ബ്രിട്ടിഷ് രാജ്ഞിയുടെ തീൻമേശയിൽ സ്ഥാനം പിടിച്ച നെല്ലിയാമ്പതി ഓറഞ്ച്. ചെറുതും രുചിയേറിയതുമായ ഇവിടത്തെ ഓറഞ്ച് പണ്ടേ പേരുകേട്ടതാണ്. ബ്രിട്ടിഷ് ഭരണകാലത്താണ് 300 ഏക്കറിലധികം സ്ഥലത്ത് ഇവിടെ ഓറഞ്ച് കൃഷി ചെയ്തിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പരിക്കേറ്റ ഭടന്മാർക്ക് ഓറഞ്ചും പച്ചക്കറികളും

ബ്രിട്ടിഷ് രാജ്ഞിയുടെ തീൻമേശയിൽ സ്ഥാനം പിടിച്ച നെല്ലിയാമ്പതി ഓറഞ്ച്. ചെറുതും രുചിയേറിയതുമായ ഇവിടത്തെ ഓറഞ്ച് പണ്ടേ പേരുകേട്ടതാണ്. ബ്രിട്ടിഷ് ഭരണകാലത്താണ് 300 ഏക്കറിലധികം സ്ഥലത്ത് ഇവിടെ ഓറഞ്ച് കൃഷി ചെയ്തിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പരിക്കേറ്റ ഭടന്മാർക്ക് ഓറഞ്ചും പച്ചക്കറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് രാജ്ഞിയുടെ തീൻമേശയിൽ സ്ഥാനം പിടിച്ച നെല്ലിയാമ്പതി ഓറഞ്ച്. ചെറുതും രുചിയേറിയതുമായ ഇവിടത്തെ ഓറഞ്ച് പണ്ടേ പേരുകേട്ടതാണ്. ബ്രിട്ടിഷ് ഭരണകാലത്താണ് 300 ഏക്കറിലധികം സ്ഥലത്ത് ഇവിടെ ഓറഞ്ച് കൃഷി ചെയ്തിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പരിക്കേറ്റ ഭടന്മാർക്ക് ഓറഞ്ചും പച്ചക്കറികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിട്ടിഷ് രാജ്ഞിയുടെ തീൻമേശയിൽ സ്ഥാനം പിടിച്ച നെല്ലിയാമ്പതി ഓറഞ്ച്. ചെറുതും രുചിയേറിയതുമായ ഇവിടത്തെ ഓറഞ്ച് പണ്ടേ പേരുകേട്ടതാണ്. ബ്രിട്ടിഷ് ഭരണകാലത്താണ് 300 ഏക്കറിലധികം സ്ഥലത്ത് ഇവിടെ ഓറഞ്ച് കൃഷി ചെയ്തിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പരിക്കേറ്റ ഭടന്മാർക്ക് ഓറഞ്ചും പച്ചക്കറികളും എത്തിച്ചുകൊടുക്കുന്നതിന് 1943ൽ അന്നത്തെ കൊച്ചി മഹാരാജാവ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനെ ആശ്രയിച്ചു. ‌പഴയ ഓറഞ്ചു മരങ്ങൾ മിക്കതും നശിച്ചതോടെ പുതിയ തൈകൾ നട്ട് ആ മഹിമ നിലനിർത്തുകയാണു നെല്ലിയാമ്പതിയിൽ. 

പൾപ്പ് (പഴച്ചാറ്) എടുക്കുന്നതിനായി മുറിച്ച ഓറഞ്ചുകൾ യന്ത്രത്തിന്റെ സഹായത്തിൽ പിഴി‍ഞ്ഞെടുക്കുന്നു. തുണിയിലേക്കു ഒഴുക്കുന്ന പൾപ്പ് വീണ്ടും അരിച്ചെടുത്താണു ഉപയോഗിക്കുന്നത്. 8 കിലോഗ്രാം ഓറഞ്ചിൽ നിന്നും ഒരു കിലോഗ്രാം പൾപ്പ് ലഭിക്കും (ചിത്രം–1). ഓറഞ്ച് പൾപ് അരിച്ചെടുക്കുന്നു (ചിത്രം–2)

ഓറഞ്ചും പാഷൻഫ്രൂട്ടും യഥേഷ്ടം ലഭിച്ചതോടെയാണു സ്ക്വാഷും ജാമും ഉൽപാദിപ്പിക്കാൻ ‌സംസ്കരണശാല ആരംഭിച്ചത്. 1960ൽ ആദ്യത്തെ സംസ്കരണശാലയിൽ നിന്നുള്ള ഉൽപന്നങ്ങൾ വിപണിയിൽ പ്രിയം നേടി. 2015ൽ 1.25 കോടി രൂപ മുടക്കി ഫാമിൽ തന്നെ പുതിയ സംസ്കരണശാല തുടങ്ങി. ഇവിടെ, സർക്കാർ ഫാമിൽ വിളവെടുക്കുന്ന ഓറഞ്ച് പൂർണമായും സ്ക്വാഷാക്കി മാറ്റും. 

ADVERTISEMENT

നെല്ലിയാമ്പതി ഫാമിലെ സ്ക്വാഷും മറ്റ് ഉൽപന്നങ്ങളും ‘ഫ്രൂട്ട്നെൽ’ എന്ന പേരിലാണു ബ്രാൻഡ് ചെയ്തിട്ടുള്ളത്. ഫാമിലെ കൗണ്ടർ വഴി ഒരു വർഷം 30,000 കുപ്പി വിൽക്കുന്നു. 25 ലക്ഷം രൂപ ഈ ഇനത്തിൽ ലഭിക്കും. 17 തരം സ്ക്വാഷും 12 തരം ജാമും ഉപ്പിലിട്ടതും അച്ചാറുമെല്ലാം ഉൾപ്പെടെ ആകെ 45 ഇനങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഇതിൽ പ്രധാനം ഓറഞ്ച്, പാഷൻഫ്രൂട്ട് സ്ക്വാഷും ജാമും പേരയ്ക്ക ജെല്ലിയുമാണ്. പുതിയ സംസ്കരണശാലയിൽ ദിവസവും 1000 കിലോ പഴങ്ങൾ സംസ്കരിക്കാം. 

ഓറഞ്ച് പൾപ് അരിച്ച് തയ്യാറാക്കി വച്ചിരിക്കുന്നു (ചിത്രം 1). ശേഖരിച്ച പൾപ്പ് സ്ക്വാഷായി മാറ്റുന്നതിനു പഞ്ചസാരലായനി തയാറാക്കുന്നു. ഒരു കിലോഗ്രാം പൾപ്പിനു രണ്ട് കിലോഗ്രാം പഞ്ചസാരയാണ് ചേർക്കുന്നത്. ഒരു കിലോഗ്രാം വെള്ളത്തിൽ പഞ്ചസാരയിട്ടു തിളപ്പിച്ചാണ് ലായനി തയാറാക്കുന്നത് (ചിത്രം–2). പഞ്ചസാരപ്പാനി പൾപ്പിൽ ചേർക്കുന്നു (ചിത്രം–3).

25 ഹെക്ടർ സ്ഥലത്ത് 6000 ഓറഞ്ച് തൈകളാണു കൃഷി ചെയ്തിട്ടുള്ളത്. ഇതിൽ 3000 തൈകളിൽ നിന്നുള്ള വിളവെടുപ്പാണ് നടന്നുവരുന്നത്. കഴിഞ്ഞ സീസണിൽ ഒന്നര ടൺ ഓറഞ്ച് വിളവെടുത്തു. ഈ സീസണിൽ ഇതുവരെ 800 കുപ്പി സ്ക്വാഷ് ഉൽപാദിപ്പിക്കാനായി. 3000 കുപ്പി പാഷൻഫ്രൂട്ട് സ്ക്വാഷും ഉണ്ടാക്കി. വിളവെടുപ്പ് ഓഗസ്റ്റ് വരെ തുടരും. 

ADVERTISEMENT

അത്യുൽപാദന ശേഷിയുള്ള കൂർഗ് മണ്ഡരിൻ ഇനത്തിൽപ്പെട്ട ഉയരം കുറഞ്ഞ 3000 ചെടികൾ ഫാമിൽ നട്ടിട്ടുണ്ട്. വിളവെടുപ്പിന് 6 വർഷമെടുക്കും. 

2016ൽ നാഗ്പുരിൽനിന്ന് എത്തിച്ച 3000 തൈകളിൽ നിന്നാണ് ഇപ്പോൾ കൂടുതലും വിളവെടുക്കുന്നത്. ഇവ മൂന്നു വർഷം കൊണ്ടു കായ്ക്കുന്ന ഇനമാണ്. പുറംതോലിനു കനം കുറവും ജ്യൂസിന്റെ അളവു കൂടിയതുമായ ഇവയ്ക്കു നാഗ്പുർ ഓറഞ്ചിനു സമാനമായ പുളിപ്പും മധുരവും കലർന്ന രുചിയുമാണ്. 

തയാറായ ഓറഞ്ച് സ്ക്വാഷ് കുപ്പികളിൽ നിറയ്ക്കുന്നു. ഒരു കിലോഗ്രാം പൾപ്പിൽ നിന്നും 700 എം.എൽ വരുന്ന 4 കുപ്പികൾ കിട്ടും (ചിത്രം 1). കുപ്പികളിൽ ലേബൽ ഒട്ടിക്കുന്നു (ചിത്രം 2)
ADVERTISEMENT

ഒരു ചെടിയിൽനിന്ന് 10 മുതൽ 15 കിലോ ഓറഞ്ച് വരെ ലഭിക്കുമെന്നാണു പ്രതീക്ഷ. ഫാമിലെ പഴയ ചെടികളിൽനിന്ന് ഒരു കിലോ മാത്രമേ കിട്ടൂ. ഫാമിലെ കൗണ്ടറിൽ ഒരു കുപ്പി ഓറഞ്ച് സ്ക്വാഷിന് 100 രൂപയാണു വില. ഫാമിൽ നിന്ന് ഓറഞ്ച് മാത്രമായി വിൽപന നടത്താറില്ല. 

നഷ്ടത്തിൽ നീങ്ങുന്ന ഫാമിനെ ഒരു പരിധിവരെ രക്ഷപ്പെടുത്താൻ വരും വർഷങ്ങളിൽ കഴിയുമെന്നാണു പ്രതീക്ഷ. 10,000 തൈകൾ കൂടി പുതുതായി നടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. തൈകൾ ഓറഞ്ചിന്റെ ഗവേഷണ കേന്ദ്രമുള്ള നാഗ്പുരിൽനിന്നാകും എത്തിക്കുക. 10 ഹെക്ടർ സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൃഷിയും ചെയ്തിട്ടുണ്ട്. 2020 ജനുവരി മുതൽ ഇതു വരെ രണ്ടര ടൺ ഓറഞ്ച് ലഭിച്ചു. 14 ടൺ പാഷൻഫ്രൂട്ടും പറിച്ചെടുക്കാനായി. 

ഓറഞ്ച് ജ്യൂസ് വിൽപനയ്ക്കു തയാർ

സംസ്കരണ ശാലയില്‍ സ്ക്വാഷ് ഉണ്ടാക്കുന്ന വിധം

ഫാമില്‍നിന്നും പറിച്ചെടുത്ത ഓറഞ്ചുകളും പാഷന്‍ ഫ്രൂട്ടുകളും ഫാമില്‍ തന്നെയുള്ള പഴം സംസ്കരണശാലയില്‍ എത്തിക്കും. പഴങ്ങള്‍ പരിശോധിച്ചു നല്ലവ മാത്രം വേര്‍തിരിക്കും. ഇവ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കും. പിന്നീട് ഓരോന്നും രണ്ടാക്കി മുറിച്ചിടും. യന്ത്രത്തിന്റെ സഹായത്തില്‍ ഓറഞ്ചിന്റെ ഉള്‍വശം ചൂഴ്ന്ന് പള്‍പ്പ് (പഴച്ചാറ്) എടുക്കും. തുണിയിലേക്കു ഒഴുക്കുന്ന പള്‍പ്പ് മറ്റൊരു പാത്രത്തിലേക്കു മാറ്റി ഒരു തുണി കൂടി ഉപയോഗിച്ച് വീണ്ടും അരിച്ചെടുക്കും. 8 കിലോഗ്രാം ഓറഞ്ചില്‍ നിന്നും ഒരു കിലോഗ്രാം പള്‍പ്പ് ലഭിക്കും. ശേഖരിച്ച പള്‍പ്പ് സ്ക്വാഷ് ആക്കുന്നതിനു വേണ്ടി തിളപ്പിച്ച വെള്ളത്തില്‍ പഞ്ചസാര അലിയിക്കും. ഒരു കിലോഗ്രാം പള്‍പ്പിനു രണ്ട് കിലോഗ്രാം പഞ്ചസാരയാണ് ചേര്‍ത്തേണ്ടത്. ഒരു കിലോഗ്രാം വെള്ളത്തില്‍ പഞ്ചസാരയിട്ടു തിളപ്പിച്ചാണ് ലായനി തയാറാക്കുന്നത്. പഞ്ചസാര ചേര്‍ത്ത വെള്ളവും പള്‍പ്പും ചേര്‍ത്ത മിശ്രിതത്തില്‍ ക്ലാസ് രണ്ടില്‍പെട്ട പ്രിസര്‍വേറ്റീവായി (കേടുവരാതെ സൂക്ഷിക്കുന്നതിനു) സോഡിയം ബെന്‍സോയേറ്റും, നിറവും മണവും ഉണ്ടാകാന്‍  അല്‍പം ഫ്ളേവറും ചേര്‍ത്തും. പിന്നീട് തയാറായ ഓറഞ്ച് സ്ക്വാഷ് കുപ്പികളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാം പള്‍പ്പില്‍ നിന്നും 700 മില്ലി ലീറ്റർ വരുന്ന 4 കുപ്പി സ്ക്വാഷ് ലഭിക്കുമെന്നും ഫാമിലെ കൃഷി അസിസ്റ്റന്റ് നാരായണന്‍കുട്ടി പറഞ്ഞു. 

English summary: Passion fruit farming in Nelliyampathy Orange and Vegetable Farm