എന്തു ചെയ്യുന്നുവോ, അതിൽ ഒന്നാമതെത്തണം... അതിൽ റെക്കോർഡ് നേടണം... സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ സ്വദേശി പി.ബി. അനീഷിന്റെ പോളിസി ഇതാണ്. കൃഷി ചെയ്യുന്നതിന് അനുയോജ്യമല്ലാത്ത ചെങ്കുത്തായ പ്രദേശം അതുപോലെ നിലനിർത്തിയാണ്

എന്തു ചെയ്യുന്നുവോ, അതിൽ ഒന്നാമതെത്തണം... അതിൽ റെക്കോർഡ് നേടണം... സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ സ്വദേശി പി.ബി. അനീഷിന്റെ പോളിസി ഇതാണ്. കൃഷി ചെയ്യുന്നതിന് അനുയോജ്യമല്ലാത്ത ചെങ്കുത്തായ പ്രദേശം അതുപോലെ നിലനിർത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു ചെയ്യുന്നുവോ, അതിൽ ഒന്നാമതെത്തണം... അതിൽ റെക്കോർഡ് നേടണം... സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ സ്വദേശി പി.ബി. അനീഷിന്റെ പോളിസി ഇതാണ്. കൃഷി ചെയ്യുന്നതിന് അനുയോജ്യമല്ലാത്ത ചെങ്കുത്തായ പ്രദേശം അതുപോലെ നിലനിർത്തിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തു ചെയ്യുന്നുവോ, അതിൽ ഒന്നാമതെത്തണം... അതിൽ റെക്കോർഡ് നേടണം... സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം നേടിയ കണ്ണൂർ ഉദയഗിരി താബോർ സ്വദേശി പി.ബി. അനീഷിന്റെ പോളിസി ഇതാണ്. കൃഷി ചെയ്യുന്നതിന് അനുയോജ്യമല്ലാത്ത ചെങ്കുത്തായ പ്രദേശം അതുപോലെ നിലനിർത്തിയാണ് അനീഷ് കൃഷി ചെയ്യുന്നത്. 2030 ആകുന്നതോടെ ഒരു വലിയ ‘കാർഷിക റെക്കോർഡാ’ണ് ലക്ഷ്യം. ഒരേക്കറിൽനിന്നു ലഭിക്കുന്നതിന്റെ ഏറ്റവമധികം വരുമാനം നേടുകയെന്ന റെക്കോർഡ്. ‘മനോരമ ഓൺലൈൻ കർഷകശ്രീ’യോട് അനീഷ് പറയുന്നു, തന്റെ കൃഷിരീതികളെക്കുറിച്ച്...

ഈ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ?

ADVERTISEMENT

ഇതുവരെ അപേക്ഷിച്ച പുരസ്കാരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ സംസ്ഥാന സർക്കാർ പുരസ്കാരത്തിനായി അപേക്ഷിച്ചത് ഒരു സാംപിൾ എന്ന മട്ടിലാണ്. ഇതു ലഭിക്കുമെന്നു പ്രതീക്ഷിച്ച് അപേക്ഷിച്ചതല്ല. കാർഷികരംഗത്ത് എന്റെ മനസിനൊരു സംതൃപ്തി ലഭിക്കുന്ന ഘട്ടമെത്തുമ്പോൾ അപേക്ഷിക്കാമെന്നാണ് ആദ്യം കരുതിയിരുന്നത്. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. സരോജിനി ദാമോദര ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം, ആത്മ പുരസ്കാരം എന്നിവ മുൻപു ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരം നേടിയ പി.ബി.അനീഷ് കുടുംബത്തോടൊപ്പം കൃഷിയിടത്തിൽ. ചിത്രം : മനോരമ

കാർഷിക രംഗത്തോടു താൽപര്യം 

കൃഷിയിലേക്കുള്ള പ്രചോദനം അമ്മയായിരുന്നു. കൃഷിയിടത്തിലിറങ്ങി അമ്മ ഓരോരോ ജോലികൾ ചെയ്യുന്നതു കുട്ടിക്കാലം മുതലേ കാണുന്നതാണ്. ബിരുദ പഠനകാലത്ത് 600 റബർത്തൈകൾ നട്ടു, അതു നന്നായി പരിപാലിച്ചു. 5–ാം വർഷം ഈ റബർ ടാപ്പ് ചെയ്യാൻ റബർ ബോർഡ് അനുവാദം നൽകി. റബർത്തോട്ടം കാണാനെത്തിയ കൃഷി ഓഫിസർ പറഞ്ഞത്, ജില്ലയിലെ ഏറ്റവും നല്ല റബർത്തോട്ടം ഇതാണെന്നായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെങ്കിലും കൃഷിയുമായി മുൻപോട്ടു പോകാനായിരുന്നു തീരുമാനം. 

കൃഷിയിലെ അനീഷ് ടച്ച് 

ADVERTISEMENT

കൃത്യമായി, ശാസ്ത്രീയമായി ചെയ്താൽ കൃഷിയോളം ലാഭകരമായി മറ്റൊന്നുമില്ല. കാർഷിക വിളകളിലും ഇതിഹാസങ്ങളുണ്ട്. അതു കണ്ടെത്തി, വിത്തു ശേഖരിച്ചാണ് എന്റെ കൃഷിരീതി. അസാമാന്യ വിളവു നൽകുന്ന വിളകളെക്കുറിച്ചു കേട്ടാൽ അവയുടെ വിത്തുകൾ ശേഖരിക്കും. വിത്തുകൾ വാങ്ങുന്നതിനു മുൻപേ അവയെക്കുറിച്ചു പഠിക്കും. വാങ്ങാനുദ്ദേശിക്കുന്ന വിള തുടർച്ചയായ 3 വർഷം പോയി നിരീക്ഷിക്കും. നല്ലതെന്നു കണ്ടാൽ അതിനുശേഷം, വിത്തു വാങ്ങി ബഡ് ചെയ്യും. കാർഷിക വിളകൾ നടുന്നതു മുതലുള്ള കാര്യങ്ങൾ ഫയലാക്കും. നട്ട ദിവസം, ആദ്യ വിളവെടുത്തത്, ചെയ്ത വളം, വളം കൃഷിയെ ദോഷമായി ബാധിച്ചോ എന്നിങ്ങനെയാണു ഫയലിങ്. ബുക്കിൽ എഴുതുന്നതിനു പുറമേ, ഇതു കംപ്യൂട്ടറിലും രേഖപ്പെടുത്തും. പിന്നീടുള്ള വർഷങ്ങളിൽ വളം നൽകുന്നതിനും കൃഷി പരിപാലിക്കുന്നതിനുമൊക്കെ ഇതു റഫർ ചെയ്യും. 

ചെങ്കുത്തായ കൃഷിയിടം 

വീടിനോടു ചേർന്നുള്ള അഞ്ചേക്കർ കൃഷി ഭൂമി ചെങ്കുത്തായ സ്ഥലമാണ്. ഈ സ്ഥലത്തു കൃഷി ചെയ്യുന്നതിൽ ബുദ്ധിമുട്ടുകളേറെയുണ്ട്. എന്നാൽ ഈ സ്ഥലം അതുപോലെ തന്നെ നിലനിർത്തിക്കൊണ്ടാണു ഞാൻ കൃഷി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഏറ്റവും മുകൾഭാഗത്ത് ഒരു വലിയ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. വളം പമ്പ് ചെയ്തു വിളകൾക്ക് എത്തിക്കുന്നതിനായാണ് ഈ ടാങ്ക്. ഓരോ വിളകളുടെയും ചുവട്ടിലേക്കു പൈപ്പ് സ്ഥാപിച്ച് ഈ വളമെത്തിക്കും. വെള്ളവും ഇതുപോലെ തന്നെ. ഒരേ സമയം, എല്ലാ ചെടികളെയും നനയ്ക്കാൻ കഴിയുന്ന സംവിധാനമാണിത്. അതിനാൽ കൃഷിയിടം നനയ്ക്കുന്നതിനും വളമിടുന്നതിനുമായി ഈ സ്ഥലമത്രയും കയറിയിറങ്ങേണ്ട കാര്യമില്ല. മാത്രമല്ല, സമയവും ലാഭം. ഒരു ദിവസം 10,000 ലീറ്റർ വെള്ളമാണ് എന്റെ കൃഷിക്ക് ആവശ്യം. ഒരു വർഷത്തേക്ക് കൃഷി ആവശ്യത്തിനുള്ള വെള്ളം എനിക്കിപ്പോൾ സ്റ്റോക്കുണ്ട്. 6,80,000 ലീറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയുണ്ട്. 

മോട്ടറിന്റെ സഹായമില്ലാതെ കൃഷിയിടത്തേക്ക് കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ പി.ബി.അനീഷ് നിർമിച്ച തുരങ്കം. ചിത്രം : മനോരമ

കിണറ്റിലേക്കു തുരങ്കമുണ്ടാക്കിയ കഥ

ADVERTISEMENT

16 കോൽ താഴ്ചയുള്ള കിണറ്റിൽ നിന്നാണ് വീട്ടാവശ്യത്തിന് ഉൾപ്പെടെ വെള്ളമെടുക്കുന്നത്. മോട്ടർ ഇല്ലാതെയാണ് വെള്ളമെത്തിക്കുന്നത്. കിണറിന് താഴ്ഭാഗത്തിനു സമാന്തരമായി തുരങ്കം നിർമിക്കുകയാണ് ഞാൻ ചെയ്തത്. ഈ തുരങ്കത്തിലൂടെ ഒരാൾക്ക് കിണറിനുള്ളിലേക്കു കടക്കാനാകും. ഒരാൾപ്പൊക്കത്തിൽ, 30 മീറ്റർ നീളമുള്ള തുരങ്കം 90 ദിവസം കൊണ്ടാണു പൂർത്തീകരിച്ചത്. കഴിഞ്ഞ 6 വർഷമായി, ഈ തുരങ്കം മുഖേനെ കിണറിനുള്ളിലേക്കു പൈപ്പിട്ടാണു വെള്ളമെടുക്കുന്നത്.

വിളയിച്ചെടുക്കുന്നത് ഉപ്പ് ഒഴികെയെല്ലാം

ജാതി, ഏലം, ചക്ക, ഇഞ്ചി, പൈനാപ്പിൾ എന്നു വേണ്ട എല്ലാ കാർഷിക വിളകളുടെയും വിവിധ ഇനങ്ങൾ അനീഷിന്റെ അഞ്ചേക്കർ കൃഷിയിടത്തിലുണ്ട്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണു നെൽകൃഷി ആരംഭിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഇതരസംസ്ഥാനങ്ങളിൽ നിന്ന് അരിയെത്താത്ത സ്ഥിതിയുണ്ടാൽ എന്തു ചെയ്യും എന്ന ചിന്തയാണ് ഇതിനു പിന്നിൽ. തളിപ്പറമ്പിൽ പാട്ടത്തിനെടുത്ത സ്ഥലത്താണു നെൽകൃഷി. ആദ്യ വിളവെടുപ്പിൽ വീട്ടാവശ്യത്തിനു വേണ്ടതിലുമേറെ ലഭിച്ചു. ശ്രീകണ്ഠപുരത്തും ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള മത്സ്യമുൾപ്പെടെ തോട്ടത്തിൽ നിന്നു ലഭിക്കും. ജോസ്ഗിരിയിൽ 16 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്.  അവിടെയൊരു ഫാം ആരംഭിക്കാനാണ് ആഗ്രഹം. ഇതിന്റെ പ്രവർത്തനങ്ങള്‍ അടുത്ത മാസം തുടങ്ങും.

English summary:  Interview with Agricultural Award Winner