ഉറവിടം തിരിച്ചറിയാൻ ഉതകുന്ന കോഡ് പതിപ്പിച്ച ജൈവ കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിച്ച് പുതിയ വിപണനരീതി പരീക്ഷിക്കുകയാണ് എറണാകുളം നോർത്ത് പറവൂരിലുള്ള മന്നം സർവീസ് സഹകരണ ബാങ്ക്. പച്ചക്കറിയും മുട്ടയുമെല്ലാം വാങ്ങുന്ന ഉപഭോക്താവിന് ഉൽപന്നത്തിൽ പതിച്ചിരിക്കുന്ന ലേബലിലെ ഫോൺ നമ്പർ വഴി ബാങ്കുമായി ബന്ധപ്പെടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറവിടം തിരിച്ചറിയാൻ ഉതകുന്ന കോഡ് പതിപ്പിച്ച ജൈവ കാർഷികോൽപന്നങ്ങൾ വിപണിയിലെത്തിച്ച് പുതിയ വിപണനരീതി പരീക്ഷിക്കുകയാണ് എറണാകുളം നോർത്ത് പറവൂരിലുള്ള മന്നം സർവീസ് സഹകരണ ബാങ്ക്. പച്ചക്കറിയും മുട്ടയുമെല്ലാം വാങ്ങുന്ന ഉപഭോക്താവിന് ഉൽപന്നത്തിൽ പതിച്ചിരിക്കുന്ന ലേബലിലെ ഫോൺ നമ്പർ വഴി ബാങ്കുമായി ബന്ധപ്പെടാം. ലേബലിലെ കോഡ് പറഞ്ഞുകൊടുത്താൽ ഉൽപാദകന്റെ മേൽവിലാസം ലഭിക്കും. കൃഷിക്കാരനുമായി നേരിട്ടു സംസരിക്കാം, താൽപര്യമെങ്കിൽ കൃഷിയിടം സന്ദർശിച്ച് കൃഷിരീതികൾ മനസിലാക്കാം.

ഏതാനും ദിവസത്തെ ട്രയൽ റൺ നടത്തിയപ്പോൾ ലഭിച്ച മികച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിൽ വിപുലമായ കൃഷിക്കും വിശാലമായ മാർക്കറ്റിങ് സംവിധാനത്തിനും തയാറെടുക്കുകയാ ണെന്നു ബാങ്ക് പ്രസിഡന്റ് പി.പി. അജിത്കുമാർ. എറണാകുളം നഗരത്തോടു ചേർന്നു കിടക്കുന്ന ഗ്രാമീണ മേഖല എന്നത് നോർത്ത് പറവൂരിനു തുറന്നു നൽകുന്ന നേട്ടം ചെറുതല്ല. നഗരത്തിലേക്ക് ആവശ്യമുള്ള പഴം–പച്ചക്കറി–മുട്ട–മത്സ്യം  തുടങ്ങിയവയിൽ സാധ്യമാകുന്നത്ര പങ്ക് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നതും അതുകൊണ്ടു തന്നെ. അതിനു കർഷകരെ സഹായിക്കുന്ന പ്ലാറ്റ് ഫോം ഒരുക്കുകയാണ് ബാങ്ക് കോഡ് സംവിധാനത്തിലൂടെ.

ADVERTISEMENT

തീരമേഖലയായ പറവൂരിൽ വാണിജ്യ പച്ചക്കറിക്കർഷകർ കുറയും. എന്നാൽ ചെറുകിട കർഷകരും അടുക്കളത്തോട്ടക്കൃഷിയിൽ താൽപര്യമുള്ളവരും ഏറെയുണ്ടുതാനും. അവരെ സ്വയം സഹായ സംഘങ്ങളിലൂടെ കൂട്ടിയിണക്കി മൊത്തം ഉൽപാദനം ഉയർത്താനുള്ള ശ്രമങ്ങളാണ് ബാങ്കിന്റേത്. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന പച്ചക്കറിയിൽ തങ്ങളുടെ ലേബൽ പതിപ്പിക്കാനുള്ള സംവിധാനങ്ങളും കർഷകർക്കായി ബാങ്ക് ഒരുക്കുന്നു. കോഡ് രേഖപ്പെടുത്തിയ ലേബലുകൾ പതിപ്പിച്ച ഉൽപന്നങ്ങളുടെ കേന്ദ്രീകൃത സംഭരണവും വിപണനവും ബാങ്ക് ഏറ്റെടുക്കുന്നു. പരീക്ഷണ ഘട്ടത്തിൽ വിതരണം ചെയ്തത് പറവൂർ മുതൽ ആലുവവരെയുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലും. 

ട്രയൽ റണ്ണിലൂടെ രണ്ടു കാര്യങ്ങൾ ഉറപ്പായി. ഒന്ന്, നാട്ടിൽ ഉൽപാദിപ്പിക്കുന്ന നാടൻ ജൈവ പച്ചക്കറികൾക്കും മുട്ടയ്ക്കുമെല്ലാം നഗരങ്ങളിൽ നല്ല പ്രിയമുണ്ട്. രണ്ട്, ചെറുകിട കർഷകർക്ക് നഗര വിപണിയിലേക്ക് എത്തിച്ചേരാനുള്ള പ്ലാറ്റ് ഫോം ഒരുക്കിക്കൊടുത്താൽ അത്  കൂടുതൽ പേർക്ക് കൃഷിയിലേക്കു വഴിയൊരുക്കും.   

ADVERTISEMENT

പരിമിത സ്ഥലത്ത് ഉയർന്ന ഉൽപാദനം സാധ്യമാക്കുന്ന ന്യൂട്രിയന്റ് ഫിലിം ടെക്നോളജി (എൻഎഫ് ടി) എന്ന കൃഷിരീതിയിലേക്കു ബാങ്ക് കടക്കാനൊരുങ്ങുന്നതും അതുകൊണ്ടു തന്നെ. ഉപ്പു വെള്ളത്തിന്റെ ഭീഷണി ഒഴിവാക്കാൻ മഴവെള്ളം സംഭരിച്ച്, സസ്യ വളർച്ചയ്ക്ക് ഉപകരിക്കുന്ന പോഷകങ്ങൾകൊണ്ട് സമ്പുഷ്ടീകരിക്കുന്ന ഈ വെള്ളത്തിൽ പച്ചക്കറിക്കൃഷിയാണു എൻഎഫ്ടിയിലൂടെ ലക്ഷ്യമിടുന്നത്.

ഫോൺ: 9207591402 (ബാങ്ക് പ്രസിഡന്റ്)