വന്യമൃഗങ്ങൾ വനത്തിൽ മതി, ഉറപ്പാക്കേണ്ടത് സർക്കാർ: ജയിംസ് വടക്കൻ പാലക്കാട് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ഷകരെ പ്രതികളാക്കുന്നത് നിയമവിരുദ്ധവും നീതിവിരുദ്ധവുമാണെന്നു പറയാതെ വയ്യ. കര്‍ഷകര്‍ വനത്തില്‍പ്പോയി ആനവേട്ട നടത്തിയതല്ല, കൃഷിയിടങ്ങളിലെ വിളകള്‍

വന്യമൃഗങ്ങൾ വനത്തിൽ മതി, ഉറപ്പാക്കേണ്ടത് സർക്കാർ: ജയിംസ് വടക്കൻ പാലക്കാട് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ഷകരെ പ്രതികളാക്കുന്നത് നിയമവിരുദ്ധവും നീതിവിരുദ്ധവുമാണെന്നു പറയാതെ വയ്യ. കര്‍ഷകര്‍ വനത്തില്‍പ്പോയി ആനവേട്ട നടത്തിയതല്ല, കൃഷിയിടങ്ങളിലെ വിളകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങൾ വനത്തിൽ മതി, ഉറപ്പാക്കേണ്ടത് സർക്കാർ: ജയിംസ് വടക്കൻ പാലക്കാട് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ഷകരെ പ്രതികളാക്കുന്നത് നിയമവിരുദ്ധവും നീതിവിരുദ്ധവുമാണെന്നു പറയാതെ വയ്യ. കര്‍ഷകര്‍ വനത്തില്‍പ്പോയി ആനവേട്ട നടത്തിയതല്ല, കൃഷിയിടങ്ങളിലെ വിളകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങൾ വനത്തിൽ മതി, ഉറപ്പാക്കേണ്ടത് സർക്കാർ: ജയിംസ് വടക്കൻ

പാലക്കാട് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ഷകരെ പ്രതികളാക്കുന്നത് നിയമവിരുദ്ധവും നീതിവിരുദ്ധവുമാണെന്നു പറയാതെ വയ്യ.  കര്‍ഷകര്‍ വനത്തില്‍പ്പോയി ആനവേട്ട നടത്തിയതല്ല, കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിക്കുന്നതിനിടയിലാണ് അതുണ്ടായത്. അതിനാല്‍തന്നെ സംഭവത്തില്‍ വനം വകുപ്പാണ് യഥാർഥ പ്രതികള്‍.

ADVERTISEMENT

ആധാരം/പട്ടയം തുടങ്ങിയ രേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് ഭൂനികുതി നല്‍കി മറ്റ് ഏത് സ്ഥാവരജംഗമവസ്തുവും പോലെ  സ്വന്തമാക്കിയതാണ് കൃഷിഭൂമിയും. അതില്‍ ആര് അതിക്രമിച്ചു കയറിയാലും നിയമവിരുദ്ധമാണ്, ക്രിമിനല്‍ കുറ്റമാണ്. കാട്ടാനയായാലും കാട്ടുപന്നിയായാലും അതിക്രമിച്ചു കയറല്‍ നിയമവരുദ്ധം തന്നെ. കാടിന്റെയും കാട്ടിലെ എല്ലാറ്റിന്റെയും സംരക്ഷകരും ഉത്തരവാദപ്പെട്ടവരും സംസ്ഥാന വനംവകുപ്പാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മൃഗം അതിക്രമം നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം വനംവകുപ്പിനു തന്നെയാവണം. 

ഭരണഘടന അനുവദിച്ചു നല്‍കിയതാണ് തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം. ഭൂമി സ്വന്തമാക്കാനുള്ള അവകാശവും, കൃഷിപ്പണി ചെയ്യാനുള്ള അവകാശവും ഇതില്‍പ്പെടുന്നു. ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഈ അവകാശങ്ങളുടെ അടിസ്ഥാനത്തിലാവണം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതിനെയും, കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ നടത്തുന്ന ചെറുത്തുനില്‍പിനെയും വിലയിരുത്താന്‍. 

മൃഗങ്ങള്‍ക്ക് മുകളില്‍ തന്നെയാണ് കര്‍ഷകരുടെ അവകാശങ്ങള്‍ എന്നതില്‍ ഞങ്ങള്‍ക്കു സംശയമില്ല. ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) 299 ഉം 302-ാം വകുപ്പും കൂട്ടി വായിച്ചാല്‍ സ്വയരക്ഷയ്ക്കു വേണ്ടി മനുഷ്യജീവന്‍പോലും ഹനിക്കുന്നതു കുറ്റകരമല്ലെന്നു കാണാം. അങ്ങനെയുള്ള രാജ്യത്താണ് കൃഷി നശിപ്പിക്കാനെത്തിയ കാട്ടാന അബദ്ധത്തില്‍ കൊല്ലപ്പെട്ടതിനു  കര്‍ഷകരെ പ്രതികളാക്കിയത്. ഇത് നിയമവിരുദ്ധമാണ്. സംഭവം അന്വേഷിക്കുന്ന സംഘത്തില്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ, കൃഷി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. 

  • യൂക്കാലിയും അക്കേഷ്യയും

ആനകളുടെ വാസഭൂമിയില്‍ പ്ലാവും, മാവും മറ്റു ഫലവൃക്ഷങ്ങളും ഒഴിവാക്കി യൂക്കാലിയും അക്കേഷ്യയും നടുകയും അതിലൂടെ മൃഗങ്ങള്‍ക്ക് കുടിവെള്ളം പോലും നിഷേധിക്കുകയും ചെയ്യുന്നതിനാലാണ് ആനകള്‍ വനത്തില്‍നിന്നു കൃഷിയിടങ്ങളിലേക്കെത്തുന്നത്. ഈ രീതി മാറുന്നത് ഉൾപ്പെടെ വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലെത്താതിരിക്കാനുള്ള ശാസ്ത്രീയ പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണം.

ADVERTISEMENT

കാട്ടുപന്നിയും കാട്ടാനയും മലയോരക്കൃഷിയുടെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്ന സ്ഥിതിയിലേക്ക് മനുഷ്യ–വന്യമൃഗ സംഘർഷം വളര്‍ന്നുകഴിഞ്ഞു. കാട്ടുമൃഗങ്ങൾ നാട്ടിലേക്കി റങ്ങുന്നത് മനുഷ്യൻ കാടുവെട്ടിത്തെളിച്ചതിനാലാണെന്ന് നഗരത്തിലെ എയർകണ്ടീഷൻ മുറികളിലിരുന്ന് വിദേശ സന്നദ്ധസംഘടനകളുടെ സംഭാവപ്പുറത്ത് പരിസ്ഥിതി പ്രേമവും പ്രകൃതിസ്നേഹവും വിളമ്പുന്ന ആധുനിക പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ കാടുവെട്ടിത്തെളിച്ചതുകൊണ്ടോ മനുഷ്യർ കാട്ടിൽകയറി ആക്രമിച്ചതുകൊണ്ടോ അല്ല, കാട്ടുമൃഗങ്ങൾക്ക് ആവശ്യമായ ആഹാരവും വെള്ളവും ലഭിക്കാത്തതുകൊണ്ടാണ് അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. 

  • സംഘർഷങ്ങൾ കൂടുന്നു
മാങ്കുളം ആനക്കുളത്ത് സജിമോൻ താന്നിക്കലിന്റെ കൃഷി (കപ്പ, വാഴ, തെങ്ങ്) ആന നശിപ്പിച്ച നിലയിൽ

മനുഷ്യ–മൃഗസംഘർഷങ്ങൾ  വർധിക്കുകയാണെന്ന വസ്തുത  ഭരണാധികാരികൾ ഗൗരവത്തോടെ ചർച്ചചെയ്യുന്നില്ലെന്നതു സങ്കടകരമാണ്. 2017-18ൽ 7229  സംഘർഷങ്ങളാണ് വനംവകുപ്പ് രേഖപ്പെടുത്തിയതെങ്കിൽ2018-19ൽ അത് 7890 ആയി വർദ്ധിച്ചു. ഇവയില്‍ 146 പേർ മരണമടയുകയും 765 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. 6631 കൃഷി, പാർപ്പിട ആക്രമണങ്ങളാണ് അക്കൊല്ലം റിപ്പോർട്ട് ചെയ്തത്. 342 കന്നുകാലികൾ ആക്രമിക്കപ്പെട്ടു. ആകെ രേഖപ്പെടുത്തിയ 7890 മനുഷ്യ–മൃഗ സംഘർഷങ്ങളിൽ 4155 എണ്ണവും (53%) ആനയുടെ ആക്രമണങ്ങളാണ്. തൊട്ടടുത്ത് നിൽക്കുന്നത് 1428 കാട്ടുപന്നി ആക്രമണമാണ് . 2017-2018ൽ 3468 കാട്ടാന ആക്രമണമുണ്ടായത് 2018-2019ൽ 4155 ആയി ഉയർന്നു. കാട്ടുപന്നി ആക്രമണമാകട്ടെ 1301ൽനിന്ന് 1428 ആയി.

  • കാട്ടുപന്നി പ്രധാന ശത്രു

കാട്ടുപന്നിയാണ് ഇന്നു കർഷകന്റെ പ്രധാന ശത്രു. മിക്ക കാട്ടുപന്നികളും പെറ്റുപെരുകുന്നത് മലയോര കൃഷിയിടങ്ങളിൽ തന്നെയാണ്. പന്നികൾ ക്രമാതീതമായി പെരുകുന്നതാണ് കൃഷിയെ രക്ഷിക്കാൻ പന്നിപ്പടക്കം പോലെയുള്ള സ്വയംസംരക്ഷണമാർഗങ്ങൾക്കു കർഷകരെ പ്രേരിപ്പിക്കുന്നത്.   അടുത്തകാലം വരെ കാട്ടുപന്നിയെ വെർമിൻ എന്ന നാട്ടുമൃഗവിഭാഗത്തി‌ലാണ് ഉള്‍പ്പെടുത്തിയിരുന്നത്. അവയെ കൃഷിയിടങ്ങളിൽ കൊല്ലുന്നത് നിയമവിരുദ്ധമല്ലായിരുന്നു. നാട്ടുമൃഗങ്ങളിൽപ്പെട്ടിരുന്ന കാട്ടുപന്നിയെ വന്യജീവിഗണത്തിൽപെടുത്തിയത് വനംവകുപ്പിലെ ചില ജീവനക്കാരുടെ തസ്തിക നിലനിർത്താനാണെന്ന ആരോപണത്തിന് ആരും മറുപടി നൽകിക്കണ്ടില്ല. കാട്ടുപന്നിയെ കൃഷിയിടത്തിൽ വെടിവച്ചുകൊല്ലാൻ കർഷകരെ അനുവദിക്കുമെന്നും കൊല്ലപ്പെടുന്ന ഓരോ കാട്ടുപന്നിക്കും 1000 രൂപ നൽകുമെന്നും വനം മന്ത്രി പത്തനംതിട്ട ജില്ലയിൽ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ മേയ് 10ന്. കാട്ടുപന്നി വെർമിൻ വിഭാഗമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.

  • കര്‍ഷകരോടു വിവേചനം

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വന്യമൃഗങ്ങൾ വനത്തിനു താങ്ങാവുന്ന തിലും പെരുകിയാൽ ‘കള്ളിങ്’ എന്ന പേരിൽ അവരെ കൊന്നുനീക്കാറുണ്ട്. കേരളത്തിലെ വനംവകുപ്പിന് അക്കാര്യം അറിയില്ലേ? വന്യമൃഗജീവി ആക്രമണത്തിൽ എത്ര ലക്ഷം രൂപയുടെ കൃഷി നഷ്ടപ്പെട്ടാലും പരമാവധി 75,000 രൂപയാണ് നഷ്ടപരിഹാരം. വീടു നശിപ്പിച്ചാലും അത്രമാത്രം, ആശുപത്രി ചികത്സയ്ക്ക് നാട്ടുകാർക്കു പരമാവധി 75,000 രൂപ. ആദിവാസികളാണെങ്കിൽ ചികിത്സച്ചെലവ് മുഴുവൻ സർക്കാർ വഹിക്കും. വനാതിർത്തിയിലെ കർഷകജീവിതങ്ങൾക്ക് ഇത്രയെ വിലയുള്ളോ? ഇതു വിവേചനമല്ലേ? ഇതൊക്കെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വം മുന്നോട്ടുവരണം.

ADVERTISEMENT

കേരളത്തിലെ വനങ്ങൾ പശ്ചിമഘട്ടത്തിലെ മലയോരപ്രദേശങ്ങൾ കൃഷിയിടങ്ങളുമായി ഇടകലർന്നാണ് കിടക്കുന്നത്. ഇവയില്‍ പലതും വനങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്തുകളാണ്. ഈ വനങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന കാട്ടുമൃഗങ്ങളുടെ ഭക്ഷണസാധനങ്ങളായ വനവിഭവങ്ങൾ ഇല്ലാതായതോടെ കർഷകരുടെ ഭൂമിയിലുള്ള  പ്ലാവ്, തെങ്ങ്, വാഴ, നെല്ല് തുടങ്ങിയവ കാട്ടാനകളും ചേന, ചേമ്പ്, കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി എന്നിവ കാട്ടുപന്നിയും നശിപ്പിക്കുന്നു. 

  • വനംവകുപ്പിനു ചുമതല

കാട്ടുപന്നി കണക്കറ്റു പെരുകുന്നതു മനുഷ്യനു മാത്രമല്ല ഭീഷണി. വനത്തിലെ മറ്റു മൃഗങ്ങളുടെ ഭക്ഷണവും അവ നശിപ്പിക്കുന്നു.  അതുകൊണ്ടുതന്നെ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ വനംവകുപ്പ് കൈക്കൊള്ളണം.  6000 കിലോമീറ്റർ  നീളത്തിലാണ് കേരളത്തിൽ വനാതിർത്തി. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറുന്നത് തടയാൻ 2094 കിലോമീറ്റർ സോളാർവേലികളും ആന ഇറങ്ങാ തിരിക്കാൻ 618 കിലോമീറ്റർ വൻ കിടങ്ങുകളും 177 കിലോ മീറ്റർ മതിലുക ളും തീർത്തിട്ടുണ്ടെന്ന വനംവകുപ്പിന്റെ അവകാശവാദവും അന്വേഷിക്കേണ്ട താണ്. കേരളത്തിലെ മുഴുവൻ വനാതിർത്തികളും കൃത്യമായി അളന്നു തിരിച്ച് ജനസംരക്ഷണം ഉറപ്പുവരുത്താൻ വനം, റവന്യുവകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും, വനാതിർത്തിയിൽ സ്വന്തമായി സ്ഥലമുള്ളവരും ചേർന്ന് സംയുക്തപരിശോധന നടത്തണമെന്ന (GO (MS) 655/89 ആയി31/08/1989)  ഉത്തരവ് 30 വർഷം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

സുസ്ഥിരമായ  വനംവ്യവസ്ഥയ്ക്ക് ഉൾകൊള്ളാനാകുന്ന ജീവജാലങ്ങളെ മാത്രം നിലനിർത്തേണ്ടത് വനംവകുപ്പിന്റെ ചുമതലയാണ്. വനനശീകരണ ത്തിനു കാരണമാകുന്ന അധിനിവേശ സസൃങ്ങൾ വനത്തിൽ എത്തുന്നതും വളരുന്നതും തടയേണ്ടതും അവർ തന്നെ. ഈ അധിനിവേശ സസ്യങ്ങളാണ് മിക്ക വനങ്ങളിലെയും വന്യമൃഗങ്ങളുടെ ഭക്ഷണം ഇല്ലാതാക്കിയത്. അതുകൊണ്ടാണ് ആനയും പുലിയും കാട്ടുപന്നിയും കൃഷിയിടങ്ങളിലേക്കി റങ്ങുന്നത്. 

വനംവകുപ്പിന്റെ ഓഫീസുകളും വാർഡന്മാരും വനപാലകരും തലസ്ഥാനത്തോ ജില്ലാ ആസ്ഥാന പട്ടങ്ങളിലോ അല്ല തമ്പടിക്കേണ്ടത്. കേരളത്തിലെ എല്ലാ വനംവകുപ്പ് ഓഫിസുകളും കാടിനോടു ചേർന്നുതന്നെ മാറ്റി സ്ഥാപിക്കണം. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതുണ്ട്.

  • നിയമം മാറ്റണം

കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും എത്തുന്ന വന്യമൃഗം ഏതായാലും സ്വയരക്ഷയ്ക്കും കൃഷിരക്ഷയ്ക്കുമായി  അതിനെ നേരിടാനുള്ള അവകാശവും അധികാരവും ജനങ്ങൾക്കു ലഭിക്കുന്ന തരത്തിൽ വന്യജീവി, വനനിയമങ്ങൾ ഭേദഗതി ചെയ്യണം. പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കുക വില്ലേജ് അടിസ്ഥാനത്തിലാകയാൽ നിലവിൽ അങ്ങനെയെന്നു കണ്ടെത്തിയ, വനാതിർത്തിയിലെ 123 വില്ലേജുകളെയും രണ്ടായി വിഭജിച്ച് വനവും പരിസ്ഥിതിലോല പ്രദേശവും മാത്രം ഉൾപെടുത്തി ആർഎഫ് (RESERVE FOREST) വില്ലേജുകളായും കാർഷികഭൂമി അടക്കമുള്ള റവന്യൂഭൂമിയും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുത്തി റവന്യൂവില്ലേജുകളായും തരംതിരിക്കണം.

സര്‍ക്കാര്‍ ഇടപെടൽ അനിവാര്യം: ജോസ് പേരക്കാത്തോട്ടം, പൂതമ്പാറ

വന്യമൃഗസംരക്ഷണത്തിനായി 1970ൽ പ്രത്യേക ഉത്തരവുണ്ടാവുകയും ലൈസൻസുള്ള തോക്കുകൾക്ക് സർക്കാർ സറണ്ടർ ഏർപ്പാടാക്കുകയും ചെയ്തു. കൃഷിസ്ഥലത്തിറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ തോക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. കുറഞ്ഞ പക്ഷം ജീവാപായമുണ്ടാക്കാത്തതും മൃഗങ്ങളെ ഭയപ്പെടുത്തുന്നതുമായ തോക്കുകളെങ്കിലും വനാതിർത്തികളിലെ കൃഷിക്കാർക്കു നൽകണം. വന്യമൃഗശല്യം എല്ലാ കാലത്തും ഉണ്ടായിരുന്നെങ്കിലും 1980 വരെ കാട്ടുപന്നികളുടെ ശല്യമാണ് പ്രധാനമായി നേരിട്ടിരുന്നത്. എന്നാൽ പിൽക്കാലത്ത് ആന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻപന്നി തുടങ്ങിയവയുടെ ശല്യം വർധിച്ചതിനെത്തുടർന്ന് ഒരു കൃഷിയും ചെയ്യാൻ നിവൃത്തിയില്ലാതായി. ഇപ്പോൾ അവയുടെ ഉപദ്രവം മലയോരഗ്രാമങ്ങളിലും സമീപ പഞ്ചായത്തുകളിലും മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലും ചെറുപട്ടണങ്ങളിലും വരെ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ പ്രധാന കാർഷിക ഗ്രാമങ്ങളെല്ലാം തന്നെ  വന്യമൃഗാക്രമണത്തിന്റെ പരിധിയിലാണിപ്പോൾ കാലാവസ്ഥ മാറിയതുപോലെ മൃഗങ്ങ ളുടെ  പെരുമാറ്റത്തിലും മാറ്റമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഏറ്റവുമധികം വിളനാ‌ശമുണ്ടാക്കുന്ന കുരങ്ങുകൾ മുൻകാലങ്ങളിൽ കേരളത്തിൽ എവിടെയെങ്കിലും കൃഷി നശിപ്പിച്ചതായി കേട്ടിട്ടില്ല. കപ്പ, ചേന, ചേമ്പ് എന്നിവ മാത്രം നശിപ്പിച്ചിരുന്ന കാട്ടുപന്നികൾ ഇപ്പോൾ നാലുവർഷമായ തെങ്ങിൻതൈ മുതൽ റബറും കൊക്കോയും വരെ നശിപ്പിക്കുന്നു.  അവയെ ഭയന്നു പലേടത്തും  റബർ ടാപ്പിങ് മുടങ്ങുന്നതും പതിവായി. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ച തെങ്ങിൻതോപ്പുകളും റബർ തോട്ടങ്ങളും ഒട്ടേറെ.  

ഇടുക്കി വണ്ടിപ്പെരിയാറിൽ കാട്ടാനക്കൂട്ടം തകർത്ത ഏലത്തോട്ടം

കൃഷിയിടത്തിലേക്കെത്തുന്ന ആനത്താരകളിലും വനാതിർത്തികളിലും സൗരോർജവേലിയും കിടങ്ങുകളും തീർക്കുന്നതിനൊപ്പം പതിമുഖം, ചൂരൽ, കാര മുള്ള് തുടങ്ങിയ മുള്ളുമരങ്ങൾ 3–4 മീറ്റർ വീതിയിൽ നട്ടുവളർത്താൻ വനം വകുപ്പ് മുൻകൈയെടുക്കുകയും കൃഷിക്കാർക്ക് അതിനാവശ്യമായ പിന്തുണ നൽകുകയും ചെയ്യുക. വനമേഖലയിലെ കൃഷിക്കാരിൽ ഏറിയ പങ്കും ഗുരുതരമായ കൃഷി തുടരാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് കൃഷി ഇതര വരുമാനമില്ലാത്തവർ. ഇതെക്കുറിച്ചു പഠിച്ച് ആശ്വാസമെത്തിക്കുകയും വേണം. 

കുടിയേറ്റക്കര്‍ഷകര്‍ കയ്യേറ്റക്കാരല്ല: ടോണി തോമസ് കിഴക്കേക്കര

ഗര്‍ഭിണിയായ ആന  പടക്കംപൊട്ടി കൊല്ലപ്പെട്ട സംഭവം കുടിയേറ്റ കര്‍ഷകര്‍ക്കെതിരായ വികാരമായി വളരുന്നുണ്ട്. എന്നാല്‍, എന്നെപ്പോലുള്ള കുടിയേറ്റക്കാര്‍ പരിസ്ഥിതിദ്രോഹികളല്ല. കുടിയേറ്റ കർഷകരെയും കയ്യേറ്റക്കാരെയും ഒരു തട്ടിൽ കാണരുത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ  ‘ഗ്രോ മോർ ഫുഡ്’ എന്ന ആഹ്വാനവുമായി നിയമപരമായി രേഖകൾ സഹിതം സർക്കാർ  വിട്ടുനൽകിയതാണ് കുടിയേറ്റകർ ഷകരുടെ കൃഷിയിടങ്ങൾ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിഷപൂരിതമായ ഭക്ഷ്യവസ്തുക്കളെ നാം ആശ്രയിക്കേണ്ടിവന്നത് വനനിയമങ്ങൾ കർശ നമാവുകയും വന്യജീവികൾ ക്രമാതീതമായി പെരുകി മലയോരകർഷകർ ഭക്ഷ്യവിളക്കൃഷി ഉപേക്ഷിക്കുകയും ചെയ്തപ്പോഴാണ്.

കേന്ദ്രവനനിയമം(1980)  വന്നതിനുശേഷം  വനം, റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് വനം കയ്യേറിയവരാണ് കയ്യേറ്റക്കാർ. ഇവര്‍ക്കു ഭരണകൂടങ്ങൾ പിന്തുണ നൽകുന്നതിനാലാണ് കയ്യേറ്റം വർധിക്കുന്നത്. അത് കുടിയേറ്റ കർഷകരുടെ തലയിൽ ചാർത്തരുത്.

English summary: Human Wildlife Conflict