പക്ഷിമൃഗാദികളെ വളർത്തുന്നവർക്ക് പ്രത്യേകിച്ച് പറഞ്ഞുനൽകേണ്ട ഒരു വിഷയമല്ല അന്തർപ്രജനനം അഥവാ ഇൻബ്രീഡിങ്. രക്തബന്ധമുള്ളവ തമ്മിലുള്ള ഇണചേരലും സന്താനോൽപാദനവുമാണ് ഇൻബ്രീഡിങ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഇൻബ്രീഡ് രീതിയിൽ പ്രജനനം നടത്തുമ്പോൾ അടുത്ത തലമുറയിലെ കുട്ടികളിൽ ഒട്ടേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷിമൃഗാദികളെ വളർത്തുന്നവർക്ക് പ്രത്യേകിച്ച് പറഞ്ഞുനൽകേണ്ട ഒരു വിഷയമല്ല അന്തർപ്രജനനം അഥവാ ഇൻബ്രീഡിങ്. രക്തബന്ധമുള്ളവ തമ്മിലുള്ള ഇണചേരലും സന്താനോൽപാദനവുമാണ് ഇൻബ്രീഡിങ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഇൻബ്രീഡ് രീതിയിൽ പ്രജനനം നടത്തുമ്പോൾ അടുത്ത തലമുറയിലെ കുട്ടികളിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. 

സമീപകാലത്ത് അരുമകളെ വളർത്തുന്നവരുടെ എണ്ണം ഏറിയിട്ടുണ്ട്. മുയൽ, പൂച്ച, നായ, പക്ഷികൾ എന്നിങ്ങനെ എല്ലാ ജീവജാലങ്ങൾക്കും ആവശ്യക്കാരേറി. ചിലരാവട്ടെ മൃഗങ്ങളെയും പക്ഷികളെയും വളർത്തി കു​​‍ഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിപണനത്തിലൂടെ വരുമാനം നേടാമെന്ന് പ്രതീക്ഷിച്ചാണ് ഇവയെ വളർത്തുക. അങ്ങനെ വളർത്തുമ്പോൾ, രക്തബന്ധമില്ലാത്തവയെ വാങ്ങി വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരേ മാതാപിതാക്കളുടെ മക്കളെ വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല അച്ഛൻ–മകൾ, അമ്മ–മകൻ എന്നിങ്ങനെയുള്ള ഇണചേർക്കലും ഒഴിവാക്കണം. അത് പക്ഷികളായാലും മൃഗങ്ങളായാലും മത്സ്യങ്ങളായാലും.

ADVERTISEMENT

അന്തർപ്രജനനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ‌ക്ക് പൊതുവേ ആരോഗ്യം കുറവായിരിക്കും. മാത്രമല്ല, രോഗപ്രതിരോധശേഷി, തീറ്റപരിവർത്തനശേഷി, വളർച്ചാനിരക്ക് എന്നിവയും കുറവായിരിക്കും. ജനിതക തകരാറുകളും ഇത്തരം കുഞ്ഞുങ്ങളിൽ കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ, ഏതു ജീവികളെ വളർത്തിയാലും അന്തർപ്രജനനം ഒഴിവാക്കിയായിരിക്കണം പുതിയ തലമുറകളെ ഉൽപാദിപ്പിക്കേണ്ടത്. കാരണം, വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ അന്തർപ്രജനനം നടത്തിയ ഒരു ഫാമിൽനിന്ന് കുഞ്ഞുങ്ങളെ വാങ്ങുന്ന വ്യക്തിക്കാണ് ഭാവിയിൽ അതുമൂലം ബുദ്ധിമുട്ട് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പ്രജനനത്തിനായി പക്ഷികളെയോ മൃഗങ്ങളെയോ വാങ്ങുമ്പോൾ അന്തർപ്രജനനത്തിലൂടെ ജനിച്ചവയല്ലായെന്നും ഒരേ മാതാപിതാക്കളുടെ കുട്ടികൾ അല്ലായെന്നും ഉറപ്പുവരുത്തണം.

English summary: Inbreeding of Animals causes Health Problems