വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളുടെ പാല്‍ കൂടി അമ്മ നല്‍കിത്തുടങ്ങിയിട്ട് ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക. സ്ത്രീകളുടെ കുടുംബ, സാമൂഹിക

വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളുടെ പാല്‍ കൂടി അമ്മ നല്‍കിത്തുടങ്ങിയിട്ട് ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക. സ്ത്രീകളുടെ കുടുംബ, സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളുടെ പാല്‍ കൂടി അമ്മ നല്‍കിത്തുടങ്ങിയിട്ട് ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക. സ്ത്രീകളുടെ കുടുംബ, സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളുടെ പാല്‍ കൂടി അമ്മ നല്‍കിത്തുടങ്ങിയിട്ട്  ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക.

സ്ത്രീകളുടെ കുടുംബ, സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ്  ഇത് കൊണ്ടുവന്നത്. ഇതു കാരണം അമ്മമാര്‍ക്ക്  അവരുടെ പ്രത്യുല്‍പ്പാദനത്തെ കൗശലപൂര്‍വം ക്രമീകരിക്കാന്‍ കഴിഞ്ഞു. എത്ര കുട്ടികള്‍ വേണം, അതും എത്ര ഇടവേളയില്‍, മുലകുടി നിര്‍ത്തുന്ന സമയം എപ്പോൾ ഇവയൊക്കെ സ്ത്രീകള്‍ക്ക് പ്ലാൻ ചെയ്യാൻ കഴിയുന്ന സ്ഥിതിയായി തുടങ്ങിയത് ഈ സമയത്താണ്. 

ADVERTISEMENT

മനുഷ്യന്‍ ഒരു സ്ഥലത്ത് സ്ഥിരതാമസമാക്കി മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍  തുടങ്ങിയ കാലത്താവണം കുഞ്ഞുങ്ങളെ മറ്റു മൃഗങ്ങളുടെ പാലൂട്ടി വളര്‍ത്തുന്ന രീതി വ്യാപകമാക്കിയിട്ടുണ്ടാവുക. നവീനശിലായുഗ കാലത്തില്‍ (12,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്) ആദ്യം പശ്ചിമേഷ്യന്‍  പ്രദേശങ്ങളിലും പിന്നീട് മധ്യ ഏഷ്യയിലും, യൂറോപ്പിന്റെ  ചില ഭാഗങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ ആദ്യമായി ഇണക്കി വളര്‍ത്തിയത്.  സമൂഹ ജീവിതവും കൃഷിയും തുടങ്ങിയതിന്റെ ബാക്കിപത്രമായിരുന്നു അത്. നായ, പശു, ആട്, ഒട്ടകം, കുതിര എന്നിവയെ പലവിധ ആവശ്യങ്ങള്‍ക്കായി ഇണക്കി വളര്‍ത്തി അതുവരെ വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും കഴിഞ്ഞു കൂടിയവര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് രണ്ടുവര്‍ഷംവരെയെങ്കിലും മുലപ്പാല്‍ നല്‍കുന്ന രീതിയാണ് പിന്‍തുടര്‍ന്നിരുന്നത്. 

മനുഷ്യന്റെ വ്യവഹാരങ്ങളിലും, പെരുമാറ്റ രീതികളിലും ചലനാത്മകമായ  മാറ്റങ്ങള്‍ ദൃശ്യമായി തുടങ്ങിയിരുന്നു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദനക്ഷമതയില്‍ മാറ്റംവന്നു, ജോലിയുടെ രീതിയിലും ഘടനയിലും മാറ്റങ്ങളുണ്ടായി. മുലയൂട്ടല്‍ നിര്‍ത്തുന്ന സമയം നേരത്തെയാക്കി. അധികപോഷണത്തിനായി  മൃഗങ്ങളുടെ പാലിനെ ആശ്രയിക്കാന്‍ തുടങ്ങി. മുലപ്പാലിന് പരിപൂരകമായ അല്ലെങ്കില്‍  മുലപ്പാലിന്റെ അളവിലുള്ള ന്യൂനത പരിഹരിക്കാന്‍ സഹായിക്കുന്ന ഭക്ഷണമായി മൃഗങ്ങളുടെ പാല്‍ മാറി.  10,000-4400 BC-യില്‍ നായ്ക്കളെയും, 11,000-9,000 BC-യില്‍ ചെമ്മരിയാടുകളെയും, 3000 BC-യില്‍ ഒട്ടകം, കുതിര എന്നിവയെയും ഇണക്കിയ മനുഷ്യന്‍ പക്ഷേ പാലിന്റെ കാര്യത്തില്‍ പശു, ആട്, ചെമ്മരിയാട് എന്നിവയെ ആശ്രിയിച്ചു. 

ADVERTISEMENT

ആഫ്രിക്കക്കാര്‍ ഒട്ടകപ്പാല്‍ പ്രിയരായിരുന്നുവെന്നത് മറക്കുന്നില്ല. അയവെട്ടുന്ന നാലറകളുള്ള ആമാശയത്തിനുടമകളായ കന്നുകാലികളുടെ പാല്‍ ഉപയോഗിക്കാനും കുതിരപ്പാലിനെയും, പട്ടിപ്പാലിനെയും ആശ്രയിക്കാതിരിക്കാനുമുള്ള അദ്ഭുതകരവും, ബുദ്ധിപരവുമായ തീരുമാനം മനുഷ്യനെടുത്തത് അവന്റെ പരീക്ഷണ നിരീക്ഷണ അനുഭവങ്ങളിലൂടെ ചേര്‍ച്ചയൊത്തതിനെ തിരഞ്ഞെടുക്കാനുള്ള കഴിവില്‍ നിന്നായിരുന്നു.

സങ്കീര്‍ണ്ണ ഘടനയുള്ള, ഓരോ ജീവജാതിക്കും സവിശേഷമായ പ്രത്യേകതകളുള്ള  ദ്രാവകമാണ് പാല്‍. ഒരു ജീവജാതിയുടെ  പാല്‍ മറ്റൊരു ജീവിയുടെ കുട്ടികള്‍ക്ക് നല്‍കുന്നതിന്റെ അല്ലെങ്കില്‍  നവശിലാകാലത്ത് നല്‍കിത്തുടങ്ങിയതിന്റെ ധ്വനിഭേദങ്ങളാണ് മേല്‍പ്പറഞ്ഞ ലേഖനം വിവരിക്കുന്നത്.

ADVERTISEMENT

എന്തൊരു സാഹസമാണ് മനുഷ്യന്‍ കാണിച്ചത്. മറ്റൊരു മൃഗത്തിന്റെ പാല്‍കൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ ഊട്ടുക എന്ന ശ്രമകരമായ  പ്രവൃത്തി വേറൊരു ജീവിയും ശ്രമിച്ചു നോക്കാത്ത ആ ഉദ്യമത്തില്‍ മനുഷ്യന്‍ ജയിച്ചു കയറുക മാത്രമല്ല, അതിനായി  പരിണമിക്കുകയും  ചെയ്തു. ഒപ്പം കുഞ്ഞുങ്ങളെ പാലൂട്ടുകയെന്ന പ്രകൃതിദൗത്യത്തെ അനായസമായ രീതിയിലെത്തിക്കാൻ സ്ത്രീകളെ അതു സഹായിച്ചു.

മുലപ്പാലും മൃഗപ്പാലും

മനുഷ്യന്റെ മുലപ്പാലും, അയവെട്ടുന്ന മൃഗങ്ങളുടെ പാലും തമ്മില്‍ ഘടനയിലുള്ള വ്യത്യാസം നോക്കുക. ഉയര്‍ന്ന മാംസ്യം (പ്രോട്ടീന്‍) അളവാണ് മൃഗങ്ങളുടെ പാലില്‍. മനുഷ്യന്റെ മുലപ്പാലില്‍ അന്നജമായ ലാക്‌ടോസിന്റെ അളവാണ് താരതമ്യേന കൂടുതല്‍. പ്രോട്ടീന്‍ കൂടുതലുള്ള പാല്‍ പാല്‍ക്കുപ്പിയില്‍ കുടിച്ച പൈതങ്ങള്‍ വളര്‍ച്ചയില്‍ മിടുക്കുകാട്ടിയെങ്കിലും വയറിളക്കവും അസിഡിറ്റിയുമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടെയെത്തി. മുലപ്പാലിലുള്ള പല എന്‍സൈമുകളും, മൃഗങ്ങളുടെ പാലില്‍  ഇല്ലാത്തതിനാല്‍ രോഗാണുബാധ തടയാനും, ധാതുലവണങ്ങളുടെ ആഗിരണത്തിനും അവ ഫലപ്രദമല്ലായിരുന്നു. മുലപ്പാലും, മൃഗപ്പാലും  തമ്മിലുള്ള വ്യത്യാസങ്ങള്‍ ചിലത് കുഞ്ഞുങ്ങള്‍ക്ക് സഹായകരവും, മറ്റുചിലത് ന്യൂനതയുമായി പ്രത്യക്ഷപ്പെട്ടു. അതിനാല്‍ മൃഗങ്ങളുടെ പാലിനെ മുലപ്പാലിന്റെ പകരക്കാരനായല്ല പ്രത്യുത അനുബന്ധ, പൂരക ഭക്ഷണമായിട്ടാണ് നിരീക്ഷണ  അനുവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍  കണ്ടെത്തിയത്. 

പശുവിന്‍ പാലും, മുലപ്പാലുമൊക്കെ  ഇരുമ്പ് എന്ന ധാതുവിന്റെ കാര്യത്തില്‍ ദരിദ്രനാണ്. അതിനാല്‍ പശുവിന്‍ പാല്‍ കുടിക്കുന്ന ഒരു വയസ്സില്‍  താഴെയുള്ള  കുട്ടികളില്‍  ഇരുമ്പിന്റെ ന്യുനതയുണ്ടാകും. ആട്ടിന്‍പാലിന്റെ സ്ഥിതിയും  സമാനമാണ്. അപ്പോള്‍ മൃഗങ്ങളുടെ പാലും, പാലുല്‍പ്പന്നങ്ങളും കുഞ്ഞുങ്ങള്‍ക്ക് ഉപകാരപ്രദമായി തീരുന്ന അവസരങ്ങളില്ലേയെന്ന ചോദ്യത്തിനും ലേഖനം ഉത്തരം തരുന്നു. കുട്ടികളുടെ ആരോഗ്യം പ്രധാനമായും രണ്ടു കാര്യങ്ങളെ  ആശ്രയിക്കുന്നു. മുലയൂട്ടല്‍  നിര്‍ത്തുന്ന പ്രായവും, ആ സമയത്ത് നല്‍കുന്ന ഭക്ഷണവും. നവീനശിലാ കാലത്ത് മൃഗങ്ങളുടെ പാല്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ ഗുണദോഷഫലങ്ങള്‍ തീര്‍ച്ചയായും അവ ഏതു ഘട്ടത്തില്‍  ഏതു പ്രായത്തില്‍ എത്ര അളവില്‍ ഉള്‍പ്പെടുത്തി എന്നതിനെ ആശ്രയിച്ചാണ്  നില്‍ക്കുന്നത്. മുലപ്പാല്‍ മാത്രം നല്‍കേണ്ട ആറുമാസം പ്രായത്തിനു ശേഷം പൂരക ഭക്ഷണമായി  പാല്‍ നല്‍കിത്തുടങ്ങിയ രീതി  പരീക്ഷിച്ചവര്‍ക്ക് ഗുണമുണ്ടായി. 

English summary: Differences between human breast milk and cow milk