മുറിഞ്ഞുവീണ ഒരു മാവില്‍നിന്നു മുള പൊട്ടി വളര്‍ന്നൊരു ഒരു കൂട്ടായ്മയുണ്ട്, കണ്ണപുരം ചുണ്ട കുറുവക്കാവ് എന്ന ഗ്രാമത്തില്‍. മാങ്ങയുടെ മധുരവും മാവിന്റെ തണുപ്പും പകരുന്നൊരു പേരുമുണ്ടതിന്: 'നാട്ടുമാഞ്ചോട്ടില്‍'. ലക്ഷ്യം നാടന്‍ മാവുകളുടെ വീണ്ടെടുപ്പ്, ഗവേഷണം. അഞ്ചു വര്‍ഷത്തിനിടെ, സംസ്ഥാനത്തെ 280ല്‍പ്പരം

മുറിഞ്ഞുവീണ ഒരു മാവില്‍നിന്നു മുള പൊട്ടി വളര്‍ന്നൊരു ഒരു കൂട്ടായ്മയുണ്ട്, കണ്ണപുരം ചുണ്ട കുറുവക്കാവ് എന്ന ഗ്രാമത്തില്‍. മാങ്ങയുടെ മധുരവും മാവിന്റെ തണുപ്പും പകരുന്നൊരു പേരുമുണ്ടതിന്: 'നാട്ടുമാഞ്ചോട്ടില്‍'. ലക്ഷ്യം നാടന്‍ മാവുകളുടെ വീണ്ടെടുപ്പ്, ഗവേഷണം. അഞ്ചു വര്‍ഷത്തിനിടെ, സംസ്ഥാനത്തെ 280ല്‍പ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറിഞ്ഞുവീണ ഒരു മാവില്‍നിന്നു മുള പൊട്ടി വളര്‍ന്നൊരു ഒരു കൂട്ടായ്മയുണ്ട്, കണ്ണപുരം ചുണ്ട കുറുവക്കാവ് എന്ന ഗ്രാമത്തില്‍. മാങ്ങയുടെ മധുരവും മാവിന്റെ തണുപ്പും പകരുന്നൊരു പേരുമുണ്ടതിന്: 'നാട്ടുമാഞ്ചോട്ടില്‍'. ലക്ഷ്യം നാടന്‍ മാവുകളുടെ വീണ്ടെടുപ്പ്, ഗവേഷണം. അഞ്ചു വര്‍ഷത്തിനിടെ, സംസ്ഥാനത്തെ 280ല്‍പ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറിഞ്ഞുവീണ ഒരു മാവില്‍നിന്നു മുള പൊട്ടി വളര്‍ന്നൊരു ഒരു കൂട്ടായ്മയുണ്ട്, കണ്ണപുരം ചുണ്ട കുറുവക്കാവ് എന്ന ഗ്രാമത്തില്‍. മാങ്ങയുടെ മധുരവും മാവിന്റെ തണുപ്പും പകരുന്നൊരു പേരുമുണ്ടതിന്: 'നാട്ടുമാഞ്ചോട്ടില്‍'. ലക്ഷ്യം നാടന്‍ മാവുകളുടെ വീണ്ടെടുപ്പ്, ഗവേഷണം. അഞ്ചു വര്‍ഷത്തിനിടെ, സംസ്ഥാനത്തെ 280ല്‍പ്പരം നാടന്‍ മാവിനങ്ങളെ തിരിച്ചറിഞ്ഞു ഈ കൂട്ടായ്മ. ഒരു പൊലീസുകാരനാണു നേതൃത്വം നല്‍കുന്നതെന്ന മധുരമുള്ളൊരു കൗതുകം കൂടിയുണ്ട്, നാട്ടുമാഞ്ചോട്ടിലിന്. 

കുറുവക്കാവും വെല്ലത്താന്‍ മാവും

ADVERTISEMENT

200 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നു, കണ്ണപുരം ചുണ്ട കുറുവക്കാവിനു സമീപത്തെ വെല്ലത്താന്‍ മാവിന്. നല്ല മധുരമൂറുന്ന മാങ്ങ. വീടിന് അപകടമാണെന്നു കണ്ടതോടെ, വീട്ടുകാര്‍ മാവ് മുറിച്ചു നീക്കി. കണ്ണപുരം സ്വദേശിയും സീനിയര്‍ സിപിഒയുമായ ഷൈജു മാച്ചാത്തിയും കൂട്ടുകാരും വിവരമറിഞ്ഞു സ്ഥലത്തെത്തി. കരിമ്പം ജില്ലാ കൃഷി ഫാമിലെ  കൃഷി അസിസ്റ്റന്റായ കൂട്ടുകാരനെ വിളിച്ചു. ഗ്രാഫ്റ്റ് ചെയ്തു തനതു മാവിനത്തെ സംരക്ഷിക്കാനായിരുന്നു ആലോചന. 50 തൈകള്‍ വിജയകരമായി ഗ്രാഫ്റ്റ് ചെയ്തു. 2017 ഏപ്രിലില്‍, ആ മാവിന്‍തൈകള്‍ക്കൊപ്പം നാടന്‍ മാവുകള്‍ക്കു വേണ്ടിയൊരു കൂട്ടായ്മയും മുളപൊട്ടി. 

ആദ്യത്തെ അന്വേഷണത്തില്‍ കുറുവക്കാവില്‍ മാത്രം 35 ഇനം നാട്ടുമാവുകളുണ്ടെന്നു കൂട്ടായ്മ കണ്ടെത്തി. അവ സംരക്ഷിക്കാനവരിറങ്ങി. ആദ്യത്തെ 2 വര്‍ഷം മാങ്ങ സദ്യയും നടത്തവും ക്ലാസുമായിരുന്നു പ്രധാന പരിപാടികള്‍. ചുണ്ടയിലെയും പരിസരത്തെയും ഏതു വീടുകളിലും കൂട്ടായ്മയിലെ അംഗങ്ങള്‍ മാങ്ങയ്ക്കായി കയറിയിറങ്ങി നടന്നു. കിട്ടിയ മാങ്ങയെല്ലാം തിന്നു. പച്ചമാങ്ങ കൊണ്ടുള്ള പാല്‍പ്പായസവും പഴുത്ത മാങ്ങ കൊണ്ടുള്ള പ്രഥമനുമൊക്കെയടങ്ങിയ, 15 കറികളും പുഡ്ഡിങ്ങുമുള്ള സദ്യയൊരുക്കി. മാങ്ങയെ പറ്റി ക്ലാസുകളും നടന്നു. പ്രത്യേക ക്ഷണിതാക്കളടക്കം നൂറോളം പേരാണു കൂട്ടായ്മയുടെ മാംഗോ ഫെസ്റ്റില്‍ പങ്കെടുത്തത്. കൂടുതല്‍ നാട്ടുമാവിനങ്ങള്‍ കുറുവക്കാവിലും പരിസരത്തുമുണ്ടെന്നു 2 വര്‍ഷത്തെ പഠനത്തില്‍ കണ്ടെത്തി. 

ഗവേഷണത്തിലേക്ക്

2019ല്‍ നാട്ടുമാഞ്ചോട്ടിലിന്റെ മാംഗോ ഫെസ്റ്റില്‍ നാഷനല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്‌സിലെ (എന്‍ബിപിജിആര്‍) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജോസഫ് ജോണ്‍ കാട്ടുകുന്നേല്‍ ആയിരുന്നു മുഖ്യാതിഥി. നാട്ടുമാവുകളെ പറ്റി കൂടുതല്‍ ഗൗരവത്തോടെ പഠിക്കാനും സംരക്ഷിക്കാനും കൂട്ടായ്മയോട് അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍കോട് പടന്നക്കാട്ടെ കൃഷി ഗവേഷണ കേന്ദ്രത്തില്‍ ആകെ 40 നാടന്‍ മാവിനങ്ങളുടെയും കരിമ്പം ഫാമില്‍ 69 നാടന്‍ മാവിനങ്ങളുടെയും ശേഖരം മാത്രമേയുള്ളുവെന്ന അറിവും നാട്ടുമാഞ്ചോട്ടിലിന് ആവേശം പകര്‍ന്നു. 

ADVERTISEMENT

തുടര്‍ന്നു നടന്ന പഠനത്തില്‍, കുറുവക്കാവ് പരിസരത്തെ 20 വീടുകളില്‍ മാത്രം 102 ഇനങ്ങളില്‍പ്പെട്ട 382 മാവുകളുണ്ടെന്നും 200 മീറ്റര്‍ ചുറ്റളവില്‍ ഇത്രയധികം മാവുകളുടെ സാന്ദ്രതയും വൈവിധ്യവും അപൂര്‍വമാണെന്നും കൂട്ടായ്മ കണ്ടെത്തി. 200 മീറ്റര്‍ ചുറ്റളവില്‍ സ്വാഭാവികമായ, നൂറും ഇരുന്നൂറും വര്‍ഷം പ്രായമുള്ളവയടക്കം 102 ഇനം നാട്ടുമാവുകളുള്ള കുറുവക്കാവിനെ ആദ്യത്തെ നാട്ടുമാവു പൈതൃക ഗ്രാമമായി ജൈവവൈവിധ്യ ബോര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രദേശത്തെ ഗവേഷണ കേന്ദ്രമാക്കണമെന്നും പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 10 വീടുകളെങ്കിലും ഗ്രാമീണ മാവ് നഴ്‌സറികളാക്കണമെന്നും പൈതൃക ടൂറിസം പദ്ധതി വേണമെന്നും നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ ആവശ്യപ്പെടുന്നു.  

കണ്ണപുരത്തെയും പരിസരത്തെയും നാടന്‍ മാവുകളുടെ വിശദാംശങ്ങള്‍ ചിത്രം സഹിതം എന്‍ബിപിജിആറിനു സമര്‍പ്പിച്ചു. കായ്ക്കുന്നതും കായ്ക്കാത്തതുമടക്കമുള്ള ഇനങ്ങള്‍ ഇതിലുണ്ടായിരുന്നു. കണ്ണപുരം, ചെറുകുന്ന്, കല്യാശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളില്‍നിന്നു ശേഖരിച്ച 110 സാംപിളുകള്‍ ആണ് അയച്ചത്. ഇതില്‍, 70 ഇനങ്ങള്‍ എന്‍ബിപിജിആര്‍ സംരക്ഷിക്കുന്നുണ്ട്. ഇതിനകം സംസ്ഥാനത്തെ 280 നാട്ടുമാവിനങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ, വിദ്യാര്‍ഥികള്‍ വഴി 50 നാടന്‍ ഇനങ്ങളില്‍പ്പെട്ട 1000 തൈകകള്‍ വിതരണം ചെയ്തു. 

100 നാടന്‍ ഇനങ്ങളുടെ ഒരു തോട്ടമെങ്കിലും ഒരു ജില്ലയില്‍ തുടങ്ങണമെന്ന പദ്ധതി കൃഷി വകുപ്പിനെ സമര്‍പ്പിച്ചു. അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, 100 ഇനങ്ങളുടെ 100 തോട്ടങ്ങളുണ്ടാക്കാമെന്നു സമ്മതിച്ചതോടെ 'സുഗതകുമാരി മാന്തോപ്പ്' പദ്ധതിക്കു തുടക്കമായി. ഇതിനായി കണ്ണൂര്‍ കരിമ്പം കൃഷി ഫാമില്‍ 100 നാടന്‍ മാവിനങ്ങളുടെ 100 വീതം തൈകള്‍ തയാറാക്കി. കാസര്‍കോട് ഡയറ്റില്‍, നാടന്‍ ഇനങ്ങളും സങ്കര ഇനങ്ങളും ഉള്‍പ്പെടുത്തി 500 മാവിനങ്ങളുടെ കേന്ദ്രീകൃത സംരക്ഷണ തോട്ടം ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണു കൂട്ടായ്മ. ഇതിനകം, 200 നാടന്‍ ഇനങ്ങളുടെ തൈകള്‍ വിവിധ സ്ഥലങ്ങളിലായി കൂട്ടായ്മ തയാറാക്കിക്കഴിഞ്ഞു. 

തൊണ്ടേൽക്കുടുങ്ങി

തൊണ്ടേക്കുടുങ്ങിയും മക്കളെപ്പൊത്തിയും: പേരിന്റെ കഥ

ADVERTISEMENT

കണ്ണൂര്‍ എരിപുരത്തൊരു പഴയ നാട്ടുമാവുണ്ട്. പേര് 'മക്കളെപ്പൊത്തി'. മാങ്ങയൊന്നും പുറത്തു കാണില്ലെന്നതാണു മാവിന്റെ പ്രത്യേകത. ഇല കൊണ്ട് എല്ലാം മറച്ചു വയ്ക്കും. ഈ പ്രത്യേകത കൊണ്ടു നാട്ടുകാരിട്ട പേരാകണം, 'മക്കളെപ്പൊത്തി'യെന്ന്. 50 ഗ്രാം മാത്രം തൂക്കമുള്ള, നെല്ലിക്ക വലുപ്പത്തിലുള്ള മാങ്ങയുണ്ട്, കണ്ണപുരം ഭാഗത്ത്. വലുപ്പമില്ലാത്തതിനാലാകണം, പേര് 'തൊണ്ടേല്‍ കുടുങ്ങി'യെന്നായി. നാടന്‍ മാങ്ങകളുടെ പേരു കണ്ടെത്തല്‍ ചെറിയ പണിയല്ലെന്നു ഷൈജു. നാടന്‍ മാവിനങ്ങളെ 5 ഗ്രൂപ്പുകളിലായാണു നാട്ടുമാഞ്ചോട്ടില്‍ വേര്‍തിരിച്ചിരിക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഒരേ പേരുള്ളവ - മൂവാണ്ടന്‍, ചന്ദ്രക്കാരന്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. രണ്ടോ മൂന്നോ ജില്ലകളില്‍ മാത്രം സ്വാഭാവിക രീതിയില്‍ വളരുന്ന കണ്ണൂര്‍ കുറ്റിയാട്ടൂര്‍ മാങ്ങ, കോഴിക്കോട് ഒളോര്‍ മാങ്ങ തുടങ്ങിയവയാണു രണ്ടാം ഗ്രൂപ്പില്‍. 

മള്ളുശ്ശേരി മാങ്ങയെ പോലെ അങ്കമാലി, നെടുമ്പാശേരി മേഖലകളില്‍ മാത്രം കാണുന്നവയാണു മൂന്നാം ഗ്രൂപ്പില്‍. മക്കളെപ്പൊത്തിയെ പോലെ, തീരെച്ചെറിയ മേഖലയില്‍ മാത്രം കാണുന്നവയാണു നാലാം ഗ്രൂപ്പില്‍. അഞ്ചാം ഗ്രൂപ്പിലാകട്ടെ, മുഴുവന്‍ അപരിചിതരാണ്. ആര്‍ക്കും പേരില്ല. ഒന്നാം ഗ്രൂപ്പിലാണ് ഏറ്റവും കുറച്ച് ഇനങ്ങളുള്ളതെന്നും ഏറ്റവും കൂടുതല്‍ പേര്‍ പേരില്ലാത്തവരുടെ ഗ്രൂപ്പിലാണെന്നും ഷൈജു. പേരില്ലാത്ത നൂറോളം ഇനങ്ങള്‍ക്ക് ഇതിനകം പേരിട്ടു കഴിഞ്ഞു, നാട്ടുമാഞ്ചോട്ടില്‍. ഇവയെല്ലാം താല്‍ക്കാലിക പേരുകളാണെന്നും വ്യാപകമായ ചര്‍ച്ചയ്ക്കു ശേഷമേ അന്തിമമായി പേരു തീരുമാനിക്കൂ എന്നും ഷൈജു പറയുന്നു. 

തേങ്ങ മാങ്ങ, തൊണ്ടേൽ കുടുങ്ങി, മിടുബദ്രി ബപ്പ, മഞ്ഞ തക്കാളി

പേരില്‍ മാത്രമല്ല, രുചിയിലുമുണ്ട് വൈവിധ്യം

50 ഗ്രാം മാത്രം വരുന്ന തൊണ്ടേല്‍ക്കുടുങ്ങി മുതല്‍ 5 കിലോഗ്രാം വരെ തൂക്കമുള്ള ജാക്ക്‌റൂട്ട് വരെയുണ്ട്, നമ്മുടെ നാടന്‍ ഇനങ്ങളില്‍. ജാക്ക് റൂട്ട് കരിമ്പം കൃഷി ഫാമിലാണുള്ളത്. തൊണ്ടേല്‍ക്കുടുങ്ങിയാകട്ടെ, കണ്ണൂര്‍ മയ്യിലിലൂം കണ്ണപുരത്തുമാണുള്ളത്. തേങ്ങയുമായി സാമ്യം തോന്നുന്ന തേങ്ങാമാങ്ങ പട്ടുവത്തും പരിസരത്തുമാണുള്ളത്. 2 കിലോഗ്രാം വരെയാണു ഭാരം. മുതലയുടെ പുറംഭാഗം പോലെ പരുക്കനായ മുതലമൂക്കന്‍ തൃശൂരില്‍ നിന്നാണ്. കണ്ണൂര്‍ കണ്ണപുരം അയ്യോത്താണ് കരിമീന്‍ കൊക്കനുള്ളത്. രുചിയിലും മധുരത്തിലും ബംഗനപ്പള്ളി, സിന്ദൂരം, മല്‍ഗോവ തുടങ്ങിയ ഇനങ്ങളോടു കിടപിടിക്കുന്നവയാണു ചെമ്പന്‍മധുരവും മഞ്ഞപഞ്ചാരയും വടക്കന്‍ മധുര കടുക്കാച്ചിയുമെന്നു കാസര്‍കോട് പടന്നക്കാട് കൃഷി ഗവേഷണ കേന്ദ്രവുമായി സഹകരിച്ചു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  നിറം കൊണ്ടു ശ്രദ്ധേയരാണു കണ്ണപുരം റെഡും പവിഴരേഖയും തീപ്പുളിയനും. മഴയെ വകയവയ്ക്കാത്ത ബപ്പക്കായിയും കുറുക്കന്‍ മാങ്ങയും തനിനാടനാണ്. ഒക്ടോബറില്‍ തന്നെ കായ്ച്ചു തുടങ്ങും അങ്കമാലിയിലെ മള്ളുശ്ശേരി മാങ്ങ. അച്ചാറുണ്ടാക്കാന്‍ ബെസ്റ്റ്. 

വംശനാശഭീഷണിയും 

അരിപ്പൊടിയനും മയില്‍പ്പീലിയനും മുതലമൂക്കനും ചുവന്ന ചിങ്കിരിയും കോട്ടമാങ്ങയും ഇളമാങ്ങയും കഞ്ഞിക്കലത്തനും ബപ്പക്കായിയും കോട്ടമാങ്ങയും ചെമ്പന്‍മധുരവും മഞ്ഞപ്പഞ്ചാരയും വടക്കന്‍ മധുര കടുക്കാച്ചിയും കുറുക്കന്‍ മാങ്ങയും തൊണ്ടേല്‍കുടുങ്ങിയുമൊക്കെ വംശനാശഭീഷണിയിലാണ്. വീടു വയ്ക്കാന്‍ ആദ്യം മാവു വെട്ടുന്നവര്‍, പകരം വയ്ക്കുന്നത് അല്‍ഫോന്‍സ, ബംഗനപ്പളളി, മല്‍ഗോവ, കാലപ്പാടി, സിന്ദൂരം തുടങ്ങിയവയാണ്. തനി നാടന്‍ ഇനങ്ങള്‍ ഇതോടെ പടിക്കു പുറത്താവുന്നു. 

ഇതൊരു പൊലീസുകാരന്റെ കൂടി കഥയാണ്

നാട്ടുമാവിനങ്ങളെ കണ്ടെത്തല്‍, സംരക്ഷിക്കല്‍, വ്യാപിപ്പകല്‍, ഗുണങ്ങളുടെ ശാസ്ത്രീയ പഠനം എന്നിവ ലക്ഷ്യമിട്ട് നാട്ടുമാഞ്ചോട്ടിലിനു രൂപം കൊടുത്ത ഷൈജു മാച്ചാത്തി, കേരള പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണ്. ഇപ്പോള്‍ തിരുവനന്തപുരത്താണു ജോലി. ഷൈജുവിന്റെ അശ്രാന്ത പരിശ്രമങ്ങള്‍ കൂട്ടായ്മയുടെ വിജയത്തില്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്. ബികോമുകാരനാണെങ്കിലും നാട്ടുമാവുകളോടും പ്രകൃതിയോടും പരിസ്ഥിതി സംരക്ഷണത്തോടുമുള്ള ഇഷ്ടം ഷൈജുവിനെ വഴി മാറ്റി നടത്തുകയായിരുന്നു. അഥവാ, യഥാര്‍ഥ വഴിയിലേക്കു നടത്തുകയായിരുന്നു. കുറുവക്കാവിലെ 102 ഇനം മാവുകളെയും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍, പേരും ചിത്രവുമൊക്കെ ആലേഖനം ചെയ്ത ടിന്‍ പ്ലേറ്റ് വച്ചു ടാഗ് ചെയ്തിരിക്കുകയാണു ഷൈജു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെ സന്ദര്‍ശകര്‍ പതിവായിരുന്നുവെന്നു ഷൈജു പറയുന്നു. ഇവര്‍ക്കു പെട്ടെന്നു തിരിച്ചറിയാന്‍ വേണ്ടിയാണു ടാഗിങ് നടത്തിയത്. 102 മാവുകളുടെയും പ്ലോട്ടുകള്‍ വേര്‍തിരിച്ച് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഓരോ മാവും ഏതു വീട്ടിലാണുള്ളതെന്നു പെട്ടെന്നു പറഞ്ഞു കൊടുക്കാന്‍ ഇതു സഹായകരമാണ്. 

ജാക്ക് റൂട്ട് (പൂർണ വളർച്ചയെത്തും മുൻപ് )

അപ്പോമെടിയും അച്ചാറും

കടുക്കാച്ചി എന്നു വിളിക്കുന്ന, അച്ചാറിടാനുള്ള മാങ്ങകള്‍ക്ക് കേരളത്തില്‍ ഏറെ സാധ്യതയുണ്ടെന്നു ഷൈജു. അച്ചാര്‍ മാങ്ങകള്‍ക്കു കര്‍ണാടകയില്‍ പറയുന്ന പേരാണ് അപ്പോമെടി. അവിടെ, 47 ഇനം നാടന്‍ മാങ്ങകളെ, അച്ചാറിനു വേണ്ടി പ്രത്യേകം കണ്ടെത്തി വച്ചിട്ടുണ്ട്. ഇളംപ്രായത്തില്‍ തന്നെ പറിച്ച് അച്ചാറുണ്ടാക്കുകയാണ്. കണ്ണപുരത്തും പരിസരത്തും മാത്രമുണ്ട്, 40ല്‍ പരം അച്ചാര്‍ മാങ്ങകള്‍. ഇവയുടെ സംരക്ഷണം പ്രധാനവും വിപണി സാധ്യതയുള്ളതുമാണ്. - ഷൈജു പറഞ്ഞു.

മിയാസാക്കിക്ക് ഇന്ത്യന്‍ ബന്ധം

ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴമെന്നറിയപ്പെടുന്ന, മിയാസാക്കിക്ക് ഇന്ത്യന്‍ വേരുകളുണ്ടെന്നു പറയുന്നു, ഷൈജു. 'ദക്ഷിണേന്ത്യന്‍ ഇനമായ മല്‍ഗോവയില്‍ നിന്നുണ്ടായതാണു യുഎസിലെ ഹേഡന്‍ മാങ്ങ. 1902ല്‍ ആയിരുന്നു ഇത്. 1939ല്‍ മിയാമിയില്‍ ഹേഡന്റെയും റിപ്പന്‍സിന്റെയും സങ്കര ഇനം ഇര്‍വിന്‍ എന്ന പേരില്‍ വികസിപ്പിച്ചു. ഇതു ലോകമെമ്പാടുമെത്തി. ഇതാണു പിന്നീട്, എഗ് ഓഫ് സണ്‍ അഥവാ മിയാസാക്കി എന്ന പേരില്‍ ജപ്പാന്‍കാര്‍ പ്രത്യേക പരിപാലന രീതിയിലൂടെ ഉല്‍പാദിപ്പിച്ച് വലിയ വിലയ്ക്കു വില്‍ക്കുന്നത്.

English Summary: Story of Kannpuram Village, Kerala's First Indigenous Mango Heritage Area and a Group Called 'Naattumaanjottil'