കോവിഡിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ ലോക്ഡൗണ്‍ ആകാതെ മുതലമടയുടെ മാമ്പഴ മധുരം. പാലക്കാടന്‍ ചുരത്തിലെ കാലാവസ്ഥയില്‍ രാജ്യത്ത് ആദ്യം മാങ്ങ വിളയുന്ന മുതലമടയില്‍ പക്ഷേ ഇത്തവണ മാമ്പഴക്കാലം എത്തിയത് ഏറെ വൈകിയാണ്. അനുകൂല കാലാവസ്ഥയില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി ഇവിടെ മാവുകള്‍ പൂത്തു തുടങ്ങും.

കോവിഡിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ ലോക്ഡൗണ്‍ ആകാതെ മുതലമടയുടെ മാമ്പഴ മധുരം. പാലക്കാടന്‍ ചുരത്തിലെ കാലാവസ്ഥയില്‍ രാജ്യത്ത് ആദ്യം മാങ്ങ വിളയുന്ന മുതലമടയില്‍ പക്ഷേ ഇത്തവണ മാമ്പഴക്കാലം എത്തിയത് ഏറെ വൈകിയാണ്. അനുകൂല കാലാവസ്ഥയില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി ഇവിടെ മാവുകള്‍ പൂത്തു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ ലോക്ഡൗണ്‍ ആകാതെ മുതലമടയുടെ മാമ്പഴ മധുരം. പാലക്കാടന്‍ ചുരത്തിലെ കാലാവസ്ഥയില്‍ രാജ്യത്ത് ആദ്യം മാങ്ങ വിളയുന്ന മുതലമടയില്‍ പക്ഷേ ഇത്തവണ മാമ്പഴക്കാലം എത്തിയത് ഏറെ വൈകിയാണ്. അനുകൂല കാലാവസ്ഥയില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി ഇവിടെ മാവുകള്‍ പൂത്തു തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡിന്റെ വെല്ലുവിളികള്‍ക്കു മുന്നില്‍ ലോക്ഡൗണ്‍ ആകാതെ മുതലമടയുടെ മാമ്പഴ മധുരം. പാലക്കാടന്‍ ചുരത്തിലെ കാലാവസ്ഥയില്‍ രാജ്യത്ത് ആദ്യം മാങ്ങ വിളയുന്ന മുതലമടയില്‍ പക്ഷേ ഇത്തവണ മാമ്പഴക്കാലം എത്തിയത് ഏറെ വൈകിയാണ്. അനുകൂല കാലാവസ്ഥയില്‍ ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി ഇവിടെ മാവുകള്‍ പൂത്തു തുടങ്ങും. പട്ടാളപ്പുഴുവും ഇലപ്പേനും രൂക്ഷമായി ആക്രമിച്ചതോടെ ഒന്നാം വട്ടവും രണ്ടാം വട്ടവും പൂവുകള്‍ കൊഴിഞ്ഞതാണ് ഈ വര്‍ഷം മാമ്പഴക്കാലമെത്താന്‍ വൈകിയത്. മൂന്നും നാലും തവണയായി പൂത്ത മാമ്പൂവുകളാണ് ഇപ്പോള്‍ മാമ്പഴമായി വിപണികളില്‍ എത്തുന്നത്. മാവു കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതു പോലെ രാജ്യം മുഴുവന്‍ ലോക്ഡൗണിലല്ലാത്തതിനാല്‍ മാങ്ങ കയറ്റി അയക്കുന്നുണ്ട്. ഉത്തേരേന്ത്യന്‍ വിപണികളില്‍ എല്ലാ സമയവും തുറക്കാത്തതിന്റെ തിരിച്ചടി ഇവിടത്തെ മാങ്ങയുടെ വിലയെ സ്വാധീനിച്ചിട്ടുമുണ്ട്. 

കാലം തെറ്റിയ വിളവും പ്രതിസന്ധികളും

ADVERTISEMENT

പാലക്കാടന്‍ ചുരത്തിലെ വാളയാര്‍ മുതല്‍ ചെമ്മണാംപതി വരെ നീണ്ടു കിടക്കുന്ന പതിനായിരം ഹെക്ടറോളം വരുന്ന മാന്തോപ്പുകളില്‍ തെളിഞ്ഞ കാലാവസ്ഥയും നല്ല കാറ്റും ലഭിച്ചാല്‍ ഒക്ടോബറില്‍തന്നെ മാവുകള്‍ പൂവിടും. മാമ്പൂവ് 100-120 ദിവസങ്ങള്‍കൊണ്ടാണു മൂപ്പെത്തിയ മാങ്ങയാവുക. ജനുവരി പകുതി മുതല്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിപണികളില്‍ മുതലമട മാങ്ങ എത്തിക്കാന്‍ കഴിയും. മഞ്ഞുകാലം പിന്നിടുന്ന ജനുവരി ആദ്യ വാരം ഡല്‍ഹി വിപണിയില്‍ ഹിമാപസന്ത് ഇനം മാങ്ങയ്ക്കു 160-225 രൂപ വരെയും അല്‍ഫോണ്‍സയ്ക്കു കിലോയ്ക്ക് 125-175 രൂപയും വരെ വില ലഭിക്കും. ബങ്കനപ്പള്ളി, ശെന്തൂരം എന്നിവയ്ക്ക് 100-140 രൂപയാവും വിപണി വില. 

മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഏറെ ആവശ്യക്കാരുള്ള നടശാല എന്ന മാങ്ങ കിലോഗ്രാമിനു 120-160 രൂപ വരെയും പ്രിയൂറിന് 120-190 വരെയും വിലയുണ്ടാകും. അതുകൊണ്ടുതന്നെ ഈ വര്‍ഷം ജനുവരി ആദ്യത്തോടെ മാങ്ങ കയറ്റുമതി ആരംഭിക്കാന്‍ കഴിയാത്തതു മാംഗോ സിറ്റിക്കു വലിയ തിരിച്ചടിയായി. മാര്‍ച്ച് മാസം പകുതിയോടെ മാങ്ങ മൂപ്പെത്തിയാണ് ഇത്തവണ മാങ്ങ പറിച്ചു തുടങ്ങിയത്. എന്നാല്‍ രത്‌നഗിരി, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നും മാര്‍ച്ച് പകുതിക്കു ശേഷം മാങ്ങ എത്തിത്തുടങ്ങും. രത്‌നഗിരിയില്‍നിന്നും അല്‍ഫോണ്‍സയും ആന്ധ്രയില്‍നിന്നും ബങ്കനപ്പള്ളിയുമാണു വിപണിയിലെത്തുക. മുന്‍ വര്‍ഷങ്ങളില്‍ ഇതിനു മുന്‍പേതന്നെ മുതലമട മാങ്ങയിലെ വലിയൊരു അളവും വിപണിയിലെത്തിക്കഴിഞ്ഞിരിക്കും. ഈ വര്‍ഷം മറ്റു സ്ഥലങ്ങളിലെ മാങ്ങയ്ക്ക് ഒപ്പം തന്നെ മുതലമട മാങ്ങയും വിപണിയിലെത്തിയതോടെ വിലയിടിവ് നേരിടേണ്ട സാഹചര്യം ഉണ്ടായി. കൂടാതെ ഇലപ്പേന്‍ ആക്രമണത്തില്‍ മാങ്ങയുടെ തിളക്കം കുറഞ്ഞതും മാങ്ങയെ ആകര്‍ഷകമല്ലാതാക്കി.

ലോക്ഡൗണിനെ മറികടന്ന വര്‍ഷം

2020ലെ മാമ്പഴക്കാലത്ത് എത്തിയ കോവിഡ് മഹാമാരിയും ലോക്ഡൗണും ആദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കൃഷി വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ മുഴുവന്‍ മാങ്ങയും വിപണികളില്‍ എത്തിക്കാന്‍ കഴിഞ്ഞു. കൃഷി വകുപ്പ് മുന്‍കൈ എടുത്തു താങ്ങുവില നിശ്ചയിച്ചു നടത്തിയ സംഭരണം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ ഗുണം ചെയ്തു. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ വിലകുറച്ചു മാങ്ങ വാങ്ങുന്ന സ്ഥിതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടു കഴിഞ്ഞു. കൃഷി വകുപ്പിന്റെ വിപണി കണ്ടെത്തലിനൊപ്പം കൃഷി വകുപ്പിന്റെ സാക്ഷ്യപത്രത്തോടെ മാങ്ങ കയറ്റി അയക്കാന്‍ കഴിഞ്ഞതും നേട്ടമായി. 

ADVERTISEMENT

വിപണി കീഴടക്കുന്ന മാമ്പഴ രുചി

പാലക്കാടന്‍ ചുരത്തിലെ കാലാസ്ഥ കാരണം ആദ്യം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മുതലമട മാങ്ങയുടെ നാവില്‍ വെള്ളം ഊറുന്ന രുചിയും മധുരവും ഏറെ പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ വിപണിയില്‍ മികച്ച വില ലഭിക്കുക പതിവാണ്. കൂടാതെ യൂറോപ്യന്‍ വിപണിയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും മുതലമട മാങ്ങ കയറ്റുമതി ചെയ്യുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മുതലമടയില്‍നിന്നുള്ള മാങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. രാജ്യത്ത് ആദ്യം മാങ്ങ കായ്ക്കുന്ന മുതലമട മാങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഇവിടെത്തെ മാന്തോപ്പുകള്‍ വാങ്ങുന്നതിനും വ്യാപാരികള്‍ ഏറെയെത്തി. ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന സേട്ടുമാര്‍ അടുത്ത സീസണിലേക്കു തോട്ടം ഉറപ്പിക്കുന്നതിനുള്ള തുക ഇപ്പോഴേ നല്‍കും. അങ്ങനെ ഉറപ്പിച്ചാല്‍ അവര്‍ക്കു തന്നെ മാങ്ങ ലഭിക്കുമെന്ന വ്യാപാര തന്ത്രമാണ് ഇവിടെ പയറ്റുന്നത്. സീസണിന്റെ തുടക്കം മുതല്‍ സേട്ടുമാര്‍ മുതലമടയുടെ ഭാഗമാകുമെന്നതും പ്രത്യേകതയാണ്.  

വൈവിധ്യങ്ങളുടെ കലവറ

ജില്ലയിലും തമിഴ്‌നാടിന്റെ അടുത്ത പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന മാന്തോപ്പുകളില്‍ യൂറോപ്യന്മാരുടെ രൂചിഭേദങ്ങളില്‍ ഇടം നേടിയ അല്‍ഫോണ്‍സാ മുതല്‍ പേരറിയാത്ത നാട്ടുമാങ്ങകള്‍ വരെ നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന മാമ്പഴക്കലവറയുടെ നാടാണു മുതലമട. ദോത്താപുരി (കിളിമൂക്ക്), ശെന്തൂരം, ബങ്കനപ്പള്ളി, ഹിമാപസന്ത്, മല്ലിക, കാലാപ്പാടി, സുവര്‍ണ രേഖ, ശര്‍ക്കരക്കുട്ടി, നീലം, മല്‍ഗോവ, നടശാല, ഗുദാദത്ത്, ചന്ദ്രക്കാരന്‍, പ്രിയൂര്‍, റുമാനിയ, ലഡു, ഗദ്ദാമാരി, കല്‍ഗുണ്ട്, വാഴപ്പുവന്‍, മുവാണ്ടന്‍... പേരുള്ളതും പേരില്ലാത്തതുമായി മുപ്പത്തിയഞ്ചോളം തരം മാങ്ങകള്‍ മുതലമടയിലുണ്ട്.  

ADVERTISEMENT

സഹായമായി ഓണ്‍ലൈന്‍ ഗ്രൂപ്പുകളും കൂട്ടായ്മകളും

കോവിഡ് പ്രതിസന്ധിയില്‍ വിപണനം വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണു മുതലമടയില്‍നിന്നും മാങ്ങയെടുത്തു പാര്‍സലായും നേരിട്ടും ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ സജീവമായത്. മുതലമട മാങ്ങയ്ക്കു വില നിശ്ചയിച്ചു പാര്‍സല്‍ ചാര്‍ജും ഈടാക്കിയായിരുന്നു ഓണ്‍ലൈന്‍ വ്യാപാരം. മുതലമടയിലെ തന്നെ ചില കര്‍ഷക കൂട്ടായ്മകളും ആവശ്യക്കാര്‍ക്കു മാങ്ങ എത്തിച്ചു കൊടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓര്‍ഗാനിക് എന്ന പേരില്‍ ചില തട്ടിപ്പു സംഘങ്ങള്‍ വന്നതു യഥാര്‍ഥ കൂട്ടായ്മകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി.  

മാംഗോ ട്രെയിന്‍ വന്നില്ല

മുതലമട മാങ്ങ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ വിപണികളിലെത്തിക്കാന്‍ കഴിയും വിധം ചരക്കു തീവണ്ടി സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ നീക്കം നടത്തിയിരുന്നു. റെയില്‍വേ അധികൃതരും കര്‍ഷകരും വ്യാപാരികളും തമ്മില്‍ പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ വിപണികളിലേക്കെങ്കിലും ചരക്കു തീവണ്ടി സര്‍വീസോ യാത്രാ തീവണ്ടിക്കൊപ്പം പ്രത്യേക ബോഗികളോ ആരംഭിക്കണമെന്ന ആവശ്യം ഇപ്പോഴും റെയില്‍വേയുടെ പരിഗണനയിലാണ്. 

കോവിഡിനു മുന്നില്‍ പകയ്ക്കാതെ തൊഴിലാളികള്‍

പൂവിടുന്നതിനു മാസങ്ങള്‍ മുന്‍പെ തോട്ടം ഒരുക്കല്‍ പണി ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൊഴിലാളികള്‍ സജീവമായില്ല എങ്കില്‍ മാമ്പഴക്കാലത്തു വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. തോട്ടം നനയ്ക്കല്‍, മാവിന്റെ തടമൊരുക്കല്‍, പരിപാലനം, കീടനാശിനി തളിക്കല്‍, മാങ്ങ പറിക്കല്‍, ഗുണനിലവാരമനുസരിച്ചു വേര്‍തിരിക്കല്‍, പാക്കിങ് എന്നിവയിലായി ഓരോ സീസണിലും 10,000-15,000 പേര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. രാജ്യത്തിനകത്തെ വിപണികളില്‍ മാമ്പഴമെത്തിക്കാന്‍ നൂറു കണക്കിനു കരാറുകാരുണ്ട്. അന്‍പതോളം അംഗീകൃത കയറ്റുമതിക്കാരും രാജ്യാന്തര വിപണി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.

കൈത്താങ്ങില്ലാതെ മാംഗോസിറ്റി

പൂവിടുന്ന സമയത്തും തുടര്‍ന്നും നടത്തുന്ന കീടനാശിനി പ്രയോഗത്തെക്കുറിച്ചു കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യക്തമായ നിര്‍ദ്ദേശം നല്‍കാന്‍ സംവിധാനമില്ല. മാവ് പരിപാലനത്തില്‍ അജ്ഞത മാറിയിട്ടില്ലാത്ത കര്‍ഷകരും പാട്ട കര്‍ഷകരും കൃഷിഭവനെ ആശ്രയിച്ചാണു മുന്നോട്ടു പോവുന്നത്. കര്‍ഷകരുടെ അറിവില്ലായ്മയും രൂക്ഷമായ കീടബാധയ്ക്കു വഴി വയ്ക്കുന്നുണ്ടെന്ന ആക്ഷേപവും നിലവിലുണ്ട്. കൃഷി ചെയ്തു 600 കോടിയോളം വിറ്റുവരവ് ഉണ്ടാക്കുന്ന മാമ്പഴത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതിന് വിദഗ്ധനെ നിയോഗിക്കുകയും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന ആവശ്യം തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. സ്‌ക്വാഷ്, ജാം, അച്ചാര്‍, ജ്യൂസ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതയും പരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയില്ല.  

ഉല്‍പാദന കുറവും കീടബാധയും 

കീടബാധയും ഉല്‍പാദനക്കുറവും രൂക്ഷമായതിനെ തുടര്‍ന്ന് 13 ഏക്കര്‍ സ്ഥലത്തെ 30 വര്‍ഷത്തിലേറെ പ്രായമായ മാവുകള്‍ മുറിച്ചു മാറ്റുന്ന സാഹചര്യം ഉണ്ടായി. വിദേശത്തും ഉത്തരേന്ത്യന്‍ വിപണിയിലും ഏറെ ആവശ്യക്കാരുള്ളതും ഉയര്‍ന്ന വില ലഭിക്കുന്നതുമായ അല്‍ഫോണ്‍സ, ബങ്കനപ്പള്ളി, ദോത്താപുരി(കിളിമൂക്ക്), ശെന്തൂരം എന്നീ ഇനങ്ങളില്‍പ്പെട്ട മാവുകളാണു മുറിച്ചു നീക്കിയത്. കീടങ്ങളുടെ രൂക്ഷമായ ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ 5 വര്‍ഷത്തോളമായി മുതലമട മാംഗോ സിറ്റിയിലെ ഈ തോട്ടങ്ങളില്‍ ഉല്‍പാദനം നാമമാത്രമാണ്. എന്നാല്‍ തോട്ടം പരിപാലത്തിനുള്ള ചെലവില്‍ യാതൊരു കുറവുമില്ല. ഒരു മാവിന് ഏറ്റവും കുറഞ്ഞത് 1000 രൂപ എന്ന നിരക്കില്‍ പരിപാലന ചെലവ് ആവശ്യമാണ്. 

'വിദഗ്ധസേവനം ലഭ്യമാക്കണം'

മണ്ണും മരവും കീടങ്ങളും അറിഞ്ഞു കര്‍ഷകന് അറിവു നല്‍കാന്‍ കഴിയുന്ന വിധത്തില്‍ മാവ് കൃഷിയില്‍ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രാണികളെയും പുഴുക്കളെയും നിയന്ത്രിക്കുന്ന കീടനാശിനി പ്രയോഗിക്കുമ്പോള്‍ പേന്‍ വളരുന്നതു കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ആളില്ല. മുതലമട മാംഗോ പാക്കേജിന്റെ ഭാഗമായി വിദഗ്ധനെ നിയോഗിച്ചെങ്കിലും അധിക കാലം ഉണ്ടായില്ല. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുമുള്ള വിദഗ്ധരാണ് ഇടയ്ക്ക് ഇവിടെയെത്തി നിര്‍ദേശം നല്‍കുന്നത്. എന്നാല്‍ മാന്തോപ്പുകളെ ക്ലസ്റ്റര്‍ ആയി തിരിച്ചു കാലാവസ്ഥയ്ക്കും മണ്ണിനും അനുസൃതമായി കീടനിയന്ത്രണവും മണ്ണു പരിപാലനവും നടത്തണം. അതിനു കാലാവസ്ഥ പഠനത്തിനുള്ള സൗകര്യവും മുതലമടയില്‍തന്നെ ഉണ്ടാകണം.   എം.താജുദ്ദീന്‍, ചെയര്‍മാന്‍, പാലക്കാട് മാംഗോവാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, മുതലമട. 

English Summary: How Muthalamada, Mango City of Kerala Flourish in the Time of Covid Lockdown