നാടൻ പശുക്കളുടെ ചാണകത്തിന് ഗുണം കുറവെന്ന് സ്കൂൾ വിദ്യാർഥിനിയുടെ കണ്ടെത്തൽ ചർച്ചയാവുന്നു. നാടൻ പശുക്കളുടെ ചാണകത്തേക്കാൾ ചെടികളുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം സങ്കരയിനം പശുക്കളുടെ ചാണകമാണെന്നാണ് കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പൊള്ളക്കടയിലെ എം. ശോഭനയുടെ മകളുമായ

നാടൻ പശുക്കളുടെ ചാണകത്തിന് ഗുണം കുറവെന്ന് സ്കൂൾ വിദ്യാർഥിനിയുടെ കണ്ടെത്തൽ ചർച്ചയാവുന്നു. നാടൻ പശുക്കളുടെ ചാണകത്തേക്കാൾ ചെടികളുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം സങ്കരയിനം പശുക്കളുടെ ചാണകമാണെന്നാണ് കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പൊള്ളക്കടയിലെ എം. ശോഭനയുടെ മകളുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ പശുക്കളുടെ ചാണകത്തിന് ഗുണം കുറവെന്ന് സ്കൂൾ വിദ്യാർഥിനിയുടെ കണ്ടെത്തൽ ചർച്ചയാവുന്നു. നാടൻ പശുക്കളുടെ ചാണകത്തേക്കാൾ ചെടികളുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം സങ്കരയിനം പശുക്കളുടെ ചാണകമാണെന്നാണ് കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പൊള്ളക്കടയിലെ എം. ശോഭനയുടെ മകളുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ പശുക്കളുടെ ചാണകത്തിന് ഗുണം കുറവെന്ന് സ്കൂൾ വിദ്യാർഥിനിയുടെ കണ്ടെത്തൽ ചർച്ചയാവുന്നു. നാടൻ പശുക്കളുടെ ചാണകത്തേക്കാൾ ചെടികളുടെ വളർച്ചയ്ക്ക് കൂടുതൽ ഗുണം സങ്കരയിനം പശുക്കളുടെ ചാണകമാണെന്നാണ് കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും പൊള്ളക്കടയിലെ എം. ശോഭനയുടെ മകളുമായ എം. അരുണിമയുടെ കണ്ടെത്തൽ. എന്നാൽ ഇതു ശാസ്ത്രീയ പഠനമല്ലെന്ന് വ്യക്തമാക്കി നാടൻ പശു സംരക്ഷകരും രംഗത്തെത്തി.

8 ഇന്ത്യൻ തദ്ദേശ പശുക്കളുടെ ചാണകവും 2 സങ്കരയിനം പശുക്കളുടെ ചാണകവും ശുദ്ധമായ മണ്ണുമാണ് പരീക്ഷണത്തിനായി അരുണിമ എടുത്തത്. പെരിയയിലെ ഗോകുലം ഗോശാലയിൽ നിന്നു ഗീർ, ഗിഡ, കാസർകോട് കുള്ളൻ, വെച്ചൂർ, ഹള്ളികാർ, കാങ്ക്രജ്, കാങ്കയം, ഓങ്കോൾ എന്നീ ഇന്ത്യൻ പശുക്കളുടെയും എച്ച്എഫ് ഇനത്തിൽപ്പെട്ട രണ്ട് സങ്കരയിനം പശുക്കളുടെയും ചാണകമാണ് പരീക്ഷണത്തിനായി ശേഖരിച്ചത്. ചാണകം നന്നായി ഉണക്കി പൊടിയാക്കി. പിന്നീട് ട്രേയിൽ 200 ഗ്രാം വീതം മണ്ണും പശുവിന്റെ ചാണകവും എടുത്തു. പയർ, വെണ്ട, കടുക് വിത്തുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. പത്ത് വീതം കപ്പുകളിലായി മൂന്നു വിത്തുകളും ഇട്ടു. പരീക്ഷണത്തിനെടുത്ത ശുദ്ധമായ മണ്ണിലും വിത്തിട്ടു. 3 ദിവസം കൊണ്ട് വിത്തുകൾ മുളച്ചു. ഓരോ ദിവസവും ഇവയെ കൃത്യമായി പരിശോധിച്ചു. എത്ര വിത്തുകൾ മുളച്ചു, എത്രയെണ്ണം തൈയായി, എത്ര ഇലകൾ ഉണ്ട്, എത്ര നീളം വച്ചു എന്നിവ കൃത്യമായി രേഖപ്പെടുത്തി. ശുദ്ധമായ മണ്ണിലും സങ്കരയിനം പശുക്കളുടെ ചാണകം ഉപയോഗിച്ച ട്രേയിലെ വിത്തുകളും വേഗത്തിൽ വളർന്നു. വിത്ത് മുളക്കാൻ ശുദ്ധമായ മണ്ണ് തന്നെ ധാരാളമെന്ന് പഠനത്തിൽനിന്നു വ്യക്തമായതായി അരുണിമ പറയുന്നു. മണ്ണിന്റെ വളക്കൂറ് നഷ്ടമായാൽ സങ്കരയിനം പശുക്കളുടെ ചാണകമാണ് ചെടികളുടെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകുന്നതെന്നും മനസ്സിലായി. ചാണകത്തിന്റെ ഗുണം പശുക്കൾ കഴിക്കാൻ ഉപയോഗിക്കുന്ന ചെടികളുടെ ഗുണത്തെ ആശ്രയിച്ചാകാമെന്ന വാദത്തിനും അരുണിമയ്ക്ക് മറുപടിയുണ്ട്. 8 നാടൻ പശുക്കളുടെയും ചാണകം ഒരു ഫാമിൽനിന്നാണ് ശേഖരിച്ചത്. ഒരേ ഭക്ഷണമാണ് ഇവയ്ക്ക് നൽകുന്നതും. മറ്റു ചെടികൾ വളർന്നുവെങ്കിലും സങ്കരയിനം പശുക്കളുടെ ചാണകത്തിൽ വളർന്ന വേഗം ഇതിനുണ്ടായില്ല. ഇന്ത്യൻ പശുക്കളിൽ കാങ്ക്രജ്, കാങ്കയം,ഓങ്കോൾ എന്നീ പശുക്കളുടെ ചാണകത്തിനാണ് ഗുണമേറെ കണ്ടതെന്നും  ഇപ്പോഴും തന്റെ പഠനം തുടരുകയാണെന്നും അരുണിമ പറയുന്നു. കൂടുതൽ പഠനത്തിനായി ലാബ് സൗകര്യം വേണം. കേന്ദ്ര സർവകലാശാലയിലെ പ്ലാന്റ് സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ജാസ്മിൻ എം. ഷാ ആണ് ഗവേഷണത്തിനും രൂപരേഖ തയാറാക്കാനും അരുണിമയെ സഹായിച്ചത്.

ADVERTISEMENT

പഠനം ശാസ്ത്രീയമല്ലെന്നു നാടൻ പശു സംരക്ഷകർ

ലബോറട്ടറികളിൽ പഠനം നടത്താത്ത വെറും നിരീക്ഷണം മാത്രമാണ് ഇതെന്നും ശാസ്ത്രീയമായ അടിത്തറയില്ലെന്നും കാസർകോട് കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ. ലാൽ. 

ADVERTISEMENT

വിത്തിന്റെയും മണ്ണിന്റെയും ഗുണത്തെ അടിസ്ഥാനമാക്കി ചെടികളുടെ വളർച്ച വ്യത്യാസപ്പെടാം. ഒരേ പയർ ചെടിയിൽ നിന്നു ലഭിച്ച പയർ വിത്തുകൾ തന്നെ പലതരം വളർച്ചയും പ്രതിരോധ ശേഷിയുമാണ് പ്രകടിപ്പിക്കുക. അതിനാൽ ഏതെങ്കിലും ചെടികളുടെ വളർച്ച വിലയിരുത്തി ചാണകത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ആധികാരികമായി പറയുന്നതു വസ്തുതാപരമല്ല.

മാത്രമല്ല, ഒരേ ഗുണനിലവാരമുള്ള മണ്ണും വിത്തും ഉപയോഗിച്ച് രാസവളം ചേർത്തു കൃഷി ചെയ്താലും ഓരോ വിത്തിൽ നിന്നുമുള്ള ചെടികളുടെ വളർച്ച വ്യത്യസ്തമായിരിക്കും. ഇത് രാസവളത്തിന്റെ ഗുണനിലവാരം കാരണമല്ലെന്നതു കൃഷിയുടെ അടിസ്ഥാന പാഠമാണ്. സുഭാഷ് പലേക്കർ അടക്കമുള്ളവർ വർഷങ്ങളായുള്ള പഠനങ്ങളിലൂടെയാണ് നാടൻപശുക്കളുടെ ചാണകത്തിന്റെ ഗുണമേന്മ കണ്ടെത്തിയത്. ചാണകത്തിന്റെ ഗുണമേന്മ അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മ ജീവികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. ഈ സൂക്ഷ്മ ജീവികൾ മണ്ണിനകത്തുള്ള മൂലകങ്ങളെ വിഘടിപ്പിച്ചാണ് ചെടികളുടെ വളർച്ചയെ സഹായിക്കുന്നത്. നാടൻ പശുവിന്റെ 100 ഗ്രാം ചാണകത്തിൽ 300 മുതൽ 500 കോടി വരെ സൂക്ഷ്മജീവികൾ ഉണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. മറ്റു പശുക്കൾക്ക് ഇത് 70 ലക്ഷം വരെ മാത്രമാണ്. ഇപ്പോൾ വന്നിരിക്കുന്ന ഈ പഠനം കൂടുതൽ ശാസ്ത്രീയമായി വിലയിരുത്തി അതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുമെന്നും പി.കെ. ലാൽ പറഞ്ഞു.

ADVERTISEMENT

English summary: Cow Dung Benefits