'വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു, രോഗമുണ്ടാക്കുന്നു' എന്ന ലളിത ധാരണയ്ക്കപ്പുറത്താണ് നമ്മുടെ ജീവിതത്തിൽ വൈറസുകളുടെ സ്വാധീനം. നമ്മുടെ ഓരോ ശരീര കോശത്തെയും നിയന്ത്രിക്കുന്ന, മാതാപിതാക്കളിൽനിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, ഡിഎൻഎ എന്ന ജനിതക ദ്രവ്യത്തിൽ 8 ശതമാനം നമ്മുടെ പൂർവികരിൽ കയറിക്കൂടിയ

'വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു, രോഗമുണ്ടാക്കുന്നു' എന്ന ലളിത ധാരണയ്ക്കപ്പുറത്താണ് നമ്മുടെ ജീവിതത്തിൽ വൈറസുകളുടെ സ്വാധീനം. നമ്മുടെ ഓരോ ശരീര കോശത്തെയും നിയന്ത്രിക്കുന്ന, മാതാപിതാക്കളിൽനിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, ഡിഎൻഎ എന്ന ജനിതക ദ്രവ്യത്തിൽ 8 ശതമാനം നമ്മുടെ പൂർവികരിൽ കയറിക്കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു, രോഗമുണ്ടാക്കുന്നു' എന്ന ലളിത ധാരണയ്ക്കപ്പുറത്താണ് നമ്മുടെ ജീവിതത്തിൽ വൈറസുകളുടെ സ്വാധീനം. നമ്മുടെ ഓരോ ശരീര കോശത്തെയും നിയന്ത്രിക്കുന്ന, മാതാപിതാക്കളിൽനിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, ഡിഎൻഎ എന്ന ജനിതക ദ്രവ്യത്തിൽ 8 ശതമാനം നമ്മുടെ പൂർവികരിൽ കയറിക്കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു, രോഗമുണ്ടാക്കുന്നു' എന്ന ലളിത ധാരണയ്ക്കപ്പുറത്താണ് നമ്മുടെ ജീവിതത്തിൽ വൈറസുകളുടെ സ്വാധീനം. നമ്മുടെ ഓരോ ശരീര കോശത്തെയും നിയന്ത്രിക്കുന്ന, മാതാപിതാക്കളിൽനിന്ന് മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, ഡിഎൻഎ എന്ന ജനിതക ദ്രവ്യത്തിൽ 8 ശതമാനം നമ്മുടെ പൂർവികരിൽ കയറിക്കൂടിയ വൈറസുകളുടേതാണ്!

പരിണാമത്തിൽ പലപ്പോഴായി മനുഷ്യരുടെ പൂർവികരെ ബാധിച്ച റിട്രോ വൈറസുകളിൽനിന്ന് ഡിഎൻഎയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടവയാണ് human endogenous retroviruses (HERVs) എന്ന് അറിയപ്പെടുന്ന ജനിതക ഭാഗങ്ങൾ.

ADVERTISEMENT

എയ്ഡ്സ് വൈറസ് ഉൾപ്പെടുന്ന Retroviridae കുടുംബത്തിൽ പെടുന്നവയാണ് റിട്രോ വൈറസുകൾ. ജനിതക പദാർഥം ഇൻഫ്ലുവൻസ, കൊറോണ, നിപ്പാ, വൈറസുകളെ പോലെ ആർഎൻഎ ആണെങ്കിലും, ഇവ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ സ്വന്തം എൻസൈം (reverse transcriptase) ഉപയോഗിച്ച് അതിന്റെ ആർഎൻഎയുടെ ഒരു ഡിഎൻഎ കോപ്പി ഉണ്ടാക്കുന്നു. ഈ ഡിഎൻഎയുടെ ഇരട്ടിക്കലിന് ശേഷം ഉണ്ടാകുന്ന ഇഴപിരിഞ്ഞ ഡിഎൻഎ കോശമർമ്മത്തിലെ ഡിഎൻഎയിലേക്ക് ഉൾച്ചേരാൻ കഴിവുളളവയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രോവൈറസ് കോശം വിഭജിക്കുമ്പോൾ ആതിഥേയ ഡിഎൻഎയോടൊപ്പം കോപ്പി ചെയ്യപ്പെടുന്നു. കോശത്തിലെ പ്രോട്ടീൻ നിർമ്മാണ സംവിധാനത്തെ തന്നെ ഉപയോഗിച്ച് വൈറസിന്റെ പ്രോട്ടീനുകളും ഉൽപാദിപ്പിക്കപ്പെടുന്നു.

ശരീര കോശങ്ങളിൽ കയറുന്ന റിട്രോ വൈറസ് സ്വാഭാവികമായും ആതിഥേയജീവിയുടെ മരണത്തോടെ ഇല്ലാതാകുകയാണ് ചെയ്യുക. എന്നാൽ, വൈറസ് ബാധിക്കുന്നത് വൃഷണത്തിലോ അണ്ഡാശയത്തിലോ ഉള്ള ബീജമോ, അണ്ഡമോ ആയി മാറാനുള്ള germ line കോശങ്ങളെയാണെങ്കിൽ റിട്രോ വൈറസുകൾ കോശ ഡിഎൻഎയുടെ കൂടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇങ്ങനെയാണ് മനുഷ്യർ അടക്കമുള്ള ജീവിവർഗങ്ങളുടെ ഡിഎൻഎയിൽ സ്ഥിര താമസക്കാരായ, ലക്ഷക്കണക്കിന് വർഷമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈറസുകൾ ഉണ്ടായത്.

ADVERTISEMENT

ഇആർവികളെ കണ്ടെത്തിയിട്ടും ദീർഘകാലം ഇവയെ ശാസ്ത്ര ലോകം ഉപയോഗ ശൂന്യമായ junk ഡിഎൻഎ എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് ശരീര കോശങ്ങളിലെ വിവിധ ജീനുകളുടെ പ്രവർത്തനത്തിൽ ഇവയ്ക്ക് നിർണായകമായ പങ്കുണ്ടെന്ന് തിരിച്ചറിയുന്നത്.

13 കോടി വർഷം മുൻപ് പൂർവിക ജീവിയുടെ ഡിഎൻഎയിൽ എത്തിയ ഒരു റിട്രോ വൈറസ് സ്ഥിരതാമസമാരംഭിക്കുകയും, വൈറസിന്റെ ആവരണ പ്രോട്ടീന്റെ വകഭേദമായ സിൻസിറ്റിൻ–1 (Syncytin-1) എന്ന പ്രോട്ടീൻ ഉൽപാദിപ്പിക്കുകയും ചെയ്തു. ഗർഭാവസ്ഥയിൽ കുഞ്ഞിനേയും അമ്മയേയും ബന്ധിപ്പിക്കുന്ന പ്ലാസന്റ (മറുപിള്ള) എന്ന അവയവത്തിന്റെ രൂപപ്പെടലിൽ ഈ പ്രോട്ടീൻ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ADVERTISEMENT

ഗർഭസ്ഥ ശിശുവിന്റെ പൊക്കിൾക്കൊടിയെ അമ്മയുടെ ഗർഭപാത്രത്തിലേക്ക് ബന്ധിപ്പിക്കുകയാണ് പ്ലാസന്റയുടെ ധർമ്മം. അമ്മയ്ക്കും കുഞ്ഞിനുമിടയിലുള്ള പ്രധാന കോശ പാളിയായ സിൻസിഷ്യോട്രോഫോബ്ലാസ്റ്റി(syncytiotrophoblast)ന്റെ രൂപീകരണം നടക്കുന്നത് സിൻസിറ്റിൻ–1 പ്രോട്ടീന്റെ പ്രവർത്തനം മൂലമാണ്. ഇതു കൂടാതെ പ്ലാസന്റയുമായി ബന്ധപ്പെട്ട ചില ജീനുകളുടെ നിയന്ത്രണത്തിലും, ഗർഭസ്ഥ ശിശുവിനെതിരെ അമ്മയുടെ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത് തടയുന്നതിലുമൊക്കെ റിട്രോ വൈറൽ എലമന്റുകൾക്ക് പങ്കുണ്ട്.

മനുഷ്യരടക്കമുള്ള പ്രൈമേറ്റുകളിലെ സിൻസിറ്റിൻ–1 ജീനിന് സമാനമായി മുയൽവർഗ ജീവികളിലെ Syn-Ory1, എലികളിലെ Syn- A,B, അയവെട്ടുന്ന (ruminants) ജീവികളിലെ Syn-Rum1, മാംസഭുക്കുകളി(carnivores)ലെ Syn-Car1 തുടങ്ങി ഏതാനും ഗ്രാം മാത്രം ഭാരമുള്ള ചെറുസസ്തനികളായ കരളുന്ന (Tenrec) ജീവികളിലെ Syn-Ten1 വരെ പ്ലാസന്റയുടെ രൂപീകരണത്തിന് കാരണമായ റിട്രോവൈറൽ ജീനുകൾ നിരവധി സസ്തനി വർഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തമായ പ്ലാസന്റൽ ഘടനയുള്ള ചില സസ്തനി വിഭാഗങ്ങളിൽ റിട്രോവൈറൽ ജീനുകളുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ല. വിവിധ സസ്തനി പൂർവികരിൽ സംഭവിച്ച വ്യത്യസ്ത റിട്രോ വൈറസ് ബാധകൾ വ്യത്യസ്ത സ്വഭാവങ്ങളോടു കൂടിയ പ്ലാസന്റകളുടെ ആവിർഭാവത്തിലേക്ക് നയിച്ചുവെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മത്സ്യങ്ങളിൽ പ്ലാസന്റയ്ക്ക് സമാനമായ അവയവത്തിന്റെ രൂപീകരണവും റിട്രോവൈറസ് ജീനുമായി ബന്ധപ്പെട്ടാണ് സംഭവിച്ചിട്ടുള്ളത്. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഉരഗവർഗത്തിൽപ്പെട്ട മുബായ പല്ലികളിലും റിട്രോ വൈറസ് പ്രോട്ടീനായ syncytin-Mab1 കണ്ടെത്തിയിട്ടുണ്ട്.

പ്ലാസന്റ പെട്ടെന്ന് ഒരു വൈറസ് ബാധ മൂലം രൂപപ്പെട്ടതല്ല എങ്കിലും, മനുഷ്യരടക്കമുള്ള നിരവധി ജീവിവർഗങ്ങളിൽ ഈ അവയവത്തിന്റെ രൂപീകരണം വൈറസിന്റെ അസാന്നിധ്യത്തിൽ നടക്കുമായിരുന്നില്ല എന്നാണ് ശാസ്ത്ര ലോകം വിലയിരുത്തുന്നത്.