കിലോയ്ക്ക് 700 രൂപയ്ക്കു മുകളിൽപോയ കുരുമുളകുവില മുന്നൂറിൽ മൂക്കുകുത്തി കിടക്കുകയാണ്. എന്നിട്ടും സണ്ണിക്കു നല്ല ഉറപ്പാണ്, ‘ഇനി വരാൻ പോകുന്നത് കിലോ 1000 രൂപ’. കുരുമുളകുകൃഷി തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് മൂന്നു വട്ടം വിലക്കയറ്റവും മൂന്നു വട്ടം വിലത്തകർച്ചയും കണ്ടിരിക്കുന്നു. ആ ഗ്രാഫ് വിലയിരുത്തുമ്പോൾ

കിലോയ്ക്ക് 700 രൂപയ്ക്കു മുകളിൽപോയ കുരുമുളകുവില മുന്നൂറിൽ മൂക്കുകുത്തി കിടക്കുകയാണ്. എന്നിട്ടും സണ്ണിക്കു നല്ല ഉറപ്പാണ്, ‘ഇനി വരാൻ പോകുന്നത് കിലോ 1000 രൂപ’. കുരുമുളകുകൃഷി തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് മൂന്നു വട്ടം വിലക്കയറ്റവും മൂന്നു വട്ടം വിലത്തകർച്ചയും കണ്ടിരിക്കുന്നു. ആ ഗ്രാഫ് വിലയിരുത്തുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിലോയ്ക്ക് 700 രൂപയ്ക്കു മുകളിൽപോയ കുരുമുളകുവില മുന്നൂറിൽ മൂക്കുകുത്തി കിടക്കുകയാണ്. എന്നിട്ടും സണ്ണിക്കു നല്ല ഉറപ്പാണ്, ‘ഇനി വരാൻ പോകുന്നത് കിലോ 1000 രൂപ’. കുരുമുളകുകൃഷി തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് മൂന്നു വട്ടം വിലക്കയറ്റവും മൂന്നു വട്ടം വിലത്തകർച്ചയും കണ്ടിരിക്കുന്നു. ആ ഗ്രാഫ് വിലയിരുത്തുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിലോയ്ക്ക് 700 രൂപയ്ക്കു മുകളിൽപോയ കുരുമുളകുവില മുന്നൂറിൽ മൂക്കുകുത്തി കിടക്കുകയാണ്. എന്നിട്ടും സണ്ണിക്കു നല്ല ഉറപ്പാണ്, ‘ഇനി വരാൻ പോകുന്നത് കിലോ 1000 രൂപ’. കുരുമുളകുകൃഷി തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് മൂന്നു വട്ടം വിലക്കയറ്റവും മൂന്നു വട്ടം വിലത്തകർച്ചയും കണ്ടിരിക്കുന്നു. ആ ഗ്രാഫ് വിലയിരുത്തുമ്പോൾ വീണ്ടുമൊരു വിലക്കയറ്റം വിദൂരമല്ലെന്നു സണ്ണി ഉറപ്പിച്ചു പറയുന്നു. എന്നു മാത്രമല്ല, വിലയിടിവിനെ കൂസാതെ സണ്ണി മൂന്നു വർഷം മുൻപ് മൂന്നേക്കർ കൂടി വിസ്തൃതമാക്കി കുരുമുളകുകൃഷി. നിലവിൽ അഞ്ചേക്കറിൽ 2300 ചുവട്. സണ്ണിയുടെ ഇഷ്ടവിളയും കുരുമുളകുതന്നെ.

കുരുമുളകിന്റെ ഇപ്പോഴത്തെ വില അപര്യാപ്തമാണ് എന്ന കാര്യത്തിൽ സണ്ണിക്കും സംശയമില്ല. എന്നിട്ടും എന്തുകൊണ്ട് വെട്ടി നീക്കി വേറെ കൃഷി ചെയ്യുന്നില്ല എന്നു ചോദിച്ചാൽ അതുതന്നെയാണ് നമ്മുടെ കൃഷിക്കാരുടെ പ്രശ്നമെന്നു പറയും സണ്ണി. ‘ഒരു വിളയ്ക്കു വിലയിടിയുന്നപാടേ അതു പൂർണമായും വെട്ടിക്കളയുന്നതു ബുദ്ധിയല്ല. പകരം പുതിയൊരു വിള വളർത്തിയെടുക്കുമ്പോഴേക്കും അതിനും വിലയിടിയാം. വെട്ടി നീക്കിയ വിളയുടെ നല്ല കാലം തിരിച്ചുവന്നെന്നും വരാം. അതാണ് ഇതുവരെയുള്ള അനുഭവമെന്നു സണ്ണി. 

ADVERTISEMENT

അപ്പോൾപിന്നെ വിലയിടിവിന്റെ കഠിനകാലത്തെ എങ്ങനെ നേരിടും? സണ്ണിയുടെ 15 ഏക്കർ സമ്മിശ്രക്കൃഷിയിടത്തിന്റെ വാർഷിക ഉൽപാദനച്ചെലവ് ഒന്നേകാൽ ലക്ഷം രൂപ മാത്രം എന്നതാണ് അതിനുത്തരം. വിളകൾക്കു വില ഉയർന്നു നിൽക്കുമ്പോഴും കൃഷി നഷ്ടമാകുന്നു എന്ന വൈരുധ്യമുണ്ട് നമ്മുടെ നാട്ടിൽ, ഉയർന്ന ഉൽപാദനച്ചെലവുതന്നെ ലാഭം ചോർത്തുന്ന ഘടകം. ആ സ്ഥാനത്ത് ഉൽപാദനച്ചെലവു നാമമാത്രമാക്കി വിലത്തകർച്ചയിലും കൃഷി ലാഭകരമാക്കുന്നു ഈ കർഷകൻ. 

കുരുമുളകിലേക്കുതന്നെ വരാം. സണ്ണിയുടെ 2300 കുരുമുളകുചെടികളും വളരുന്നത് പ്ലാവിലാണ്. മൂന്നു കൊല്ലം മുൻപു നട്ടതു മാത്രമല്ല, 18 കൊല്ലം മുൻപു വച്ചതും പടർന്നിരിക്കുന്നത് ഒരിക്കലും വീണുപോകാത്ത ഈ താങ്ങുകാലിൽത്തന്നെ. കുരുമുളകുവള്ളികൾ പ്ലാവിൽ നന്നായി പിടിച്ചു കയറുമെന്നു കർഷകർക്കറിയാം. കുരുമുളകിന്റെ വേരുകൾ രണ്ടടി മാത്രം സഞ്ചരിച്ചു വളമെടുക്കുമ്പോൾ പ്ലാവിന്റെ വേരുകൾ ആഴത്തിലേക്കു പോകുമെന്നതിനാൽ തമ്മിൽ മത്സരിക്കുന്ന പ്രശ്നവുമില്ല. എന്നാൽ ഇതിലൊക്കെ ഉപരി പച്ചിലവളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് താങ്ങുമരമായി സണ്ണി പ്ലാവ് തിരഞ്ഞെടുത്തത്. 

ADVERTISEMENT

ഇരുപതടി ഉയരത്തിൽ വളർച്ച നിയന്ത്രിച്ചിരിക്കുന്ന പ്ലാവുകളിൽനിന്ന് എല്ലാ ജൂൺ മാസത്തിലും ചവറു വെട്ടി ഓരോന്നിലുമുള്ള കുരുമുളകുചെടികൾക്കു വളമാക്കും. ചവറിടും മുൻപ് മണ്ണിരക്കമ്പോസ്റ്റും വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയും ചേർത്ത് ആണ്ടിൽ ഒറ്റത്തവണ വളപ്രയോഗം. കാലണ ചെലവില്ലാതെ വർഷം 12 ടൺ മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കുന്നുണ്ട് സണ്ണി. വിൽപനയ്ക്കു വച്ചാൽ ചുരുങ്ങിയത് രണ്ടര ലക്ഷം രൂപയുടെ കമ്പോസ്റ്റ്. ഒരു കിലോപോലും പുറത്തുകൊടുക്കാതെ പൂർണമായും സ്വന്തം കൃഷിയിടത്തിലേക്കുതന്നെ. 

പറമ്പിലെ കാടു തെളിച്ചെടുക്കുന്ന ചപ്പുചവറാണ് കമ്പോസ്റ്റ് നിർമാണത്തിന് മുഖ്യമായും എടുക്കുന്നത്. കാടു തെളിക്കാൻ പശുക്കളും ആടുകളുമുണ്ട് സഹായത്തിന്. അവ തിന്നു തീർക്കുന്ന പുല്ലും ഇലയും ചാണകവും, കാഷ്ഠവും സ്ലറിയുമായി തിരികെ കമ്പോസ്റ്റിലേക്ക്. 15 ഏക്കർ കൃഷിയിടത്തിലെ എല്ലാ വിളകൾക്കും സണ്ണി നൽകുന്ന മുഖ്യ വളം ഇതു തന്നെ. അതായത്, കൃഷിയിടത്തിലേക്കുള്ള വളമത്രയും കണ്ടെത്തുന്നത് കൃഷിയിടത്തിൽനിന്നു തന്നെ. 

ADVERTISEMENT

ഇനി, വിളവെടുപ്പിലേക്കു വരാം. തോട്ടത്തിലെ പകുതിയിലേറെ കുരുമുളകും വിളവെടുക്കുന്നതു സണ്ണിയും കുടുംബവും അധ്വാനിച്ച്. സഹായത്തിനു വിളിക്കുന്നവർക്കു നൽകുന്ന കൂലിയും വേപ്പിൻപിണ്ണാക്കുപോലെ പുറത്തുനിന്നു വാങ്ങേണ്ടി വരുന്നവയുടെ ചെലവും കൂട്ടി അഞ്ചേക്കറിലെ കുരുമുളകിന്റെ ഒരു വർഷത്തെ പരിപാലനച്ചെലവ് സണ്ണി കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ട്; 20,000 രൂപ. 

കുരുമുളകിനിടയിൽ തന്നാണ്ടു വിളകളായി കൃഷി ചെയ്യുന്ന മഞ്ഞൾ, ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയവയിലൂടെ ഈ ചെലവ് അനായാസം മറികടക്കും. കായ്ച്ചു തുടങ്ങിയവയും മികച്ച ഉൽപാദനത്തിലെത്തിയവയും ചേർന്ന് കഴിഞ്ഞ സീസണിൽ ലഭിച്ചത് 500 കിലോ കുരുമുളക്. ഇപ്പോഴത്തെ വിലക്കണക്കിൽ ലഭിക്കാവുന്നത് ഒന്നര ലക്ഷം രൂപ. ഉൽപാദനച്ചെലവുമായി തട്ടിച്ചു നോക്കുമ്പോൾ അതത്ര മോശമാണോ എന്നു സണ്ണി. ഒരു വർഷം ചവർ വെട്ടിയില്ലെങ്കിൽ അടുത്തസീസണിൽ നിറഞ്ഞു കായ്ക്കും കുരുമുളകുവള്ളിയിട്ട പ്ലാവുകളെല്ലാം. ചക്കയ്ക്കു ഡിമാൻഡ് വർധിക്കുന്ന കാലത്ത് കുരുമുളകിന്റെ താങ്ങുകാലുകൾ തനിക്കും താങ്ങാവുമെന്നതില്‍ സണ്ണിക്കു സംശയമില്ല. 

ഇഷ്ടവിളകളിൽ സണ്ണി അടുത്ത സ്ഥാനം നൽകുന്നത് തെങ്ങിന്. രണ്ടു മാസത്തിലൊരിക്കൽ 20–30 തേങ്ങ ലഭിക്കുന്ന ഉൽപാദന മികവിലേക്ക് തെങ്ങുകളെ എത്തിക്കാനായാൽ തെങ്ങുകൃഷി മികച്ച ലാഭം. ‘3 തേങ്ങയിടാനും 30 തേങ്ങയിടാനും ഒരേ കൂലിയെന്നതു മറക്കരുത്’ എന്നും സണ്ണി. ഡിxടിയും വെസ്റ്റ് കോസ്റ്റുമാണ് കേരളത്തിനു യോജിച്ച തെങ്ങിനമായി സണ്ണി നിർദേശിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച കർഷക കമ്പനികളിലൊന്നായ തേജസ്വിനിയുടെ ചെയർമാനായ സണ്ണിക്ക് തെങ്ങുകൃഷിയുടെ ഭാവിയെക്കുറിച്ച് തെല്ലും ആശങ്കയില്ല. 

തെങ്ങിനും മുഖ്യവളം മണ്ണിരക്കമ്പോസ്റ്റ് തന്നെ. ഇടവിളയായി തീറ്റപ്പുല്ലു കൃഷി ചെയ്യാൻ തെങ്ങിനു സമ്മതം. തെങ്ങിനാവശ്യമായ ജൈവവളം നൽകാൻ പശുവും തയാർ. സണ്ണിയുടെ സമ്മിശ്രക്കൃഷിയിടത്തിലെ ഓരോ പുഴുവും പുൽക്കൊടിയും ഇങ്ങനെ പരസ്പരം താങ്ങും തണലുമായി കൃഷി ആദായകരമാക്കുന്നു. ‘ഉൽപാദനച്ചെലവു കുറയ്ക്കുക, ബഹുവിളക്കൃഷി സ്വീകരിക്കുക, ഇടവിളകളിലൂടെയും സംയോജിത രീതികളിലൂടെയും വരുമാനത്തിന്റെ ഒന്നിലേറെ ഉറവകളെ കൂട്ടിയിണക്കുക, കൃഷി ലാഭകരമായി മാറും– ഇതു സണ്ണി നല്‍കുന്ന ഉറപ്പ്.