മണ്ണ്–ഘടന 45% ധാതു മൂലകങ്ങൾ. 25% വായു. 25%, ജലം, 5% ജൈവാംശം എന്നിങ്ങനെയാണു മികച്ച മണ്ണിന്റെ ഘടന. കളിമണ്ണ്, എക്കൽമണ്ണ്, മണൽ എന്നിവയുടെ അളവും ഘടനയെ വ്യത്യാസപ്പെടുത്തുന്നു. ഫലപുഷ്ടി കൂടുതലുള്ള മണ്ണിൽ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. മണൽ മണ്ണിൽ വെള്ളം പെട്ടെന്ന് വാർന്നു പോകും. കളിമണ്ണിലാകട്ടെ

മണ്ണ്–ഘടന 45% ധാതു മൂലകങ്ങൾ. 25% വായു. 25%, ജലം, 5% ജൈവാംശം എന്നിങ്ങനെയാണു മികച്ച മണ്ണിന്റെ ഘടന. കളിമണ്ണ്, എക്കൽമണ്ണ്, മണൽ എന്നിവയുടെ അളവും ഘടനയെ വ്യത്യാസപ്പെടുത്തുന്നു. ഫലപുഷ്ടി കൂടുതലുള്ള മണ്ണിൽ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. മണൽ മണ്ണിൽ വെള്ളം പെട്ടെന്ന് വാർന്നു പോകും. കളിമണ്ണിലാകട്ടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണ്–ഘടന 45% ധാതു മൂലകങ്ങൾ. 25% വായു. 25%, ജലം, 5% ജൈവാംശം എന്നിങ്ങനെയാണു മികച്ച മണ്ണിന്റെ ഘടന. കളിമണ്ണ്, എക്കൽമണ്ണ്, മണൽ എന്നിവയുടെ അളവും ഘടനയെ വ്യത്യാസപ്പെടുത്തുന്നു. ഫലപുഷ്ടി കൂടുതലുള്ള മണ്ണിൽ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. മണൽ മണ്ണിൽ വെള്ളം പെട്ടെന്ന് വാർന്നു പോകും. കളിമണ്ണിലാകട്ടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക മണ്ണ് ദിനം ഇന്ന്

മണ്ണ്–ഘടന

ADVERTISEMENT

45% ധാതു മൂലകങ്ങൾ. 25% വായു. 25%, ജലം, 5% ജൈവാംശം എന്നിങ്ങനെയാണു മികച്ച മണ്ണിന്റെ ഘടന.   

കളിമണ്ണ്, എക്കൽമണ്ണ്, മണൽ എന്നിവയുടെ അളവും ഘടനയെ വ്യത്യാസപ്പെടുത്തുന്നു. ഫലപുഷ്ടി കൂടുതലുള്ള മണ്ണിൽ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. 

മണൽ മണ്ണിൽ വെള്ളം പെട്ടെന്ന് വാർന്നു പോകും. കളിമണ്ണിലാകട്ടെ ജലം പതുക്കെ മാത്രമേ താഴ്ന്നുപോകാറുള്ളൂ.

മണ്ണിലെ പുളിരുചി

ADVERTISEMENT

മണ്ണിലെ പുളിരുചിയെ സൂചിപ്പിക്കുവാൻ പിഎച്ച് മൂല്യം ഉപയോഗിക്കുന്നു. പിഎച്ച്–7ൽ താഴ്ന്ന മണ്ണിനെ അമ്ലാംശമുള്ള മണ്ണായി കണക്കാക്കുന്നു. ഏഴിലും കൂടിയാൽ ക്ഷാരസ്വഭാവമായി. പിഎച്ച് –7 എന്നത് നിർവീര്യതയെ സൂചിപ്പിക്കുന്നു. 

മഴയുടെ തോതു കൂടുതലായതിനാലും ചരിവുള്ള പ്രദേശമായതിനാലും നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്. പിഎച്ച് 6.5 മുതുൽ 7.5 വരെ ആകുന്നതാണ് സസ്യവളർച്ചയ്ക്കു പൊതുവേ അഭികാമ്യം. 

പുളിരുചി നിയന്ത്രിച്ചു നിർത്തുന്നതിനായി കുമ്മായം പോലുള്ള പദാർഥങ്ങൾ മണ്ണിലേക്കു ചേർത്തു കൊടുക്കണം. സസ്യങ്ങൾക്കു പോഷകമൂലകങ്ങൾ വലിച്ചെടുക്കുന്നതിനും മണ്ണിലടങ്ങിയ മൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും കുമ്മായ പ്രയോഗം നല്ലതാണ്. രാസവളങ്ങൾ കുമ്മായത്തിനോടു ചേർത്ത് ഉപയോഗിക്കരുത്. 14 ദിവസം കഴിഞ്ഞു രാസവളം ഉപയോഗിക്കുന്നതാണ് നല്ലത്.

മണ്ണെടുക്കേണ്ടത് എങ്ങനെ?

ADVERTISEMENT

പരിശോധനയ്ക്കായി മണ്ണെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൃഷിയിടത്തെ ആകെ പ്രതിനിധീകരിക്കുന്നതാകണം എടുക്കുന്ന സാമ്പിളുകൾ
  • മണ്ണെടുക്കുന്ന സ്ഥലത്തെ ഉണക്കയിലകളും  കല്ലും പുല്ലും നീക്കം  ചെയ്ത് മൺവെട്ടി ഉപയോഗിച്ച് ഇംഗ്ലിഷ് അക്ഷരം ‘വി’ ആകൃതിയിൽ മണ്ണ് വെട്ടി മാറ്റിയെടുത്ത് പുറത്തുകളയണം. വെട്ടിയുണ്ടാക്കിയ കുഴിയിൽ മുകളറ്റം മുതൽ താഴെ വരെ 5 സെന്റിമീറ്റർ കനത്തിൽ മണ്ണ് വെട്ടിയെടുത്ത് തണലത്ത് ഉണക്കിയെടുക്കണം.
  • ഉണക്കിയെടുത്ത മണ്ണ് നിരത്തിയിട്ട് നാലാക്കി ഭാഗിച്ച് കോണോടുകോൺ വരുന്ന ഭാഗങ്ങൾ ശേഖരിക്കാം. അരകിലോഗ്രാം മണ്ണ് ആകുന്നത് വരെ ഇതു തുടരണം,
  • വിസ്തീർണം അനുസരിച്ച് 8 മുതൽ 16 വരെ സ്ഥലങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ച പ്രാതിനിധ്യ സാമ്പിൾ ഉണ്ടാക്കാം.
  • വരമ്പുകൾ, വളക്കുഴികൾ, വളം ചേർത്ത തടങ്ങൾ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നു സാമ്പിൾ ശേഖരിക്കരുത്.
  • സാമ്പിൾ പരിശോധനയ്ക്കായി നൽകുമ്പോൾ അവയിൽ കർഷകരുടെ പേരും കൃഷിചെയ്യുന്ന പ്രധാന വിളകളും രേഖപ്പെടുത്തിയാൽ മണ്ണിൽ ഉപയോഗിക്കേണ്ട വളങ്ങളുടെ അളവ് കൃത്യമായി നൽകാൻ കഴിയും.

 

മണ്ണ് പരിശോധന എന്തിന്?

ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ മിക്കതും വളപ്രയോഗത്തിലൂടെയും കുമ്മായം ഡോളോമൈറ്റ് എന്നിവ നൽകുന്നതിലൂടെയും ലഭ്യമാകുന്നു.

എന്നാൽ, വളരെ കുറഞ്ഞ അളവിൽ മാത്രം ആവശ്യമുള്ള സൂക്ഷ്മ മൂലകങ്ങളും ചെടികളുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ബോറോൺ, സിങ്ക്, ഇരുമ്പ്, മാംഗനീസ് എന്നിവ ഇവയിൽ ചിലതാണ്. 

കേരളത്തിന്റെ മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. എന്നാൽ ബോറോൺ കുറവുമാണ്. ഇത്തരം മൂലകങ്ങളുടെ മണ്ണിലെ സാന്നിധ്യം അറിയുവാൻ മണ്ണ് പരിശോധന കർഷകരെ സഹായിക്കുന്നു. 

മണ്ണറിഞ്ഞു വളം ചെയ്താൽ ഉൽപാദനച്ചെലവു കുറയും. കൂടാതെ മണ്ണിലെ പിഎച്ച് ലവണാംശം, ജൈവ ഘടകങ്ങളുടെ സാന്നിധ്യം എന്നിവയും മണ്ണ് പരിശോധന വഴി അറിയാം. കേരളത്തിൽ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ കീഴിൽ മണ്ണ് പരിശോധനാ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. 

കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തോടെ ആണെങ്കിൽ മണ്ണു പരിശോധന സൗജന്യമാണ്.

മണ്ണിനങ്ങൾ

ഘടനയനുസരിച്ചു  പ്രധാനമായി പത്തിനം മണ്ണുകളാണ് സംസ്ഥാനത്ത് കാണപ്പെടുന്നത്. കുട്ടനാട്ടിലെ കരി, കായൽ, കരപ്പാടം, എറണാകുളം ജില്ലയിലെ പൊക്കാളി, പാലക്കാടുള്ള പൂന്തൽപ്പാടം. തൃശൂർ–മലപ്പുറം ജില്ലകളിൽ കാണുന്ന കോൾനിലങ്ങൾ, ഓണാട്ടുകരയിലെ മണൽനിലങ്ങൾ, ചിറ്റൂരിലെ കരിനിലങ്ങൾ, കണ്ണൂർ ജില്ലയിലെ കൈപ്പാട് നിലങ്ങൾ എന്നിവ ശ്രദ്ധയർഹിക്കുന്നു.

തയാറാക്കിയത്: 

ജോസഫ് ജോൺ തേറാട്ടിൽ, കൃഷി ഓഫിസർ, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, തൃശൂർ.

johntj139@gmail.com

Englissh summary: World Soil Day, Soil, Different types of soil, pH of Soil, Farming, Soil testing