എണ്ണത്തിൽ ന്യൂനപക്ഷമാണ് സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ. പഠിച്ചത് വെറ്ററിനറി സയൻസ് ആണെങ്കിലും ചികിത്സ കൂടാതെ മറ്റു പല ജോലികളും ചെയ്യേണ്ടി വരുന്ന ഒരു സമൂഹം. മൃഗങ്ങളെ ചികിത്സിക്കുന്നതൊഴിച്ചുള്ള പേപ്പർ ജോലികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറ്റിത്തരണമെന്ന് വെറ്ററിനറി ഡോക്ടർമാർ ആവശ്യപ്പെടാൻ

എണ്ണത്തിൽ ന്യൂനപക്ഷമാണ് സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ. പഠിച്ചത് വെറ്ററിനറി സയൻസ് ആണെങ്കിലും ചികിത്സ കൂടാതെ മറ്റു പല ജോലികളും ചെയ്യേണ്ടി വരുന്ന ഒരു സമൂഹം. മൃഗങ്ങളെ ചികിത്സിക്കുന്നതൊഴിച്ചുള്ള പേപ്പർ ജോലികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറ്റിത്തരണമെന്ന് വെറ്ററിനറി ഡോക്ടർമാർ ആവശ്യപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണത്തിൽ ന്യൂനപക്ഷമാണ് സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ. പഠിച്ചത് വെറ്ററിനറി സയൻസ് ആണെങ്കിലും ചികിത്സ കൂടാതെ മറ്റു പല ജോലികളും ചെയ്യേണ്ടി വരുന്ന ഒരു സമൂഹം. മൃഗങ്ങളെ ചികിത്സിക്കുന്നതൊഴിച്ചുള്ള പേപ്പർ ജോലികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറ്റിത്തരണമെന്ന് വെറ്ററിനറി ഡോക്ടർമാർ ആവശ്യപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എണ്ണത്തിൽ ന്യൂനപക്ഷമാണ് സംസ്ഥാനത്തെ വെറ്ററിനറി ഡോക്ടർമാർ. പഠിച്ചത് വെറ്ററിനറി സയൻസ് ആണെങ്കിലും ചികിത്സ കൂടാതെ മറ്റു പല ജോലികളും ചെയ്യേണ്ടി വരുന്ന ഒരു സമൂഹം. മൃഗങ്ങളെ ചികിത്സിക്കുന്നതൊഴിച്ചുള്ള പേപ്പർ ജോലികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറ്റിത്തരണമെന്ന് വെറ്ററിനറി ഡോക്ടർമാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമൊരുപാടായി. എന്നാൽ, ഇപ്പോഴും അത് പരിഗണനയിലെടുക്കാൻ മൃഗസംരക്ഷണവകുപ്പ് തുനിഞ്ഞിട്ടില്ല. അടുത്തിടെ മൃഗസംരക്ഷണ വകുപ്പിന്റെ പുനസംഘടനയിൽ വെറ്ററിനറി സർജൻ തസ്തികയെ പാടെ അവഗണിച്ചിരുന്നു. വെറ്ററിനറി സബ്സെന്ററുകൾ (203), ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർ (178), ക്ലർക്ക് (1232), ലാബ് ടെക്നീഷ്യൻ (129), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (14) എന്നിങ്ങനെ പുതിയ തസ്തികകളും സ്ഥാപനങ്ങളും സൃഷ്ടിച്ചപ്പോൾ വെറ്ററിനറി സർജന്റെ എണ്ണം ‘പൂജ്യ’മായിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് പുനസംഘടനാ പട്ടിക മൃഗസംരക്ഷണ വകുപ്പ് പിൻവലിക്കുകയും ചെയ്തു. ഡോക്ടർമാരില്ലാത്ത വെറ്ററിനറി ആശുപത്രികളായിരുന്നിരിക്കാം വകുപ്പ് വിഭാവനം ചെയ്തിരുന്നത്.

ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തവയാണ് സംസ്ഥാനത്തെ പഞ്ചായത്തുകൾ തോറുമുള്ള വെറ്ററിനറി ഡിസ്പെൻസറികൾ. ഒരു പഞ്ചായത്തിലെ മുഴുവൻ വളർത്തുമൃഗങ്ങളുടെയും ചികിത്സയുടെ ഉത്തരവാദിത്തം ഇവിടുത്തെ ഡോക്ടർക്കായിരിക്കും. അതുപോലെ കർഷകർക്കുള്ള പദ്ധതികളും, ആനുകൂല്യങ്ങളും, ഇൻഷുറൻസുമെല്ലാം ഡോക്ടറുടെ ചുമതലതന്നെ. കർഷകർക്ക് ആവശ്യമായി വരുമ്പോൾ ഓടിയെത്തുന്ന ഒട്ടേറെ വെറ്ററിനേറിയന്മാർ സംസ്ഥാനത്തുണ്ട്. അടിയന്തര സാഹചര്യത്തിൽ അവധിയെടുക്കേണ്ടി വരുമ്പോൾ, ആരുടെയെങ്കിലും വളർത്തുമൃഗങ്ങൾക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ വെറ്ററിനറി ഡോക്ടറെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത സംസ്ഥാനത്ത് ഏറിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് കോഴിക്കോട്ട് അവധിയിലായിരുന്ന വനിതാ വെറ്ററിനറി ഡോക്ടറെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്. സമാനമായ സംഭവം അടുത്തിടെയുമുണ്ടായി. അതേത്തുടർന്ന് വെറ്ററിനറി ഡോക്ടർമാരെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ വിഡിയോയുമായി ചിലർ പ്രത്യക്ഷപ്പെടുകയും ചെയ്തു. വെറ്ററിനറി സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരേ വെറ്ററിനറി ഡോക്ടർമാർ പ്രതിഷേധത്തിലാണ്. അതുകൂടാതെ, ഡിജിപി, വനിതാ കമ്മീഷൻ, സൈബർ ഡോം എന്നിങ്ങനെ എല്ലായിടത്തും പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

വെറ്ററിനറി ഡോക്ടർമാരെ ഒന്നടങ്കം ആക്ഷേപിക്കുമ്പോൾ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പങ്കുവച്ചിരിക്കുകയാണ് ഡോ. ശോഭ സതീഷ്. അവർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,

നിങ്ങൾക്ക് നെഞ്ചിൽ കൈവെച്ച് ആത്മാർഥമായി പറയാമോ നിങ്ങളുടെ ഓമനമൃഗങ്ങൾക്ക്  എന്തെങ്കിലും അസുഖം വന്നാൽ ആദ്യം വിളിക്കുന്നത് ഒരു വെറ്ററിനറി ഡോക്ടറെയാണെന്ന്? 

ആദ്യം രണ്ടു ദിവസം നോക്കും, പിന്നെ 'ഗൂഗിൾ' ദൈവം, അടുത്തത് മെഡിക്കൽ സ്റ്റോറിൽ ചെല്ലും (നിങ്ങൾക്ക് തോന്നുന്നത് അല്ലെങ്കിൽ ലക്ഷണം വച്ച് അവർക്ക് തോന്നുന്നത് വാങ്ങി കൊടുക്കും), ഗുളികയിൽ ഒതുങ്ങിയില്ലെങ്കിൽ പിന്നെ ഇഞ്ചെക്ഷനുകൾ വാങ്ങി സ്വയം കൊടുക്കും, അതിൽ രക്ഷപ്പെട്ടില്ലെങ്കിൽ വ്യാജന്മാർ, നാട്ടുചികിത്സ... ഒരു നിവൃത്തിയുമില്ല എങ്കിൽ അവസാനത്തെ അത്താണിയാണ് വെറ്റിനറി ഡോക്ടർ... പിന്നെയുമുണ്ട് ഇടനിലക്കാർ... മുഴുവനും ഇവിടെ പറയുന്നില്ല.. 

അപ്പോഴേക്കും ചളകുളമായിട്ടുണ്ടാവും. പിന്നെ സംഭവിക്കുന്നതിന് എല്ലാത്തിനും ഉത്തരവാദി ആ ഡോക്ടർ ആയിരിക്കും. ഡോക്ടറെ കിട്ടാഞ്ഞിട്ട് എന്ന് മാത്രം പറയരുത് എല്ലാ പഞ്ചായത്തിലും മൃഗാശുപത്രികളുണ്ട്. അവരുടെ സേവനം എപ്പോഴും നിങ്ങൾ തേടാറുണ്ടോ എന്ന് സ്വയം പരിശോധിക്കുക ആദ്യം. 

ADVERTISEMENT

പ്രൈവറ്റ് പ്രാക്ടീസ് കൊണ്ട് സമ്പന്നമാണ് പോലും ഒരു വെറ്റിന്റെ ജീവിതം. 

കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ആ വിഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെയാണെങ്കിൽ ഒരു ദിവസം 10,000 രൂപ വച്ച് ഒരു മാസം മൂന്നു ലക്ഷം രൂപ. പിന്നെന്തിനാണ് സർക്കാർ ജോലി?

അഡീഷണൽ വരുമാനം, സ്ഥിരവരുമാനം എന്നൊക്കെയാണ് ഉത്തരമെങ്കിൽ സുഹൃത്തേ, ചിരിക്കണോ കരയണോ എന്നൊന്നും എനിക്കറിയില്ല. ഡോക്ടർ പദവി അതും ഗസറ്റഡ് ഉണ്ടെന്നത് നേര്. പക്ഷേ തലയ്ക്കു മീതേ പഞ്ചായത്ത് സ്കീമുകളും മറ്റ് ഡിപ്പാർട്ട്മെന്റ് ഫയൽ വർക്കുകളും ചികിത്സയും എല്ലാംകൂടി ഒരു വെറ്റിനറി ഡോക്ടർക്ക് വട്ടായി പോകുന്നില്ലെങ്കിൽ, അവർ അത്രമാത്രം അനുഭവങ്ങളിലൂടെ കടന്നുപോയി പക്വതയാർജിച്ചവർ എന്ന് മാത്രം മനസിലാക്കുക. 

ഒരു വെറ്ററിനേറിയന്റെ മകളാണ്, ഒരു വെറ്റിനറി ഡോക്ടറാണ്... കേൾക്കുമ്പോൾ മനസ് തകർന്നു പോകുന്നു. പപ്പയുടെ കൂടെ റിലാക്സ് ചെയ്ത് യാത്ര പോയതോ സമയം ചെലവിട്ട കുട്ടിക്കാലമോ ഓർമ്മയില്ല. ഓഫീസ്, രാത്രി കേസ്, ഉറക്കം പോലുമില്ലാതെ അടുത്ത ദിവസം വീണ്ടും ഓടണം. പ്രൈവറ്റ് പ്രാക്ടീസിനല്ല ജോലി അത്യാവശ്യം ആയതുകൊണ്ട് ജീവിക്കാൻ. പ്രൈവറ്റ് പ്രാക്ടീസ് കൊണ്ട് സമ്പന്നമായ ജീവിക്കുന്ന എത്ര വെറ്റിനറി ഡോക്ടർമാർ ഉണ്ട്? വല്ല കുടുംബപരമായി കിട്ടിയ ഭൂമിയോ മറ്റോ വിറ്റ് വീടോ കാറോ വാങ്ങുന്നുണ്ടാവും. അല്ലെങ്കിൽ ലോണായിരിക്കും. സ്വന്തം പോക്കറ്റിൽനിന്ന് കർഷകർക്ക് കാശ് എടുത്തു കൊടുത്തിട്ട് വരുന്ന എത്രയോ ഡോക്ടർമാരുണ്ട്. ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ ചീത്ത വിളിക്കുമ്പോൾ സ്വയം നേരെ ആണോ എന്ന് ആദ്യം ചിന്തിക്കുക. സ്വന്തം കുഞ്ഞിനോ വീട്ടുകാർക്കോ എന്തെങ്കിലും പ്രശ്നം വന്നാൽ ലക്ഷങ്ങൾ ചെലവാക്കും അപ്പോൾ എവിടുന്ന് വരും കാശ്? അരുമ മൃഗങ്ങൾക്ക് നൂറു രൂപയുടെ മരുന്ന് വാങ്ങാൻ പറഞ്ഞാൽ ഡോക്ടറുടെ അപ്പനപ്പൂപ്പന്മാരെ മുഴുവൻ സ്മരിക്കും.

ADVERTISEMENT

അപ്പോൾ ഡോക്ടർമാരെയും ഒരു വകുപ്പിനെ മുഴുവനും അധിക്ഷേപിക്കുന്നതിന് മുൻപ് സ്വന്തം അരുമകൾക്ക് ഏറ്റവും നല്ല ചികിത്സ ആദ്യം തന്നെ കൊടുക്കാൻ ശ്രമിക്കാറുണ്ടോ? ഉണ്ടെങ്കിൽ എത്ര പേർ? 

ഈ പ്രഫഷൻ തിരഞ്ഞെടുത്ത്, അഞ്ചു വർഷം പാടുപെട്ട് പഠിച്ച്, അതിന്റെ ദുരന്ത വശങ്ങൾ മുഴുവൻ അനുഭവിച്ചിട്ടും  ഒരു നന്ദി വാക്ക് കിട്ടാതെ പണിയെടുക്കുന്ന ഒരു വിഭാഗം മാത്രമേ ഈ ലോകത്തിലുണ്ടാവൂ. 

മാറാരോഗങ്ങൾ (ജന്തുജന്യ രോഗങ്ങൾ) കൊണ്ട് നരകിക്കുന്ന എത്രയോ ഡോക്ടർമാർ... TB,Brucella, Klebsiella, Leptospirosis, Tickfever, toxoplasmosis, anthrax എന്നു വേണ്ട എണ്ണിയാൽ തീരാത്ത ഫംഗൽ, ബാക്ടീരിയൽ, വൈറൽ പ്രോട്ടോസോവ രോഗങ്ങൾ, അലർജി പ്രശ്നങ്ങൾ പറഞ്ഞാലും എഴുതിയാലും തീരില്ല. പേവിഷബാധയ്ക്ക് എതിരെ എല്ലാ കൊല്ലവും കുത്തിവയ്പ്പ്. പിന്നെ ഓരോ കടി കിട്ടിക്കഴിയുമ്പോൾ വീണ്ടും. 

പിന്നെ മൃഗങ്ങളുടെ ആക്രമണങ്ങൾ, അതു മൂലം മരണപ്പെട്ട പ്രഗത്ഭരായ സീനിയേഴ്സിനെയും അവരുടെ കുടുംബത്തേയും ഓർക്കുമ്പോൾ കണ്ണു നിറയും. നടുവേദന ഡിസ്ക് പ്രോലാപ്സ്... അങ്ങനെ വെറ്റിനറി ഡോക്ടറുടെ ജീവിതം സുരഭിലമാണ്... പലപ്പോഴും രോഗം എന്താണെന്നോ എങ്ങനെ വന്നു എന്ന് പോലും കണ്ടുപിടിക്കുമ്പോൾ വൈകി പോകും. കുട്ടികൾ പോലും ഉണ്ടാവാത്ത രീതിയിൽ പ്രത്യുൽപാദനത്തെ വരെ ബാധിക്കുന്ന ഭീകര ജന്തുജന്യ രോഗങ്ങൾ. 

Lumbar Disc prolapse, നിരന്തരമായ അലർജി പ്രശ്നങ്ങൾ ഒക്കെ കാരണമാണ് non clinical പോസ്റ്റിലേക്ക് വന്നത്.  എന്നിട്ടും cervical spondylosis, Temporo mandibular joint disorders, vertigo അങ്ങനെ കിരീടങ്ങൾ പലതും കൂടെ കൊണ്ടു നടക്കുന്നു. 

വയ്യായ്ക വന്നാൽ ലീവ് എടുക്കാൻ പോലും പലർക്കും സാധിക്കാറില്ല. ലീവ് എടുത്താൽ പിന്നെ അറിയാമല്ലോ ആൻഡ്രോയ്ഡ് ഫോണും എടുത്ത് 'ഉത്തമ'മായ ഭാഷയും കൊണ്ട് പലരും ഇറങ്ങും... അവര് ചെയ്ത നല്ല കാര്യങ്ങൾ എല്ലാം എല്ലാവരും മറക്കും. 

ഒരു ആധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങളും ഇല്ലാതെ, ആവശ്യത്തിന് സ്റ്റാഫ് പോലുമില്ലാതെയാണ് വെറ്ററിനറി ആശുപത്രികൾ പ്രവർത്തിക്കുന്നത്. 

ഒരു പ്രസവമോ പ്രൊലാപ്സോ ഒക്കെ കഴിഞ്ഞ്, സമയത്ത് ഭക്ഷണം പോലും കഴിക്കാൻ ആവാതെ  സ്കൂട്ടറിൽനിന്ന് പോലും വീണു പോയിരുന്ന പപ്പയെ നാട്ടുകാർ വണ്ടി പിടിച്ച് കൊണ്ടുവന്നിരുന്നത് ഇപ്പോഴും കണ്ണ് നനയിക്കുന്ന ഓർമ്മകളാണ്. 

പിന്നെ ചികിത്സായാത്രകൾ, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഒരു ദിവസം നടക്കേണ്ടി വരുന്ന ദൂരം കണക്കാക്കിയാൽ പണ്ടേ ഗിന്നസ് ബുക്കിൽ കയറിയേനെ. 

എന്തെല്ലാം അനുഭവിച്ചാലും അർഹിക്കുന്ന ശമ്പളം പോലും കിട്ടാതെ ജോലി ചെയ്യുന്ന ഓരോ വെറ്റിനറി ഡോക്ടർക്കും സ്നേഹാഭിവാദ്യങ്ങൾ.

ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന്റെ മുഴുവൻ മനോവീര്യം നഷ്ടപ്പെട്ടു പോകാതിരിക്കാൻ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സഹായിക്കണം എന്ന് അഭ്യർഥിക്കുന്നു. 

'ഇനി എന്തിന്.. ആർക്കുവേണ്ടി' എന്ന് ചിന്തിക്കുന്ന, അല്ലെങ്കിൽ ചിന്തിച്ചു പോകുന്ന ഓരോ വെറ്റിനറി ഡോക്ടർമാരോടും (ഞാനുൾപ്പെടെ)  ഒരു അഭ്യർഥന മാത്രം. ചെയ്യുന്ന ജോലികൾ ആത്മാർഥമായി തുടരുക. ഒരു നല്ല വാക്ക് പറയാൻ ആരുമുണ്ടാവില്ല. കല്ലെറിയാൻ പതിനായിരങ്ങൾ ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കുക. കൂടെ കരയാൻ സ്വന്തം കുടുംബം മാത്രമേ കാണൂ എന്ന് ഓരോ നിമിഷവും ഓർക്കുക. 

English summary: Veterinarian Issues: Related Cases