പച്ചക്കറിക്കൃഷി ചെയ്യാൻ 10 രൂപയുടെ വിത്ത് പാക്കറ്റ് മുതൽ വൻകിട കൃഷി സംരംഭങ്ങൾക്ക് രണ്ടു കോടി രൂപവരെ ലഭ്യമാവുന്ന പദ്ധതികൾ നമ്മുടെ തൊട്ടരികിലെ കൃഷിഭവനുകൾ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കൽ മുതൽ വിത്ത്, വളം, കൃഷി ഉപകരണങ്ങൾ വാങ്ങൽ, ജലസേചനം, വൈദ്യുതി, വിളവെടുപ്പ്, സംഭരണം, വിപണനം, മൂല്യവർധിത

പച്ചക്കറിക്കൃഷി ചെയ്യാൻ 10 രൂപയുടെ വിത്ത് പാക്കറ്റ് മുതൽ വൻകിട കൃഷി സംരംഭങ്ങൾക്ക് രണ്ടു കോടി രൂപവരെ ലഭ്യമാവുന്ന പദ്ധതികൾ നമ്മുടെ തൊട്ടരികിലെ കൃഷിഭവനുകൾ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കൽ മുതൽ വിത്ത്, വളം, കൃഷി ഉപകരണങ്ങൾ വാങ്ങൽ, ജലസേചനം, വൈദ്യുതി, വിളവെടുപ്പ്, സംഭരണം, വിപണനം, മൂല്യവർധിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറിക്കൃഷി ചെയ്യാൻ 10 രൂപയുടെ വിത്ത് പാക്കറ്റ് മുതൽ വൻകിട കൃഷി സംരംഭങ്ങൾക്ക് രണ്ടു കോടി രൂപവരെ ലഭ്യമാവുന്ന പദ്ധതികൾ നമ്മുടെ തൊട്ടരികിലെ കൃഷിഭവനുകൾ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കൽ മുതൽ വിത്ത്, വളം, കൃഷി ഉപകരണങ്ങൾ വാങ്ങൽ, ജലസേചനം, വൈദ്യുതി, വിളവെടുപ്പ്, സംഭരണം, വിപണനം, മൂല്യവർധിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറിക്കൃഷി ചെയ്യാൻ 10 രൂപയുടെ വിത്ത് പാക്കറ്റ് മുതൽ വൻകിട കൃഷി സംരംഭങ്ങൾക്ക് രണ്ടു കോടി രൂപവരെ ലഭ്യമാവുന്ന പദ്ധതികൾ നമ്മുടെ തൊട്ടരികിലെ കൃഷിഭവനുകൾ വഴി നടപ്പാക്കുന്നുണ്ട്. മണ്ണൊരുക്കൽ മുതൽ വിത്ത്, വളം, കൃഷി ഉപകരണങ്ങൾ വാങ്ങൽ, ജലസേചനം, വൈദ്യുതി, വിളവെടുപ്പ്, സംഭരണം, വിപണനം, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കൽ, കയറ്റുമതി തുടങ്ങി സർവ മേഖലകളിലും കൈത്താങ്ങാവും കൃഷിവകുപ്പിന്റെ ഈ പദ്ധതികൾ. 

സ്വന്തമായി കൃഷി ഭൂമിയുള്ളവർക്കു  മാത്രമല്ല, ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യാനും പദ്ധതികളുണ്ട്. അതുമില്ലാത്തവർക്ക് സ്വന്തം ടെറസിലോ അടുക്കളപ്പുറത്തോ പച്ചക്കറികളും പൂക്കളുമെല്ലാം കൃഷി ചെയ്യാം. പലപ്പോഴും ഇത്തരം പദ്ധതികളെക്കുറിച്ച് കൃത്യമായ സമയത്ത് അറിയാത്തതു കാരണം പലർക്കും അപേക്ഷകൾ സമർപ്പിക്കാനും ആനുകൂല്യങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ടാവില്ല. കൃഷി ഭവനുകളിൽനിന്ന് ലഭ്യമാവുന്ന സേവനങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ADVERTISEMENT

ഭാരതീയ പ്രകൃതി കൃഷി പദ്ധതി

പ്രകൃതിസൗഹൃദ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര–സംസ്ഥാന സർക്കാർ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി (ബിപികെപി). സുഭിക്ഷം സുരക്ഷിതം എന്ന പേരിലാണ് ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്. പ്രാദേശിക ലഭ്യത അനുസരിച്ചുള്ള ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി. പദ്ധതിയുടെ ഭാഗമാവുന്നവർക്ക് ഉൽപന്നങ്ങൾ ജൈവ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനുള്ള അവസരം ലഭിക്കും. അഞ്ച് സെന്റിൽ എങ്കിലും ജൈവ രീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക അതത് കൃഷി ഭവനുകളിൽനിന്ന് ലഭിക്കും. നികുതി രസീത്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജൈവ കൃഷി രീതിയിൽ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ മൂല്യവർധിത ഉൽപന്നങ്ങളായി വിൽക്കുന്നതിനുള്ള പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

നെൽക്കൃഷി

ഗ്രൂപ്പ് ഫാമിങ്, കരനെൽക്കൃഷി, തരിശുഭൂമിയിലെ നെൽക്കൃഷി എന്നിങ്ങനെ വിവിധ പദ്ധതികളിലായി നെൽക്കൃഷിക്ക് സഹായം ലഭ്യമാക്കുന്നുണ്ട്. ഗുണമേന്മയുള്ള വിത്തിന്റെ പ്രചാരണം, കുമ്മായം വിതരണം, പാടശേഖരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ, ഉൽപാദന ബോണസ്, ജലസേചനത്തിന് സൗജന്യ വൈദ്യുതി എന്നിങ്ങനെയുള്ള പദ്ധതികൾ വഴിയും നെൽ കർഷകർക്ക് സഹായം ലഭിക്കും. പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം, വിള ഇൻഷുറൻസ് എന്നീ പദ്ധതികളുമുണ്ട്. വിളയിച്ച നെല്ല് സംഭരിക്കാനും സർക്കാർ ഇടപെടും.

ADVERTISEMENT

സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഹെക്ടർ ഒന്നിന് 5,500 രൂപ ലഭിക്കും. പൊക്കാളി, ഞവര, ജീരകശാല, ഗന്ധകശാല, രക്തശാലി, ബസുമതി തുടങ്ങിയ സവിശേഷ നെല്ലിനങ്ങളുടെ കൃഷിക്ക് പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി ഹെക്ടറിന് 10,000 രൂപയും സബ്സിഡി ലഭിക്കും. പാടശേഖര സമിതികളുടെ പ്രവർത്തനത്തിന് ഹെക്ടറിന് 360 രൂപ, കരനെൽക്കൃഷിക്ക് ഹെക്ടറിന് 13,600, തരിശുനിലക്കൃഷിക്ക് ആദ്യ വർഷം 30,000 രൂപ ധനസഹായം ലഭിക്കും. ഒരുപ്പൂ കൃഷി ഇരുപ്പൂ കൃഷിയാക്കിയാലും ഹെക്ടറിന് 10,000 രൂപ ധനസഹായമുണ്ട്. നെൽക്കൃഷിക്ക് ഉൽപാദന ബോണസ് ആയി ഹെക്ടറിന് 1000 രൂപ വീതവും കർഷകനു ലഭിക്കും.

ഫലവൃക്ഷത്തൈകൾ

സംസ്ഥാനത്തിന്റെ തനത് ഫലവൃക്ഷങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ച് വിളയിക്കാൻ കഴിയുന്നതുമായ ഫലവർഗ്ഗങ്ങളുമായ പ്ലാവ്, മാവ്, മാതളം, പാഷൻ ഫ്രൂട്ട്, പനീർ ചാമ്പ, സപ്പോട്ട, അവക്കാഡോ, ഓറഞ്ച്, പേരയ്ക്ക, നാരകം, മുരിങ്ങ, കറിവേപ്പ്, വാളൻപുളി, കുടംപുളി, റമ്പൂട്ടാൻ, കടച്ചക്ക, മാംഗോസ്റ്റീൻ, ചാമ്പയ്ക്ക, പപ്പായ, നേന്ത്രവാഴ, ഞാലിപ്പൂവൻ വാഴ, തുടങ്ങിയ 31 ഇനം ഫലവൃക്ഷങ്ങളുടെ ഒരു കോടി തൈകൾ ഉല്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിനും, പൊതുസ്ഥലങ്ങളിൽ വച്ചുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇത്. വീട്ടുവളപ്പുകൾ, സ്‌കൂൾ പരിസരം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക. അവയുടെ ഘട്ടംഘട്ടമായുളള പരിപാലനവും ഉറപ്പുവരുത്തും.

പുഷ്പക്കൃഷിയും ഫലവൃക്ഷങ്ങളുടെ കൃഷിയും പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി ധനസഹായം ലഭ്യമാക്കുന്നുണ്ട്.

ADVERTISEMENT

പുതിയ പഴത്തോട്ടങ്ങൾ ഒരുക്കാൻ ഏക്കറിന് 16,000 രൂപ വരെയും പഴയ പഴത്തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാൻ 6,000 രൂപ വരെയും സബ്സിഡി ലഭിക്കും. പുഷ്പ വിളകൾ കൃഷി ചെയ്യാൻ 14,000 രൂപ വരെയും സുഗന്ധ വ്യഞ്ജന  വിളകൾക്കും തോട്ടവിളകൾക്കും 8,000 രൂപ വരെയും സബ്സിഡി ലഭിക്കും. ഗ്രീൻ ഹൗസ് ഒരുക്കാൻ ചതുരശ്ര മീറ്ററിന് 935 രൂപ മുതൽ ചെലവിന്റെ 50% വരെ സബ്സിഡി ലഭിക്കും. ഉൽപന്ന സംസ്കരണ, സംരക്ഷണ, മൂല്യവർധന പദ്ധതികൾക്ക് പദ്ധതിച്ചെലവിന്റെ 40% വരെ, പരമാവധി 20 ലക്ഷം രൂപ സബ്സിഡി ലഭിക്കും.

പച്ചക്കറി കൃഷി

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 10 രൂപയുടെ പച്ചക്കറി വിത്തുകളുടെ പാക്കറ്റ് പദ്ധതി കാലയളവിൽ കൃഷി ഭവനുകളിൽനിന്നു സൗജന്യമായി ലഭിക്കും. മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിക്ക് പോട്ടിങ് മിശ്രിതം നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും അടങ്ങുന്ന യൂണിറ്റ് നൽകുന്ന പദ്ധതിയുമുണ്ട്.  2000 രൂപയുടെ ഗ്രോബാഗ് യൂണിറ്റ് 75% സബ്‌സിഡി നൽകി യൂണിറ്റ് ഒന്നിന് 500 രൂപ വിലയ്ക്ക് ലഭ്യമാക്കും. വിത്ത്, തൈകൾ, വളം എന്നിവ സൗജന്യമാണ്. 

വിദ്യാലയങ്ങളുടെ വളപ്പുകളിൽ പച്ചക്കറിക്കൃഷിക്ക് 5000 രൂപ ധനസഹായം ലഭിക്കും. കൂടാതെ പമ്പ്‌സെറ്റ് /കിണർ എന്നിവ സജ്ജമാക്കാൻ 10,000 രൂപയും അനുവദിക്കും. സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 50 സെന്റ് കൃഷി ചെയ്യാൻ 2 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിക്ക് ഹെക്ടറിന് 20,000 രൂപയും പന്തൽ ആവശ്യമുള്ള പച്ചക്കറി ഇനങ്ങൾക്ക് 25,000 രൂപയും ധനസഹായമുണ്ട്. 5 ഹെക്റ്റർ കൃഷി ചെയ്യുന്ന ഒരു ക്ലസ്റ്ററിന് ഒരു ലക്ഷം രൂപ മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കും. തിരഞ്ഞെടുത്ത ക്ലസ്റ്ററുകൾക്ക് ഹരിത ഫണ്ട് ഇനത്തിൽ 1000 രൂപ ധനസഹായം ലഭിക്കും. തരിശുനിരത്തിൽ പച്ചക്കറിക്കൃഷിക്ക് ഹെക്ടറിന് 30,000 രൂപ ധനസഹായം (കർഷകർക്ക് 25,000 രൂപ, ഭൂവുടമയ്ക്ക് 5000 രൂപ). മഴമറകൾ സ്ഥാപിക്കാൻ പരമാവധി 50,000 രൂപ ധനസഹായം (100 സ്ക്വയർ മീറ്റർ) ആകെ ചെലവിന്റെ 75% ആണ് ലഭിക്കുക. തുറന്ന സ്ഥലത്തെ കൃഷിക്ക് വളപ്രയോഗത്തോടുകൂടിയ സൂക്ഷ്മജലസേചനത്തിന് 50 സെന്റിന് 30,000 രൂപ ധനസഹായം ലഭിക്കും.

തെങ്ങുകൃഷി

കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട തെങ്ങിൻ തോട്ടങ്ങളിൽ തടം തുറക്കൽ, കളനിയന്ത്രണം, പുതയിടൽ, തൊണ്ടടുക്കൽ, കുമ്മായവസ്തുക്കൾ, മഗ്നീഷ്യം സൾഫേറ്റ്, ജൈവരാസവളങ്ങൾ എന്നിവയ്ക്ക് 50% സബ്‌സിഡി. പരമാവധി 25,000 രൂപ/ഹെക്ടർ (16,000 രൂപ കൃഷിവകുപ്പിൽ നിന്നുള്ള പദ്ധതി വിഹിതവും 9,000 രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും). തെങ്ങുകയറ്റ യന്ത്രങ്ങൾക്കും പമ്പ് സെറ്റിനും 50% സബ്‌സിഡി. ജൈവവള യൂണിറ്റ് സ്ഥാപിക്കാൻ 10,000 രൂപ. 

നാളീകേര വികസന ബോർഡ് കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ പ്രദർശനത്തോട്ടങ്ങൾ സ്ഥാപിക്കാൻ ഹെക്ടറിന് 17,500 രൂപ ധനസഹായം ലഭിക്കും.

സുഗന്ധവിളകൾ

വർഷത്തിൽ കുറഞ്ഞത് വേരുപിടിപ്പിച്ച 50,000 കുരുമുളകുതൈകൾ ഉൽപാദിപ്പിക്കുന്ന സ്വയംസഹായസംഘങ്ങൾ, വനിതാഗ്രൂപ്പുകൾ, യുവാക്കളുടെ ഗ്രൂപ്പുകൾ എന്നിവർക്ക് വികേന്ദ്രീകൃത കുരുമുളകുനഴ്സറി എന്ന നിലയിൽ 30,000 രൂപ ധനസഹായം ലഭിക്കും. ഉൽപാദനക്ഷമത കുറഞ്ഞ തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ഹെക്ടറിന് 10,000 രൂപയും പുതിയ കുരുമുളകുതോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ഹെക്ടറിന് 20,000 രൂപയും ഇഞ്ചി, മഞ്ഞൾ കൃഷിയുടെ വിസ്തൃതി വ്യാപിപ്പിക്കുന്നതിന് ഹെക്ടറിന് 12,‌500 രൂപയും ജാതി, ഗ്രാമ്പൂ എന്നീ തോട്ടങ്ങളുടെ വിസ്തൃതി വ്യാപനത്തിന് 20,000 രൂപയും ധനസഹായം ലഭിക്കും. 

ഔഷധ സസ്യക്കൃഷി

ഔഷധ സസ്യങ്ങളുടെ വിളവിസ്തൃതി വർധിപ്പിക്കാനുള്ള പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി 23 ഔഷധ സസ്യങ്ങളുടെ കൃഷിക്കാണ് ധനസഹായം നൽകുന്നത്. അപേക്ഷകൾ ദേശീയ ഔഷധസസ്യ മിഷന്റെ ഹെഡ് ഓഫിസിലോ ജില്ലാ കൃഷി ഓഫിസിലെ കൃഷി ഡപ്യൂട്ടി ഡയറക്ടർക്കോ (ഹോർട്ടിക്കൾച്ചർ) സമർപ്പിക്കണം. 

നെല്ലി-1,300, അശോകം-31,250, കറ്റാർവാഴ-8,500; കുടംപുളി-12,500, വേപ്പ്-7,500, തിപ്പലി-12,500, സർപ്പഗന്ധി-31,250, ശതാവരി-12,500, കൂവളം-20000), കുമിഴ്-22,500, വയണ-15,500, സ്റ്റീവിയ-62500, ബ്രഹ്മി-8,000, ചിറ്റമൃത്-5,500, ചക്കരകൊല്ലി-5,000, മേന്തോന്നി-68,750, സെന്ന/സുന്നമുഖി/തകര-5000, വയമ്പ്-12,500, കീഴാർനെല്ലി-5,500; കാച്ചിൽ-12,500 കുടങ്ങൽ-8,000, തുളസി-6,000, ഇരുവേലി-8,600 എന്നിങ്ങനെയാണ് ധനസഹായം.

ഹൈടെക് കൃഷി

400 മുതൽ 4,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പോളിഹൗസുകൾക്കു നിർമാണച്ചെലവിന്റെ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. മലയോര പ്രദേശങ്ങളിലും സമതല പ്രദേശങ്ങളിലും ചതുരശ്ര മീറ്ററിന് വ്യത്യസ്ത നിരക്കാണ് കണക്കാക്കിയിരിക്കുന്നത്. മുൻകൂട്ടി തയാറാക്കി സമർപ്പിക്കുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി ലഭിക്കുക.

മണ്ണ് പരിപോഷണം, വളപ്രയോഗം

സംയോജിത വളപ്രയോഗത്തിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഏക്കറിന് പരമാവധി 400 രൂപവരെ ധനസഹായം ലഭ്യമാക്കും. സമ്പൂർണ ജൈവകൃഷി പദ്ധതിക്ക് ഏക്കറിന് 8,000 രൂപ വരെ (മുതൽ മുടക്കിന് 50% സബ്സിഡി) ധനസഹായം. ഫലപുഷ്ടി കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗത്തിന് ഏക്കറിന് 300 രൂപ ലഭിക്കും. ജിപ്സം/ കുമ്മായം എന്നിവയുടെ ഉപയോഗത്തിനും ഏക്കറിന് 300 രൂപ സഹായമുണ്ട്. മണ്ണിര-കമ്പോസ്റ്റ് (30X8X2.5 അടി വ്യാപ്തി) യൂണിറ്റിന് 30,000 രൂപ ധനസഹായം ലഭിക്കും. ജൈവ വളങ്ങളുടെയും ജൈവകീടനാശിനികളുടെയും നിർമാണത്തിന് 40 ലക്ഷം വരെ സബ്സിഡി ലഭിക്കും. പ്രതിവർഷം 200 ടൺ ഉൽപാദനത്തിന് 25% തുകയാണ് സബ്സിഡിയായി ലഭിക്കുക.

വിള ഇൻഷുറൻസ്

കർഷകർക്കുള്ള വിളനാശ ഇൻഷുറൻസിന് ഓൺലൈനായി അപേക്ഷിക്കാൻ അവസരം. സംസ്ഥാന പദ്ധതി പ്രകാരം 27 ഇനം വിളകൾക്കാണ് പരിരക്ഷ നൽകുന്നത്. www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്.

വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നൽ, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ചെറിയ പ്രീമിയം അടച്ചാൽ മതി. ഒരു ഏത്തവാഴയ്ക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100 രൂപയും ചേർത്ത് 400 രൂപ നഷ്ടപരിഹാരം ലഭിക്കും. ഈ സ്കീമിന് സമയപരിധിയില്ല.

കേന്ദ്രസർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും വഴിയും വിള ഇൻഷുറൻസ് ലഭിക്കും. അക്ഷയ കേന്ദ്രം, കൃഷിഭവൻ, പ്രാഥമിക സഹകരണ സംഘം, കാർഷിക വായ്പ എടുത്തിട്ടുള്ള ബാങ്ക് എന്നിവ വഴി പദ്ധതിയിൽ ചേരാം.

ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ

ഡ്രാഗൺഫ്രൂട്ട് കൃഷിക്ക് ഹെക്ടറിന് 30,000 രൂപയും നേന്ത്രവാഴക്കൃഷിക്ക് ഹെക്ടറിന് 26,000 രൂപയും കൈതച്ചക്ക കൃഷിക്ക് 26,250 രൂപയും ഹോർട്ടികൾച്ചർ മിഷൻ വഴി ധനസഹായം ലഭിക്കും. ടിഷ്യുകൾച്ചർ വാഴയ്ക്ക് ഹെക്ടറിന് 37,500 രൂപയും റമ്പൂട്ടാൻ, ഞാവൽ, മാംഗോസ്റ്റിൻ, പ്ലാവ്, പാഷൻഫ്രൂട്ട് എന്നിവയ്ക്ക് ഹെക്ടറിന് 18,000 രൂപ വീതവും സാമ്പത്തിക സഹായം ലഭിക്കും. സങ്കരയിനം പച്ചക്കറി വിത്തുകൾ ഉപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് 20,000 രൂപയും അലങ്കാരപ്പൂക്കളുടെ കൃഷിക്ക് (1000 ചെടികളുള്ള യൂണിറ്റിന്) 40,000 രൂപയും ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിക്ക് 12,000 രൂപയും കുരുമുളകിന് 20,000 രൂപയും ധനസഹായമുണ്ട്. തോട്ടവിളകളിൽ കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് 12,000 രൂപയും ധനസഹായം ലഭിക്കും.

മഴവെള്ള സംഭരണത്തിനുള്ള കുളങ്ങൾ തയാറാക്കുന്നതിന് 75,000 രൂപവരെ സഹായം ലഭിക്കും. മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റിന് പരമാവധി 50,000 യൂണിറ്റ് വരെയും ലഭിക്കും. കൃഷിയന്ത്രങ്ങൾ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡി ലഭിക്കും. പരമാവധി ഒന്നരലക്ഷം രൂപവരെ. ഫ്രൂട്ട് റൈപ്പനിങ് ചേംബറിന് 35ശതമാനം വരെ സബ്സിഡി ലഭിക്കും. പരമാവധി 35,000 രൂപ. പഴവർഗങ്ങൾ വിൽക്കുന്നതിന് ഉന്തുവണ്ടികൾ വാങ്ങാൻ 15,000 രൂപവരെയും സബ്സിഡി ലഭിക്കും. 

പിഎം-കിസാൻ പദ്ധതി

പ്രധാനമന്ത്രി-കിസാൻ പദ്ധതി പ്രകാരം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം പ്രതിവർഷം അർഹതയുള്ള ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് നൽകുന്നു. 2000 രൂപയുടെ 3 തവണകളായി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പദ്ധതിയിൽ, 1.38 ലക്ഷം കോടി രൂപ ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

കാർഷിക സംരംഭങ്ങൾക്ക് വായ്പ

കേരളത്തിലെ കാർഷിക മേഖലയിലെ പുതിയ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രിക്കൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഇ-മാർക്കറ്റിങ് പ്ലാറ്റ്ഫോം, പ്രൈമറി പ്രോസസിങ് സെന്ററുകൾ വെയർഹൗസുകൾ, സോർട്ടിങ് ഗ്രേഡിങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സപ്ലൈ ചെയിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് സഹായം ലഭിക്കുക.

ഓൺലൈൻ പോർട്ടൽ മുഖേന നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇതിനായി https://agriinfra.dac.gov.in/ എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി രൂപപ്പെടുത്തിയാൽ സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. വിശദമായ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യേണ്ടതാണ്.

രണ്ടു കോടി രൂപവരെ വായ്പ ലഭിക്കുന്നതിന് സംരംഭകർക്ക് ഈട് നൽകേണ്ടിവരില്ല എന്നതാണ് പ്രധാന പ്രത്യേകത കൂടാതെ, ക്രെഡിറ്റ് ഇൻസെന്റീവ് പ്രകാരം മൂന്നു ശതമാനം പലിശ സബ്സിഡി ലഭിക്കും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയാകും വായ്പ ലഭ്യമാകുക. 

പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ: യൂകോ ബാങ്ക് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.

English summary: Agriculture Schemes from Kerala Agriculture Department