ഈ പുഞ്ചിരിക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അതും പ്രതിസന്ധികളെ നോക്കി ‘ഇതൊക്കെ എന്ത്’എന്നുള്ള ഭാവത്തിലാണെ‌ങ്കിൽ പറയുകയും വേണ്ട. ഒന്നിനു പുറകെ മറ്റൊന്നായി പ്രശ്നങ്ങൾ ഒരു പക്ഷേ നമ്മെ തളർത്തും. പിന്നീട് അവിടുന്നൊരു ചുവട് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞെന്നും വരാറില്ല. എന്നാൽ,

ഈ പുഞ്ചിരിക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അതും പ്രതിസന്ധികളെ നോക്കി ‘ഇതൊക്കെ എന്ത്’എന്നുള്ള ഭാവത്തിലാണെ‌ങ്കിൽ പറയുകയും വേണ്ട. ഒന്നിനു പുറകെ മറ്റൊന്നായി പ്രശ്നങ്ങൾ ഒരു പക്ഷേ നമ്മെ തളർത്തും. പിന്നീട് അവിടുന്നൊരു ചുവട് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞെന്നും വരാറില്ല. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പുഞ്ചിരിക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അതും പ്രതിസന്ധികളെ നോക്കി ‘ഇതൊക്കെ എന്ത്’എന്നുള്ള ഭാവത്തിലാണെ‌ങ്കിൽ പറയുകയും വേണ്ട. ഒന്നിനു പുറകെ മറ്റൊന്നായി പ്രശ്നങ്ങൾ ഒരു പക്ഷേ നമ്മെ തളർത്തും. പിന്നീട് അവിടുന്നൊരു ചുവട് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞെന്നും വരാറില്ല. എന്നാൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പുഞ്ചിരിക്ക് വല്ലാത്തൊരു ശക്തിയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അതും പ്രതിസന്ധികളെ നോക്കി ‘ഇതൊക്കെ എന്ത്’എന്നുള്ള ഭാവത്തിലാണെ‌ങ്കിൽ പറയുകയും വേണ്ട. ഒന്നിനു പുറകെ മറ്റൊന്നായി പ്രശ്നങ്ങൾ ഒരു പക്ഷേ നമ്മെ തളർത്തും. പിന്നീട് അവിടുന്നൊരു ചുവട് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞെന്നും വരാറില്ല. എന്നാൽ, കോട്ടയം സംക്രാന്തിയിലെ ക്ഷീര‌സംഘം സെക്രട്ടറിയും അറിയപ്പെടുന്ന ഒരു ക്ഷീരകർഷകയും കൂടിയായ സാറാമ്മയ്ക്ക് പ്രശ്നങ്ങൾ ഒരു ലഹരിയാണെന്ന് തോന്നിപ്പോകും. ആദ്യം തലയിൽ ഒരു വലിയ ട്യൂമറിന്റെ രൂപത്തിൽ വന്നു സാറാമ്മയെ പരീക്ഷിച്ചു. തിരിച്ചു വരില്ല എന്നു പറഞ്ഞിടത്തു നിന്ന് അവർ ഒരു ഫീനിക്സ് പക്ഷിയെപോലെ തിരിച്ചെത്തി. അടുത്ത വർഷം വീണു കാലൊടിഞ്ഞു. പിന്നെ തീപൊള്ളൽ , വെരിക്കോസ് വെയിൻ പൊട്ടൽ അങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ. ഇത്രയൊക്കെ വേദനങ്ങൾ അനുഭവിച്ചിട്ടും സാറാമ്മയുടെ ചുണ്ടിലെപ്പോഴുമുള്ള പുഞ്ചിരിക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല എന്നതാണു സത്യം.

ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തികഞെരുക്കം തലപൊക്കിയപ്പോഴാണ് നിത്യവരുമാനത്തിനായുള്ള മാർഗം തേടുന്നത്. അറിയാവുന്ന പണി പശു വളർത്തൽ തന്നെയായതുകൊണ്ട് കയ്യിൽ ഉള്ളതുകൊണ്ടും കടം വാങ്ങിയും ഒരു തൊഴുത്ത് നിർമിച്ചു. ക്ഷീരവികസന വകുപ്പിൽനിന്നുമുള്ള ധനസഹായവും ലഭിച്ചു. കടത്തിന്മേലുള്ള കടത്തിൽ 2 എച്ച്എഫ് പശുക്കളെ വാങ്ങി. അങ്ങനെ വമ്പൻ ട്വിസ്റ്റോടു കൂടി സംഗതി ക്ലിക്കായി. 2 പശുക്കളിൽനിന്ന് സാറാമ്മയുടെ സംരംഭം വളർന്ന് പന്തലിച്ച് ഇന്ന് 25 പശുക്കളും അവരുടെ കുട്ടികളും ആടുകളും പോത്തുകളും എരുമകളും എന്നിങ്ങനെ നാൽക്കാലികളുടെ ഒരിടമായി മാറി. 

ADVERTISEMENT

കോട്ടയം മുനിസിപ്പാലിറ്റിയിൽ താമസിച്ചു വരുന്നതുകൊണ്ട് സ്ഥലലഭ്യത തീരെ കുറവാണ്. എങ്കിലും ഉള്ള സ്ഥലം കാര്യക്ഷമമായി ഉപയോഗിച്ച് അടുക്കും ചിട്ടയോടും കൂടി എല്ലാവർക്കും പാർപ്പിടം നൽകിയിരിക്കുന്നതുകൊണ്ടാവാം ഇവർ തമ്മിൽ ഒരു കലഹവുമില്ലാതെ പോകുന്നത്. വീടിനോടു ചേർന്നുള്ള കോട്ട പോലുള്ള മതിൽ, അതിലെ കാവാടം തുറന്നാൽ ക്ഷീര സുന്ദരികളുടെ മറ്റൊരു ലോകം കാത്തിരിക്കുന്നു. 

തൊഴുത്തിന്റെ പിന്നിൽ വലിയൊരു പാടശേഖരമാണ്. അവിടെ സിഒ3 പുല്ലുകളും മറ്റും കാണാം. സമയക്രമമനുസരിച്ച് രാവിലെയും വൈകുന്നേരവും എല്ലാവരേയും പാടത്ത് മേയാൻ വിടുന്ന രീതിയാണ് സാറാമ്മയ്ക്കുള്ളത്. ധാരാളം പുല്ലും വെള്ളവും പശുക്കൾക്കു നൽകുന്നതിനൊപ്പം പരുഷാഹാരം പൊതുവെ കുറഞ്ഞ അളവിൽ നൽകുന്നതാണ് ഇവിടുത്തെ രീതി. അതുകൊണ്ടുതന്നെ പാലിൽ നല്ല അളവിൽ കൊഴുപ്പും, കൊഴുപ്പിതര ഘടകങ്ങളുമുണ്ട്. തന്മൂലം സൊസൈറ്റിയിൽനിന്ന് നല്ല വിലയും ലഭിക്കുന്നു. കറവയന്ത്രവും ചാഫ് കട്ടറും എല്ലാമായി ഒരു പരിധി വരെ യന്ത്രവൽക്കരണം നടത്തി ജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞു. വീട്ടിലുള്ളവരെ എല്ലാ കാര്യങ്ങളിലും പങ്കെടുപ്പിച്ചാണ് ഫാമിലെ പ്രവർത്തനങ്ങൾ. സങ്കരയിനം പശുക്കളിൽ തന്നെ എച്ച്എഫ്, ജേഴ്സി എന്നിവയെ ഇടകലർത്തി ഫാമിൽ നിർത്തുന്നതുകൊണ്ട് പാലിന്റെ ഗുണമേന്മ കൂട്ടാനും സാധിക്കുന്നു. 15 ലീറ്റർ മുതൽ പാൽ തരുന്ന പശുക്കൾക്കേ ഫാമിലേക്ക് പ്രവേശനമുള്ളൂ. അവയെ തിരഞ്ഞെടുക്കുന്നതു വീട്ടുകാർ എല്ലാവരും ഒരുമിച്ചാണ്.

ADVERTISEMENT

വളരെ ഉയരത്തിലുള്ള മേൽക്കൂര തൊഴുത്തിലെ വായൂ സഞ്ചാരം വർധിപ്പിക്കുന്നതിനും പശുക്കളുിടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായകമാകുന്നു. തൊഴുത്തിലെ ചാണകം മുതൽ പാൽ വരെ വിൽക്കാൻ പല മർക്കറ്റിങ് തന്ത്രങ്ങളും സാറാമ്മയ്ക്ക് അറിയാം. പകുതി ഉണങ്ങിയ ചാണകം പായ്ക്കറ്റിലാക്കി വിൽക്കുന്നു. കൂടാതെ ആവശ്യാനുസരണം സ്വന്തം വാഹനത്തിൽ ആവശ്യക്കാരുടെ സ്ഥലങ്ങളിൽ എത്തിച്ചുനൽകുന്നു. ബാക്കി വരുന്ന ചാണകവും മൂത്രവും ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കും. ഇതുവഴി വീട്ടിലേക്കാവശ്യമായ പാചകവാതകം ലഭിക്കുന്നു. പ്ലാന്റിൽനിന്നു പുറംതള്ളപ്പെടുന്ന സ്ലറി പച്ചക്കറികൾക്ക് വളമായി നൽകും.

പാൽ അധികമായാൽ തൈര്, വെണ്ണ, നെയ്യ്, പനീർ എന്നിങ്ങനെയുള്ള മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കുന്നുണ്ട്. രാവിലത്തെ പശുവിൻ മൂത്രം നേർപ്പിച്ച് ആവശ്യാനുസരണം കുപ്പിയിലാക്കി വിൽക്കുന്നു. അങ്ങനെ സാറാമ്മയുടെ ഭാഷയിൽ ‘പശു നമുക്ക് പാൽ മാത്രമല്ല തരുന്നത്’ എന്ന് വ്യക്തം. പശുപരിചരണം മാത്രമല്ല കൃത്രിമ ബീജസങ്കലനം പഠിച്ച് സ്വന്തം പശുക്കളിൽ ബീജാധാനം നടത്തുന്നതും സാറാമ്മ തന്നെ. മാത്രമല്ല സ്വന്തമായി ചെറിയ അളവിൽ കാലീത്തീറ്റയും ടിഎംആറും ഉണ്ടാക്കി സ്വന്തം പശുക്കൾക്കു നൽകുന്നതിനൊപ്പം ആവശ്യക്കാർക്കു വിൽക്കുകയും ചെയ്യുന്നു.

ADVERTISEMENT

സാറാമ്മയുടെ കൈകളുടെ ശക്തി എക്സ്-മിലിട്ടറിക്കാരനായ ഭർത്താവും 2 ആൺ മക്കളുമാണ്. അറിയാവുന്ന ജോലിയിൽ ഒരു നാണക്കേടും വിചാരിക്കാതെ അറിവുകളെ പ്രായോഗികമാക്കുകയും ആശയങ്ങളേ സാക്ഷാൽകരിക്കുകയും ചെയ്യുമ്പോൾ അവനവനു കിട്ടുന്ന ആത്മസംതൃപ്തി ആരെയും പറഞ്ഞറിയിക്കാൻ കഴിയില്ല. അത് അനുഭവിച്ചുതന്നെ അറിയണം. കഠിനാധ്വാനം ചെയ്യാൻ നമുക്കൊരു മനസുണ്ടെങ്കിൽ ജീവിത വിജയം ഉറപ്പാണ്. പ്രതിസന്ധികളിൽ തളരാതെ ഓരോ നിമിഷവും ജീവിക്കണം എന്നുള്ള ആഗ്രഹമാണു നമ്മെ അടുത്ത ചുവടുവയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഈ പുഞ്ചിരി മായാതെ മറ്റുള്ളവർക്കൊരു പാഠമായി ‘ജീവിക്കുന്ന പ്രചോദനമായി’ സാറാമ്മ ഉണ്ടാകും.

English summary: Success Story of a Woman Dairy Farmer