കേരളത്തിന്റെ മലയോര മേഖലയിൽ വിളവെടുപ്പുത്സവമാണ്, കപ്പയുടെ. മലമ്പ്രദേശങ്ങളിലെങ്ങും പാറകളിൽ കപ്പ വാട്ടി ഉണങ്ങാനിട്ടിരിക്കുന്ന കാഴ്ചകൾ. കൂട്ടായ്മയുടെയും നെൽകൃഷിയിടങ്ങളിൽ കൊയ്ത്ത് നടക്കുന്നതും ഈ കാലയളവിൽത്തന്നെ. കോവിഡ് കാലത്ത് സംസ്ഥാനത്തെ കപ്പക്കൃഷി ചെയ്യുന്ന കൃഷിയിടത്തിന്റെ വിസ്തൃതി ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ മലയോര മേഖലയിൽ വിളവെടുപ്പുത്സവമാണ്, കപ്പയുടെ. മലമ്പ്രദേശങ്ങളിലെങ്ങും പാറകളിൽ കപ്പ വാട്ടി ഉണങ്ങാനിട്ടിരിക്കുന്ന കാഴ്ചകൾ. കൂട്ടായ്മയുടെയും നെൽകൃഷിയിടങ്ങളിൽ കൊയ്ത്ത് നടക്കുന്നതും ഈ കാലയളവിൽത്തന്നെ. കോവിഡ് കാലത്ത് സംസ്ഥാനത്തെ കപ്പക്കൃഷി ചെയ്യുന്ന കൃഷിയിടത്തിന്റെ വിസ്തൃതി ഉയർന്നു. വിളവെടുപ്പുകാലം ആയപ്പോൾ പച്ചക്കപ്പയുടെ വില 20ൽനിന്ന് 7 രൂപയിലേക്കുവരെ (കർഷകനു ലഭിക്കുന്ന വില) താഴ്ന്നു. പച്ചക്കപ്പയായി കഴിക്കുന്ന കപ്പ പലരും വാട്ടുകപ്പയാക്കി മാറ്റുന്നു. ഒപ്പം വാട്ടുന്നതിനായി മാത്രം വളർത്തിവരുന്ന കപ്പയും വിളവെടുത്തുതുടങ്ങി. 

ഉൽപാദനം കൂടിയതോടെ പലേടത്തും വിൽപനപ്രതിസന്ധിയുണ്ടെന്ന് കർഷകർതന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് കണമല ബാങ്ക് പുതിയൊരാശയം മുന്നോട്ടുവയ്ക്കുന്നത്, ഭഷ്യ സുരക്ഷയ്ക്കും കർഷക രക്ഷയ്ക്കുമായി കിറ്റിൽ ഒരുകിലോ ഉണക്കക്കപ്പ. കർഷകരുടെ ഉന്നമനത്തിനുവേണ്ടി കണമല ബാങ്ക് ഒട്ടേറെ കാർഷിക–സംഭരണ പദ്ധതികൾ ആവിഷ്കരിച്ചതിൽ ഏറ്റവും പുതിയ ആശയമാണിത്. കാന്താരിവിപ്ലവത്തിന്റെ പിൻബലത്തോടെ അടുത്ത കാമ്പയിനും ബാങ്ക് ആവിഷ്കരിച്ചു, ‘റേഷൻ കിറ്റിൽ ഒരു കിലോ ഉണക്കക്കപ്പ’.

ADVERTISEMENT

കിഴങ്ങ് കഴിക്കുന്നവൻ കിഴങ്ങനാണന്നും, അരിയാഹാരം കഴിക്കുന്നവൻ ശ്രേഷ്ഠനാണന്നുമുള്ള മലയാളിയുടെ മിഥ്യാധാരണ മാറാതെ കേരളത്തിന്റെ ഭഷ്യ സുരക്ഷ അസാധ്യമാണെന്ന് കണമല ബാങ്ക് പ്രസിഡന്റ് ബിനോയ് മങ്കന്താനം പറയുന്നു. 4086 കോടിയുടെ വാർഷിക ഉൽപന്ന മൂല്യമുള്ള 212 കോടി കിലോ കപ്പയാണ് കോവിഡിന് മുമ്പ് ഒരു വർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത് ( agriculturel statistics 2020). നാളികേരവും റബറും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് കപ്പ. മലയാളി ഭക്ഷണശീലത്തിൽ മാറ്റം വരുത്തുകയും സർക്കാർ സഹകരണ സംഘങ്ങൾ വഴിയും പഞ്ചായത്തുകൾ വഴിയും ന്യയവില നൽകി സംഭരിച്ച്, സംസ്കരിച്ച് റേഷൻ ഷോപ്പുകൾ വഴിയും കിറ്റിൽ ഉൾപ്പെടുത്തിയും അരിക്കും ആട്ടയ്ക്കും സൂചി ഗോതമ്പിനും പകരമായി നൽകിയാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാർഷിക വിപ്ലവമായിരിക്കും അത്. സാമ്പത്തിക ബാധ്യതകളില്ലാതെ സർക്കാരിന് ഇത് നടപ്പിലാക്കാനാകും. അതുകൊണ്ടുതന്നെയാണ് ജയിംസ് വടക്കന്റെ ആശയത്തിൽ കണമലനബാങ്ക് ഒരു പുതിയ കാമ്പയിൻ ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കണമല ബാങ്കിന്റെ കാന്താരി വിപ്ലവം ഉൾപ്പെടെയുള്ള കാർഷിക പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പണ്ടുകാലങ്ങളിൽ കുടുംബങ്ങളുടെ ഒത്തുചേരലിന് കപ്പവാട്ട് കാരണമായിരുന്നതെങ്കിൽ ഇന്ന് വാട്ടി ഉണങ്ങി നൽകുന്ന ചെറുകിട സംരംഭങ്ങളും സംസ്ഥാനത്തുണ്ട്. കർഷകൻ കപ്പ പറിച്ച് ഇത്തരം ചെറുകിട സംരംഭങ്ങളിലെത്തിച്ച് കിലോഗ്രാമിന് 15 രൂപവച്ച് നൽകിയാൽ കപ്പ പൊളിച്ച്, അരിഞ്ഞ്, കഴുകി, വാട്ടി, ഉണക്കി കൊണ്ടുപോകാം. ഡ്രയറിൽ ഉണങ്ങുന്നതിനാൽ വെയിലിൽ ഉണങ്ങുന്നതിന്റെ പകുതി സമയംപോലും ആവശ്യമില്ല. വെയിലോ മഴയോ ഒന്നും പ്രശ്നവുമല്ല. വാട്ടുന്നതിനുള്ള ബുദ്ധിമുട്ടുമില്ല. 

ADVERTISEMENT

English Summary: Dried Tapioca for Ration Kit