ദിവസം 4000 രൂപ വരുമാനം എന്നു കേൾക്കുമ്പോൾ ആവേശം തോന്നുന്നതിനു മുമ്പേ കുറേ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. തിരുവനന്തപുരം മടവൂർ പള്ളിക്കൽ വാർവിള വീട്ടിൽ ഷീജ അബ്ദുൾറബ് എന്ന വീട്ടമ്മ കൂൺകൃഷിയിലൂടെ ദിവസം 4000 രൂപ വരുമാനം നേടിത്തുടങ്ങിയത് പെട്ടെന്നൊന്നുമായിരുന്നില്ല. ആറു വർഷത്തെ പ്രവൃത്തിപരിചയമാണ്

ദിവസം 4000 രൂപ വരുമാനം എന്നു കേൾക്കുമ്പോൾ ആവേശം തോന്നുന്നതിനു മുമ്പേ കുറേ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. തിരുവനന്തപുരം മടവൂർ പള്ളിക്കൽ വാർവിള വീട്ടിൽ ഷീജ അബ്ദുൾറബ് എന്ന വീട്ടമ്മ കൂൺകൃഷിയിലൂടെ ദിവസം 4000 രൂപ വരുമാനം നേടിത്തുടങ്ങിയത് പെട്ടെന്നൊന്നുമായിരുന്നില്ല. ആറു വർഷത്തെ പ്രവൃത്തിപരിചയമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം 4000 രൂപ വരുമാനം എന്നു കേൾക്കുമ്പോൾ ആവേശം തോന്നുന്നതിനു മുമ്പേ കുറേ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. തിരുവനന്തപുരം മടവൂർ പള്ളിക്കൽ വാർവിള വീട്ടിൽ ഷീജ അബ്ദുൾറബ് എന്ന വീട്ടമ്മ കൂൺകൃഷിയിലൂടെ ദിവസം 4000 രൂപ വരുമാനം നേടിത്തുടങ്ങിയത് പെട്ടെന്നൊന്നുമായിരുന്നില്ല. ആറു വർഷത്തെ പ്രവൃത്തിപരിചയമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം 4000 രൂപ വരുമാനം എന്നു കേൾക്കുമ്പോൾ ആവേശം തോന്നുന്നതിനു മുമ്പേ കുറേ കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. തിരുവനന്തപുരം മടവൂർ പള്ളിക്കൽ വാർവിള വീട്ടിൽ ഷീജ അബ്ദുൾറബ് എന്ന വീട്ടമ്മ കൂൺകൃഷിയിലൂടെ ദിവസം 4000 രൂപ വരുമാനം നേടിത്തുടങ്ങിയത് പെട്ടെന്നൊന്നുമായിരുന്നില്ല. ആറു വർഷത്തെ പ്രവൃത്തിപരിചയമാണ് ഇത്തരത്തിൽ മികച്ച വരുമാനം നേടാൻ ഷീജയെ പ്രാപ്തയാക്കിയത്. മാത്രമല്ല വിപണി കണ്ടെത്താൻ നല്ല രീതിയിൽ അധ്വാനിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ എടുത്തുചാടി വലിയ വരുമാനമുണ്ടാക്കാം എന്ന ചിന്ത മാറ്റിവച്ച് കൃഷിയെക്കുറിച്ച് പഠിച്ച്, കൃഷി ചെയ്ത്, വിപണി അന്വേഷിച്ചു കണ്ടെത്തുക തന്നെ വേണം. അത്തരത്തിലുള്ളവർക്കു മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ. 

കൃഷിയോടുള്ള താൽപര്യത്തിന്മേൽ വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ എന്തു ചെയ്യും എന്നു ചിന്തിച്ചപ്പോഴാണ് കൂൺകൃഷി ഷീജയുടെ മനസിലേക്കു വന്നത്. ആറു വർഷം മുമ്പ് കൂൺകൃഷിയിലേക്ക് ഇറങ്ങുമ്പോൾ  ഈ കൃഷിയേക്കുറിച്ച് പരമാവധി അറിവു നേടാൻ ഷീജ ശ്രമിച്ചു. കൂൺകൃഷി പഠിക്കാൻ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ പോയ ചരിത്രവുമുണ്ട്.

ADVERTISEMENT

ആറു വർഷത്തിനിപ്പുറം കൂൺ കർഷകയിൽനിന്ന് ഷീജ ഒരുപാട് വളർന്നിരിക്കുന്നു. കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുക്കാറുണ്ട്. മാത്രമല്ല, കൂൺ വിത്ത്, കൂൺ ബെഡ്ഡ് എന്നിവയുടെ നിർമാണവും വിൽപനയും ഷീജതന്നെ ചെയ്യുന്നു. കൂൺ വിൽപനയാണ് പ്രധാന വരുമാനമാർഗം. കോവിഡ് കാലമായതിനാൽ കുടുംബാംഗങ്ങൾ മാത്രമാണ് കൂൺകൃഷിയിൽ ഷീജയ്ക്ക് സഹായമായുള്ളത്. 

ബെഡ് ഒരുക്കുന്നത് അറക്കപ്പൊടിയിൽ

തുടക്കം വൈക്കോൽ ഉപയോഗിച്ചുള്ള ബെഡ്ഡിലായിരുന്നെങ്കിൽ ഇപ്പോൾ റബറിന്റെ അറക്കപ്പൊടിയാണ് ബെഡ്ഡ് നിർമിക്കാനായി ഷീജ ഉപയോഗിക്കുന്നത്. നല്ല വൈക്കോലിന്റെ ലഭ്യതക്കുറവും അവ എപ്പോഴും ലഭ്യമല്ലാത്തതുമാണ് അറക്കപ്പൊടിയിലേക്കു തിരിയാൻ ഷീജയെ പ്രേരിപ്പിച്ചത്. തിരുവനന്തപുരത്ത് റബറിന്റെ അറക്കപ്പൊടി ലഭ്യമല്ലാത്തതിനാൽ കൊല്ലത്തുനിന്നാണ് ഇവിടേക്ക് എത്തിക്കുന്നത്.

വൈക്കോലിനെ അപേക്ഷിച്ച് അറക്കപ്പൊടിയിലെ കൂൺകൃഷി ലളിതമാണെന്നാണ് ഷീജയുടെ അനുഭവം. വലിയ തോതിൽ ചെയ്യുമ്പോൾ വൈക്കോൽ പുഴുങ്ങിയെടുക്കാനും ഉണക്കാനും ബെഡ് ഒരുക്കാനുമൊക്കെ താമസം വരുന്നുണ്ടെന്നു മാത്രമല്ല ഉണക്കാൻ കൂടുതൽ സ്ഥലവും വേണ്ടിവരും. എന്നാൽ, അറക്കപ്പൊടി അണുനശീകണം നടത്തിയെടുക്കാൻ വളരെയെളുപ്പമാണെന്ന് ഷീജ.

ADVERTISEMENT

അറക്കപ്പൊടി നന്നായി അരിച്ചെടുത്തതിനുശേഷം ചുണ്ണാമ്പുകല്ലിന്റെ പൊടി വെള്ളത്തിൽ കലക്കി ചെറുതായി നനയ്ക്കും. ശേഷം, ഈ അറക്കപ്പൊടി ആവിയിൽ പുഴുങ്ങിയെടുക്കും. ഇതിനായി പ്രത്യേക സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവിയിൽ പുഴുങ്ങിയ അറക്കപ്പൊടി ചൂടാറുമ്പോൾ നേരിട്ട് കവറുകളിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. അതായത് വൈക്കോൽ പുഴുങ്ങാനും 12 മണിക്കൂർ വെള്ളത്തിൽ താഴ്ത്തി കുതിർക്കാനും ഉണങ്ങാനും വേണ്ടിവരുന്ന സമയം ഇവിടെ ലാഭം.

നല്ല വിളവിനു വേണം നല്ല വിത്ത്

നല്ല വിത്താണ് കൂൺകൃഷിയിലെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഷീജ പറയുന്നു. നിലവാരമില്ലാത്ത വിത്തുകൾ ഉപയോഗിച്ചാൽ കാര്യമായ ഉൽപാദനം ലഭിക്കില്ല. സ്വന്തമായി ഉൽപാദിപ്പിക്കുന്ന വിത്തുകളാണ് ഷീജ തന്റെ ക്രൗൺ മഷ്റൂം എന്ന സംരംഭത്തിൽ ഉപയോഗിക്കുന്നത്. 

നെല്ലും ചോളവും കൂൺവിത്ത് മാധ്യമമായി ഉപയോഗിക്കാറുണ്ടെങ്കിലും ചോളത്തിൽ ചെയ്യുമ്പോഴാണ് കൂടുതൽ വിളവ് ലഭിക്കുന്നതായി അനുഭവപ്പെട്ടിട്ടുള്ളതെന്ന് ഷീജ.

ADVERTISEMENT

1500 ബെഡ്ഡിനുള്ള സ്ഥലം

ടെറസിലും നിലത്തുമായി 1500 ബെഡ്ഡുകളോളം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഒരുമിച്ച് വലിയ തോതിൽ ബെഡ്ഡുകൾ സ്ഥാപിക്കുന്നതിനു പകരം നിത്യേന 25–30 ബെഡ്ഡുകൾ വയ്ക്കുന്ന രീതിയാണ് ഷീജയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്. അഞ്ചുമാസത്തോളം വരുന്ന വിളവെടുപ്പു കാലം അവസാനിപ്പിക്കുമ്പോൾ ആ ബെഡ്ഡുകൾ മാറ്റും. നിത്യേന പുതിയ ബെഡ്ഡുകൾ വരുന്നതിനാൽ ഉൽപാദനത്തിൽ വലിയ അന്തരമുണ്ടാകില്ല. ദിവസവും 8–10 കിലോ കൂൺ ഇവരുടെ ക്രൗൺ മഷ്റൂമിൽനിന്ന് വിപണിയിലെത്തുന്നു. 

കടകൾ തോറും വിൽപന

സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ തുടങ്ങിയവയാണ് പ്രധാന വിൽപനകേന്ദ്രങ്ങൾ. നേരിട്ട് ഇവിടെത്തി വാങ്ങുന്നവരുമുണ്ട്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. 200 ഗ്രാം പായ്ക്കറ്റിന് 90 രൂപ വില നിശ്ചയിച്ചാണ് വിൽപന. കടകളിൽ കൊടുക്കുമ്പോൾ 75 രൂപയോളം ലഭിക്കും. ദിവസവും 8–10 കിലോഗ്രാം വിൽക്കാൻ കഴിയുന്നതിനാൽ 3500–4000 രൂപയുടെ വരുമാനം ദിവസവുമുണ്ട്. കൃഷിഭവനുകൾ വഴിയും വാട്സാപ് കൂട്ടായ്മകൾ വഴിയുമാണ് ഇപ്പോൾ പ്രധാന വിൽപന.

തുടക്ക കാലത്ത് വിൽപനയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കൂൺ മൂല്യവർധന നടത്തി വിഭവങ്ങളാക്കിയും വിൽപനയ്ക്കെത്തിച്ചിരുന്നു. കൂൺ അച്ചാറും ചമ്മന്തിയും സമൂസയുമൊക്കെ അന്ന് മാർക്കറ്റിലെത്തിക്കാൻ ശ്രമിച്ചു. എന്നാൽ, ഇപ്പോൾ ഉൽപാദനത്തിന് അനുസരിച്ചുതന്നെ വിൽപനയുള്ളതിനാൽ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാൻ കഴിയുന്നില്ലെന്നും ഷീജ പറയുന്നു. 

വായൂസഞ്ചാരവും തണുപ്പും വേണം

നല്ല വായൂസഞ്ചാരവും തണുപ്പുമുള്ള മുറികളിൽവേണം കൂൺ ബെഡ്ഡുകൾ സ്ഥാപിക്കേണ്ടത്. ഷെഡ്ഡ് നിർമിച്ച് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മരങ്ങളുള്ള സ്ഥലം തിരഞ്ഞെടുക്കാം. ടെറസിൽ ചെയ്യുമ്പോൾ അന്തരീക്ഷോഷ്മാവ് കുറച്ചുകൊടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ആദ്യത്തെ 20 ദിവസത്തോളം 90 ശതമാനം ഇരുട്ടുള്ളതാണ് നല്ലത്. അതേസമയം, വിളവെടുപ്പാകുമ്പോൾ പ്രകാശം വേണം, എന്നാൽ വെയിൽ നേരിട്ട് അടിക്കാൻ പാടില്ല. ഒപ്പം വെള്ളവും വേണം. ഇതിനായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കാം. ദിവസവും രണ്ടു നേരം നയ്ക്കും. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ അണുനശീകരണം നടത്താറുണ്ട്.

ഇപ്പോൾ ചിപ്പിക്കൂൺ

ചിപ്പിക്കൂണും പാൽക്കൂണും കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ ചിപ്പിക്കൂണാണുള്ളത്. കുറേക്കൂടി ചൂടുള്ള കാലാവസ്ഥയാകുമ്പോൾ പാൽക്കൂൺ തുടങ്ങും.

വിളവെടുക്കാൻ 25 ദിവസം

പുതിയ ബെഡ്ഡിൽനിന്ന് ഏകദേശം 25 ദിവസത്തിനുള്ളിൽത്തന്നെ ആദ്യ വിളവെടുപ്പ് നടത്താൻ കഴിയും. മൊട്ടു കണ്ടു തുടങ്ങിയാൽ മൂന്നാം ദിവസം വിളവെടുക്കാം. 

ഒരു ബെഡ്ഡിൽനിന്ന് 1–1.5 കിലോ

അഞ്ചു മാസത്തോളം വരുന്ന വിളവെടുപ്പുകാലത്ത് ഒരു ബെഡ്ഡിൽനിന്ന് ആകെ 1–1.5 കിലോ കൂൺ തനിക്ക് ലഭിക്കാറുണ്ടെന്ന് ഷീബ പറയുന്നു. വിത്ത് പുറമേനിന്ന് വാങ്ങിയ കാലത്ത് ഇത് 600–800 ഗ്രാം ആയിരുന്നു. അതായത് ആദ്യവിളവെടുപ്പിൽത്തന്നെ മുതൽമുടക്കും കഴിഞ്ഞുള്ള ലാഭം ഉറപ്പ്.

പോഷകങ്ങളുടെ കലവറ

ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ കൂൺ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നു പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാകുക വഴി അമിതമായി കലോറി അകത്തെത്തുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല ഇറച്ചിക്ക് പകരം വയ്ക്കാവുന്ന ഒന്നാണ് കൂൺ എന്നും പഠനങ്ങളുണ്ട്.

പേരക്കുട്ടി ഹവ്വ നൂർ കൂണുമായി

പിന്തുണ കുടുംബം

കൂൺകൃഷി തുടങ്ങിയത് ഷീജയാണെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സംരംഭമാണ് ഈ ക്രൗൺ മഷ്റൂം. പിതാവ് അബ്ദുൾറബ്ബ്, മാതാവ് രജിയ, ഭർത്താവ് യഹിയ, കൻ ഫായിസ്, മരുമകൾ സഹാന, പേരക്കുട്ടി ഹവ്വ നൂർ എന്നിവരടങ്ങിയതാണ് ഷീജയുടെ കുടുംബം.

തുടക്കക്കാരോട്

കൂൺകൃഷി കാണുന്നതുപോലെ നിസാരമാണെന്ന മനോഭാവത്തോടുകൂടി ഇതിലേക്ക് ഇറങ്ങരുതെന്നാണ് തുടക്കക്കാരോട് ഷീജയ്ക്കു പറയാനുള്ളത്. നന്നായി പഠിച്ചതിനുശേഷം ചെറിയ രീതിയിൽ തുടങ്ങി ഘട്ടം ഘട്ടമായി വിപുലീകരിക്കുക. കൂടാതെ, ശ്രദ്ധയും പരിചരണവും വൃത്തിയുമാണ് കൂൺകൃഷിയിൽ പരമപ്രധാനം. തുടക്കത്തിൽ വിജയിച്ചില്ലെങ്കിലും അതിൽ തളരാതെ വീണ്ടും വീണ്ടും ചെയ്യുക.

ഫോൺ: 9567558433

English summary: Here is How Organic Mushrooms Cultivated at Home, Entrepreneur Sheeja