കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല. അങ്ങനെയൊരു ഖ്യാതി കൂടിയുണ്ട് കാസർകോടിന്. പുകയില എന്നു കാസർകോട്ടുകാർ പറയാറില്ല, അവർക്കത് ചപ്പാണ്. കാസർകോട് ജില്ലയിലെ പള്ളിക്കര, കുണിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങൾ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ‘ചപ്പ്’ എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില

കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല. അങ്ങനെയൊരു ഖ്യാതി കൂടിയുണ്ട് കാസർകോടിന്. പുകയില എന്നു കാസർകോട്ടുകാർ പറയാറില്ല, അവർക്കത് ചപ്പാണ്. കാസർകോട് ജില്ലയിലെ പള്ളിക്കര, കുണിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങൾ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ‘ചപ്പ്’ എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല. അങ്ങനെയൊരു ഖ്യാതി കൂടിയുണ്ട് കാസർകോടിന്. പുകയില എന്നു കാസർകോട്ടുകാർ പറയാറില്ല, അവർക്കത് ചപ്പാണ്. കാസർകോട് ജില്ലയിലെ പള്ളിക്കര, കുണിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങൾ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ‘ചപ്പ്’ എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല. അങ്ങനെയൊരു ഖ്യാതി കൂടിയുണ്ട് കാസർകോടിന്. പുകയില എന്നു കാസർകോട്ടുകാർ പറയാറില്ല, അവർക്കത് ചപ്പാണ്. കാസർകോട് ജില്ലയിലെ പള്ളിക്കര, കുണിയ, കല്യോട്ട് തുടങ്ങിയ പ്രദേശങ്ങൾ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ‘ചപ്പ്’ എന്ന് നാടൻ ഭാഷയിൽ അറിയപ്പെടുന്ന പുകയില കൃഷിയിലൂടെയാണ്. അത്രയേറെ  കർഷകർ ഇവിടെ പുകയില കൃഷി ചെയ്ത് ജീവിച്ചിരുന്നു. കൃഷി അളവിൽ കുറഞ്ഞെങ്കിലും ഇന്നും ഈ പ്രദേശങ്ങളിൽ പുകയില കൃഷി നിലനിൽക്കുന്നു. സാധാരണയായി നവംബർ മാസത്തിലാണ് പുകയില കൃഷി തുടങ്ങുന്നത്. നെൽക്കൃഷി കഴിഞ്ഞാൽ വരണ്ടുണങ്ങിയ പാടങ്ങൾ കിളച്ചു മറിച്ച് പുകയിലക്കൃഷിക്കായി ഒരുക്കും.

ഈസ്റ്റ് ഇന്ത്യാ കമ്പനിയും കാസർകോടൻ പുകയിലയും

ADVERTISEMENT

വർഷങ്ങൾക്കു മുൻപ് ഈസ്റ്റ് ഇന്ത്യാ കമ്പനി ടൺ കണക്കിന് പുകയില കാസർകോടുനിന്ന് മംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു പള്ളിക്കര റയിൽവെ സ്റ്റേഷനാണ് പ്രധാനമായും ഇതിനുവേണ്ടി ഉപയോഗിച്ചത്. അക്കാലത്ത് തീവണ്ടി യാത്രക്കാർക്ക് പള്ളിക്കരയിൽ കിലോമീറ്ററോളം പരന്നു കിടക്കുന്ന പുകയിലപ്പാടങ്ങളുടെ ദൃശ്യഭംഗി ആസ്വദിക്കാമായിരുന്നു. കാലം മാറിയപ്പോൾ ഇവിടങ്ങളിലൊക്കെ കോൺക്രീറ്റ് കെട്ടിടങ്ങളുയർന്നു. പഴയ പുകയിലപ്പാടങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.

കാസർകോട്ടെ പുകയിലപ്പാടം. ചിത്രം∙ പി. നിഖിൽരാജ്

പുകയിലക്കെതിരായ ക്യാംപെയ്നുകൾ സജീവമായതും കൃഷിയെ ബാധിച്ചു. കാൻസർ രോഗത്തിന് കാരണമാകുന്ന നിക്കോട്ടിൻ അടങ്ങിയ ലഹരി വസ്തുവായതു കൊണ്ട് മറ്റു കർഷകർക്ക് ലഭിക്കുന്ന സർക്കാർ അനുകൂല്യമെന്നും പുകയില കർഷകർക്ക് കിട്ടുന്നില്ല. ഈ കൃഷിക്ക് സർക്കാർ കാര്യമായ പ്രോത്സാഹനവും നൽകുന്നില്ല. പരമ്പരാഗതമായി ചെയ്യുന്ന കൃഷിയായതിനാൽ പലരും നിർത്താൻ മടിക്കുന്നു എന്നു മാത്രം. 2001ൽ 110 ഏക്കറിലുണ്ടായിരുന്ന കാസർകോട്ടെ പുകയില കൃഷി ഇന്ന് 10 ഏക്കറിൽ താഴെ മാത്രമാണ്.

ADVERTISEMENT

മൂക്കിപ്പൊടിക്കും കാസർകോടൻ പുകയില

ചായപ്പൊടിയുടെയും ചീര വിത്തിന്റെയും രൂപത്തിലുള്ള പുകയില വിത്തുകൾ മുളപ്പിച്ച ചാല് കീറി തൈകൾ നടും. 90 ദിവത്തെ വളർച്ചയോടെയാണ് പുകയില പാകമാവുക. രാസവളം ഉപയോഗിക്കുന്നതു കുറവ്. കാലിവളമാണ് കൂടുതലും. അതിരാവിലെ എഴുന്നേറ്റ് വെള്ളവും വളവും നൽകും. പാകമായ ശേഷം വെട്ടിമാറ്റിയ പുകയില പ്രത്യേകം തയാറാക്കിയ പന്തലിൽ 21 ദിവസം ഉണക്കാനിടും. കൃഷിക്കാർ വീടുകളിൽവച്ചാണ് പുകയില സംസ്കരിക്കുന്നത്. ഉണക്കിയെടുത്ത പുകയില മൂന്നുപേർ ഇരുന്ന് വേർതിരിച്ച് കെട്ടുകളാക്കി വയ്ക്കുന്നു. ഉണക്കി എടുത്ത പുകയില കിലോയ്ക്ക് ആയിരം രൂപ വരെ വില ലഭിക്കുമെന്ന് ബേക്കൽ മൗവ്വൽ സ്വദേശി കരീം പള്ളത്തിൽ പറയുന്നു.

ADVERTISEMENT

ഒന്നാം തരം, രണ്ടാംതരം എന്നിങ്ങനെ കെട്ടുകളാക്കിയാണ് പുകയില വേർതിരിക്കുന്നത്. ഇങ്ങനെ വേർതിരിക്കാൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾ വേണം. ഇല പറിച്ചെടുത്ത ശേഷം കളയുന്ന തണ്ടുകൾക്കും വില ലഭിക്കും. മൂക്കിപ്പൊടിയടക്കമുള്ള വസ്തുക്കൾ നിർമിക്കാൻ ഇത് ഉപയോഗിക്കും. പുകയില കൃഷി ചെയ്ത പാടത്ത് നല്ല വളക്കൂറുള്ളതുകൊണ്ട് പിന്നീട് വെള്ളരി, വെണ്ട പോലുള്ള പച്ചക്കറികൾ കൃഷി ചെയ്താൽ നല്ല വിളവ് ലഭിക്കും. 

കാസർകോട്ടെ പുകയിലപ്പാടം. ചിത്രം∙ പി. നിഖിൽരാജ്

പ്രധാന വിപണി കർണാടക

കടപ്പുറത്ത് പൂഴിയിൽ കൃഷിചെയ്യുന്നതുകൊണ്ട് പൊയ്യ ചപ്പും, കുണിയ പനയാൽ ഭാഗത്ത് കൃഷിചെയ്യുന്നതുകൊണ്ട് കുണിയ ചപ്പും എന്നീ രണ്ട് തരത്തിലാണ് കാസർകോടൻ പുകയില അറിയപ്പടുന്നത്. ഇപ്പോഴും കുണിയ, പനയാൽ ഭാഗത്ത് പുതിയ തലമുറ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഉണക്കി കെട്ടുകളാക്കിയ പുകയില പുണെ, ഗോവ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കച്ചവടക്കാർ വന്ന് വിലയ്ക്കെടുക്കാറാണ് പതിവ്. മറ്റു മേഖലയിലെ കർഷകർ നേരിടുന്ന ചൂഷണം ഈ മേഖലയിലുമുണ്ട്. കർഷകർക്ക് വിപണന രീതി അറിയാത്തതിനാൽ ചെറിയ വിലയ്ക്ക് ഇടനിലക്കാർ കൈക്കലാക്കുന്നു. 

പുകയിലയുടെ തൈ ലഭിക്കാൻ ഇപ്പോൾ വലിയ പ്രയാസമാണെന്ന് കർഷകർ പറയുന്നു. മുൻപ് മൗവ്വലിലെ മൊട്ടയിൽ മൊയ്തു എന്നയാളിൽ നിന്നടക്കമാണ് കർഷകർ കൂടുതൽ തൈകൾ കൊണ്ടുപോയിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം പുതിയ തലമുറ ഈ മേഖലയിലേക്കു കടന്നു വരാത്തതാണ് തൈകൾക്ക് ക്ഷാമം നേരിടുന്നതിന്റെ കാരണങ്ങളിലൊന്ന്.

English Summary: Tobacco Farming in Kasaragod