വനത്തോടു ചേർന്നുള്ള ഭാഗങ്ങളിൽ, വന്യമൃഗങ്ങളെ ആകർഷിക്കുന്ന വിളകളുടെ കൃഷി ഒഴിവാക്കണമെന്നും ഇനിയുള്ള കൃഷിയെല്ലാം ജൈവമായിരിക്കണമെന്നും (ഓർഗാനിക്) പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സലിം അലി ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വി.എസ്. വിജയൻ. വയനാടൻ മേഖലയിൽ കടുവകളുടെ എണ്ണം വർധിക്കുന്നുവെന്ന കണക്കുകൾ വിശ്വസിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനത്തോടു ചേർന്നുള്ള ഭാഗങ്ങളിൽ, വന്യമൃഗങ്ങളെ ആകർഷിക്കുന്ന വിളകളുടെ കൃഷി ഒഴിവാക്കണമെന്നും ഇനിയുള്ള കൃഷിയെല്ലാം ജൈവമായിരിക്കണമെന്നും (ഓർഗാനിക്) പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സലിം അലി ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. വി.എസ്. വിജയൻ. വയനാടൻ മേഖലയിൽ കടുവകളുടെ എണ്ണം വർധിക്കുന്നുവെന്ന കണക്കുകൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ‘മനോരമ ഓൺലൈൻ കർഷകശ്രീ’ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ:

? മനുഷ്യനും വന്യമൃഗങ്ങളും തമ്മിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾ കുറയ്ക്കാൻ നിയമത്തിനപ്പുറത്ത്, ജൈവികമായ എന്തെങ്കിലും വഴികളുണ്ടോ

ADVERTISEMENT

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം തടയേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. അതിൽ വീഴ്ചയോ അമാന്തമോ പാടില്ല. കാടിനു സമീപത്ത് എന്തൊക്കെ കൃഷി ചെയ്യണം, കൃഷി ചെയ്യരുത് എന്നു കർഷകൻ തന്നെ തീരുമാനിക്കണം. 

വനത്തോടു ചേർന്ന ഭാഗങ്ങളിൽ, വന്യമൃഗങ്ങളെ ആകർഷിക്കുന്ന കപ്പ, കൈതച്ചക്ക, വാഴ തുടങ്ങിയ ഇനങ്ങൾ കൃഷി ചെയ്യരുതെന്നു നേരത്തെ തന്നെ കർഷകരോടു പറയുന്നുണ്ട്. പക്ഷേ, അവർക്കു കൃഷി ചെയ്യാൻ വേറെ ഭൂമിയില്ല. കൃഷി ചെയ്യാനായി അവർക്കു വനത്തിൽ നിന്ന് അകലെ പകരം ഭൂമി നൽകുകയാണു പോംവഴി. സർക്കാർ ഫലപ്രദമായി ഇടപെടുക തന്നെ വേണം. വനംവകുപ്പിന്റെ മാത്രം കാര്യമാണെന്ന നിലയിൽ അവഗണിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുത്. സർക്കാരിന്റെ മൊത്തം ഉത്തരവാദിത്തമെന്ന നിലയിൽ, ഇടപെടാനുള്ള മനസുണ്ടാകണം. 

? ഇതു പ്രായോഗികമാണോ 

പ്രായോഗികമല്ലെന്നു പറ‍ഞ്ഞു മാറ്റിവയ്ക്കാൻ പറ്റാത്ത സ്ഥിതിയെത്തിക്കഴിഞ്ഞു. ഇനി വൈകരുത്. 

ADVERTISEMENT

? ഭാവിയിലെ കൃഷി എങ്ങനെയായിരിക്കണം

ഇനിയുള്ള കൃഷിയെല്ലാം ജൈവരീതിയിലായിരിക്കണം. ഒരു കാര്യത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. സമഗ്രമായ കാഴ്ചപ്പാടുണ്ടാകണം. സുസ്ഥിര വികസനത്തിനും ജൈവകൃഷിക്കുമാണു സലിം അലി ഫൗണ്ടേഷൻ ഊന്നൽ നൽകുന്നത്. വന്യമൃഗങ്ങളുടെ സംരക്ഷണം മാത്രമല്ല, ചുറ്റുപാടിലെ കുഞ്ഞ് കുഞ്ഞ് ജൈവവൈവിധ്യ കേന്ദ്രങ്ങളെയും ആവാസവ്യവസ്ഥകളെയും കണ്ടെത്തി സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമായിരിക്കണം. തൃശൂർ വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ, ഫൗണ്ടേഷൻ മുന്നോട്ടു വയ്ക്കുന്നത് ഇത്തരമൊരു പദ്ധതിയാണ്. സുസ്ഥിര വികസനത്തിനു സംസ്ഥാന സർക്കാർ പിന്തുണ നൽകുന്നുണ്ട്.

? വയനാടൻ മേഖലയിൽ കടുവകളുടെ എണ്ണം 2016ലെ 80ൽ നിന്ന് 100–120ൽ എത്തിയതായാണു വനംവകുപ്പിന്റെ കണക്ക്. ഇതു വിശ്വസനീയമാണോ

കടുവകളുടെ എണ്ണം കൂടുന്നതായി പറയുന്നതാണു വനംവകുപ്പിനു നല്ലത്. കുറഞ്ഞുവെന്നു പറഞ്ഞാൽ, ഉത്തരവാദിത്തം വനംവകുപ്പിനു തന്നെയാണ്. ശാസ്ത്രീയമായ കണക്കെടുപ്പു രീതികൾ ഇപ്പോൾ നിലവിലുണ്ട്. അവ അവലംബിച്ചാൽ മതി. കടുവകളുടെ ടെറിട്ടറി (ജീവിതമേഖല) അടിസ്ഥാനമാക്കിയാകണം കണക്കെടുപ്പ്. എണ്ണം കൂടിയാലും വർഷത്തിൽ രണ്ടോ മൂന്നോ എന്നല്ലാതെ, വലിയ വർധന സാധ്യമല്ല. 

ADVERTISEMENT

? ക്യാമറ വച്ചെടുത്ത കണക്കുകളാണെന്നാണു വനംവകുപ്പു പറയുന്നത്.

ക്യാമറ ഉപയോഗിച്ചുള്ള കണക്കെടുപ്പു രീതി ശാസ്ത്രീയമാണ്. 

? പരിസ്ഥിതി നയത്തെ പറ്റി

നയങ്ങളിൽ കാലികമായ മാറ്റങ്ങളുണ്ടാകണം. അവ സമയബന്ധിതമായി നടപ്പാക്കുന്നതിനു കൂടുതൽ പ്രാധാന്യം നൽകണം. 

English summary: Dr. VS. Vijayan talks about Man-Animal Conflict