ചെലോർക്ക് ശര്യാവുമ്പോൾ ചെലോർക്ക് ശര്യാവില്ല. അതാണ് കൃഷിയുടെ കാര്യം. മണ്ണറിഞ്ഞ് വിളയറിഞ്ഞ് കൃഷിയിറക്കിയാൽ വിജയം ഉറപ്പ്. എന്നാൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് അധ്വാനിക്കാനുള്ള മനസാണ്. ആ മനസുണ്ടെങ്കിൽ വിളവ് നന്നാകും. കൂലിപ്പണിയിൽനിന്ന് കൃഷിയിലേക്കെത്തിയവരാണ് കുമളി സ്വദേശിനി ബിൻസിയും ഭർത്താവ് ജയിംസും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെലോർക്ക് ശര്യാവുമ്പോൾ ചെലോർക്ക് ശര്യാവില്ല. അതാണ് കൃഷിയുടെ കാര്യം. മണ്ണറിഞ്ഞ് വിളയറിഞ്ഞ് കൃഷിയിറക്കിയാൽ വിജയം ഉറപ്പ്. എന്നാൽ ഏറ്റവും അത്യാവശ്യമായി വേണ്ടത് അധ്വാനിക്കാനുള്ള മനസാണ്. ആ മനസുണ്ടെങ്കിൽ വിളവ് നന്നാകും. കൂലിപ്പണിയിൽനിന്ന് കൃഷിയിലേക്കെത്തിയവരാണ് കുമളി സ്വദേശിനി ബിൻസിയും ഭർത്താവ് ജയിംസും. കൃഷിയോടുള്ള ഇരുവരുടെയും അടങ്ങാത്ത അഭിനിവേശം കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് വരെ നേടിക്കൊടുത്തു. ബിൻസിയുടെയും ജയിംസിന്റെയും ഒപ്പം മക്കളായ ജെഫിനും ജിനുവും ജെറിനും കൃഷിപ്പണികളിൽ ഒപ്പമുണ്ട്. കാർഷിമേഖലയിൽ തങ്ങളെ വിജയിപ്പിച്ചത് 3 ‘ആവശ്യ’ങ്ങളാണെന്ന് ബിൻസി പറയുന്നു. ആ 3 ആവശ്യങ്ങൾ തന്നെയാണ് ഏറ്റവും വലയി പാഠവുമെന്നാണ് ബിൻസിയുടെ കാഴ്ചപ്പാട്. ബിൻസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വായിക്കാം,

കൃഷിയിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഞങ്ങളെ വിജയത്തിലേക്ക് എത്തിച്ച ഒരു കാര്യം, അതൊരു ജീവിത പാഠം കൂടിയാണ്...

ADVERTISEMENT

ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾ 3 ആയി തരം തിരിച്ചു...

  1. ആവശ്യം.
  2. അത്യാവശ്യം.
  3. കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.

1. ആവശ്യം: ഡ്രസുകൾ, ചെരുപ്പുകൾ, നല്ല ഭക്ഷണം Etc...

2. അത്യാവശ്യം: പൊന്നിയുടേം മക്കളുടേം കാര്യങ്ങൾ (വീട്ടിലെ വളർത്തു മൃഗങ്ങൾ), കൃഷിക്കാവശ്യമായ കാര്യങ്ങൾ Etc....

3. കിട്ടിയാൽ കൊള്ളാമായിരുന്നു: അത് ഒരുപാടുണ്ട്...

ADVERTISEMENT

ഇതിൽ

1. ആവശ്യം

എത്ര കാശ് കയ്യിൽ വന്നാലും ഈ ആവശ്യങ്ങളെ ഞങ്ങൾ ഒരാവശ്യമായി കണ്ടിരുന്നില്ല. 3 വർഷം ഒരു ചെരുപ്പ്, ഡ്രസ് കൊണ്ടു ജീവിച്ച ഞാൻ, ഒരു പാന്റ് ഒന്നര വർഷമായി കഴുകി കഴുകി ഉപയോഗിക്കുന്ന ജെഫിൻ, മാലയോ വളയോ ക്ലിപ്പുകളോ പൊട്ടോ ഒന്നും ഇതുവരെ ആവശ്യപ്പെടാതെ ഒരു റബറും മുടിയിലിട്ട് ഒരു പരാതിയും പറയാത്ത ജിനു... ഇതൊന്നും ജീവിതത്തിൽ ഒരു കാര്യമേയല്ലെന്നു കരുതി നടക്കുന്ന ചേട്ടായിയും ജെറിനും...

2. അത്യാവശ്യം

ADVERTISEMENT

എന്തുവന്നാലും അത്യാവശ്യ കാര്യങ്ങൾ നടത്താതിരിക്കില്ല. പൊന്നിക്കും മക്കൾക്കും നല്ല ഭക്ഷണം, കൃഷിക്കാവശ്യമായ പുരോഗതികൾ മഴമറ, ഷോപ്പ്, കൃഷിപ്പണികൾ ചെയ്യിക്കുക, പശുക്കൂട്, ആട്ടിൻ കൂട് ഇതെല്ലാം അത്യാവശ്യ കാര്യത്തിൽ ഉൾപ്പെടുത്തും.

ഇനി കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്ന കാര്യങ്ങൾക്ക് ഒരു തോന്നലിന്റെ സ്ഥാനം മാത്രം കൊടുത്ത് വന്ന വഴി പറഞ്ഞു വിടും... ശരിക്കും ഇതാണ് ഞങ്ങളുടെ ജീവിത വിജയത്തിന്റെ വലിയൊരു രഹസ്യം... ഇതൊരു പഞ്ഞം പറച്ചിലല്ല, അങ്ങനെ കരുതരുത്... ഇതൊരു പാഠമാണ് വലിയ പാഠം....

English summary: The Three Hard Truths about Success of a Farmer