‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മൊബൈൽ കാമറ ഉപയോഗിച്ചുപോലും സുന്ദര നിമിഷങ്ങൾ പകർത്താൻ ശ്രമിക്കുന്നവർ ഇന്ന്

‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മൊബൈൽ കാമറ ഉപയോഗിച്ചുപോലും സുന്ദര നിമിഷങ്ങൾ പകർത്താൻ ശ്രമിക്കുന്നവർ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മൊബൈൽ കാമറ ഉപയോഗിച്ചുപോലും സുന്ദര നിമിഷങ്ങൾ പകർത്താൻ ശ്രമിക്കുന്നവർ ഇന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നല്ലൊരു മുമെന്റ് സംഭവിക്കുന്നതിനു തൊട്ടുമുൻപുള്ള നിമിഷം, അത് നമ്മൾ തിരിച്ചറിയണം. ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം. അത്രേ ഉള്ളൂ കാര്യം’ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഈ ഫോട്ടോഗ്രഫി ഉപദേശം ആരും മറക്കാനിടയില്ല. മൊബൈൽ കാമറ ഉപയോഗിച്ചുപോലും സുന്ദര നിമിഷങ്ങൾ പകർത്താൻ ശ്രമിക്കുന്നവർ ഇന്ന് ഒട്ടേറെയുണ്ട്. മികച്ച കാമറകൾ ഉപയോഗിച്ച് ഓരോ ചിത്രവും എത്ര മികവുറ്റതാക്കാമോ അത്രയും മികവുറ്റതാക്കാൻ ശ്രമിക്കുകയാണ് ഫോട്ടോഗ്രാഫർമാർ. എന്നാൽ, ലോകത്തിൽ ഏറെ പ്രചാരമുള്ളതും കേരളത്തിൽ അത്ര ജനപ്രീതി കിട്ടാത്തതുമായ ഒരു ഫോട്ടോഗ്രഫി മേഖലയാണ് പെറ്റ് ഫോട്ടോഗ്രഫി. മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാൻ ആവശ്യമായതിലേറെ ക്ഷമയും നിരീക്ഷണവും അറിവും വേണ്ട ഒന്നാണ് പെറ്റ് ഫോട്ടോഗ്രഫി.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഇന്ന് പെറ്റ് വിപണി സജീവമാണ്. അതുകൊണ്ടുതന്നെ പെറ്റ് ഫോട്ടോഗ്രഫിക്ക് വിശാലമായ സാധ്യതകൾ തുറന്നുകിടക്കുകയാണ്. അരുമകളുടെ രൂപവും ഭംഗിയുമെല്ലാം വിപണിയിൽ പ്രദർശിപ്പിക്കണമെങ്കിൽ നല്ലൊരു പെറ്റ് ഫോട്ടോഗ്രാഫറുടെ സഹായം വേണം. അതുപോലെ അരുമകൾക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്ന ഉടമകൾക്കും ഇത്തരത്തിൽ ഒരു ഫോട്ടോഗ്രാഫറുടെ സഹായമുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കപ്പെടാം.

ADVERTISEMENT

കേരളത്തിൽ പെറ്റ് ഫോട്ടോഗ്രഫിക്ക് മികച്ച സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ആലപ്പുഴ മുതുകുളം കൈപ്പുഴത്തറ പുതുവൽ ഡെന്നി ഡാനിയൽ. 2012ൽ വിദേശത്ത് എൻജിനിയറായി ജോലി ചെയ്യുന്നതിനിടെ വാങ്ങിയ കാമറയിൽനിന്നാണ് ഫോട്ടോഗ്രഫിയോട് ഡെന്നിക്ക് താൽപര്യം ജനിച്ചത്. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയോടായിരുന്നു താൽപര്യം. അതുകൊണ്ടുതന്നെ അവധിക്കു നാട്ടിലെത്തുമ്പോൾ വന്യജീവികളെ കാണാനുള്ള യാത്രയ്ക്കായിരുന്നു പ്രാധാന്യം. അതിനൊപ്പംതന്നെ നായ്ക്കളെ വളർത്തി കുഞ്ഞുങ്ങളുടെ വിൽപനയും ചെയ്തിരുന്നു. പിതാവ് ഡാനിയേലായിരുന്നു നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഡെന്നിക്ക് നായ്ക്കളോട് താൽപര്യമുണ്ടാകാനുള്ള കാരണവും അദ്ദേഹംതന്നെ. 

ഡെന്നി പകർത്തിയ ചിത്രങ്ങൾ

അങ്ങനെ ഫോട്ടോഗ്രഫിയും ജോലിയുമായി പോകുന്നതിനിടെയായിരുന്നു ജീവിതം കീഴ്‌മേൽ മറിഞ്ഞത്. 2018 ജൂലൈ 28ന് ഡെന്നിയും പിതാവ് ഡാനിയേലും സഞ്ചരിച്ച ഇരുചക്ര വാഹനത്തെ തെറ്റായ ദിശയിൽ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു. ആ അപകടത്തിൽ ഡാനിയേൽ മരിച്ചു. സാരമായി പരിക്കേറ്റ ഡെന്നിക്ക് ഒരു വർഷം പൂർണമായും ബെഡ് റെസ്റ്റ്. അപകടം ശരീരത്തിനേൽപ്പിച്ച ആഘാതത്തിൽനിന്ന് ഡെന്നി മുക്തനായിട്ട് ഏറെ നാളുകളായിട്ടില്ല.

ADVERTISEMENT

ആരോഗ്യം വീണ്ടെടുത്തതോടെ നായ പ്രേമംതന്നെ വരുമാനമാർഗമാക്കുകയായിരുന്നു ഡെന്നി. ലാബ്രഡോർ, ഡോബർമാൻ, ഡാഷ്ഹണ്ട് എന്നി ഇനങ്ങളിൽപ്പെട്ട 2 നായ്ക്കൾ വീതം ഇപ്പോൾ ഡെന്നിക്കുണ്ട്. എല്ലാം ഷോ ക്വാളിറ്റിയുള്ളവയാണ്. ഇതിനൊപ്പം സ്വന്തം കാമറയിൽ തന്റെ അരുമകളുടെ ചിത്രങ്ങൾ പകർത്താറുമുണ്ട്. ഇത്തരം ചിത്രങ്ങൾ കണ്ട് സുഹൃത്തുക്കളും പെറ്റ് പേരന്റുകളുമൊക്കെ ചിത്രമെടുക്കാൻ ആവശ്യപ്പെട്ട് സമീപിച്ചതോടെ പെറ്റ് ഫോട്ടോഗ്രഫി ഒരു പ്രൊഫഷനായി സ്വീകരിക്കുകയായിരുന്നു. ഇന്ന് ഒട്ടേറെ പേർ ഡെന്നിയുടെ സേവനം തേടിയെത്താറുണ്ട്.

ഡെന്നി പകർത്തിയ ചിത്രങ്ങൾ

മനുഷ്യരുടെ ചിത്രം പകർത്തുന്നതിനേക്കാൾ ഏറെ ശ്രമകരമാണ് അരുമ മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പകർത്തുന്നതെന്ന് ഡെന്നി. അവർ എപ്പോഴും അ‌ടങ്ങിയിരിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ഏറെ ക്ഷമയോടും നിരീക്ഷണത്തോടുംകൂടി കാത്തിരിക്കുമ്പോൾ മാത്രമാണ് ഒരു നല്ല നിമിഷം ഒത്തുകിട്ടുക. നായ്ക്കളുടെ ചിത്രങ്ങളെടുക്കാനാണ് ആവശ്യക്കാർ കൂടുതലുള്ളത്. അവയുടെ സൗന്ദര്യം മാത്രം പകർത്തേണ്ടവരും അവരുടെ ശരീരഘടനയും ആകൃതിയുമെല്ലാം ആവശ്യമുള്ളവരുമുണ്ട്. കുഞ്ഞുങ്ങളു‌ടെ വിൽപന ലക്ഷ്യമിടുന്നവർക്ക് അവയുടെ സൗന്ദര്യവും രൂപവുമെല്ലാം വ്യക്തമാകുന്ന വിധത്തിൽ വേണം ചിത്രങ്ങൾ. അതുകൊണ്ടുതന്നെ നായ്ക്കളെക്കുറിച്ച് അറിവുള്ള ആളുകൾക്ക് കസ്റ്റമർക്ക് ആവശ്യമായ രീതിയിൽ ചിത്രമെടുത്തുനൽകാൻ കഴിയുമെന്നും ഡെന്നി പറയുന്നു. മൊബൈലിൽ പകർത്തിയാൽ പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല. 

ADVERTISEMENT

ബിസിനസ് താൽപര്യം ലക്ഷ്യമിട്ടല്ലാതെ നായ്ക്കൾക്കൊപ്പം മോഡലിങ് രീതിയിൽ ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുള്ളവരും ഡെന്നിയുടെ സഹായം തേടാറുണ്ട്. 

ഡെന്നി പകർത്തിയ ചിത്രങ്ങൾ

സാധാരണ രാവിലെതന്നെ സ്ഥലത്തെത്തി 10ന് മുമ്പ് ഫോട്ടോഷൂട്ട് പൂർത്തിയാക്കുന്നതാണ് ഡെന്നിയുടെ രീതി. ചൂട് കൂടുന്തോറും നായ്ക്കൾ ക്ഷീണിക്കും. അതുകൊണ്ടുതന്നെ അന്തരീക്ഷം തണുത്തിരിക്കുന്ന സാഹചര്യമാണ് ഏറെ അനുയോജ്യം. 

ഡെന്നി പകർത്തിയ ചിത്രങ്ങൾ

പെറ്റ് ഫോട്ടോഗ്രഫിയിൽത്തന്നെ ശ്രദ്ധിക്കാൻ ഏറെയുണ്ടെന്ന് ഡെന്നി പറയുന്നു. ഒരു കാൻഡിഡ് ചിത്രം എടുക്കുകയാണ് ലക്ഷ്യമെങ്കിൽ എങ്ങനെയും എടുക്കാൻ കഴിയും. എന്നാൽ, ഷോ ക്വാളിറ്റി ഡോഗ് ആണെങ്കിൽ ചിത്രം പകർത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അവയുടെ ശരീരഭംഗി കൂടുതൽ വ്യക്തമാകുന്ന വിധത്തിലായിരിക്കണം ചിത്രം പകർത്തേണ്ടത്. 

അമ്മ ലീലാമ്മയും ഭാര്യ ലിജിയും മകൾ ഇസ മേരിയും അടങ്ങുതാണ് ഡെന്നിയുടെ കുടുംബം.
ഫോൺ: 8078736521

ഡെന്നി പകർത്തിയ ചിത്രം
ഡെന്നി പകർത്തിയ ചിത്രം
ഡെന്നി പകർത്തിയ ചിത്രങ്ങൾ
ഡെന്നി പകർത്തിയ ചിത്രങ്ങൾ

English summary: Get A Professional Photo Shoot Done For Your Pet By This Awesome Photographer, Pet Photography, Pet Photography Ideas, Pet Photography Images, Pet Photography Poses, Pet Photography Studio, Pet Photography Tips , Pet Photography Tricks