നാട്ടിൻപുറങ്ങളിൽപോലും സുലഭമാണ് ചെറിപ്പഴം. എന്നാൽ എങ്ങനെ ഭക്ഷ്യയോഗ്യമായി സംസ്കരിക്കണമെന്ന് അറിയാത്തതിനാൽ ഇവയിൽ നല്ല പങ്കും പാഴാകുകയാണ്. സംസ്കരണരീതി അറിയുക. ചേരുവകൾ ചെറിപ്പഴം–1 കിലോ പഞ്ചസാര–1 കിലോ ചുണ്ണാമ്പ്–25 ഗ്രാം ഉപ്പ്–80 ഗ്രാം ചെമ്പരത്തി/ബീറ്റ്റൂട്ട് (നിറം കൂട്ടാൻ). സംസ്കരണ രീതി നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൻപുറങ്ങളിൽപോലും സുലഭമാണ് ചെറിപ്പഴം. എന്നാൽ എങ്ങനെ ഭക്ഷ്യയോഗ്യമായി സംസ്കരിക്കണമെന്ന് അറിയാത്തതിനാൽ ഇവയിൽ നല്ല പങ്കും പാഴാകുകയാണ്. സംസ്കരണരീതി അറിയുക.

ചേരുവകൾ

  • ചെറിപ്പഴം–1 കിലോ
  • പഞ്ചസാര–1 കിലോ
  • ചുണ്ണാമ്പ്–25 ഗ്രാം
  • ഉപ്പ്–80 ഗ്രാം
  • ചെമ്പരത്തി/ബീറ്റ്റൂട്ട് (നിറം കൂട്ടാൻ).
ADVERTISEMENT

സംസ്കരണ രീതി

നല്ല മൂപ്പെത്തിയ ചെറികായ നടുകെ പിളർന്നു കുരു കളഞ്ഞശേഷം ചുണ്ണാമ്പ്, ഉപ്പ് കലക്കിയ വെള്ളത്തിൽ 12 മണിക്കൂർ വയ്ക്കണം. പിന്നീടു കായകൾ എടുത്തു ശുദ്ധജലത്തിൽ 4–5 തവണ കഴുകി കറ മാറ്റണം. ശേഷം തുണിയിൽ കിഴി കെട്ടി തിളച്ച വെള്ളത്തിൽ 5 മിനിട്ട് മുക്കി വയ്ക്കുന്നു. പിന്നീടു തണുപ്പിക്കുന്നു. ഒരു ലീറ്റർ വെള്ളമെടുത്ത് അതിൽ 600 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിക്കുന്നു. തണുപ്പിച്ച കായ്കൾ അതിലിട്ടു വയ്ക്കുന്നു. അടുത്ത ദിവസം നീരു മാത്രം ഊറ്റിയെടുത്ത് അതിൽ 200 ഗ്രാം പഞ്ചസാരയിട്ട് തിളപ്പിച്ച് തണുത്തശേഷം കായകൾ അതിലിട്ടു വയ്ക്കുന്നു. അടുത്ത ദിവസവും ഇത് ആവർത്തിക്കുന്നു. ഈ പ്രക്രിയ ഏഴു ദിവസം തുടരണം. ഒടുവിൽ‌ കായയുടെ പുറത്തു പഞ്ചസാര തരികൾ പറ്റിപ്പിടിച്ചതുപോലെ കാണുമ്പോൾ അവ വലിയ ഒരു പ്ലേറ്റിൽ നിരത്തിവച്ച് വെയിലത്ത് ഉണങ്ങണം. ഉണങ്ങിയ പഴങ്ങൾക്കു ചെമ്പരത്തിപ്പൂവിന്റെ നിറമോ ബീറ്റ്റൂട്ടിന്റെ നിറമോ നൽകാം. ഒരു കഷണം ചെറുനാരങ്ങാ നീര് പിഴിഞ്ഞെടുത്തു കായ്കളിൽ ഒഴിക്കുക. ഗ്രാമ്പൂ 5 എണ്ണം, ഏലയ്ക്ക 3 എണ്ണം പൊടിച്ചു കായ്കളിൽ വിതറുക. ആസ്വാദ്യമായ ചെറിപ്പഴം തയാർ.

ADVERTISEMENT

English summary: How to process cherry fruits after harvesting, Cherry fruit