കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകള്‍ ഏറ്റവുമധികം തിരഞ്ഞു പോയിട്ടുണ്ടാകുക വൈറസിനെതിരെ രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഭക്ഷണപദാര്‍ഥങ്ങളും മരുന്നുകളും സപ്ലിമെന്റുകളുമായിരിക്കും. ശാസ്ത്രീയവും അല്ലാത്തതുമായ പലവിധ ഒറ്റമൂലികളും പൊടിക്കൈകളും വിവരിക്കുന്ന ലേഖനങ്ങളും വീഡിയോകളും പരസ്യങ്ങളും ഇതിനകം നമ്മള്‍ കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകള്‍ ഏറ്റവുമധികം തിരഞ്ഞു പോയിട്ടുണ്ടാകുക വൈറസിനെതിരെ രോഗപ്രതിരോധശേഷി കൂട്ടാനുള്ള ഭക്ഷണപദാര്‍ഥങ്ങളും മരുന്നുകളും സപ്ലിമെന്റുകളുമായിരിക്കും. ശാസ്ത്രീയവും അല്ലാത്തതുമായ പലവിധ ഒറ്റമൂലികളും പൊടിക്കൈകളും വിവരിക്കുന്ന ലേഖനങ്ങളും വീഡിയോകളും പരസ്യങ്ങളും ഇതിനകം നമ്മള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു. പലതും നമ്മള്‍ പരീക്ഷിച്ചിട്ടുമുണ്ടാകും. എന്തായാലും ഇവയൊന്നും വൈറസിനെതിരെയുള്ള മരുന്നല്ലായെന്ന ബോധ്യം സൃഷ്ടിക്കാന്‍ നമ്മുടെ ശാസ്ത്രബോധവും യുക്തിചിന്തയും നമ്മെ സഹായിച്ചിട്ടുണ്ടാകും. കോവിഡ് രോഗത്തിനെതിരെയുള്ള വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വസ്തുക്കളും ഭക്ഷണ രീതികളും നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നുമുണ്ട്.

അത്തരത്തിലൊന്നാണ് മഞ്ഞള്‍ പാല്‍. പാലില്‍ പ്രകൃതിദത്ത മഞ്ഞള്‍ ചേര്‍ത്ത് പാനം ചെയ്യുന്നത് പണ്ടുകാലംമുതല്‍ രോഗപ്രതിരോധശേഷിക്കു തുടര്‍ന്നുപോരുന്ന രീതിയാണ്. ഹല്‍ദി മില്‍ക്കെന്നും ഗോള്‍ഡന്‍ മില്‍ക്കെന്നും മഞ്ഞള്‍പാല്‍ അറിയപ്പെടുന്നു. മഞ്ഞള്‍പാലിന്റെ ഗുണം മനസിലാക്കി പാക്കറ്റിലാക്കി പിണിയിലെത്തിച്ച കമ്പനികളും ഇന്ന് നാട്ടിലുണ്ട്. 

ADVERTISEMENT

ഭാരത സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനായി സ്വീകരിക്കാവുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുവര്‍ണ പാല്‍ അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു. 

ഓഷധഗുണങ്ങളാല്‍ സമ്പന്നമായതിനാല്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് മഞ്ഞള്‍.     ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 'മഞ്ഞള്‍ പാല്‍' ഏറെ സ്വീകാര്യമായ ഉല്‍പന്നമാണ്.'ടര്‍മറിക് ലാറ്റി ' (Turmeric latte) എന്ന പേരില്‍ പ്രസിദ്ധമായ ഡ്രിങ്കാണിത്. സൗന്ദര്യ വര്‍ധന എന്നതിന് ഉപരിയായി നല്ല ഉറക്കം കിട്ടുന്നതിനും, പേശി വേദനയ്ക്കും, പനി, ജലോദോഷം എന്നിവയില്‍നിന്നുള്ള സംരക്ഷണം  നല്‍കുന്നതിനും, കുഞ്ഞുങ്ങളുടെ വിര, കൃമിശല്യം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ADVERTISEMENT

അനായാസം തയാറാക്കാം

250 മില്ലി പാല്‍ തിളപ്പിക്കുക. അതിലേക്ക് ഒരു കഷ്ണം വൃത്തിയാക്കിയ മഞ്ഞള്‍ ഇടുക. അരിച്ചെടുത്ത പാല്‍ ചെറു ചൂടോടെ കുടിക്കാം. മഞ്ഞളിന്റെ രുചി ഇഷ്ടപ്പെടാത്തവര്‍ക്ക് തേന്‍, കുരുമുളകുപൊടി എന്നിവ ഉപയോഗിക്കാം. രാവിലെയോ, രാത്രിയോ കുടിക്കാം.

ADVERTISEMENT

English summary:  Importance of Golden Milk