അക്വേറിയത്തിൽ വളരുന്ന ഗോൾഡ് ഫിഷിന്റെ ചെതുമ്പലിന് ഇടയിലൂടെ നൂലുപോലുള്ള എന്തോ ഒന്ന് കാണുന്നു. ടാങ്കിലുള്ള എല്ലാ മത്സ്യങ്ങളിലുമുണ്ട്. അതുപോലെ പുറത്ത് സിമന്റ് ടാങ്കിൽ വളരുന്ന ഗപ്പിയുടെ ദേഹത്തും ഇങ്ങനെ കാണുന്നുണ്ട്. ഇത് എന്താണ്. പ്രതിവിധിയെന്ത്. –പി. സുകുമാരന്‍, ആലാ ലെർണിയ സൈപ്രിനേഷ്യ എന്ന ശാസ്ത്രീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്വേറിയത്തിൽ വളരുന്ന ഗോൾഡ് ഫിഷിന്റെ ചെതുമ്പലിന് ഇടയിലൂടെ നൂലുപോലുള്ള എന്തോ ഒന്ന് കാണുന്നു. ടാങ്കിലുള്ള എല്ലാ മത്സ്യങ്ങളിലുമുണ്ട്. അതുപോലെ പുറത്ത് സിമന്റ് ടാങ്കിൽ വളരുന്ന ഗപ്പിയുടെ ദേഹത്തും ഇങ്ങനെ കാണുന്നുണ്ട്.  ഇത് എന്താണ്.  പ്രതിവിധിയെന്ത്. – പി. സുകുമാരന്‍, ആലാ

ലെർണിയ സൈപ്രിനേഷ്യ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആങ്കർ വിരയാണ് ഇത്. ആങ്കർ വിരബാധയുള്ള മത്സ്യങ്ങളെ ക്വാറന്റൈൻ (രോഗബാധയുണ്ടോയെന്ന് അറിയാന്‍ നിശ്ചിത കാലം പ്രത്യേകം സൂക്ഷിക്കുക) ചെയ്യാതെ ടാങ്കുകളിൽ ഇടുമ്പോഴും ടാങ്കുകളിൽ മൽസ്യാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഗുണനിലവാരം കുറയുമ്പോഴും ആങ്കർ വിരബാധയുള്ള മൽസ്യങ്ങളുള്ള ടാങ്കുകളിൽ ഉപയോഗിച്ച വലയും മറ്റു സാധങ്ങളും അണുനശീകരണം നടത്താതെ ഉപയോഗിക്കുമ്പോഴുമാണ് ആങ്കർ വിര പകരുന്നത്. അക്വേറിയത്തിൽ വയ്ക്കാൻ കൊണ്ടുവരുന്ന ജലസസ്യങ്ങളിലൂടെയും വിരബാധയുണ്ടാവാം. അതിനാൽ ചെടികൾ ടാങ്കുകളിൽ ഇടുന്നതിനു മുൻപ് ക്വാറന്റൈന്‍ ചെയ്യണം. 

ADVERTISEMENT

ആങ്കർ വിര ഒരിക്കൽ വന്നുകഴിഞ്ഞാൽ പരിപൂർണമായും മാറ്റാൻ പ്രയാസമാണ്. മത്സ്യങ്ങളുടെ ശരീരത്തിൽ കണ്ടുകഴിഞ്ഞാൽ ഇവയെ മാറ്റുന്നതിന് ആദ്യം  ചെയ്യേണ്ടതു വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ്. തുടർന്ന് രോഗമുള്ളവയെ പിടിച്ചെടുത്ത്‌ വിരകളെ പറിച്ചു മാറ്റിയശേഷം പ്രത്യേകം തയാറാക്കിയ ടാങ്കുകളിലാക്കണം. ഈ ടാങ്കുകളില്‍ പൊട്ടാസ്യം പെർമാംഗനേറ്റ് 0.065 ഗ്രാം 50 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി 15 മിനിറ്റ് നേരം മത്സ്യങ്ങളെ പരിപാലിച്ച ശേഷം മാത്രം തിരിച്ചു പഴയ  ടാങ്കിലേക്ക് ഇടുക.  വിരബാധ  പൂർണമായും  മാറ്റാൻ പ്രയാസമായതിനാൽ രൂക്ഷമായി ബാധിച്ച ടാങ്കുകൾ  പൂർണമായും വറ്റിച്ച് ഉണക്കി ക്ലോറിൻ ഉപയോഗിച്ച് അണുനശീകരണം നടത്തി പുതിയ മീനുകളെ ഇടുകയാണ്  നല്ലത്. 

English summary: Anchor Worm Disease