കേരളത്തിൽ കാർഷിക സംരംഭകരെ അംഗീകരിച്ചുനൽകാൻ പൊതുജനത്തിന് ഇന്നും മനസുണ്ടായിട്ടില്ല. ചോര നീരാക്കി ആരെങ്കിലും ഒരു ഫാം പണിതുയർത്തിയാൽ പണപ്പിരിവും ഭീഷണിയും പരാതിയുമൊക്കെയായി അതുവരെ കാണാത്ത പലരും രംഗത്തെത്തും. അവസാനം കടത്തിനു മുകളിൽ കടവുമായി പൂട്ടേണ്ടിവന്ന ഫാമുകൾ ഒട്ടേറെ കേരളത്തിലുണ്ട്. വർഷങ്ങളായി

കേരളത്തിൽ കാർഷിക സംരംഭകരെ അംഗീകരിച്ചുനൽകാൻ പൊതുജനത്തിന് ഇന്നും മനസുണ്ടായിട്ടില്ല. ചോര നീരാക്കി ആരെങ്കിലും ഒരു ഫാം പണിതുയർത്തിയാൽ പണപ്പിരിവും ഭീഷണിയും പരാതിയുമൊക്കെയായി അതുവരെ കാണാത്ത പലരും രംഗത്തെത്തും. അവസാനം കടത്തിനു മുകളിൽ കടവുമായി പൂട്ടേണ്ടിവന്ന ഫാമുകൾ ഒട്ടേറെ കേരളത്തിലുണ്ട്. വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കാർഷിക സംരംഭകരെ അംഗീകരിച്ചുനൽകാൻ പൊതുജനത്തിന് ഇന്നും മനസുണ്ടായിട്ടില്ല. ചോര നീരാക്കി ആരെങ്കിലും ഒരു ഫാം പണിതുയർത്തിയാൽ പണപ്പിരിവും ഭീഷണിയും പരാതിയുമൊക്കെയായി അതുവരെ കാണാത്ത പലരും രംഗത്തെത്തും. അവസാനം കടത്തിനു മുകളിൽ കടവുമായി പൂട്ടേണ്ടിവന്ന ഫാമുകൾ ഒട്ടേറെ കേരളത്തിലുണ്ട്. വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കാർഷിക സംരംഭകരെ അംഗീകരിച്ചുനൽകാൻ പൊതുജനത്തിന് ഇന്നും മനസുണ്ടായിട്ടില്ല. ചോര നീരാക്കി ആരെങ്കിലും ഒരു ഫാം പണിതുയർത്തിയാൽ പണപ്പിരിവും ഭീഷണിയും പരാതിയുമൊക്കെയായി അതുവരെ കാണാത്ത പലരും രംഗത്തെത്തും. അവസാനം കടത്തിനു മുകളിൽ കടവുമായി പൂട്ടേണ്ടിവന്ന ഫാമുകൾ ഒട്ടേറെ കേരളത്തിലുണ്ട്. വർഷങ്ങളായി പശുക്കളെയും ആടുകളെയും വളർത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരു കർഷകന്റെ ജീവിതം വഴിമുട്ടിക്കാൻ ശ്രമിക്കുന്നത് അയൽക്കാരാണ്. 2–3 വർഷം മുമ്പ് മാത്രം സമീപത്ത് താമസം തുടങ്ങിയവരാണ് ആ കർഷകനെതിരേ പരാതി കൊടുത്തത്. പശുക്കളുടെ പാൽ വിറ്റാണ് അദ്ദേഹം തന്റെ കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതല്ലാതെ മറ്റൊരു വരുമാനമാർഗവും അദ്ദേഹത്തിനില്ല. അങ്ങനെയുള്ള ഒരു വ്യക്തിയുടെ ജീവിതം വഴിമുട്ടിക്കാനാണ് അയൽവാസികളുടെ ശ്രമം. ഒപ്പം പശുക്കളെ കല്ലെടുത്തെറിയുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതിനെതിരേ കർഷകൻ പരാതി നൽകിയിട്ടുമുണ്ട്. 

ഇതൊക്കെയാണ് ഇന്ന് കേരളത്തിലെ കർഷകരുടെ അവസ്ഥ. പാലു വേണം പക്ഷേ പശുവിനെ വളർത്താൻ പാടില്ല, മുട്ട വേണം പക്ഷേ കോഴികളെ വളർത്താൻ പാടില്ല, ഇറച്ചിവേണം പന്നിയെയും ഇറച്ചിക്കോഴികളെയുമൊന്നും വളർത്താൻ പാടില്ല. ഈ മനോഭാവനത്തിൽ എങ്ങനെ ഒരു കർഷകൻ മുന്നോട്ടു പോകും? ആശിച്ചുമോഹിച്ച് അങ്കമാലിയിൽ ആരംഭിച്ച ഡെയറി ഫാം പൂട്ടേണ്ട അവസ്ഥ വന്നിരിക്കുകയാണ് കെ. സുരേഷ് എന്ന ക്ഷീരകർഷകന്. ഫാം പൂർണമായും ഇതരസംസ്ഥാനത്തേക്കു മാറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. പുതിയ സംരംഭകർക്ക് തന്റെ അനുഭവം വെളിപ്പെടുത്തി മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹം. അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.

ADVERTISEMENT

ബോബനും മോളിയും കാർട്ടൂണിലെ ഇട്ടുണ്ണാൻ പെമ്പിളയുടെ ചിരവയ്ക്കടി കൊണ്ട് വശം കെട്ടിട്ട് വന്നു ആശാനോട് ചോദിക്കും. ആശാനേ, നിങ്ങളെങ്ങനാ ഈ കുടുംബജീവിതം സമാധാനപരമായിട്ടു കൊണ്ടുപോകുന്നത്? 

‘അത് വീടുഭരണം നടത്തുമ്പോൾ ചുമതലകൾ കൃത്യമായങ്ങോട്ടു വീതിക്കും. അവള് ചെയ്യേണ്ടത് അവള് ചെയ്യും, ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്യും.’ ആശാൻ മറുപടി പറഞ്ഞു.

ADVERTISEMENT

എന്ന് വെച്ചാൽ?

‘അതായതു പറമ്പിലെ തേങ്ങായിടൽ, വാടക പിരിക്കൽ, ബാങ്കിൽ പോക്ക്, പിള്ളേരുടെ പഠിത്തം മുതലായ ചെറിയ കേസുകളൊക്കെ അവൾ കൈകാര്യം ചെയ്യും. വിയറ്റ്‌നാമിൽ അമേരിക്ക ബോംബിട്ടത്, ഇറാനും ഇറാക്കും തമ്മിലുള്ള യുദ്ധം, ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കം മുതലായ വലിയ കേസൊക്കെ ഞാനും കൈകാര്യം ചെയ്യും. അതുകൊണ്ടു ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല.’

ADVERTISEMENT

അതായത്, കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രധാന പ്രശ്നങ്ങളൊക്കെയാണ് പണ്ട് ആശാൻ കൈകാര്യം ചെയ്തിരുന്നത്. അതിനിടെ ചേട്ടത്തി കൈകാര്യം ചെയ്തിരുന്ന ചില ചെറിയ പ്രശ്നങ്ങളുമുണ്ട്. കേരളത്തിൽ കൃഷി ചെയ്യാനും ഫാം നടത്താനുമൊക്കെ കുറേപ്പേർ ഇറങ്ങിയിട്ടുണ്ട്. വെറുതെ ആത്മഹത്യാ നിരക്ക് കൂട്ടാനുള്ള ഒരു ട്രെൻഡ് എന്നല്ലാതെ കഴിഞ്ഞ കുറച്ചു നാളായി കാർഷിക സംരംഭങ്ങളുമായി നടക്കുന്ന എനിക്ക് വേറൊന്നും പറയാനില്ല.

ഡെയറി ഫാമൊന്നും ദയവു ചെയ്തു കേരളത്തിൽ തുടങ്ങരുത്. കഴിഞ്ഞ ഒരുകൊല്ലമായി ഒരു ഡയറി ഫാം തുടങ്ങാനായി നടന്നു ധാരാളം പണവും സമയവും അധ്വാനവും ചിലവഴിച്ച് ഒന്നും നടക്കാതെ അപമാനവും ധനനഷ്ടവും ഏറ്റു വാങ്ങി സറണ്ടറായ അനുഭവം കൊണ്ടാണ് പറയുന്നത്. കേരളത്തിൽ പാലിന് ഡിമാൻഡ് ഉണ്ട്, വിലയുണ്ട്. പക്ഷേ അതിനായി പൊള്ളാച്ചിയിലോ നാഗൽകോവിലിലോ ഒരു ഫാം നടത്തുന്നതാണ് നല്ലത്. പൊള്ളാച്ചിയിൽ നിന്നോ നാഗർകോവിലിൽ നിന്നോ കേരളത്തിൽ പാലെത്തിക്കാൻ ഒരു ടാങ്കറോ മാക്സിമം ഒരു റീഫർ വാനോ മതി. മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ പാലും തൈരുമൊക്കെ എത്തിക്കാം. കേരളത്തിലുള്ളവർ അറുപതോ എഴുപതോ രൂപ കൊടുത്തു വാങ്ങിച്ചോളും.

കേരളത്തിൽ ഒരു ഫാം, അല്ലെങ്കിൽ ഒരു സംരംഭം തുടങ്ങിയാൽ നിങ്ങൾ വഴിയിൽ കിടക്കുന്ന ചെണ്ടയാണെന്ന് ഓർത്തോണം. വഴിയേ പോകുന്നവനൊക്കെ വന്നു കൊട്ടിയിട്ടു പോകും. പഞ്ചായത്തിലെ എൽഡി ക്ലർക്ക്, ആരോഗ്യവകുപ്പിലെ ഡ്രൈവർ, മലിനീകരണ നിയന്ത്രണ ബോർഡിലെ പ്യൂൺ, പഞ്ചായത്ത് മെമ്പറുടെ ഭർത്താവ് ഇവരൊക്കെയാണ് കയറിവന്നു നിങ്ങളെ വിരട്ടാൻ പോകുന്നത്. കച്ചോടം പൂട്ടിക്കാനും ഇവർക്ക് പറ്റും. ഇവിടെ നിയമമൊന്നുമില്ല. നിങ്ങളുടെ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാതെ ഓഫീസിൽ ഇരുന്ന് ഒരുദ്യോഗസ്ഥൻ എഴുതുന്ന റിപ്പോർട്ടിനു മേലെ പരുന്തും പറക്കില്ല. വെറുതെ മുഖ്യമന്ത്രിക്കു പരാതി കൊടുത്തിട്ടൊന്നും കാര്യമില്ല, ഞങ്ങളുടെ കേസിൽ അതൊക്കെ എട്ടു മാസം മുൻപേ കൊടുത്തതാണ്. മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല, സകല മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അപേക്ഷയും പരാതിയും ഒക്കെ അയച്ചതാണ്. ഇവിടെ അഞ്ചുകൊല്ലം തുടർച്ചയായി ഒരു ഫാം ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് സെലിബ്രിറ്റികൾ, ബാർ മുതലാളിമാർ, സ്വർണക്കാർ ഇങ്ങനെയുള്ള ആളുകൾ ആയിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഫാക്റ്റ് ചെക്ക് നടത്താം.

കേരളത്തിൽ ഒരു സംരംഭകൻ സുരക്ഷിതനല്ല. അയാൾ എത്രമാത്രം നിയമങ്ങൾ പാലിച്ചാലും. ഗൾഫിൽ നിന്നൊക്കെ വരുന്നവരോട് പറയുകയാണ്, ദയവായി വെറുതെ ആവശ്യമില്ലാത്ത പണിക്കു പോകരുത്, പൊള്ളാച്ചിയിലോ നാഗർകോവിലിലോ കൂർഗിലോ ഒരു സംരംഭം തുടങ്ങണമെങ്കിൽ ഞങ്ങൾ സഹായിക്കാം. ഗതികെട്ട് ഞങ്ങളും കേരളത്തിനു വെളിയിലേക്കു പോകുകയാണ്. അവിടെ അത്യാവശ്യം നല്ല ബന്ധങ്ങളുണ്ട്. ഈ തൊഴിലും അറിയാം.

ഈ ഫോട്ടോകളിൽ കാണുന്ന ഫാമാണ് നടത്താൻ പറ്റാതെ പൂട്ടാൻ പോകുന്നത്. എന്തു കാരണം കൊണ്ട് എന്ന് ദയവായി ചോദിക്കരുത്, അതാണ് ഞങ്ങളും കഴിഞ്ഞ കുറച്ചു ദിവസമായി ചോദിച്ചുകൊണ്ടിരിക്കുന്നത്.