കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം

കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് പ്രതിരോധശേഷി ആർജിക്കാനുള്ള ഏറ്റവും പ്രധാന പ്രകൃതിദത്ത ചേരുവകളിലൊന്നായി ശ്രദ്ധ നേടിയത് മഞ്ഞളാണ്. അതിനൊപ്പം തന്നെ പൊടിയിൽ അടങ്ങിയിരിക്കുന്ന മായത്തിന്റെ പേരിലും മഞ്ഞൾ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ കോശത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിലും മഞ്ഞളിനുള്ള കഴിവ് പരിഗണിച്ചാണ് കോവിഡ് കാലത്ത് മഞ്ഞൾ പ്രശസ്തമായത്. ഒപ്പം പ്രതിരോധ ശേഷി കൂട്ടാനുള്ള പ്രകൃതിദത്തമായ ഔഷധങ്ങളിലൊന്നായും മഞ്ഞൾ പ്രചാരം നേടി. അതിനൊപ്പം തന്നെ ഈ കോവിഡ് കാലത്ത് രോഗ പ്രതിരോധ ശേഷിക്ക് ഏറെ ആശ്രയിക്കാവുന്ന ഒന്നായി മഞ്ഞൾ രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

അതേസമയം തന്നെ മഞ്ഞൾപ്പൊടിയിൽ മഞ്ഞൾ പേരിനുപോലുമില്ലെന്നും സത്ത് ഊറ്റിയെടുത്ത ചണ്ടി പൊടിച്ചതും രാസ വസ്തുക്കളും കൃത്രിമ നിറങ്ങളും ചേർത്താണ് ചില കമ്പനികൾ മഞ്ഞൾപ്പൊടി വിപണിയിലെത്തിക്കുന്നതെന്നും പല പായ്ക്കറ്റ് പൊടികളിലും കൃത്രിമങ്ങൾ കലർന്നിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് വാർത്തകളായതോടെയാണ് മഞ്ഞൾ വിവാദങ്ങളും ഉടലെടുത്തത്. മഹാമാരിക്കാലത്ത് ജീവിത ചര്യകളിലും ആരോഗ്യശീലങ്ങളിലും വരുത്തിയ മാറ്റത്തിനൊപ്പം മഞ്ഞൾ ഉപയോഗവും കൂട്ടിയ മലയാളികൾ മഞ്ഞളിനെ ഏതു വിധത്തിൽ വിശ്വസിച്ച് വാങ്ങാനാകും എന്ന ആശങ്ക പലരീതിയിൽ പങ്കു വച്ചതോടെ കൃഷി വകുപ്പ് നേരിട്ട് ബോധവൽക്കരണവുമായി രംഗത്തു വന്നു. ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തലും കൃത്രിമ വസ്തുക്കൾ ചേർക്കലും പരിശോധിച്ച് നടപടിയെടുക്കാൻ ഭക്ഷ്യവകുപ്പും സജീവമായി. 

ADVERTISEMENT

കോഴിക്കോട്ടെ  ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചി(ഐഐഎസ്‌ആർ)ലെ ശാസ്ത്രജ്ഞർ മഞ്ഞളിന്റെ ഗവേഷണ രംഗത്ത് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മഞ്ഞളിന്റെ വിവിധ ഇനങ്ങളും അവിടെ ലഭ്യമാണ്.  മഞ്ഞൾ പോലുള്ള സുഗന്ധവ്യജ്‌ഞന ഉൽപന്നങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള ബാർ കോഡിങ് സംവിധാനം സുഗന്ധവിള ഗവേഷണകേന്ദ്രത്തിലുണ്ട്. വിപണിയിലുള്ള മഞ്ഞൾപൊടികളിൽ മഞ്ഞക്കൂവപ്പൊടിയുടെയും കപ്പപ്പൊടിയുടെയും സാന്നിധ്യം ഈ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ഇവിടുത്തെ ശാസ്ത്രജ്ഞർ പറഞ്ഞു.

മഞ്ഞൾ രാജാവ്

ഇന്ത്യയിലെ ഏറ്റവും പുരാതനവും പ്രധാനപ്പെട്ടതുമായ സുഗന്ധദ്രവ്യങ്ങളിൽ ഒന്നാണ് മഞ്ഞൾ. ഏതാണ്ട് 1.8 ലക്ഷം ടൺ സംസ്‌കരിച്ച മഞ്ഞൾ ഇന്ത്യയിൽ ഉൽപാദിപ്പിച്ചുവരുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ 92 ശതമാനവും ഇവിടെത്തന്നെ ഉപയോഗിക്കുകയാണ്. ബാക്കിയുള്ള എട്ടു ശതമാനം കയറ്റി അയയ്‌ക്കപ്പെടുന്നു. വർഷം 15 മുതൽ 55 കോടി രൂപ വരെ വിദേശനാണ്യം ലഭിക്കുന്നു. മഞ്ഞളിലുള്ള സജീവമായ ഘടകമാണ് കുർകുമിൻ. കഴിഞ്ഞ കുറെ ദശകങ്ങളായി ലോകത്തിലുടനീളം കുർകുമിനെ ഗവേഷണ പഠനങ്ങൾക്കു വിധേയമാക്കിയിട്ടുണ്ട്. മഞ്ഞളിനുള്ള തിളങ്ങുന്ന ഓറഞ്ചു മഞ്ഞനിറം കൊടുക്കുന്നതു കുർകുമിൻ ആണ്. മുറിവ്, ചതവ്, ഉളുക്ക് എന്നിവയ്‌ക്കു മഞ്ഞൾ അരച്ചുപുരട്ടുന്നതു വീടുകളിൽ ചികിത്സാരീതിയാണ്. 

നീര്, വേദന, അണുബാധ എന്നിവ അകറ്റുന്നതിനുള്ള മഞ്ഞളിന്റെ ഗുണം വർഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കുർകുമിന് കാൻസർ അടക്കമുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാനും അനേകം രോഗങ്ങൾക്ക് ആശ്വാസവും ശമനവും നൽകാനും കഴിവുണ്ടെന്നും വിലയിരുത്തുന്നു. രണ്ടു കാരണങ്ങൾകൊണ്ടാണ് മഞ്ഞളിന് കാൻസറിനെതിരെ  പ്രതിരോധശേഷിയുണ്ടെന്നു പറയുന്നത്. ഒന്ന്, കാൻസർ ബാധിക്കാനുള്ള അവസ്ഥ തരണം ചെയ്യാൻ കുർകുമിനു കഴിയും. രണ്ട്, രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും ആരോഗ്യമുള്ള കോശങ്ങളെ രക്ഷിക്കാനും സാധിക്കും. ഇതുകൂടാതെ ഓർമശക്‌തി നിലനിർത്തുന്ന അദ്ഭുത മരുന്ന് എന്നാണ് ‘ന്യൂസ് വീക്ക്’ വാരിക ഈയിടെ ഇന്ത്യൻ മഞ്ഞളിനെ വിശേഷിപ്പിച്ചത്. മറവിരോഗത്തിനു മാത്രമല്ല കാൻസർ, ആർത്രൈറ്റിസ്, കരൾരോഗങ്ങൾ, വയറ്റിലെ അൾസർ, പ്രമേഹം എന്നിവയ്‌ക്കെല്ലാം കുർകുമിൻ മറുമരുന്നാണെന്ന സൂചനകളാണ് ഗവേഷണശാലകളിൽനിന്നു വരുന്നതെന്ന്  പഠനങ്ങൾ വെളിപ്പെടുത്തുന്നു.

മഞ്ഞൾ വിളവെടുക്കുന്നു
ADVERTISEMENT

ലോക ജേതാവ്

ആഗോളതലത്തിൽ കുർകുമിൻ അളവ് ഏറ്റവും കൂടിയ മഞ്ഞൾ ഇന്ത്യയിലേതാണെന്ന് ഗവേഷകർ പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആലപ്പി മഞ്ഞൾ എന്ന ഇനമാണ് മൂവാറ്റുപുഴയിലും പെരുവണ്ണാമൂഴിയിലും കോയമ്പത്തൂരിലും ഐഐഎസ്‌ആർ നടത്തിയ കൃഷിയിട പരീക്ഷണങ്ങളിൽ ഇന്നു പ്രചാരത്തിലുള്ള മിക്ക ഇനങ്ങൾക്കും കേരളത്തിൽ കുർകുമിൻ അളവ് കൂടുതലാണെന്നു കണ്ടു. ഇവയിൽതന്നെ ഐഐഎസ്‌ആർ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ പ്രഭ, പ്രതിഭ എന്നീ അത്യുൽപാദനശേഷിയുള്ള ഇനങ്ങൾക്ക് കേരളത്തിൽ യഥാക്രമം 6.52, 6.21 ശതമാനം കുർകുമിൻ ലഭ്യമാണ്. ആലപ്പി ഇനത്തിന് കുർകുമിൻ 6 ശതമാനമുണ്ട്. 

മായം  വിവാദങ്ങൾ

കൃഷി രംഗത്തു പ്രവർത്തിക്കുന്നവരും മായമില്ലാത്ത കൃഷി രീതി അവലംബിക്കുന്നവരും വീട്ടാവശ്യത്തിനുള്ള മഞ്ഞൾ സ്വന്തമായി കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. സ്പൈസസ് കമ്പനികൾ കൃഷിക്കാരിൽ നിന്ന് പച്ചമഞ്ഞൾ വാങ്ങുന്നില്ലെന്നും പകരം മരുന്ന് കമ്പനികൾ സത്ത് വേർതിരിച്ചെടുത്ത ചണ്ടി നിസാര വിലയ്ക്ക് വാങ്ങി പൊടിച്ചു വിൽക്കുന്നവയാണ് മാർക്കറ്റിൽ നിന്ന് കിട്ടുന്ന മഞ്ഞൾ പൊടികളിലേറെയുമെന്ന് പ്രകൃതി വാദികൾ ആരോപിക്കുന്നു. അടുത്ത കാലത്താണ് മഞ്ഞൾ ചണ്ടി കയറ്റിയെത്തിയ ലോറികൾ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയതെന്ന് അവർ പറയുന്നു. 

മഞ്ഞൾ തോട്ടം
ADVERTISEMENT

സംസ്കരണത്തിന്റെ നാട്ടുവഴികൾ

കൃഷിയിടത്തിൽ നിന്ന് പറിച്ചെടുത്ത മഞ്ഞൾ വെള്ളത്തിൽ പുഴുങ്ങി ഉണക്കി പൊടിച്ചെടുക്കുന്നതാണ് സംസ്കരണത്തിന്റെ പരമ്പരാഗത രീതി. ആവിയിൽ പുഴുങ്ങുന്ന രീതിയും മഞ്ഞൾ പച്ചയ്ക്ക് ചെറുതായി അരിഞ്ഞ് ഉണക്കിയെടുക്കുന്ന രീതിയും ഇന്ന് പ്രചാരത്തിലുണ്ട്. വെള്ളത്തിൽ പുഴുങ്ങുമ്പോൾ കുർകുമിൻ നഷ്ടപ്പെടുമോ എന്ന സംശയം പല കർഷകരും പങ്കു വയ്ക്കാറുണ്ടെന്ന് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചി (ഐഐഎസ്‌ആർ)ലെ  ഡോ. ശശികുമാർ പറയുന്നു. വെള്ളത്തിലും ആവിയിലും വ്യത്യസ്ത സമയ ദൈർഘ്യങ്ങളിൽ പുഴുങ്ങിയ മഞ്ഞളും നേരിട്ട് അരിഞ്ഞുണക്കിയ മഞ്ഞളും തമ്മിൽ കുർക്കുമിന്റെ അളവിൽ കാര്യമായ വ്യത്യാസമില്ലെന്നാണ് പഠനം തെളിയിക്കുന്നത്. 

പ്രതിഭ ഇനം മഞ്ഞളാണ് പഠനത്തിന് ഉപയോഗിച്ചത്. നാൽപതു മിനിറ്റ് വെള്ളത്തിൽ പുഴുങ്ങി ഉണക്കി പൊടിച്ച മഞ്ഞളിൽ 5.91 ശതമാനം കുർകുമിൻ  കണ്ടു. നേരിട്ട് അരിഞ്ഞുണക്കിയ മഞ്ഞളിൽ കുർകുമിൻ 5.71 ശതമാനമായിരുന്നു. ഏറ്റവും കൂടിയ ആറു ശതമാനം കുർകുമിൻ കണ്ടത് 30 മിനിറ്റ് ആവിയിൽ പുഴുങ്ങി ഉണങ്ങിയ മഞ്ഞളിലായിരുന്നു. ആവിയിൽ പുഴുങ്ങിയ മഞ്ഞൾ ഉണങ്ങാൻ 24 ദിവസം വേണ്ടി വന്നു. വെള്ളത്തിൽ പുഴുങ്ങിയ മഞ്ഞൾ 11 ദിവസം കൊണ്ടുണങ്ങി. അരിഞ്ഞുണങ്ങാൻ എടുത്തത് ഒമ്പതു ദിവസം മാത്രം. കുർകുമിൻ വെള്ളത്തിൽ എളുപ്പം ലയിക്കില്ലെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന

നമുക്ക് മഞ്ഞൾ സംസ്‌കരി ക്കാനായി അവലംബിക്കാവുന്ന ഏറ്റവും നല്ല മാർഗം വെള്ളത്തിൽ 40-45 മിനിറ്റ് പുഴുങ്ങി ഉണക്കുന്ന രീതി തന്നെയാണ്. നിറം, രുചി,ഘടന, ഗുണം, ചെലവ് തുടങ്ങിയ അളവുകോലുകൾ ഒക്കെ വച്ചു നോക്കിയാലും ഈ രീതിതന്നെ മെച്ചം. വേണമെകിൽ പരിസ്ഥിതി മലിനീകരണം എന്നൊരു ദോഷവശം ഈ രീതിക്കുണ്ടെന്നു വാദിക്കാം.

പ്രത്യേക ശ്രദ്ധക്ക്: മഞ്ഞൾപുഴുങ്ങുന്ന വെള്ളത്തിൽ മഞ്ഞളല്ലാതെ മറ്റു വസ്തുക്കളൊന്നും ചേർക്കേണ്ടതില്ല.

English summary: Health Benefits of Turmeric and Curcumin