവാക്കൂ. - Yeldo Kakkooran

പെട്ടെന്നു പൈസ ഉണ്ടാക്കാനുള്ള ഒരു വഴി. അതിൽ ചാടാതെ നോക്കുക. ഏതൊ‌രു കാര്യവും അധികം പൈസ മുടക്കാതെ ചെയ്യുക. Min investment max output. ഒരു പരിധിവരെ സ്വന്തം ആശയങ്ങൾ ഉപയോഗിക്കുക. -Jayan Chengannur 

ADVERTISEMENT

വളരെ അറിഞ്ഞു ചെയ്യേണ്ട കൃഷിയാണ്. എന്റെ ഒരു വർഷത്തിലെ അനുഭവം. പരമ്പരയിൽ പറഞ്ഞ കാര്യം നൂറു ശതമാനം സത്യം. ബന്ധപ്പെട്ട വകുപ്പുകൾ ആയി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നത് അഭികാമ്യം. Biju Balan

10000 ലിറ്റർ വെള്ളത്തിൽ 3000 മുതൽ 5000 വരെ വളർത്തിയാൽ ഒരു മീൻ അര കിലോ വലുപ്പം വരുമെന്നാണു തട്ടിപ്പ് കമ്പനിയുടെ വാഗ്‌ദാനം. 100 മീൻ കുഞ്ഞുങ്ങളെ വിട്ടാൽ കൂടി അര കിലോഗ്രാം വളർച്ച മൂന്നു മാസത്തിൽ വരില്ല. കാരണം, ഭയം, മത്സ്യങ്ങളുടെ കാഷ്ഠം, തീറ്റയുടെ  അവശിഷടം എന്നിവ അമോണിയ കൂടും. അതു കുറയ്ക്കാൻ ഈസ്റ്റും കല്ലുപ്പുമാണു ചേർക്കുന്നത്. തീറ്റയിൽ ബയോഫ്ലോക്കും ഭയത്തിൽ ജീവിക്കുന്ന മീൻ തീറ്റ ഇടുന്ന സമയത്തു മാത്രം തിന്നുന്നു.  അതു കഴിഞ്ഞാൽ ജയിലിൽനിന്ന് പുറത്തു കടക്കാന്നുള്ള പരക്കം പാച്ചലിലായിരിക്കും. അതിനാൽ അത്തരം ടാങ്കുകളിൽ മത്സ്യക്കൃഷി വെറും തട്ടിപ്പാണ്. നച്ചുറൽ കുളത്തിലെ മീൻ പിടിച്ച് പൂളിലിട്ട വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ ഇട്ടാൽ കുറച്ച് പൈസ ഉണ്ടാക്കാൻ കഴിയും.  Haneefa

ADVERTISEMENT

പണ്ടുകാലത്തെ വാനില കൃഷിയും ഇതുപോലായിരുന്നു. പിന്നെ കോഴി... പിന്നെ മീൻ... പിന്നെ പ്ലാവ്... ഇവിടെ ഉഡായിപ്പുകൾ വരുന്നു, അതിവേഗം വളർന്നു പന്തലിക്കുന്നു, അവ സാധാരണക്കാരന്റെ പൈസയും അടിച്ചോണ്ടു പോകുന്നു. റിട്ടയേർഡ് ആളുകൾ പൈസയുടെ വറ്റാത്ത ഉറവകളാണെന്നു എല്ലാവർക്കും അറിയാം. - Biju Pols

3 മാസം കൊണ്ട് 650 കിലോഗ്രാം മത്സ്യം വിളവെടുക്കാമെന്നാണ് ബയോഫ്ലോക്കിന്റെ പ്രചാരകരായ ഒരു സംഘടന പറയുന്നത്. ആരെങ്കിലും അവർ പറയുന്നതുപോലെ 650 കിലോ വിളവെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം. 250 കിലോഗ്രാം പോലും കിട്ടിയതായി അറിവില്ല. ഒരു വർഷമായിട്ടും ഈ സംഘടയുടെ ഫാമിൽനിന്ന് വിളവെടുപ്പ് ചിത്രങ്ങൾ പുറത്തുവന്നിട്ടുമില്ല. നസർ

കരിമീൻ കൃഷി നല്ലകാര്യമാണ്. എന്നാൽ, ക്വാളിറ്റി വിത്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്. കൃത്രിമക്കുളങ്ങളിൽ കരിമീനിനു വളരാനുള്ള സാഹചര്യം വളരെ പരിതാപകരമാണ്. നാച്ചുറൽ കുളങ്ങൾ, അതിലേറെ കായലരികത്തുള്ള കുളങ്ങൾ അനുയോജ്യം. കരിമീൻ വിത്തെന്ന്‌ പറഞ്ഞു സർക്കാർ ഏജൻസികളെ (ഫിഷറീസ് ) പറ്റിക്കുന്ന ഒരു കൊക്കോസ്സ് തന്നെ കേരളത്തിലുണ്ട്. ഫിഷറീസ് വഴി കർഷകരിലേക്കും ഒന്നിനും കൊള്ളാത്ത വിത്തുകൾ നൽകി കൃഷിക്കാരെ വഞ്ചിതരാക്കുന്നു. തിലോപ്പിയ 6, 7 മാസം കൊണ്ട് 250-300 ഗ്രാം വളർച്ച നേടുമ്പോൾ, കരിമീനിന് 10-12 മാസംവരെ സമയം എടുക്കും. ഫിഷറീസിനു അവരുടെ നിശ്ചിത ഫണ്ടുകൾ എങ്ങിനെയെങ്കിലും ഉപയോഗിച്ച് തീർക്കണം. പ്രോജക്ട് റിപ്പോർട്ട്‌ സർക്കാരിനു നൽകണം. അല്ലാതെ യഥാർത്ഥത്തിലുള്ള പഠനങ്ങൾ, പരീക്ഷണങ്ങൾ അവരിൽനിന്ന് ഉണ്ടാകാറില്ല. മറ്റു കർഷകരുടെ രീതികൾ അവർ കാണാപാഠം പഠിച്ചു പറഞ്ഞു കൊടുക്കുന്നു. ഫിഷറീസുകാർക്ക് അവരുടെ ജോലി, നാട്ടാർക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ബാക്കി. - Varghese Thettayil 

ഒരു മാസം മീൻ വളർത്തി പരിചയമുള്ളവരാണ് ഭൂരിപക്ഷവും വളർത്തൽകൊണ്ട് ഒന്നും കിട്ടില്ല എന്ന് മനസ്സിലാക്കി കുഞ്ഞുങ്ങളുടെ വിൽപന തുടങ്ങിയിരിക്കുന്നത്. ഇവരുടെയൊക്കെ വാക്കുകേട്ടു ക്യാഷ് പോകുന്നവരാണ് കൂടുതലും.  ഏറ്റവും അവസാനം വന്ന ഉടായിപ്പാണ് പെൻ പാക്ക്. - Sandeep K 

കുഞ്ഞുങ്ങൾ, തീറ്റ, ടാങ്ക്, സിൽപോളിൻ കുളം നിർമ്മാണം, സാങ്കേതികവിദ്യ, മെഷിനറീസ് ലാഭം വേണ്ടവർ ഈ മേഖലകൾ നോക്കിയാൽ മതി. വളർത്തൽ ലാഭം അല്ല. - Biju Manattu Nil 

പ്രകൃത്യാൽ ഇണങ്ങുന്ന പ്രദേശങ്ങളിലാണെങ്കിൽ ഓരോ കൃഷിയും–മത്സ്യക്കൃഷി ഉൾപ്പെടെ ഏതു കൃഷിയും– ലാഭകരമാക്കാം!!! ഏലക്കൃഷി തീരപ്രദേശങ്ങളിൽ നടക്കുമോ? ലാഭകരമായ മത്സ്യകൃഷിക്ക് യോഗ്യമായ സ്ഥലങ്ങൾ, തീരപ്രദേശങ്ങളിൽ ധാരാളമുണ്ട്. - Jose Mathew