ജീപ്പുകൾ എന്നത് ഇടുക്കിയിൽ ഏലക്കൃഷി ചെയ്യുന്ന ഏതൊരാളുടേയും കൃഷിയുടെയോ ജീവിതത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. മഹീന്ദ്രാ ജീപ്പുകൾ ഡീസൽ എൻജിൻ വച്ച് വിപണിയിൽ പ്രത്യക്ഷപ്പെട്ടത് 1975 മുതലാണ്. അതുവരെ വില്ലീസ് ജീപ്പുകളാണ് നിരത്ത് വാണിരുന്നത്. 1975 മുതൽ 1990 വരെ CJ500 എന്ന മോഡൽ എൻജിൻ ആയിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീപ്പുകൾ എന്നത് ഇടുക്കിയിൽ ഏലക്കൃഷി ചെയ്യുന്ന ഏതൊരാളുടേയും കൃഷിയുടെയോ ജീവിതത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. മഹീന്ദ്രാ ജീപ്പുകൾ ഡീസൽ എൻജിൻ വച്ച് വിപണിയിൽ പ്രത്യക്ഷപ്പെട്ടത് 1975 മുതലാണ്. അതുവരെ വില്ലീസ് ജീപ്പുകളാണ് നിരത്ത് വാണിരുന്നത്.

1975 മുതൽ 1990 വരെ CJ500 എന്ന മോഡൽ എൻജിൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. സ്‌ലോ സ്പീഡ് സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന ഇന്റർനാഷണൽ എൻജിൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഇത്തരം എൻജിൻ ഹീറ്റർ പ്ലഗ് ഉപയോഗിച്ച് ചൂടാക്കി ആയിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്. എൻജിന് നല്ല കംപ്രഷൻ പവർ ഉണ്ടെങ്കിൽ ചൂടാക്കേണ്ട ആവശ്യം ഇല്ലായിരുന്നെങ്കിലും ഇടുക്കിയിലെ തണുപ്പിൽ ഇതൊന്നും പ്രായോഗികം ആയിരുന്നില്ല.

ADVERTISEMENT

1991ൽ ഹൈ സ്പീഡ് എൻജിൻ എന്ന DI എൻജിൻ രംഗ പ്രവേശനം ചെയ്തു. ക്രാങ്ക് ഒരു തവണ കറങ്ങുമ്പോൾ വാൽവുകളെ നിയന്ത്രിക്കുന്ന ക്യാം ഷാഫ്റ്റ് 2 തവണ കറങ്ങുന്നതിനാൽ സ്റ്റാർട്ടിംഗ് ട്രബിൾ ഇല്ലാതെയും മൈലേജ് കൂടുതൽ നൽകിയും CJ500MDl ഓരോ ഇടുക്കിക്കാരന്റെയും മനസിലും കൃഷിയിടത്തിലും സ്ഥാനം പിടിച്ചു. 

1997ൽ ഒട്ടേറെ മാറ്റങ്ങളോടെ പുതിയ മോഡൽ അവതരിപ്പിക്കപ്പെട്ടു. അതുവരെ ഉണ്ടായിരുന്ന 3 സ്പീഡ് ഗിയറിന് പകരം 4 സ്പീഡ് ഗിയറും വലുപ്പം കൂടിയ ബ്രേക്ക് ഡ്രമ്മുകളും വലത്തേയ്ക്ക് ചലിക്കുന്ന വൈപ്പറും പ്ലാസ്റ്റിക്ക് ഫ്ലൂഡ് ബോട്ടിലും ഒക്കെയായി CL സീരീസിൽ ഇറങ്ങിയ ആ മോഡൽ ഇന്നും ഓരോ ജീപ്പ് പ്രേമികളുടെയും മനസിൽ മായാതെ നിൽക്കുന്നു. 2000ൽ നിരത്തിൽ ഇറക്കിയ മോഡലിൽ ഇലക്ട്രിക് ഫ്യൂവൽ പമ്പ് പരീക്ഷിച്ചെങ്കിലും അത് പരാജയപ്പെട്ടതിനെത്തുടർന്ന് 2004ൽ പഴയ പമ്പ് തന്നെ ഉപയോഗിച്ച് വീണ്ടും ചെറിയ പരിഷ്കാരങ്ങളോടെ മഹീന്ദ്ര വിപണിയിലെത്തി. പിന്നിലെ

ADVERTISEMENT

പ്ലെയിറ്റ് സെറ്റ് വശത്തേക്കു മാറ്റി സൈഡ് പേർച്ച് ആക്കി ഫ്രണ്ടിൽ ഡിസ്ക്ക് ബ്രേക്ക് ആക്കി സസ്പെൻഷൻ പുതുക്കി. 2007ൽ ടർബോ ചാർജർ പരീക്ഷിച്ചു. അതുപോലെ ഗിയർ ബോക്സിലും പരിഷ്കാരങ്ങൾ വരുത്തി, 6 ഗിയർ (5+1) ആക്കി സ്റ്റിയറിംഗ് ബോക്സ് മുന്നിലേക്ക് മാറ്റി പിടിപ്പിച്ചു.

2010 പകുതിയോടെ ഥാർ എന്ന രൂപത്തിലേക്ക് മാറി ബിഎസ് 3 എൻജിൻ ഘടിപ്പിച്ചു പ്ലെയിറ്റ് സെറ്റിന് പകരം സസ്പെൻഷൻ, പവർ സ്റ്റിയറിങ് ഒക്കെയുള്ള CRDl എൻജിനും പരീക്ഷിച്ചിരുന്നു. 2017ൽ ബിഎസ് 4 എൻജിനും കുറഞ്ഞ മോഡലിനും പവർ സ്റ്റിയറിങും ഘടിപ്പിച്ചു. കൂടിയ മോഡലിൽ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ ഘടിപ്പിച്ചു. ബിഎസ് 4 മാനദണ്ഡങ്ങൾ വന്നതോടെ സെൻസറുകൾ ഘടിപ്പിച്ചു.

ADVERTISEMENT

2020ൽ അടിമുടി മാറ്റങ്ങളോടെ പുതിയ ഥാർ വിപണിയിൽ എത്തുന്നു.  എന്നിട്ടും നമ്മുടെ കൃഷിക്കാരുടെ മനസ് ഇപ്പോഴും 1997-99 വണ്ടികളുടെ പുറകേ ആണ്. ഉൽപ്പാദിപ്പിച്ചിട്ട് 20-23 കൊല്ലം കഴിഞ്ഞെങ്കിലും ആ മോഡൽ നൽകുന്ന മൈലേജോ ഓഫ് റോഡ് പെർഫോമെൻസോ പരിപാലന ചെലവ് കുറവോ

ഒരു പുതിയ മോഡലിനും നൽകാനാവുന്നില്ല എന്നതാണ് പരമാർഥം. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും പലരും മോഹവില നൽകാൻ തയാറാകുന്നതും. കച്ചവടക്കാർ 90-96 വണ്ടിയിൽ 5 സ്പീഡ് ഗിയർ ഘടിപ്പിച്ചും 2000 –2003ൽ മെക്കാനിക്കൽ പമ്പ് ഘടിപ്പിച്ചും ഈ മോഡലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും ഈ റീ സെയിൽ വാല്യു കാരണമാണ്.