ഒരു വര്‍ഷം വൈകിയാണെങ്കിലും 2020ലെ ടോക്കിയോ ഒളിംപിക്‌സിന് തിരശീല ഉയര്‍ന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ സ്‌പോണ്‍സര്‍ ചെയ്തത് ക്ഷീരകര്‍ഷകരായിരുന്നു എന്നു പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. സത്യമാണത്. അമുല്‍ എന്ന ക്ഷീരകര്‍ഷകസഹകരണ സംഘത്തിന്റെ

ഒരു വര്‍ഷം വൈകിയാണെങ്കിലും 2020ലെ ടോക്കിയോ ഒളിംപിക്‌സിന് തിരശീല ഉയര്‍ന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ സ്‌പോണ്‍സര്‍ ചെയ്തത് ക്ഷീരകര്‍ഷകരായിരുന്നു എന്നു പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. സത്യമാണത്. അമുല്‍ എന്ന ക്ഷീരകര്‍ഷകസഹകരണ സംഘത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വര്‍ഷം വൈകിയാണെങ്കിലും 2020ലെ ടോക്കിയോ ഒളിംപിക്‌സിന് തിരശീല ഉയര്‍ന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ സ്‌പോണ്‍സര്‍ ചെയ്തത് ക്ഷീരകര്‍ഷകരായിരുന്നു എന്നു പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. സത്യമാണത്. അമുല്‍ എന്ന ക്ഷീരകര്‍ഷകസഹകരണ സംഘത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വര്‍ഷം വൈകിയാണെങ്കിലും 2020ലെ ടോക്കിയോ ഒളിംപിക്‌സിന് തിരശീല ഉയര്‍ന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ സ്‌പോണ്‍സര്‍ ചെയ്തത് ക്ഷീരകര്‍ഷകരായിരുന്നു എന്നു പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല. സത്യമാണത്. അമുല്‍ എന്ന ക്ഷീരകര്‍ഷകസഹകരണ സംഘത്തിന്റെ  പിന്‍ബലമായിരുന്നു അന്ന് ഇന്ത്യന്‍ ടീമിനുണ്ടായിരുന്നത്. അതേ അമുല്‍ തന്നെയാണ് ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യന്‍ സംഘത്തിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍. സാധാരണക്കാരായ ക്ഷീരകര്‍ഷകരെ ഒരു രാജ്യത്തിന്റെ ഒളിംപിക് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥിതിയിലേക്കു ഉയര്‍ത്തുന്ന വിധം ഇന്ത്യയിലെ ക്ഷീരവ്യവസായത്തിന്റെ മുഖം മാറ്റുകയാണ് അമുല്‍ ചെയ്തത്. അമുല്‍ സംഭരിക്കുന്ന പാലിന്റെ 75 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ചെറുകിട ക്ഷീരകര്‍ഷകരാണ്. അവര്‍ തന്നെയാണ് അമുലിന്റെ യഥാര്‍ഥ ഉടമകളും. മറ്റൊരു ഒളിംപിക്‌സിന് തുടക്കമാകുമ്പോള്‍ അമുലിനെയും ഇന്ത്യയിലെ ധവളവിപ്ലവത്തേയും കുറിച്ച് ഒരിക്കല്‍ കൂടി വായിക്കാം.

ഇന്ന് ലോകത്ത് ഏറ്റവുമധികം പാലുല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. എഴുപതു ദശലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ ഒത്തുചേര്‍ന്നുല്‍പ്പാദിപ്പിക്കുന്നത് പ്രതിവര്‍ഷം 187.7 മില്ല്യണ്‍ മെട്രിക് ടണ്‍ പാലാണ്. കണക്കുകൂട്ടിയാല്‍ ഓരോ ഇന്ത്യാക്കാരനും ഒരു ദിവസം 394 ഗ്രാം പാല്‍ വീതം നല്‍കാന്‍ കഴിയുന്ന മികച്ച ഉല്‍പാദനം സമാനതകളില്ലാത്ത ഈ നേട്ടത്തിലേക്ക് നാടിനെ നയിച്ചത് ധവളവിപ്ലവ പിതാവായ ഡോ. വര്‍ഗീസ് കുര്യന്‍, മുന്നോട്ടുവെച്ച 'ഒരു ബില്ല്യണ്‍ ലീറ്റര്‍' എന്ന ആശയമാണ്.

ADVERTISEMENT

1952ല്‍ തന്നെ ഗുജറാത്തിലെ കെയ്റ ജില്ലയിലെ ക്ഷീരകര്‍ഷക സഹകരണ സംഘം വിജയപാതയിലെത്തിയിരുന്നു. 1955 ഒക്ടോബര്‍ 31ന് കെയ്റ ജില്ലയിലെ ആനന്ദ് എന്ന കൊച്ചുഗ്രാമത്തില്‍ അത്യാധുനികമായ ഒരു ഡെയറി പ്ലാന്റ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉദ്ഘാടനം ചെയ്തു. അമുല്‍ എന്ന ബ്രാന്‍ഡില്‍ ഇവിടെ നിന്നുള്ള ഉല്‍പന്നങ്ങള്‍ വിപണി കയ്യടക്കുകയും ചെയ്തു. രാജ്യത്തിന്റെ മറ്റൊരിടത്തും സംഭവിക്കാത്ത ആനന്ദ് മാതൃകയുടെ വിജയത്തേക്കുറിച്ചറിയാന്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ ആനന്ദിലേക്ക് നിരന്തരം എത്തിയിരുന്നു. എന്നാല്‍ 1964ല്‍ അമുല്‍ സ്ഥാപിച്ച കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് ആനന്ദ് മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം വര്‍ഗീസ് കുര്യന്‍ നല്‍കുന്നത്. അമൂലിന്റെ ജോലിക്കാരനായി തുടര്‍ന്നുകൊണ്ട് പദ്ധതി നടപ്പിലാക്കാനുള്ള സന്നദ്ധത കുര്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. മാത്രമല്ല പദ്ധതി നടത്തിപ്പിനായി സ്ഥാപിക്കപ്പെടുന്ന ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ (National Dairy Development Board-NDDB) കേന്ദ്രം ആനന്ദിലായിരിക്കണമെന്ന കുര്യന്റെ ആവശ്യവും പ്രധാനമന്ത്രി അംഗീകരിച്ചു. 

'ആനന്ദ് മാതൃക രാജ്യമെങ്ങും നടപ്പിലാക്കുകയെന്നത് താങ്കളുടെ ജീവിതദൗത്യമായി സ്വീകരിക്കുക, അതിനുവേണ്ടി താങ്കള്‍ക്ക് ആവശ്യമായി വരുന്നതെല്ലാം സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും' ഇതായിരുന്നു വര്‍ഗീസ് കുര്യന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ വര്‍ഗീസ് കുര്യന്‍ പ്രധാനമന്ത്രിയോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'അമുല്‍ എന്നത് ഇന്ത്യയില്‍ ഇന്നുള്ള ഒരേയൊരു മാതൃകയായിരിക്കാം. പക്ഷേ ലോകമെമ്പാടും ക്ഷീരമേഖല വികസിച്ച രാജ്യങ്ങളെല്ലാം പിന്‍തുടരുന്നത് സഹകരണ പ്രസ്ഥാനങ്ങളുടെ വഴി തന്നെയാണ്'. തിരിച്ചു ഡല്‍ഹിയിലെത്തുമ്പോഴേക്കും ആനന്ദ് മാതൃകയാണ് ക്ഷീരവികസനത്തിനായി രാജ്യത്തിന് അനുകരിക്കാവുന്നതെന്ന ഉത്തമബോധ്യം പ്രധാനമന്ത്രിക്കുണ്ടായിരുന്നു. കെയ്റയിലേതുപോലുള്ള സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിമാരേയും, സംസ്ഥാന മുഖ്യമന്ത്രിമാരേയും എഴുതി അറിയിക്കുകയാണ് ശാസ്ത്രി ആദ്യം ചെയ്തത്. കേന്ദ്ര കൃഷി ഭക്ഷ്യ മന്ത്രിയായിരുന്ന സി. സുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു.

ലോകത്തിലെ മികച്ച പാലുല്‍പാദക രാജ്യങ്ങളെല്ലാം തന്നെ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. ക്ഷീരോല്‍പാദനത്തില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്ന ന്യൂസിലന്‍ഡില്‍ 1871ല്‍ തന്നെ സഹകരണപ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നിരുന്നു. 1900ന്റെ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിലെ ബഹുഭൂരിപക്ഷം ഡെയറി ഫാക്ടറികളും സഹകരണപ്രസ്ഥാനങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. കയറ്റുമതിയില്‍ കുതിപ്പുണ്ടായ സമയത്ത് 200ല്‍പ്പരം സഹകരണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കി രൂപീകരിച്ച 'ദ ന്യൂസിലന്‍ഡ് ഡെയറി ബോര്‍ഡ്' ലോകക്ഷീരവിപണിയിലെ മുന്‍നിരക്കാരായി സ്ഥാനംപിടിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, ജര്‍മനി, ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളെല്ലാം ക്ഷീരമേഖലയില്‍ സഹകരണപാതയില്‍ നടന്ന് വിജയം നേടിയവരാണ്. അമേരിക്കയില്‍ പോലും 1950കളില്‍ മൊത്തം ഉല്‍പാദനത്തിന്റെ പകുതിയും സഹകരണമേഖലയിലായിരുന്നു. 

ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരുന്നത്

ADVERTISEMENT

1954 ആയപ്പോഴേക്കും കെയ്റ സഹകരണ സംഘം വിജയപാതയിലെത്തുകയും 1962ല്‍ അമുല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കെയ്റയിലെ സഹകരണ മാതൃകയുടെ വിജയം പിന്നോക്കാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഇന്ത്യയുടെ ക്ഷീരമേഖലയില്‍ അപൂര്‍വ്വ സംഭവമായിരുന്നു. 1950-60 കളില്‍ ഇന്ത്യയില്‍ പാല്‍ക്ഷാമം രൂക്ഷമായിരുന്നു. ജനസംഖ്യയുടെ മൂന്നിലൊന്നിനുപോലും തികയാത്ത അളവിലായിരുന്നു പാലുല്‍പാദനം. അമേരിക്കയുടെ PL480 പദ്ധതി വഴി സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടിയേയും, അക്കാലത്ത് ഏറെ വിലപ്പെട്ടതായിരുന്ന വിദേശനാണ്യം മുടക്കിയുള്ള ഇറക്കുമതിയെയും ആശ്രയിച്ചായിരുന്നു ക്ഷീരമേഖല നിലനിന്നത്. സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടിമൂലം ആഭ്യന്തര വിപണിയില്‍ പാലിന്റെ വിലകുറവും സ്ഥിരതയില്ലാത്തതുമായിരുന്നതിനാല്‍ ക്ഷീരവൃത്തി ആദായകരമാക്കാന്‍ കര്‍ഷകര്‍ക്കും കഴിയുന്നുണ്ടായിരുന്നില്ല. 

ആദ്യത്തെ പഞ്ചവത്സര പദ്ധതി രേഖയില്‍ ഏകദേശം 2000 വാക്കുകള്‍ മൃഗസംരക്ഷണ മേഖലയിലെ പ്രശ്നങ്ങളേക്കുറിച്ച് വിവരിക്കാന്‍ മാറ്റിവെച്ചിരുന്നെങ്കിലും, പരിഹാരമായി കൊണ്ടുവരാന്‍ കാര്യമായ പദ്ധതികളൊന്നുമില്ലായിരുന്നു. രണ്ടാം പദ്ധതിയിലാകട്ടെ ഉല്‍പാദനം ഏറെ കുറവാണെന്ന തിരിച്ചറിയല്‍ ഉണ്ടാവുക മാത്രമാണുണ്ടായിരുന്നത്. 1961ല്‍ തുടങ്ങിയ മൂന്നാം പഞ്ചവത്സരപദ്ധതിയാകട്ടെ പാലിന്റെ പ്രതിശീര്‍ഷ ലഭ്യതയിലെ വര്‍ധന ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് വെളിപ്പെടുത്തലുണ്ടായി. കെയ്റ സംഘത്തിന്റെ വിജയമാതൃക പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ ആസൂത്രണ വിദഗ്ധരുടെ കണ്ണില്‍ ആ മാതൃക പ്രത്യക്ഷപ്പെട്ടിരുന്നില്ല. സമീകൃതമായ ആഹാരമെന്ന നിലയിലും, കര്‍ഷകരുടെ വരുമാനമാര്‍ഗ്ഗമെന്ന നിലയിലും പാലുല്‍പാദനത്തെ കാണാന്‍ ആദ്യത്തെ മൂന്നു പഞ്ചവത്സര പദ്ധതികളും വിജയിച്ചില്ലായെന്നു തന്നെ പറയേണ്ടി വരുന്നു. പാല്‍ ലഭ്യതയെന്നത് നഗരവാസികളുടെ പ്രശ്നമാണെന്ന രീതിയില്‍ സബ്സിഡിയിലധിഷ്ഠിതമായ മില്‍ക്ക് സ്‌കീമുകള്‍ പട്ടണങ്ങളില്‍ നടത്തുന്നതായിരുന്നു ആ സമയത്തെ ക്ഷീരവികസനം. 

കെയ്റയില്‍ വിജയം നേടിയ കുര്യനോട് ആനന്ദ് മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെ നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ദേശീയ ക്ഷീരവികസന ബോര്‍ഡ് (NDDB) സ്ഥാപിക്കപ്പെട്ടാല്‍ തങ്ങളുടെ അധികാരങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയന്ന ഉദ്യോഗസ്ഥര്‍ നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിച്ചു. ബോര്‍ഡിന്റെ ഓഫീസ് ആനന്ദില്‍ സ്ഥാപിക്കാനായി ആവശ്യപ്പെട്ട കേവലം 30,000 രൂപ പോലും നിഷേധിക്കപ്പെട്ടു. യാചന ശീലമില്ലാതിരുന്ന കുര്യനാകട്ടെ കേന്ദ്ര സഹായമില്ലാതെ കെയ്റ സഹകരണ സംഘത്തിന്റെ പിന്‍ബലത്തില്‍ ഓഫീസ് സ്ഥാപിച്ചു. 1965 സെപ്റ്റംബര്‍ 27ന് കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഒരു സൊസൈറ്റിയായി NDDB രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്, മുഖ്യമന്ത്രിമാരേയും കൃഷിമന്ത്രിമാരേയും, ഉദ്യോഗസ്ഥരെയും കണ്ട് തന്റെ പദ്ധതി കുര്യന്‍ വിശദീകരിച്ചുകൊണ്ടിരുന്നു. പ്രോത്സാഹനം നല്‍കുന്ന നിലപാടുകള്‍ ഏറെ വിരളമായിരുന്നു. എന്നാല്‍ ജന്മനാ വ്യവസ്ഥിതിയോട് റിബലായിരുന്ന കുര്യനെ അവരുടെ എതിര്‍പ്പുകള്‍ കൂടുതല്‍ വാശിയുള്ളവനാക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കാനുള്ള മൂലധനം സംസ്ഥാനങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതിനു പകരം സ്വയം കണ്ടെത്തുകയാണ് ഏകവഴിയെന്ന് കുര്യന്‍ തിരിച്ചറിഞ്ഞു. ആനന്ദ് മാതൃക നടപ്പിലാക്കാനുള്ള മൂലധനം NDDB യും, സാങ്കേതിക സഹായം കെയ്റ സംഘവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കുര്യന്‍ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മൂലധനമായി ആവശ്യമായിരുന്നത് 650 കോടി രൂപയായിരുന്നു. 

താന്‍ വിഭാവനം ചെയ്ത പദ്ധതി രാജ്യമൊട്ടുക്കു നടപ്പിലാക്കാനുള്ള മൂലധനത്തിനായി കുര്യനും സംഘവും വിഷമിക്കുന്ന സമയത്താണ് ഓര്‍ക്കാപ്പുറത്ത് ഗുണകരമാകുന്ന സംഭവവികാസങ്ങളുണ്ടായത്. 1967-68 കാലത്ത് ആഗോളവിപണിയില്‍ പാലും പാലുല്‍പ്പന്നങ്ങളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. പാലും, പാല്‍പ്പൊടിയും അധികമായതിനാല്‍ ദ യൂറോപ്യന്‍ ഇക്കണോമിക് കമ്മീഷന്‍ (EEC) തങ്ങളുടെ അധിക സ്റ്റോക്ക് കുറഞ്ഞ വിലയിലോ സൗജന്യമായോ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നല്‍കാമെന്ന അറിയിപ്പു നല്‍കി. എന്നാല്‍ സൗജന്യമായി ലഭിക്കുന്ന പാലും, പാല്‍പ്പൊടിയും, പാലുല്‍പ്പന്നങ്ങളും അത്യന്തികമായി വിപണിക്ക്് ഗുണകരമാകില്ലായെന്ന് ബോധ്യം കുര്യനുണ്ടായിരുന്നു. സൗജന്യം വാങ്ങിയാല്‍ പിന്നീടത് സ്ഥിരമായി ഇറക്കുമതിയെ ആശ്രിയിക്കുന്നതില്‍ എത്തിക്കുമെന്നും, ആഭ്യന്തര ഉല്‍പ്പാദനത്തെ തകര്‍ക്കുമെന്നും കുര്യനറിയാമായിരുന്നു. ഇന്ത്യയിലെ പാല്‍ക്ഷാമവും, പട്ടിണിയും പോഷകാഹാരക്കുറവും കാരണം സര്‍ക്കാര്‍ സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടി വാങ്ങുമെന്നും കുര്യന്‍ ഉറപ്പിച്ചു.

ADVERTISEMENT

നേരിടുന്ന വെല്ലുവിളിയെ വലിയൊരു അവസരമാക്കാന്‍ കുര്യന്‍ തീരുമാനിച്ചുറച്ചു. സൗജന്യമായി ലഭിക്കുന്ന പാല്‍പ്പൊടി സ്വീകരിക്കാനും അതു പാലാക്കി വിപണിയില്‍ വില്‍പ്പന നടത്താനും, അതുവഴി ലഭിക്കുന്ന പണം NDDB-ക്ക് നല്‍കാനുമുള്ള ഒരു പദ്ധതി കുര്യന്‍ മുന്നോട്ടുവെച്ചു. ഈ പണമായിരിക്കും ആനന്ദ് മാതൃക ഇന്ത്യയിലാകെ വ്യപിപ്പിക്കുന്നതിനുള്ള മൂലധനമായി NDDB ഉപയോഗിക്കുക. അതുവഴി രാജ്യമെങ്ങും ക്ഷീരകര്‍ഷക സഹകരണസംഘങ്ങളുണ്ടാവുകയും, ക്ഷീരമേഖല വികസനപാതയിലാവുകയും ചെയ്യുമെന്ന ആശയം-ബില്ല്യണ്‍ ലീറ്റര്‍ ആശയം കുര്യന്‍ മുന്‍പോട്ടുവെച്ചു. തന്റെ പദ്ധതി വിശദമായി തയ്യാറാക്കി കുര്യന്‍ സര്‍ക്കാരിനു നല്‍കിയെങ്കിലും പതിവുപോലെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥവൃന്ദങ്ങളാല്‍ ആശയം തടയപ്പെട്ടു.

കലുഷിത രാഷ്ട്രീയം, കടുത്ത പാല്‍ക്ഷാമം

ശാസ്ത്രിയുടെ മരണം, ഇന്ദിരാഗാന്ധിയുടെ പ്രധാനമന്ത്രി പദവി, കോണ്‍ഗ്രസിലെ പിളര്‍പ്പ് എന്നിവ മൂലം ദേശീയ രാഷ്ട്രീയം കലുഷിതമായ നാളുകളായിരുന്നു അത്. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊപ്പം ഇന്ത്യയുടെ പാല്‍ക്ഷാമവും രൂക്ഷമായി. മില്‍ക്ക് സ്‌കീമുകളും ക്ഷീരവികസന പദ്ധതികളും അവതാളത്തിലായി. പാലുല്‍പാദനത്തിലെ വളര്‍ച്ച മുരടിച്ച് 0.7 ശതമാനം എന്ന നിലയിലെത്തി. അതായത് 1951 മുതല്‍ 1968 വരെ പാലുല്‍പാദനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ശരാശരി ഒരു ശതമാനത്തില്‍ താഴെ മാത്രം പ്രതിശീര്‍ഷ പാല്‍ ലഭ്യത. 1950-ല്‍ 124 ഗ്രാം ആയിരുന്നത് 114 ഗ്രാമിലേക്ക് താഴ്ന്നു. പോഷണ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പോഷകാഹാരക്കുറവിനെ നേരിടാന്‍ ഇന്ത്യ പാല്‍ ലഭ്യത കൂട്ടണമെന്ന് മുന്നറിയിപ്പ് നല്‍കി. കുര്യന്റെ ബില്ല്യണ്‍ ഡോളര്‍ ആശയം ചവറ്റുകൊട്ടയില്‍ അപ്പോഴും വിശ്രമിക്കുകയായിരുന്നു. 

വകുപ്പുകളില്‍നിന്ന് വകുപ്പുകളിലേക്ക് നടന്നു സര്‍ക്കാര്‍ പിന്തുണ തേടി പരാജയപ്പെട്ട്, തന്റെ സ്വപ്ന പദ്ധതി ഏകദേശം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു കുര്യന്‍. ആ സമയത്താണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എല്‍. പി. സിങ്ങ് അവിചാരിതമായി ആനന്ദ് സന്ദര്‍ശിക്കാനെത്തുന്നത്. ഡെയറിയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടമായ അദ്ദേഹം വഴിയാണ് കുര്യന്റെ പദ്ധതിക്കു വീണ്ടും ജീവന്‍ ലഭിക്കുന്നത്. ഉന്നത ഭരണകേന്ദ്രങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന സിങ്ങ് മുന്‍കയ്യെടുത്തതിനാല്‍, അന്നത്തെ കാബിനറ്റ് സെക്രട്ടറി ശിവരാമനുമായി കുര്യന് ഒരു കൂടിക്കാഴ്ച തരപ്പെട്ടു. അനൗദ്യോഗികമായി നടന്ന ആ കൂടിക്കാഴ്ചയിലാണ് പദ്ധതി വീണ്ടും ചലിച്ചു തുടങ്ങിയത്. 

അങ്ങനെ 1969 ഏപ്രില്‍ മാസത്തില്‍ വൈകിയാണെങ്കിലും ഇന്ത്യ ഭക്ഷ്യകാര്‍ഷിക സംഘടന-ലോകഭക്ഷ്യപദ്ധതി  (FAO-WFP) കൗണ്‍സിലില്‍ പദ്ധതി അവതരിപ്പിച്ചു. കുര്യന്റെ പഴുതുകളില്ലാത്ത അവതരണത്തിലൂടെ WFP-618 എന്ന പേരിലുള്ള പദ്ധതി ഇന്ത്യയ്ക്കു ലഭിച്ചു. കുര്യനാകട്ടെ ഓപ്പറേഷന്‍ ഫ്‌ളഡ്-1, (OF-1) എന്ന പേരാണ് പദ്ധതിക്കു നല്‍കിയത്. OF-2 , OF-3 എന്നീ പേരുകളില്‍ 1996-വരെ പദ്ധതി തുടരുകയും ചെയ്തു. പദ്ധതിയുടെ അദ്യഘട്ടത്തില്‍ ലഭിച്ച പാല്‍പ്പൊടി പാലാക്കി മാറ്റി വില്‍പ്പന നടത്തി ലഭിച്ച 100 കോടി രൂപ NDDB യുടെ മൂലധനമായി ബറോഡയില്‍ സ്ഥാപിച്ച ഇന്‍ഡ്യന്‍ ഡെയറി കോര്‍പ്പറേഷന്‍ (IDC) വഴിയാണ് ഇന്ത്യ ഈ അന്താരാഷ്ട്ര സഹായം സ്വീകരിച്ചത്. അതിന്റെ തലപ്പത്തും കുര്യന്‍ തന്നെയായിരുന്നത് ചിന്തയിലും പ്രവര്‍ത്തനത്തിലും ഐക്യം കൊണ്ടുവരാന്‍ സഹായിച്ചു. 

ത്രിതല (ഗ്രാമ, ജില്ല, സംസ്ഥാന) ക്ഷീരസഹകരണ സംഘങ്ങള്‍ അടങ്ങുന്ന മാതൃക രാജ്യമെങ്ങും നടപ്പിലാക്കുകയാണ് കുര്യന്‍ ചെയ്തത്. ഉദാഹരണത്തിന് 1973ല്‍ ഗുജറാത്തില്‍ സംസ്ഥാനതലത്തില്‍ GCMMF സ്ഥാപിതമായി. അമുല്‍ ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങളുണ്ടായി. സംസ്ഥാന ഫെഡറേഷന്റെ കീഴില്‍ 17 ജില്ലാ സഹകരണ യൂണിയനുകള്‍ ഉണ്ടായി. കെയ്റ സംഘം അതിലൊരു യൂണിയനായി മാറി. 17 ജില്ലാ യൂണിയനുകളിലായി 16,117 ഗ്രാമ സംഘങ്ങളും അവയില്‍ പാലളക്കുന്ന 3.18 ദശലക്ഷം കര്‍ഷകരുമുണ്ടായിരുന്നു.

1947 മുതല്‍ 68 വരെയുള്ള രണ്ടു ദശാബ്ദങ്ങള്‍ക്കൊണ്ട് ഇന്ത്യയുടെ പാലുല്‍പാദനത്തിലുണ്ടായ വര്‍ധന 4 മില്ല്യണ്‍ ടണ്‍ മാത്രമായിരുന്നു. 17 MT-യില്‍ നിന്ന് 21.2 MT യിലേക്ക് വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 0.4 ശതമാനം. ഓപ്പറേഷന്‍ ഫ്ളഡിനു ശേഷം 1970 മുതല്‍ 1996 വരെയുള്ള സമയംകൊണ്ട് പാലുല്‍പാദനം മൂന്നിരട്ടിയായി വര്‍ധിച്ചു. 1970-ലെ 22 MT-യില്‍ നിന്ന് 1996-ലെ 60 MT യിലേക്ക്, 1970-ല്‍ നിന്ന് 1996-ല്‍ എത്തുമ്പോള്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 107 ഗ്രാമില്‍ നിന്ന് 196 ഗ്രാമിലെത്തിയിരുന്നു. 2018-19 ല്‍ മൊത്തം പാലുല്‍പാദനം 187.7 MT യും പ്രതിദിന പ്രതിശീര്‍ഷ ലഭ്യത 394 ഗ്രാമും ആയി കുതിച്ചുയര്‍ന്ന് ഭാരതത്തെ പാലുല്‍പാദനത്തില്‍ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുന്നു.

English summary: Amul - official sponsor for the 2021 Indian Olympic Team