സംസ്ഥാനത്തെ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണക്കാരും ഹാച്ചറികളും റജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സ്യവിത്ത് ഫാമുകൾ/ഹാച്ചറികൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ ഫാമുകൾ പ്രവർത്തിക്കുന്ന അധികാര പരിധിയിൽപ്പെട്ട പ്രാദേശിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണക്കാരും ഹാച്ചറികളും റജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സ്യവിത്ത് ഫാമുകൾ/ഹാച്ചറികൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ ഫാമുകൾ പ്രവർത്തിക്കുന്ന അധികാര പരിധിയിൽപ്പെട്ട പ്രാദേശിക മത്സ്യവിത്ത് കേന്ദ്രത്തിലോ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിൽ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ

  1. ഭൂമി ഉടമസ്ഥാവകാശ രേഖ, പാട്ടത്തിനാണെങ്കിൽ കരാറിന്റെ പകർക്ക് (കുറഞ്ഞത് 5 വർഷത്തേക്ക്).
  2. ലൊക്കേഷൻ പ്ലാൻ/സൈറ്റ് പ്ലാൻ.
  3. ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്.
  4. മത്സ്യവിത്ത് ഫാം/ഹാച്ചറിയുടെ പദ്ധതിരേഖ.
  5. നിശ്ചിത ഫീസ് അടച്ചതിന്റെ രേഖ.
ADVERTISEMENT

സർട്ടിഫിക്കറ്റ് അനുവദിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കായിരിക്കും റജിസ്ട്രേഷൻ കാലാവധി. കാലാവധി അവസാനിക്കുന്നതിനു രണ്ടു മാസം മുൻപേ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം.

ലൈസൻസ്

ADVERTISEMENT

മത്സ്യവിത്ത് ഫാം/ഹാച്ചറി റജിസ്ട്രേഷനൊപ്പം ലൈസൻസും എടുക്കേണ്ടതാണ്. ലൈസൻസ് കാലാവധി ഒരു വർഷമാണ്. പുതുക്കുന്നതിനുവേണ്ടി കാലാവധി അവസാനിക്കുന്നതിന് ഒരു മാസം മുൻപേ അപേക്ഷ സമർപ്പിച്ചിരിക്കണം.

ലൈസൻസിന് ആവശ്യമായ രേഖകൾ

  1. മത്സ്യവിത്ത് ഫാം/ഹാച്ചറിയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  2. വരുന്ന സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കാൻ, വിപണനം നടത്താൻ/കയറ്റുമതി/ഇറക്കുമതി ലക്ഷ്യമിടുന്ന മത്സ്യവിത്ത് ഇനം, തരം, അളവ് എന്നിവ സൂചിപ്പിക്കുന്ന നിശ്ചിത ഫോറത്തിലുള്ള സ്റ്റേറ്റ്മെന്റും റിട്ടേണും.
  3. നിശ്ചിത ഫീസ് 0405–00–800–89 എന്ന ശീർഷകത്തിൽ ട്രെഷറിയിൽ ഒടുക്കി ചെലാന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. 
ADVERTISEMENT

English summary: Fish Farming License